For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നെല്ലിക്ക ഇങ്ങനെയെങ്കില്‍ രോഗങ്ങള്‍ അടുക്കില്ല; പ്രതിരോധശേഷിയും കൂടെനില്‍ക്കും

|

നിരവധി ആരോഗ്യ ഗുണങ്ങള്‍ക്ക് പേരുകേട്ട നെല്ലിക്ക ഒരു സൂപ്പര്‍ഫുഡായി കണക്കാക്കപ്പെടുന്നു. വിറ്റാമിന്‍ സി, എ, ആന്റി ഓക്‌സിഡന്റ്, കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ്, കരോട്ടിന്‍, തയാമിന്‍, റൈബോഫ്‌ളേവിന്‍ എന്നിവയാല്‍ സമ്പന്നമായതിനാല്‍, നെല്ലിക്ക നിങ്ങളുടെ നിരവധി ആരോഗ്യ അവസ്ഥകളെ സുഖപ്പെടുത്തുന്ന ഒരു മികച്ച മരുന്നായി പ്രവര്‍ത്തിക്കുന്നു. ഈ മഹാമാരിക്കാലത്ത് നിങ്ങളുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കൂട്ടാനും രോഗങ്ങളില്‍ നിന്ന് മുക്തി നേടാനുമായി നെല്ലിക്ക നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുക.

Most read: ഒമേഗ 3 ദിനവുമെങ്കില്‍ ശരീരത്തിന് കിട്ടുന്ന മെച്ചം ഇതാണ്

വിവിധ വഴികളിലൂടെ നെല്ലിക്കയുടെ ഗുണം പ്രയോജനപ്പെടുത്തുകയും ശക്തമായ പ്രതിരോധശേഷി ഉണ്ടാക്കുകയും ഇടയ്ക്കിടെ അസുഖം പിടിപെടാനുള്ള സാധ്യത ഒഴിവാക്കുകയും ചെയ്യുക. നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനായി നെല്ലിക്ക ഏതൊക്കെ വിധത്തില്‍ നിങ്ങള്‍ക്ക് കഴിക്കാമെന്ന് ഇവിടെ വായിച്ചറിയാം.

നെല്ലിക്കയും ഇഞ്ചിയും

നെല്ലിക്കയും ഇഞ്ചിയും

ഒരു കഷ്ണം ഇഞ്ചിയും 4 - 5 മല്ലിയിലയും 5 - 6 നെല്ലിക്കയും എടുക്കുക. മല്ലിയിലയ്ക്ക് പകരം പുതിനയിലയും ഉള്‍പ്പെടുത്താം. അവ ഒന്നിച്ച് അടിച്ചെടുത്ത് അതില്‍ കുറച്ച് കറുത്ത ഉപ്പ് അല്ലെങ്കില്‍ വറുത്ത ജീരകം ചേര്‍ത്ത് കഴിക്കുക. ഈ പാനീയത്തിന് ആന്റി ബാക്ടീരിയല്‍, ആന്റിപൈറിറ്റിക് ഗുണങ്ങള്‍ ഉണ്ട്. ഇത് രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും നിയന്ത്രിക്കുകയും ചുമ, തലവേദന എന്നിവ ഒഴിവാക്കുകയും ചെയ്യുന്നു.

നെല്ലിക്ക ചായ

നെല്ലിക്ക ചായ

ചായ പ്രേമികള്‍ക്ക് ശരീരഭാരം കുറയ്ക്കാനായി ഈ ചായ പരീക്ഷിക്കാം. ആരോഗ്യകരവും രുചികരവുമായ ഈ ചായ മിനിറ്റുകള്‍ക്കുള്ളില്‍ തയ്യാറാകും. നിങ്ങള്‍ക്ക് വേണ്ടത് കാല്‍ കപ്പ് വെള്ളവും, ഒരു ടീസ്പൂണ്‍ നാടന്‍ ഉണങ്ങിയ നെല്ലിക്ക പൊടിയും കുറച്ച് ഇഞ്ചിയും മാത്രം. ഒരു പാത്രത്തില്‍ വെള്ളമെടുത്ത് ഇഞ്ചിപ്പൊടിയും ചതച്ച ഇഞ്ചിയും ചേര്‍ത്ത് ഇടത്തരം തീയില്‍ വയ്ക്കുക. വെള്ളം കുറയുന്നതുവരെ മിശ്രിതം കുറച്ച് നേരം തിളപ്പിക്കുക. ഇതിനുശേഷം ഇത് അരിച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി തണുക്കാന്‍ വിടുക. നിങ്ങള്‍ക്ക് മധുരം വേണമെങ്കില്‍ ഈ പാനീയത്തില്‍ കുറച്ച് തേന്‍ ചേര്‍ക്കുക.

Most read:ഹൃദയം മറന്ന് കളിക്കല്ലേ!! ഈ ശീലം വളര്‍ത്തിയാല്‍ ക്ഷയിക്കാത്ത ആരോഗ്യം ഉറപ്പ്

കറ്റാര്‍ വാഴയും നെല്ലിക്കയും

കറ്റാര്‍ വാഴയും നെല്ലിക്കയും

നെല്ലിക്ക ജ്യൂസില്‍ കറ്റാര്‍ വാഴ സത്ത് ചേര്‍ത്ത് കുടിക്കുന്നതും ആരോഗ്യത്തിന് ഉത്തമമാണ്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് നെല്ലിക്കയും കറ്റാര്‍ വാഴയും തുല്യ അളവില്‍ കലര്‍ത്തി ജ്യൂസ് ആക്കി കഴിക്കുക. ഇത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്ന മികച്ച പാനീയമാണ്.

നെല്ലിക്ക സര്‍ബത്ത്

നെല്ലിക്ക സര്‍ബത്ത്

ആരോഗ്യത്തിനായി നിങ്ങള്‍ക്ക് തേന്‍, ഒരു നുള്ള് ഉപ്പ്, ചതച്ച കുരുമുളക് എന്നിവ ചേര്‍ത്ത് തയ്യാറാക്കിയ നെല്ലിക്ക സര്‍ബത്ത് കഴിക്കാം. ഈ പാനീയം ദഹനത്തിനും, കാഴ്ചശക്തി മെച്ചപ്പെടുത്താനും, രക്തം ശുദ്ധീകരിക്കാനും, കരള്‍, ഹൃദയം, എല്ലുകള്‍ എന്നിവ ശക്തിപ്പെടുത്താനും പൈല്‍സ്, മലബന്ധം എന്നിവയാല്‍ ബുദ്ധിമുട്ടുന്നവര്‍ക്കും ഗുണം ചെയ്യും.

Most read:കോവിഡ് വന്നുമാറിയശേഷം മുടി കൊഴിയുന്നതിന് കാരണം ഇതാണ്‌

നെല്ലിക്ക ജ്യൂസ്

നെല്ലിക്ക ജ്യൂസ്

ചുമ, പനി എന്നിവയ്ക്കുള്ള ശക്തമായ വീട്ടുവൈദ്യമായി നെല്ലിക്ക ജ്യൂസിനെ കണക്കാക്കപ്പെടുന്നു. എല്ലാ ദിവസവും രാവിലെ ചെറിയ അളവില്‍ നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് ശരീരത്തിന് ഉത്തമമാണ്. പ്രതിരോധ ശേഷി കൂട്ടാനുള്ള നല്ലൊരു വഴികൂടിയാണ് ഇത്. ഒരു ചെറിയ ഭാഗം (20-30 മില്ലി) നെല്ലിക്ക ഒരു ഗ്ലാസ് വെള്ളത്തില്‍ ലയിപ്പിക്കുക. രുചി വര്‍ദ്ധിപ്പിക്കുന്നതിന് ഇതിലേക്ക് നിങ്ങള്‍ക്ക് കുറച്ച് നാരങ്ങ നീരും തേനും കലര്‍ത്താം.

നെല്ലിക്കയും മഞ്ഞളും

നെല്ലിക്കയും മഞ്ഞളും

ഒരു ഇഞ്ച് നീളമുള്ള മഞ്ഞള്‍, നെല്ലിക്ക പൊടി, കുറച്ച് തേന്‍ എന്നിവയാണ് ഇതിനായി നിങ്ങള്‍ക്ക് വേണ്ടത്. ഇതെല്ലാം കലര്‍ത്തി പാനീയമാക്കി കുടിച്ചാല്‍ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുകയും നിങ്ങള്‍ക്ക് ഒന്നിലധികം ആരോഗ്യ ഗുണങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി ആസ്വദിക്കുന്നതിനുമായി ഈ നെല്ലിക്ക പാനീയങ്ങള്‍ തയ്യാറാക്കി കഴിക്കുക.

Most read:രോഗപ്രതിരോധത്തിന് അത്ഭുതം തീര്‍ക്കും വെളുത്തുള്ളി - ഇഞ്ചി ചായ

നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങള്‍

നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങള്‍

നെല്ലിക്കയില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ പ്രതിരോധശേഷി ബലപ്പെടുത്തും. ഇതിലെ വിറ്റാമിന്‍ സി സ്വാഭാവികമായും നിങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കും. നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിന്‍ നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന ഫ്രീ റാഡിക്കല്‍ പ്രവര്‍ത്തനത്തെ ചെറുക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. കാന്‍സര്‍ കോശങ്ങളുടെ വികാസത്തിനെതിരെ പോരാടാന്‍ സഹായിക്കുന്ന പോളിഫെനോളുകളും ഇതില്‍ അടങ്ങിയിരിക്കുന്നു. ഇതുകൂടാതെ, പ്രമേഹം നിയന്ത്രിക്കുന്നതിനും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും നെല്ലിക്ക നിങ്ങളെ സഹായിക്കുന്നു.

English summary

Types of Drinks Made With Amla To Boost Immunity in Malayalam

Here are some drinks made with amla for strong immunity. Take a look.
Story first published: Wednesday, August 25, 2021, 12:46 [IST]
X