For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുളസി കഴിക്കുന്നവര്‍ ഒന്ന് ശ്രദ്ധിക്കണം; പ്രത്യേകിച്ച് പ്രമേഹ രോഗികള്‍

|

ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് തുളസിയും തുളസി നീരും. എന്നാല്‍ ഇതിന് ചില പാര്‍ശ്വഫലങ്ങള്‍ കൂടിയുണ്ട് എന്നുള്ളതാണ് സത്യം. ആരോഗ്യ ഗുണത്തിന്റെ കാര്യത്തില്‍ കണ്ണടച്ച് ഉപയോഗിക്കാവുന്ന ഒന്നാണ് തുളസി. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധത്തിന്റെ വിഭാഗത്തില്‍ തന്നെയാണ് നാം എത്തിക്കുന്നതും. എന്നാല്‍ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നാം ഓരോന്ന് ചെയ്യുമ്പോള്‍ തുളസി നമ്മളില്‍ അല്‍പം അനാരോഗ്യവും ഉണ്ടാക്കുന്നുണ്ട് എന്നുള്ളതാണ് സത്യം. ആരോഗ്യത്തിന് വേണ്ടി തുളസി ഉപയോഗിക്കുമ്പോള്‍ ഇത് ഉപയോഗിക്കാന്‍ പാടില്ലാത്ത ചിലരുണ്ട്.

 3 വീതം തുളസിയിലകള്‍ വെറുംവയറ്റില്‍ കഴിയ്ക്കൂ 3 വീതം തുളസിയിലകള്‍ വെറുംവയറ്റില്‍ കഴിയ്ക്കൂ

എന്തുകൊണ്ടും തുളസിക്ക് പാര്‍ശ്വഫലങ്ങളുണ്ടാകുമെന്ന് നിങ്ങള്‍ ഒരിക്കലും കരുതിയിട്ടില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. എന്നാല്‍ ആരോഗ്യം നിറഞ്ഞ ഈ ഇലകള്‍ക്ക് ആരോഗ്യപരമായ ചില പ്രത്യാഘാതങ്ങളും ഉണ്ടാകാം. തുളസി ഇലകളുടെ അഞ്ച് പാര്‍ശ്വഫലങ്ങള്‍ അറിയാന്‍ വായിക്കുക. ഇത് നിങ്ങളില്‍ ഉണ്ടാക്കുന്ന ആരോഗ്യ. പ്രത്യാഘാതങ്ങള്‍ ചില്ലറയല്ല. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

പഴവും പാലും എല്ലാം കഴിക്കാന്‍ നേരമുണ്ട്; നേരം തെറ്റിക്കഴിച്ചാല്‍ ഇവയെല്ലാം വിഷംപഴവും പാലും എല്ലാം കഴിക്കാന്‍ നേരമുണ്ട്; നേരം തെറ്റിക്കഴിച്ചാല്‍ ഇവയെല്ലാം വിഷം

പ്രമേഹ രോഗികള്‍ക്ക് നല്ലതായിരിക്കില്ല

പ്രമേഹ രോഗികള്‍ക്ക് നല്ലതായിരിക്കില്ല

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ തുളസിക്ക് കഴിയുമെന്ന് വിവിധ പഠനങ്ങള്‍ അവകാശപ്പെടുന്നു. ആരെങ്കിലും ഇതിനകം പ്രമേഹത്തിനുള്ള മരുന്നുകള്‍ കഴിക്കുകയാണെങ്കില്‍, തുളസി ഇലകള്‍ കഴിക്കുന്നത് ഫലം വര്‍ദ്ധിപ്പിക്കുകയും പഞ്ചസാരയുടെ അളവ് വളരെ കുറയുകയും ചെയ്യും. എന്നാല്‍ വളരെയധികം കുറയുന്ന പഞ്ചസാരയുടെ അളവ് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കും. ഇത് ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ ഓരോ പ്രമേഹ രോഗിയും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

സ്ത്രീ-പുരുഷ ഫലഭൂയിഷ്ഠതയെ ബാധിച്ചേക്കാം

സ്ത്രീ-പുരുഷ ഫലഭൂയിഷ്ഠതയെ ബാധിച്ചേക്കാം

മനുഷ്യ പഠനങ്ങളൊന്നും ഇതുവരെയും അവകാശപ്പെട്ടിട്ടില്ലെങ്കിലും എന്‍സിബിഐ മൃഗങ്ങളെക്കുറിച്ച് നടത്തിയ ഗവേഷണത്തില്‍ തുളസി സ്ത്രീ പുരുഷന്‍മാരില്‍ വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. അത് തന്നെ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് വരെ എത്തിക്കുന്നു. പുരുഷന്‍മാരില്‍ തുളസി ബീജങ്ങളുടെ എണ്ണം കുറയ്ക്കുകയും പ്രത്യുല്‍പാദന അവയവങ്ങളായ വൃഷണങ്ങള്‍, അഡ്രീനല്‍ ഗ്രന്ഥികള്‍, പ്രോസ്റ്റേറ്റ്, ഗര്ഭപാത്രം, അണ്ഡാശയം എന്നിവയില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുകയും ചെയ്യും എന്നാണ് പറയുന്നത്. ഇത് വിശദീകരിക്കുന്നതിനും സ്ഥിരീകരിക്കുന്നതിന് വേണ്ടിയും കൂടുതല്‍ പഠനങ്ങള്‍ നടക്കുന്നു.

രക്തം കട്ട പിടിക്കുന്നു

രക്തം കട്ട പിടിക്കുന്നു

രക്തം കട്ട പിടിക്കുന്ന കാര്യത്തില്‍ ഇത് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. തുളസി രക്തം കെട്ടാന്‍ കാരണമാകുമെന്ന് അറിയപ്പെടുന്നു. ഈ ആവശ്യത്തിനായി മരുന്ന് കഴിക്കാന്‍ ആഗ്രഹിക്കാത്ത ആളുകള്‍ക്ക് ഇത് ഒരു നല്ല ഒരു വീട്ടുവൈദ്യമാണ്. എന്നാല്‍ രക്തം കട്ട പിടിക്കുന്ന അവസ്ഥയുള്ളവര്‍ തുളസി കഴിച്ചാല്‍ അത് അവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. ആന്റി ക്ലോട്ടിംഗ് മരുന്നുകള്‍ കഴിക്കുന്ന ആളുകള്‍ ഇത് കഴിക്കാന്‍ പാടില്ല. ഇതിലൂടെ കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്ക് ഇത് എത്തിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ എല്ലാം വളരെയധികം ശ്രദ്ധിക്കണം.

ഇത് കരളിന് നാശമുണ്ടാക്കാം

ഇത് കരളിന് നാശമുണ്ടാക്കാം

തുളസിയില്‍ യൂജെനോള്‍ ഉണ്ട്, ഇത് പെറുവിലെ ഗ്രാമ്പൂ, ബല്‍സം എന്നിവയിലും കാണപ്പെടുന്നു. ചെറിയ അളവില്‍ യൂജെനോളിന് കരളില്‍ വിഷാംശം ഉണ്ടാക്കുന്ന കേടുപാടുകള്‍ തടയാന്‍ കഴിയുമെങ്കിലും, ഇത് വളരെയധികം കരള്‍ തകരാറുകള്‍, ഓക്കാനം, വയറിളക്കം, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ഹൃദയാഘാതം എന്നിവയ്ക്ക് കാരണമാകും. കരള്‍ സംബന്ധമായി എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഒരു കാരണവശാലും തുളസി ശീലമാക്കാന്‍ പാടുള്ളതല്ല. ഇത് കൂടുതല്‍ അപകടം ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തുളസിയോ തുളസി വെള്ളമോ കഴിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.

ഗര്‍ഭിണികള്‍ക്ക് അനുയോജ്യമല്ല

ഗര്‍ഭിണികള്‍ക്ക് അനുയോജ്യമല്ല

തുളസി ഇലകള്‍ ഗര്‍ഭിണിയായ സ്ത്രീയുടെയും അവളുടെ ഗര്‍ഭസ്ഥശിശുവിന്റേയും ആരോഗ്യത്തെ ബാധിക്കും. കഠിനമായ കേസുകളില്‍, ഇത് ഗര്‍ഭം അലസലിന് പോലും ഇടയാക്കും. സസ്യം ഗര്‍ഭാശയത്തിന്റെ സങ്കോചങ്ങള്‍ക്ക് കാരണമായേക്കാം, അത് അപകടകരമാണ്. അതുകൊണ്ട് തന്നെയാണ് ഗര്‍ഭിണികളായ സ്ത്രീകള്‍ ഒരു കാരണവശാലും തുളസി കഴിക്കരുത് എന്ന് പറയുന്നത്. ഇത് ഗര്‍ഭകാലത്ത് അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. തുളസി ഇലകള്‍ ഗര്‍ഭാശയത്തിലേക്കും പെല്‍വിക് മേഖലയിലേക്കും രക്തയോട്ടം ഉത്തേജിപ്പിക്കാം, ഇത് സങ്കോചങ്ങള്‍ക്ക് കാരണമാകും. ഗര്‍ഭാവസ്ഥയില്‍ തുളസി ഉപയോഗിക്കുന്നതിന് അനുകൂലമോ പ്രതികൂലമോ ആയ തെളിവുകള്‍ ഇല്ലെങ്കിലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ ഗര്‍ഭിണികള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

 നിങ്ങളുടെ പല്ലില്‍ കറയുണ്ടാകാം

നിങ്ങളുടെ പല്ലില്‍ കറയുണ്ടാകാം

തുളസി ഇലകള്‍ ചവയ്ക്കരുതെന്നും ചവയ്ക്കുന്നത് അല്‍പം ശ്രദ്ധിച്ച് വേണം. കാരണം ഇതിന് പിന്നില്‍ ഒരു ശാസ്ത്രീയ കാരണമുണ്ട്. തുളസി ഇലകളില്‍ മെര്‍ക്കുറി ഉണ്ട്, ഇത് ചവച്ചാല്‍ പല്ലിന് കറയുണ്ടാക്കാം. നിങ്ങളുടെ പല്ലിന്റെ നിറം മഞ്ഞയാവുന്നതിന് ഇത് പലപ്പോഴും കാരണമാകുന്നുണ്ട്. തുളസി ഇലകള്‍ അസിഡിറ്റി ഉള്ളതും നിങ്ങളുടെ വായ് ക്ഷാരവുമാണ്, ഇത് പല്ലിന്റെ ഇനാമല്‍ ക്ഷയിക്കാന്‍ കാരണമാകും. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. പിന്നീട് പല്ല് മൊത്തത്തില്‍ കറ പിടിക്കുന്നതിനും കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതിനും കാരണമാകുന്നുണ്ട്.

English summary

Unexpected Side Effects Of Tulsi Leaves In Malayalam

Here in this article we are discussing about some unexpected side effects of tulsi leaves. Take a look.
X
Desktop Bottom Promotion