For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറക്കം കിട്ടില്ല; രാത്രി ഒരിക്കലും കഴിക്കരുത് ഈ ഭക്ഷണങ്ങള്‍

|

ലോകമെമ്പാടുമുള്ള 70 ദശലക്ഷം ആളുകള്‍ ഉറക്കമില്ലായ്മ മൂലം ബുദ്ധിമുട്ടുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ? ഉറങ്ങാന്‍ കഴിയാതിരിക്കുക, ഉറക്കത്തില്‍ ഇടയ്ക്കിടെ ഉണരുക, മതിയായ ഉറക്കം ലഭിക്കാതിരിക്കുക, ക്ഷീണം അനുഭവപ്പെടുക അങ്ങനെ പലവിധത്തില്‍ ഓരോരുത്തരും ഉറക്ക പ്രശ്‌നങ്ങള്‍ നേരിടുന്നു. വാസ്തവത്തില്‍, നല്ല ഉറക്കത്തിനായി നിങ്ങളുടെ ദിനചര്യകളും ശീലങ്ങളും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ ഉപദേശിക്കുന്നു. അതിനുള്ള ഒരു മാര്‍ഗം ഭക്ഷണമാണ്.

Most read: മോണയില്‍ നിന്ന് പതിവായി രക്തം വരാറുണ്ടോ? സൂക്ഷിക്കണം ഇത്Most read: മോണയില്‍ നിന്ന് പതിവായി രക്തം വരാറുണ്ടോ? സൂക്ഷിക്കണം ഇത്

ശരീരത്തിന്റെ ഊര്‍ജ്ജ സ്രോതസ്സാണ് ഭക്ഷണം. എന്നാല്‍ രാത്രികാലത്ത് ചില ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം. കാരണം, ചില ഭക്ഷണങ്ങള്‍ നിങ്ങളുടെ നല്ല ഉറക്കത്തിന് തടസ്സം നില്‍ക്കും. ഭക്ഷണത്തിന്റെ അളവും പ്രധാനമാണ്. ഉറങ്ങുന്നതിനുമുമ്പ് വലിയ അളവില്‍ ഭക്ഷണം കഴിക്കുന്നത് മോശമാണ്. വലിയ അളവിലുള്ള രാത്രി ഭക്ഷണം ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ളക്‌സ് വര്‍ദ്ധിപ്പിക്കും. ഇത് നെഞ്ചെരിച്ചിലും ഓക്കാനവും വരുത്തുകയും ഒരു നല്ല രാത്രി ഉറക്കത്തെ കവര്‍ന്നെടുക്കുകയും ചെയ്യും. അതിനാല്‍ രാത്രി സമയത്ത് നിങ്ങള്‍ വയറ് നിറയുന്നത് വരെ കഴിക്കാതിരിക്കുന്നതാണ് നല്ലത്. ആവശ്യത്തിന് മാത്രം കഴിക്കുക. ഉറങ്ങുന്നതിനുമുമ്പ് നിങ്ങള്‍ ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

ഓരോരുത്തര്‍ക്കും വേണ്ട ഉറക്കം

ഓരോരുത്തര്‍ക്കും വേണ്ട ഉറക്കം

നാഷണല്‍ സ്ലീപ്പ് ഫൗണ്ടേഷന്റെ അഭിപ്രായത്തില്‍, പ്രായത്തെ ആശ്രയിച്ച് ഓരോരുത്തര്‍ക്കും ആവശ്യമായ ഉറക്കത്തിന്റെ അളവ് ഇതാണ്.

നവജാതശിശുക്കള്‍: 14-17 മണിക്കൂര്‍

ശിശുക്കള്‍: 12-15 മണിക്കൂര്‍

പിഞ്ചുകുഞ്ഞുങ്ങള്‍: 11-14 മണിക്കൂര്‍

സ്‌കൂള്‍ പ്രായമുള്ള കുട്ടികള്‍: 9-11 മണിക്കൂര്‍

കൗമാരക്കാര്‍: 8-10 മണിക്കൂര്‍

ചെറുപ്പക്കാര്‍: 7-9 മണിക്കൂര്‍

മുതിര്‍ന്നവര്‍: 7-8 മണിക്കൂര്‍

ഭക്ഷണവും ഉറക്കവും

ഭക്ഷണവും ഉറക്കവും

ശരിയായ തരത്തിലുള്ള ഭക്ഷണം ഉറക്കത്തെ പ്രേരിപ്പിക്കും. അവ പല വിധത്തില്‍ പ്രവര്‍ത്തിക്കുന്നു. നിങ്ങളുടെ ശരീരത്തിന്റെ ജൈവ പ്രക്രിയകളെ നിയന്ത്രിക്കുന്നത് മുതല്‍ ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്ന സംയുക്തങ്ങളുടെ സമന്വയത്തിന് വരെ ഭക്ഷണങ്ങള്‍ സഹായിക്കുന്നു. അതുപോലെ തെറ്റായ ഭക്ഷണങ്ങള്‍ നിങ്ങളുടെ ഉറക്കത്തെ തടയുന്നു. അവ ഒന്നുകില്‍ ശരീരം വിശ്രമിക്കുന്നതില്‍ നിന്ന് തടയുകയും ഉറങ്ങാന്‍ പ്രയാസമുണ്ടാക്കുകയും ചെയ്യുന്നു. അല്ലെങ്കില്‍ അവ നിങ്ങളുടെ ശരീരത്തെ ഉത്തേജിപ്പിക്കുകയും, നിങ്ങള്‍ ക്ഷീണിതരാണെങ്കിലും ഉറങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍പ്പോലും നിങ്ങളെ ഉണര്‍ത്തിയിരുത്തുകയും ചെയ്യുന്നു.

Most read:കോവിഡും ഡെങ്കിപ്പനിയും ഒന്നിച്ച് ബാധിക്കുമോ? മഴക്കാലത്തെ അപകടംMost read:കോവിഡും ഡെങ്കിപ്പനിയും ഒന്നിച്ച് ബാധിക്കുമോ? മഴക്കാലത്തെ അപകടം

ക്രൂസിഫറസ് പച്ചക്കറികള്‍

ക്രൂസിഫറസ് പച്ചക്കറികള്‍

ക്രൂസിഫറസ് പച്ചക്കറികളായ ബ്രൊക്കോളി, കോളിഫ്ളവര്‍, കാബേജ് എന്നിവ പൊതുവെ ആരോഗ്യത്തിന് വളരെ നല്ലതാണ്, പക്ഷേ നിങ്ങള്‍ ഉറങ്ങാന്‍ പോകുന്നതിനുമുമ്പ് ഇവ കഴിക്കുന്നത് അത്ര നല്ലതല്ല. ഈ പച്ചക്കറികള്‍ക്ക് നല്ല ഉറക്കത്തെ തടസ്സപ്പെടുത്തും. നിങ്ങള്‍ ഉറങ്ങാന്‍ ശ്രമിക്കുമ്പോള്‍ ഇതിലെ ഫൈബര്‍ ആഗിരണം ചെയ്യും. രാത്രി നിങ്ങളുടെ ശരീരത്തിന് അവ ദഹിപ്പിക്കാന്‍ കഴിയാതെ വന്നേക്കാം. ഇത് ദഹന പ്രശ്നങ്ങള്‍ക്കും വഴിവയ്ക്കു. അതിനാല്‍, പകല്‍ നേരത്ത് മാത്രം ഇത്തരം ഭക്ഷണം കഴിക്കുക.

ഐസ്‌ക്രീം, ഉയര്‍ന്ന പഞ്ചസാര ഭക്ഷണം

ഐസ്‌ക്രീം, ഉയര്‍ന്ന പഞ്ചസാര ഭക്ഷണം

ആഹാരം കഴിഞ്ഞ് കിടക്കും മുമ്പ് ഒരു പാത്രം ഐസ്‌ക്രീം കഴിക്കുന്നത് നല്ലതായി തോന്നാമെങ്കിലും ഇത് നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്നൊരു കാര്യമാണ്. ഐസ്‌ക്രീം ദഹിക്കാന്‍ സമയമെടുക്കും, മാത്രമല്ല ഭക്ഷണങ്ങള്‍ ദഹിപ്പിക്കുമ്പോള്‍ നിങ്ങളുടെ ശരീരത്തിന് ശരിയായ രീതിയില്‍ വിശ്രമിക്കാനും കഴിയില്ല. അതുപോലെ, അമിതമായ പഞ്ചസാര നിങ്ങളുടെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാനും നിങ്ങളുടെ ഉറക്കത്തിന് തടസം വരുത്താനും ഇടയാക്കും. നല്ല ഉറക്കം വേണമെങ്കില്‍ രാത്രിയില്‍ മിഠായികള്‍, ഐസ്‌ക്രീമുകള്‍ എന്നിവയെല്ലാം ഒഴിവാക്കുന്നതാണ് നല്ലത്.

Most read:ലൈംഗികാരോഗ്യം, രോഗപ്രതിരോധശേഷി; ദുരിയാന്‍ എന്ന അത്ഭുത പഴംMost read:ലൈംഗികാരോഗ്യം, രോഗപ്രതിരോധശേഷി; ദുരിയാന്‍ എന്ന അത്ഭുത പഴം

സിട്രിക് പഴങ്ങളും തക്കാളിയും

സിട്രിക് പഴങ്ങളും തക്കാളിയും

തക്കാളി കഴിക്കുന്നത് നിങ്ങളുടെ ഉറക്കത്തെ പ്രതികൂലമായി ബാധിക്കും. നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുകയും ഉറക്കം വൈകിപ്പിക്കുകയും ചെയ്യുന്ന ടൈറാമൈന്‍ എന്ന അമിനോ ആസിഡ് ആണ് ഇതിന് പ്രധാന കാരണം. സിട്രസ് പഴങ്ങള്‍ ഒരിക്കലും അനാരോഗ്യകരമല്ല. എങ്കിലും, ഉയര്‍ന്ന വിറ്റാമിന്‍ സി ഉള്ളതിനാല്‍ രാത്രി സമയത്ത് ഇത് കഴിക്കുന്നത് അത്ര നല്ലതല്ല. കാരണം ഇത് ശരിയായി ആഗിരണം ചെയ്യപ്പെടാത്തതിനാല്‍ അസിഡിറ്റിക്കും നെഞ്ചെരിച്ചിലിനും കാരണമാകും. ഇത് നിങ്ങളുടെ ഉറക്കചക്രത്തെ ശല്യപ്പെടുത്തുക മാത്രമല്ല, അടുത്ത ദിവസത്തെ നശിപ്പിക്കുകയും ചെയ്യും.

മദ്യം

മദ്യം

മിക്കവരും മദ്യപാനത്തിനായി തിരഞ്ഞെടുക്കുന്ന സമയം രാത്രികാലമാണ്. എന്നാല്‍, നിങ്ങളുടെ ഉറക്കത്തെ തടസപ്പെടുത്തുന്ന ശീലമാണിത്. കിടക്കുന്നതിനു മുമ്പായി മദ്യം കഴിക്കുന്നത് നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കും. മദ്യം കഴിച്ചാല്‍ വേഗം ഉറങ്ങുമെന്നത് സത്യമാണ്. പക്ഷേ പിറ്റേദിവസം ഉണരുമ്പോള്‍ ഒരുപക്ഷേ ഇതിന്റെ ക്ഷീണം നിങ്ങളെ തളര്‍ത്തിയേക്കാം.

Most read:മഴക്കാലത്ത് പ്രതിരോധശേഷി കുറയാതിരിക്കാന്‍ കഴിക്കണം ഇതെല്ലാംMost read:മഴക്കാലത്ത് പ്രതിരോധശേഷി കുറയാതിരിക്കാന്‍ കഴിക്കണം ഇതെല്ലാം

റെഡ് മീറ്റ്, ചീസ്

റെഡ് മീറ്റ്, ചീസ്

റെഡ് മീറ്റില്‍ ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. മാംസത്തിലും ചീസിലും അമിനോ ആസിഡ് ടൈറാമൈനും ഉണ്ട്, ഇത് നിങ്ങളുടെ ഉറക്കത്തെ തടസപ്പെടുത്തുന്ന ഘടകങ്ങളാണ്. അതിനാല്‍, നല്ല ഉറക്കം വേണമെങ്കില്‍ രാത്രികാലത്ത് ഇവ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

കഫീന്‍ പാനീയങ്ങളും ചോക്ലേറ്റും

കഫീന്‍ പാനീയങ്ങളും ചോക്ലേറ്റും

ഉറക്കമില്ലായ്മയ്ക്ക് കാരണമാകുമെന്നതിനാല്‍ കിടക്കും മുമ്പായി ഉയര്‍ന്ന കഫീന്‍ പാനീയങ്ങള്‍ ഒഴിവാക്കണമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍, ചോക്ലേറ്റുകള്‍ക്കും ഇത് ബാധകമാണ്. ചോക്ലേറ്റുകളിലെ കഫീന്‍ ഉള്ളടക്കം അത്ര ഉയര്‍ന്നതായിരിക്കില്ല, പക്ഷേ ഇത് നിങ്ങളുടെ ഉറക്കത്തെ തടസപ്പെടുത്തുന്ന ഒരു ഭക്ഷണമാണ്. കാരണം കഫീനിനൊപ്പം അമിനോ ആസിഡും ഇതിലുണ്ട്. രാത്രിക്ക് പകരം പകല്‍ സമയത്ത് ഒരു എനര്‍ജി ബൂസ്റ്ററായി ചോക്ലേറ്റ് കഴിക്കാവുന്നതാണ്.

Most read:രോഗപ്രതിരോധശേഷി കൂടെ; ഈ ശീലങ്ങള്‍ വളര്‍ത്തൂMost read:രോഗപ്രതിരോധശേഷി കൂടെ; ഈ ശീലങ്ങള്‍ വളര്‍ത്തൂ

English summary

Unhealthy Foods You Should Avoid At Night in Malayalam

Here are some foods you should never eat before going to bed. Take a look.
Story first published: Saturday, July 24, 2021, 13:52 [IST]
X
Desktop Bottom Promotion