For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡെല്‍റ്റ പ്ലസ് ബാധിച്ചവരില്‍ രോഗലക്ഷണങ്ങള്‍ വളരെ കുറവെന്ന് പഠനം

|

കൊവിഡ് ഡെല്‍റ്റ വകഭേദത്തിന്റെ ജനിതക മാറ്റം സംഭവിച്ച ഒന്നാണ് ഡെല്‍റ്റ വേരിയന്റ്. ഇതിന് പിന്നീടും ജനിതക മാറ്റം സംഭവിക്കുന്നുണ്ട്. ഇതിന്റെ ഉപവകഭേദമായ ഡെല്‍റ്റപ്ലസ് ആണ് AY 4.2 എന്നത്. ഇതാണ് ഇപ്പോള്‍ യുകെയിലെ സംസാര വിഷയം. ഇപ്പോള്‍ യുകെയില്‍ ബാധിക്കപ്പെടുന്ന രോഗങ്ങളില്‍ നല്ലൊരു ശതമാനവും ഇത്തരം വകഭേദം മൂലം സംഭവിക്കുന്നതാണ്. AY 4.2 എന്ന വകഭേദം ഡെല്‍റ്റയേക്കാള്‍ വളരെയധികം വ്യാപന ശേഷി വര്‍ദ്ധിച്ച ഒന്നാണ്. അതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് ആളുകളിലേക്ക് പടര്‍ന്ന് പിടിക്കുന്നതിന് ഇത് കാരണമാകുന്നുണ്ട്. ഡെല്‍റ്റയേക്കാള്‍ വ്യാപന ശേഷി ഉള്ളത് കൊണ്ട് തന്നെ ഇത്തരം വകഭേദം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

 Delta subvariant less likely to cause symptoms

കൊവിഡ് രോഗമുക്തരില്‍ 9 മാസം വരെ ആന്റിബോഡിയെന്ന് പഠനംകൊവിഡ് രോഗമുക്തരില്‍ 9 മാസം വരെ ആന്റിബോഡിയെന്ന് പഠനം

എന്നാല്‍ വ്യാപന ശേഷി കൂടുതലുള്ള ഈ ജനിതക മാറ്റം സംഭവിച്ച വൈറസിന് പക്ഷേ കാര്യമായ രോഗലക്ഷണങ്ങള്‍ ഉണ്ടാവില്ല എന്നുള്ളതാണ് ലണ്ടനിലെ ഇംപീരിയല്‍ കൊളജ് നടത്തിയ പഠനത്തില്‍ പറയുന്നത്. ഇവരില്‍ നല്ലൊരു ശതമാനം ആളുകളിലും നേരിയ കൊവിഡ് ലക്ഷണങ്ങള്‍ മാത്രമേ കാണുന്നുള്ളൂ എന്നുള്ളതാണ് സത്യം. ഡെല്‍റ്റ വകഭേദം ബാധിച്ചവരില്‍ നല്ലൊരു ശതമാനം പേരിലും ലക്ഷണങ്ങള്‍ കാണപ്പെടുമ്പോഴാണ് പലരും ശ്രദ്ധിക്കുന്നത്. ഇത് AY 4.2 ബാധിക്കുന്നവരില്‍ പലപ്പോഴും ലക്ഷണങ്ങള്‍ ഇല്ലാതെ ആവുന്നത് പല വിധത്തിലുള്ള അപകടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. പഠനങ്ങളില്‍ പറയുന്നത് എന്താണെന്ന് നോക്കാം

വാക്‌സിനും പുതിയ വകഭേദവും

വാക്‌സിനും പുതിയ വകഭേദവും

വാക്‌സിനും പുതിയ വകഭേദവും വളരെയധികം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. എന്നാല്‍ ഇവക്ക് മുന്‍പില്‍ വാക്‌സിന്‍ മുട്ടു മടക്കും എന്നൊരു ധാരണയില്ല. രോഗലക്ഷണങ്ങള്‍ കുറവായതിനാല്‍ ശ്രദ്ധിക്കാതെ ഇരിക്കുമ്പോള്‍ അത് മറ്റുള്ളവരിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. രോഗലക്ഷണങ്ങള്‍ കുറവുള്ളവരാണെങ്കില്‍ എളുപ്പത്തില്‍ രോഗം മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിന് സാധിക്കും എന്നുള്ളതാണ് ഇതിലെ ഏറ്റവും പ്രധാന വെല്ലുവിളി. എന്നാല്‍ ഇത് ഗുരുതരാവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കില്ല എന്നുള്ളതാണ് അറിഞ്ഞിരിക്കേണ്ട കാര്യം.

സ്വയം ഐസൊലേറ്റ് ചെയ്യാന്‍ സാധിക്കാത്തവര്‍

സ്വയം ഐസൊലേറ്റ് ചെയ്യാന്‍ സാധിക്കാത്തവര്‍

കൂടുതല്‍ വ്യാപന ശേഷിയുള്ളത് കൊണ്ട് തന്നെ സ്വയം ഐസൊലേറ്റ് ചെയ്യുന്നതിന് പലപ്പോഴും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ തയ്യാറാവുന്നില്ല. ഇത് തന്നെയാണ് പലപ്പോഴും മറ്റുള്ളവരിലേക്ക് രോഗം എത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് വാക്‌സിന്‍ ഫലപ്രദമാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. അത് മാത്രമല്ല ഇവരില്‍ ഒരിക്കലും തീവ്രമായ ലക്ഷണങ്ങളോടെ രോഗം മാറുന്നില്ല. അതുകൊണ്ട് തന്നെ രോഗത്തിന്റേതായ എല്ലാ വിധത്തിലുള്ള പ്രതിസന്ധികളും തരണം ചെയ്യുന്നതിന് ആരോഗ്യത്തോടെ ഇരിക്കുക എന്നുള്ളതാണ് ആദ്യം ചെയ്യേണ്ട കാര്യം.

ബൂസ്റ്റര്‍ ഡോസ് എടുത്തവര്‍ക്ക്

ബൂസ്റ്റര്‍ ഡോസ് എടുത്തവര്‍ക്ക്

രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതിലൂടെ കൊവിഡ് പിടിപെടുന്നതിനുള്ള സാധ്യത വളരെ കുറവാണ് എന്നും ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഒക്ടോബറില്‍ കൊവിഡ് പുറം രാജ്യങ്ങളില്‍ വര്‍ദ്ധിച്ച് വരുന്ന അവസ്ഥയാണ് ഉള്ളത്. അതുകൊണ്ട് തന്നെ ചെറിയ ലക്ഷണം പോലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെയും നിങ്ങള്‍ക്ക് ചുറ്റുമുള്ളവരേയും എത്തിക്കുന്നു. കൊവിഡ് എന്ന മഹാമാരിക്ക് പരിഹാരം കാണുന്നതിന് വേണ്ടി കൃത്യമായ ഇടവേളകളില്‍ വാക്‌സിന്‍ എടുക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും മാസ്‌ക് ധരിക്കുന്നതിനും ശ്രദ്ധിക്കുക.

വാക്‌സിന്‍ എടുക്കാത്തവര്‍ ശ്രദ്ധിക്കണം

വാക്‌സിന്‍ എടുക്കാത്തവര്‍ ശ്രദ്ധിക്കണം

എന്നാല്‍ വാക്‌സിന്‍ എടുക്കാത്തവരെങ്കില്‍ ഇവര്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. ഇവരില്‍ രോഗം പെട്ടെന്ന് പിടിമുറുക്കുകയും മറ്റുള്ളവരിലേക്ക് എത്തുന്ന തരത്തില്‍ കൂടുതല്‍ അപകടാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കൃത്യമായ ഇടവേളകളില്‍ രണ്ട് ഡോസ് വാക്‌സിനും എടുക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. വാക്‌സിന്‍ എടുത്തവരാണെങ്കിലും എടുക്കാത്താവരാണെങ്കിലും മാസ്‌ക് ധരിക്കുകയും, സാമൂഹിക അകലം പാലിക്കുകയും, ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകുകയും ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

English summary

UK study finds Delta subvariant less likely to cause symptoms

UK Study Finds Delta subvariant AY.4.2 is Less likely to cause symptoms but slightly more infectious than ancestor. Know more.
Story first published: Tuesday, November 23, 2021, 12:08 [IST]
X
Desktop Bottom Promotion