For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒമിക്രോണ്‍ ബാധിച്ചാല്‍ നിങ്ങളിലുണ്ടാകും ഈ അസാധാരണ ലക്ഷണങ്ങള്‍

|

കഴിഞ്ഞ രണ്ടു മാസമായി ലോകമെമ്പാടുമുള്ള കൊറോണ വൈറസ് കേസുകളുടെ പെട്ടെന്നുള്ള വര്‍ദ്ധനവിന് ശേഷം, ഒമിക്രോണ്‍ അണുബാധകളുടെ എണ്ണം ഒടുവില്‍ കുറയുഞ്ഞുവരുന്നുണ്ട്. കുറഞ്ഞുവരുന്ന കേസുകള്‍ ആശ്വാസത്തിന്റെ അടയാളമാണ്, എന്നാല്‍ ഇത് പകര്‍ച്ചവ്യാധി അവസാനിച്ചുവെന്ന് അര്‍ത്ഥമാക്കുന്നില്ല. പുതിയ കോവിഡ് വേരിയന്റ് ഇപ്പോഴും മനുഷ്യരില്‍ തന്നെ ജീവിക്കുന്നു, ആളുകള്‍ ഇപ്പോഴും അണുബാധ പിടിപെടാനുള്ള സാധ്യതയിലാണ്. ഒമിക്രോണ്‍ വകഭേദത്തിന്റെ കാര്യത്തില്‍, ചില സമയങ്ങളില്‍ അണുബാധയുടെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടായേക്കാം. കാരണം അവ മുമ്പത്തെ കൊറോണ വൈറസ് വേരിയന്റുകളുടേതിന് സമാനമല്ല.

Most read: കോവിഡ് നിങ്ങളുടെ മനസ്സും താളംതെറ്റിക്കും; കരകയറാനുള്ള വഴിയിത്Most read: കോവിഡ് നിങ്ങളുടെ മനസ്സും താളംതെറ്റിക്കും; കരകയറാനുള്ള വഴിയിത്

ഒമിക്രോണ്‍ നേരിയ ലക്ഷണങ്ങളിലേക്ക് നയിക്കുന്നു, ഇത് ചിലപ്പോള്‍ ശ്വസനവ്യവസ്ഥയുമായി ബന്ധപ്പെട്ടതായിരിക്കില്ല. ഒമിക്രോണ്‍ വകഭേദത്തെക്കുറിച്ചുള്ള മാസങ്ങള്‍ നീണ്ട ഗവേഷണം ഈ വേരിയന്റ് മൂലമുണ്ടാകുന്ന അണുബാധയുടെ ചില അസാധാരണമായ അടയാളങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് പ്രാരംഭ ഘട്ടത്തില്‍ അടയാളങ്ങള്‍ കണ്ടെത്താന്‍ സഹായിക്കും. ഒമിക്രോണ്‍ ബാധിച്ചാല്‍ നിങ്ങളിലുണ്ടാകുന്ന ചില അസാധാരണ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ഒമിക്രോണിന്റെ അസാധാരണ ലക്ഷണങ്ങള്‍

ഒമിക്രോണിന്റെ അസാധാരണ ലക്ഷണങ്ങള്‍

ഒമിക്രൊണിന്റെ മിക്ക ലക്ഷണങ്ങളും ജലദോഷത്തിന് സമാനമാണ്. മൂക്കൊലിപ്പ്, തലവേദന, തൊണ്ടവേദന എന്നിവയാണ് ഈ അണുബാധയുടെ ഏറ്റവും സാധാരണമായ ലക്ഷണങ്ങള്‍. മറ്റ് കൊറോണ വൈറസ് വേരിയന്റുകളുമായും ബന്ധപ്പെട്ടിരിക്കുന്ന ചില സാധാരണ അടയാളങ്ങളാണിവ. ഇവ കൂടാതെ, ഒമൈക്രോണ്‍ വേരിയന്റ് ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ പ്രശ്‌നങ്ങളിലേക്കും നയിക്കുന്നു, ഇത് മുമ്പത്തെ കൊറോണ വൈറസ് അണുബാധകളുടെ കാര്യത്തില്‍ സാധാരണമായിരുന്നില്ല. ZOE കോവിഡ് സ്റ്റഡി ആപ്പിലെ ദശലക്ഷക്കണക്കിന് ആളുകളില്‍ നിന്ന് ശേഖരിച്ച ഡാറ്റ പ്രകാരം, ഒമിക്‌റോണ്‍ ബാധിച്ച ആളുകള്‍ക്ക് ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട അഞ്ച് പ്രശ്നങ്ങളില്‍ ഒന്ന് അനുഭവപ്പെട്ടിട്ടുണ്ട്. ഒമിക്രോണ്‍ വേരിയന്റ് അണുബാധയുടെ ചില അസാധാരണ ലക്ഷണങ്ങള്‍ അതിസാരം, വയറുവേദന, അസുഖം തോന്നുല്‍ (ഓക്കാനം), വിശപ്പില്ലായ്മ, ഭക്ഷണം കഴിക്കാതിരിക്കല്‍ എന്നിവയാണ്

പഠനം നിര്‍ദ്ദേശിക്കുന്നത്

പഠനം നിര്‍ദ്ദേശിക്കുന്നത്

2021 ഡിസംബര്‍ പകുതി മുതല്‍ 2022 ജനുവരി വരെ കൊറോണ വൈറസ് ബാധിച്ചവരില്‍ ദഹനസംബന്ധമായ രോഗലക്ഷണങ്ങളുടെ കാര്യത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായിട്ടുണ്ടെന്ന് പഠനം പ്രസ്താവിച്ചു. ഒമിക്രോണ്‍ വേരിയന്റ് ഇന്‍ഫെക്ഷന്‍ അതിന്റെ ഉച്ചസ്ഥായിയിലായിരുന്ന സമയമായിരുന്നു അത്. കൊറോണ വൈറസിന്റെ ആല്‍ഫ, ഡെല്‍റ്റ തരംഗങ്ങളുടെ സമയത്തും വയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു, എന്നാല്‍ അത് അത്ര സാധാരണമായിരുന്നില്ല. ഒമിക്രോണില്‍, ശ്വാസകോശ പ്രശ്‌നത്തിന്റെ ലക്ഷണങ്ങള്‍ പോലും കാണിക്കാത്ത ആളുകള്‍ക്ക് വയറ്റിലെ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. ദഹനനാളത്തിന്റെ ലക്ഷണങ്ങള്‍ ഒമിക്രൊണ്‍ വേരിയന്റിന്റെ പ്രാഥമിക ലക്ഷണമായി കണക്കാക്കപ്പെടുന്നു.

Most read:വാക്‌സിന്‍ എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും ഒമിക്രോണ്‍ ലക്ഷണം വ്യത്യസ്തംMost read:വാക്‌സിന്‍ എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും ഒമിക്രോണ്‍ ലക്ഷണം വ്യത്യസ്തം

എന്തുകൊണ്ടാണ് ഒമിക്രോണ്‍ ദഹനനാളത്തിന് പ്രശ്‌നമാകുന്നത്

എന്തുകൊണ്ടാണ് ഒമിക്രോണ്‍ ദഹനനാളത്തിന് പ്രശ്‌നമാകുന്നത്

ഒമിക്രോണ്‍ പ്രാഥമികമായി വയറ്റിലെ പ്രശ്നങ്ങളിലേക്ക് നയിക്കുന്നത് എന്തുകൊണ്ടാണെന്ന് കണ്ടെത്താന്‍ ഗവേഷകര്‍ ഇപ്പോഴും ശ്രമിക്കുകയാണ്. എന്നാല്‍ ആപ്പ് ശേഖരിച്ച ഡാറ്റയെ അടിസ്ഥാനമാക്കി, ചില വിദഗ്ധര്‍ പറയുന്നത്, ഇത് മറ്റേതെങ്കിലും വൈറസ് മൂലമുണ്ടാകുന്ന പ്രശ്‌നമാകാം എന്നാണ്. മെഡിക്കല്‍ വിദഗ്ധര്‍ക്ക് ഈ വിഷയത്തില്‍ വ്യത്യസ്ത വീക്ഷണങ്ങളുണ്ട്, എന്തെങ്കിലും നിഗമനത്തിലെത്തുന്നതിന് മുമ്പ് കൂടുതല്‍ ഗവേഷണം ആവശ്യമാണ്. ഈ അവസ്ഥ നോക്കുമ്പോള്‍, സുരക്ഷിതവും ആരോഗ്യകരവുമായിരിക്കാന്‍ നിങ്ങളുടെ ഭക്ഷണശീലം നിങ്ങള്‍ നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്.

ഒമിക്രോണ്‍ ലോംഗ് കോവിഡിന് കാരണമാകുമോ

ഒമിക്രോണ്‍ ലോംഗ് കോവിഡിന് കാരണമാകുമോ

ഒമിക്രോണ്‍ വേരിയന്റ് ഗുരുതരമായ രോഗലക്ഷണങ്ങള്‍ ഉണ്ടാക്കുന്നതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ ഭൂരിഭാഗവും സൗമ്യമാണ്, 10 ദിവസത്തിനുള്ളില്‍ അവസ്ഥ മെച്ചപ്പെടും. എന്നിരുന്നാലും, ഒമിക്രോണ്‍ കൊറോണ വൈറസിന്റെ ഒരു രൂപാന്തരപ്പെട്ട വകഭേദമാണെന്നും അത് ഗുരുതരമായ രോഗലക്ഷണങ്ങള്‍ ഉണ്ടാക്കാന്‍ പര്യാപ്തമാണെന്നും നാം മറക്കരുത്. അതിനാല്‍, സുരക്ഷിതരായിരിക്കാന്‍ മുന്‍കരുതലുകള്‍ എടുക്കുന്നതാണ് നല്ലത്.

Most read:കൂര്‍ക്കം വലിക്ക് പരിഹാരം നല്‍കും ഈ അവശ്യ എണ്ണകള്‍Most read:കൂര്‍ക്കം വലിക്ക് പരിഹാരം നല്‍കും ഈ അവശ്യ എണ്ണകള്‍

ഒമിക്രോണ്‍ മുന്‍കരുതല്‍

ഒമിക്രോണ്‍ മുന്‍കരുതല്‍

ഉയര്‍ന്നുവരുന്ന പുതിയ വകഭേദങ്ങള്‍ വളരെയധികം നാശം വിതയ്ക്കുന്നത് തുടരുകയും പ്രതിരോധശേഷി ക്ഷയിക്കുകയും ചെയ്യുന്നത് ആശങ്കയുടെ പ്രധാന ഉറവിടമായി മാറിയിരിക്കുന്നു. എന്നത്തേക്കാളും ഇപ്പോള്‍ നിങ്ങളുടെ വാക്സിനേഷന് മുന്‍ഗണന നല്‍കേണ്ടത് പ്രധാനമാണ്. നിങ്ങള്‍ പൂര്‍ണ്ണമായും വാക്സിനേഷന്‍ എടുത്തിട്ടുണ്ടെങ്കില്‍, ബൂസ്റ്റര്‍ ഡോസുകളും എടുക്കുക. കൂടാതെ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ശരിയായ കൈ ശുചിത്വം പാലിക്കുക എന്നിവ ചെയ്യുക.

ഒമിക്രോണ്‍ ബാധിച്ചാല്‍ എന്തുചെയ്യണം

ഒമിക്രോണ്‍ ബാധിച്ചാല്‍ എന്തുചെയ്യണം

പരിഭ്രാന്തി വേണ്ട. സ്വയം ഒറ്റപ്പെടുത്തുക, നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കുക. ഹാപ്പി ഹൈപ്പോക്സിയ ഒഴിവാക്കുന്നതിന് ഓക്സിജന്‍ സാച്ചുറേഷന്‍ ഉള്‍പ്പെടെയുള്ള സുപ്രധാന കാര്യങ്ങള്‍ പരിശോധിക്കുക. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം എല്ലാ മരുന്നുകളും വിറ്റാമിന്‍ സി പോലുള്ള മറ്റ് സപ്ലിമെന്റുകളും കഴിക്കുക. മറ്റ് കുടുംബാംഗങ്ങളുമായി ഇടപഴകുമ്പോള്‍ എപ്പോഴും മാസ്‌ക് ധരിക്കുക. വ്യക്തിഗത ശുചിത്വം പാലിക്കുക. ഗുരുതരമായ രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍, താമസിക്കാതെ ആശുപത്രിയില്‍ പ്രവേശിക്കുക.

Most read:ആമാശയ ക്യാന്‍സര്‍ ക്ഷണിച്ചുവരുത്തും ഈ ആഹാരസാധനങ്ങള്‍; ഒഴിവാക്കണം ഇതെല്ലാംMost read:ആമാശയ ക്യാന്‍സര്‍ ക്ഷണിച്ചുവരുത്തും ഈ ആഹാരസാധനങ്ങള്‍; ഒഴിവാക്കണം ഇതെല്ലാം

English summary

Uncommon Symptoms of Omicron Variant in Malayalam

Research on the Omicron variant has revealed some uncommon signs of the infection caused by this variant, which can help to detect the signs in the early stage. Read on to know more.
Story first published: Wednesday, February 9, 2022, 9:48 [IST]
X
Desktop Bottom Promotion