For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിഷാദം ഒന്നല്ല, പലതരം; ഈ ലക്ഷണങ്ങള്‍ നിങ്ങളിലുണ്ടോ?

|

ഇന്നത്തെ ലോകത്ത് മിക്കവരും പലതരം സമ്മര്‍ദ്ദങ്ങളിലൂടെയാണ് ദിവസവും കടന്നുപോകുന്നത്. അതിനാല്‍ തന്നെ ഡിപ്രഷന്‍ അഥവാ വിഷാദം എന്ന അവസ്ഥ മിക്കവരെയും പിടിമുറുക്കിയിരിക്കുന്നു. തലച്ചോറിന്റെ വിവിധ ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ അളവിലുണ്ടാകുന്ന വ്യതിയാനമാണ് വിഷാദമടക്കമുള്ള വിവിധ മാനസിക പ്രശ്‌നങ്ങള്‍ക്ക്‌ വഴിവയ്ക്കുന്നത്. നോര്‍എപ്പിനോഫ്രിന്‍, ടോപോമിന്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനത്തിലെ മാറ്റവും മനസ്സിന് പ്രശ്‌നങ്ങള്‍ വരുത്തുന്നു.

Most read: മരണം ക്ഷണിക്കും വിഷാദരോഗം: ലക്ഷണങ്ങള്‍Most read: മരണം ക്ഷണിക്കും വിഷാദരോഗം: ലക്ഷണങ്ങള്‍

വിഷാദം എല്ലാവരേയും വ്യത്യസ്തമായി ബാധിക്കുന്നു, മാത്രമല്ല നിങ്ങള്‍ക്ക് വിഷാദരോഗ ലക്ഷണങ്ങളില്‍ ചിലത് മാത്രമേ ഉണ്ടാകൂ. എന്നാല്‍ അവ നിങ്ങളുടെ ദൈനംദിന ജീവിതത്തെ സ്വാധീനിക്കാന്‍ തുടങ്ങിയാല്‍, അവ വിഷാദത്തിന്റെ തുടക്കമായിരിക്കാം. വിഷാദരോഗത്തിന് പല തരങ്ങളുണ്ട്. എല്ലാത്തിനും ചില സാധാരണ ലക്ഷണങ്ങളാണ് ഉള്ളതെങ്കിലും, അവയ്ക്ക് ചില പ്രധാന വ്യത്യാസങ്ങളുമുണ്ട്. ഈ ലേഖനത്തില്‍ വിഷാദരോഗത്തിന്റെ ചില വിവധ തരങ്ങളും അവയുടെ ലക്ഷണങ്ങളും വായിച്ച് മനസ്സിലാക്കാം.

വിഷാദരോഗത്തിന്റെ ചില സാധാരണ ലക്ഷണങ്ങള്‍

വിഷാദരോഗത്തിന്റെ ചില സാധാരണ ലക്ഷണങ്ങള്‍

കഠിനമായ സങ്കടം

മോശം മാനസികാവസ്ഥ

പ്രതീക്ഷയില്ലായ്മ, നിരാശ

വിശപ്പില്ലായ്മ

ഉറക്കമില്ലായ്മ

ഊര്‍ജ്ജക്കുറവ്

ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവില്ലായ്മ

ദൈനംദിന ജോലികളില്‍ അലസത

നിങ്ങള്‍ ഇഷ്ടപ്പെട്ടിരുന്ന കാര്യങ്ങളില്‍ താല്‍പ്പര്യക്കുറവ്

സുഹൃത്തുക്കളെ അകറ്റിനിര്‍ത്തല്‍

സ്വയം ഉപദ്രവിക്കാനുള്ള ചിന്തകള്‍

ഡിപ്രഷന്‍ പല വിധത്തില്‍ ഉണ്ടെന്ന് പറഞ്ഞല്ലോ? അവയില്‍ പ്രധാനപ്പെട്ടത് ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

1. മേജര്‍ ഡിപ്രഷന്‍

1. മേജര്‍ ഡിപ്രഷന്‍

മേജര്‍ ഡിപ്രസ്സീവ് ഡിസോഡര്‍, ക്ലാസിക് ഡിപ്രഷന്‍, യുനിപോളാര്‍ ഡിപ്രഷന്‍ എന്നിങ്ങനെയൊക്കെ പേരില്‍ മേജര്‍ ഡിപ്രഷന്‍ അറിയപ്പെടുന്നു. വളരെ സാധാരണമായ ഡിപ്രഷന്റെ ഒരു തരമാണിത്. ഇത്തരം രോഗമുള്ള ആളുകള്‍ എല്ലാ ദിവസവും രോഗലക്ഷണങ്ങള്‍ അനുഭവിക്കുന്നു. പല മാനസികാരോഗ്യ അവസ്ഥകളെയും പോലെ, നിങ്ങളുടെ ചുറ്റുമുള്ള കാര്യങ്ങളുമായി ഇതിന് വലിയ ബന്ധമൊന്നുമില്ല. നിങ്ങള്‍ക്ക് എല്ലാ സുഖസൗകര്യങ്ങളും ഉണ്ടെങ്കിലും (നല്ല കുടുംബം, ധാരാളം സുഹൃത്തുക്കള്‍, നല്ല ജോലി) ഈ വിഷാദം അനുഭവപ്പെടാം.

Most read:വിഷാദം നീങ്ങും, മൂഡ് ഉണര്‍ത്തും ഭക്ഷണം ഇതാMost read:വിഷാദം നീങ്ങും, മൂഡ് ഉണര്‍ത്തും ഭക്ഷണം ഇതാ

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

 • നിരാശ, സങ്കടം
 • ഉറക്കമില്ലായ്മ
 • ഊര്‍ജ്ജക്കുറവും ക്ഷീണവും
 • വിശപ്പില്ലായ്മ അല്ലെങ്കില്‍ അമിത വിശപ്പ്
 • വിശദീകരിക്കാനാവാത്ത വേദന
 • ഇഷ്ടപ്പെട്ടിരുന്ന കാര്യങ്ങളില്‍ താല്‍പര്യം നഷ്ടപ്പെടല്‍
 • ഏകാഗ്രത ഇല്ലായ്മ, ഓര്‍മ്മ പ്രശ്‌നങ്ങള്‍
 • നിരന്തരമായ ഉത്കണ്ഠ
 • മരണം, ആത്മഹത്യ എന്നിവയെക്കുറിച്ചുള്ള ചിന്തകള്‍
 • ഈ ലക്ഷണങ്ങള്‍ ആഴ്ചകളോ മാസങ്ങളോ നീണ്ടുനില്‍ക്കും. ചിലര്‍ക്ക് ഒരു നിശ്ചിത കാലയളവില്‍ മാത്രം മേജര്‍ ഡിപ്രഷന്‍ അനുഭവപ്പെടുന്നു, മറ്റുചിലര്‍ക്ക് ജീവിതത്തിലുടനീളം ഇത് അനുഭവിക്കുന്നു. ഇതിന്റെ ലക്ഷണങ്ങള്‍ എത്രത്തോളം നീണ്ടുനില്‍ക്കുന്നു എന്നത് കണക്കാക്കാതെ തന്നെ, മേജര്‍ ഡിപ്രഷന്‍ നിങ്ങളുടെ ബന്ധങ്ങളിലും ദൈനംദിന പ്രവര്‍ത്തനങ്ങളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

  2. പെര്‍സിസ്റ്റന്റ് ഡിപ്രഷന്‍

  2. പെര്‍സിസ്റ്റന്റ് ഡിപ്രഷന്‍

  രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ നീണ്ടുനില്‍ക്കുന്ന വിഷാദമാണ് പെര്‍സിസ്റ്റന്റ് ഡിപ്രസീവ് ഡിസോര്‍ഡര്‍. ഇതിനെ ഡിസ്റ്റിമിയ അല്ലെങ്കില്‍ വിട്ടുമാറാത്ത വിഷാദം എന്നും വിളിക്കുന്നു. ഈ അവസ്ഥയില്‍ മേജര്‍ ഡിപ്രഷന്‍ പോലെ തീവ്രമായി അനുഭവപ്പെടില്ല, പക്ഷേ ഇത് എപ്പോഴും നിങ്ങളുടെ ബന്ധങ്ങളില്‍ പ്രശ്‌നം സൃഷ്ടിക്കുകയും ദൈനംദിന ജോലികള്‍ തടസപ്പെടുത്തുകയും ചെയ്യും.

  Most read:കൊഴുപ്പ് കത്തും, തടികുറയും; കിടക്കും മുമ്പ് ഇവMost read:കൊഴുപ്പ് കത്തും, തടികുറയും; കിടക്കും മുമ്പ് ഇവ

  ലക്ഷണങ്ങള്‍

  ലക്ഷണങ്ങള്‍

  • അഗാധമായ ദുഖം, നിരാശ
  • ആത്മവിശ്വാസക്കുറവ്
  • ഇഷ്ടപ്പെട്ട കാര്യങ്ങളില്‍ താല്‍പ്പര്യക്കുറവ്
  • വിശപ്പ് മാറ്റങ്ങള്‍
  • ഉറക്കക്കുറവ്, ഊര്‍ജ്ജക്കുറവ്
  • ഏകാഗ്രത, ഓര്‍മ്മ തകരാറുകള്‍
  • ജോലിചെയ്യാന്‍ ബുദ്ധിമുട്ട്
  • സന്തോഷകരമായ അവസരങ്ങളില്‍ പോലും സന്തോഷം അനുഭവിക്കാനുള്ള കഴിവില്ലായ്മ
  • സാമൂഹികമായി പിന്‍വാങ്ങല്‍
  • ഇത് ഒരു ദീര്‍ഘകാല വിഷാദരോഗമാണെങ്കിലും, രോഗലക്ഷണങ്ങളുടെ കാഠിന്യം കൂടുതല്‍ വഷളാകുന്നതിന് മുമ്പായി ഒരു മാസത്തേക്ക് തീവ്രത കുറയുന്നു. ചിലര്‍ക്ക് പെന്‍സിസ്റ്റന്റ് ഡിപ്രഷന്‍ ഉണ്ടാകുന്നതിനു മുമ്പോ ശേഷമോ മേജര്‍ ഡിപ്രഷന്റെ ലക്ഷണങ്ങള്‍ കാണുന്നു. ഇതിനെ ഡബിള്‍ ഡിപ്രഷന്‍ എന്ന് വിളിക്കുന്നു. പെര്‍സിസ്റ്റന്റ് ഡിപ്രഷന്‍ ഒരു സമയം ഒരു വര്‍ഷത്തോളം നീണ്ടുനില്‍ക്കും, അതിനാല്‍ ഇത്തരത്തിലുള്ള വിഷാദരോഗമുള്ള ആളുകള്‍ക്ക് അവരുടെ ലക്ഷണങ്ങള്‍ ജീവിതത്തെക്കുറിച്ചുള്ള അവരുടെ സാധാരണ കാഴ്ചപ്പാടിന്റെ ഭാഗമാണെന്ന തോന്നല്‍ ഉണ്ടാകും.

   3. ബൈപോളാര്‍ ഡിസോര്‍ഡര്‍

   3. ബൈപോളാര്‍ ഡിസോര്‍ഡര്‍

   മനുഷ്യന്റെ അടിസ്ഥാന വികാരമായ മൂഡിലുള്ള ഏറ്റക്കുറച്ചിലുകളാണ് ബൈപോളാര്‍ ഡിസോര്‍ഡര്‍. ചിലരില്‍ വൈകാരിക മാറ്റങ്ങള്‍ തീവ്രവും നീണ്ടുനില്‍ക്കുന്നതുമാകുന്നു. ഇത് കാലക്രമേണ വൈകാരിക രോഗങ്ങളായി പരിണമിക്കുന്നു. മൂഡ് ഉയരുമ്പോള്‍ ഉന്‍മാദവും മൂഡ് താഴുമ്പോള്‍ വിഷാദാവസ്ഥയിലേക്കും മനസ്സ് മാറുന്നു. മാനിക് ഡിപ്രഷന്‍ എന്നും ബൈപോളാര്‍ ഡിസോഡര്‍ അറിയപ്പെടുന്നു.

   Most read:ഭക്ഷണശീലം ഇങ്ങനെയോ? അള്‍സര്‍ അപകടം അടുത്ത്Most read:ഭക്ഷണശീലം ഇങ്ങനെയോ? അള്‍സര്‍ അപകടം അടുത്ത്

   ലക്ഷണങ്ങള്‍

   ലക്ഷണങ്ങള്‍

   നിങ്ങളുടെ മൂഡ് താഴ്ന്ന നിലയിലാകുമ്പോള്‍ മറ്റ് വിഷാദരോഗത്തിന്റെ എല്ലാ പ്രധാന ലക്ഷണങ്ങളും ഈ അവസ്ഥയിലും കാണാനാവുന്നു. മൂഡ് ഉയരുമ്പോള്‍ ഉയര്‍ന്ന ഊര്‍ജ്ജം, ക്ഷോഭം, ത്രസിപ്പിക്കുന്ന ചിന്തകളും സംസാരവും, ഉയര്‍ന്ന ചിന്ത, വര്‍ദ്ധിച്ച ആത്മവിശ്വാസം, അസാധാരണവും അപകടസാധ്യതയുള്ളതും സ്വയം നാശം വരുത്തുന്നതുമായ പെരുമാറ്റം, ആഹ്ലാദം എന്നിവ കണ്ടുവരുന്നു. ബൈപോളാര്‍ ഡിസോഡര്‍ തന്നെ പലതരമുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ്:

   4. ഡിപ്രസീവ് സൈക്കോസിസ്

   4. ഡിപ്രസീവ് സൈക്കോസിസ്

   മേജര്‍ ഡിപ്രഷന്‍ അനുഭവിക്കുന്ന ചില ആളുകള്‍ യാഥാര്‍ത്ഥ്യവുമായി ബന്ധം നഷ്ടപ്പെടുന്ന സ്വഭാവം കാണിക്കുന്നു. ഹാലൂസിനേഷന്‍ പോലുള്ള അവസ്ഥയായ ഇത് സൈക്കോസിസ് എന്നറിയപ്പെടുന്നു. ഹാലൂസിനേഷനും ഡില്യൂഷനും ഒന്നിച്ച് വരുന്ന അവസ്ഥയെ ഡിപ്രസീവ് സൈക്കോസിസ് അല്ലെങ്കില്‍ സൈക്കോട്ടിക് ഡിപ്രഷന്‍ എന്നാണ് വിളിക്കുന്നത്. ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്ന് തോന്നുക, ആരോ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന തോന്നലുണ്ടാവുക, ഇല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കുന്ന തോന്നല്‍ എന്നിവയെല്ലാം ഇതിന്റെ ഫലങ്ങളാണ്.

   Most read:വരണ്ട വായ, ഉദ്ധാരണക്കുറവ്; അസാധാരണ പ്രമേഹ ലക്ഷണംMost read:വരണ്ട വായ, ഉദ്ധാരണക്കുറവ്; അസാധാരണ പ്രമേഹ ലക്ഷണം

   5. പെരിനാറ്റല്‍ ഡിപ്രഷന്‍

   5. പെരിനാറ്റല്‍ ഡിപ്രഷന്‍

   ഗര്‍ഭാവസ്ഥയിലോ പ്രസവത്തിന്റെ നാല് ആഴ്ചയ്ക്കുള്ളിലോ പെരിനാറ്റല്‍ ഡിപ്രഷന്‍ സംഭവിക്കാവുന്നതാണ്. ഇതിനെ പലപ്പോഴും പ്രസവാനന്തര വിഷാദം എന്ന് വിളിക്കുന്നു. ഗര്‍ഭാവസ്ഥയിലും പ്രസവസമയത്തും സംഭവിക്കുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍ തലച്ചോറിനെ ബാധിച്ച് മാനസികാവസ്ഥയില്‍ മാറ്റങ്ങള്‍ കാണിക്കുന്നു.

   ലക്ഷണങ്ങള്‍

   • സങ്കടം
   • ഉത്കണ്ഠ
   • കോപം
   • ക്ഷീണം
   • കുഞ്ഞിന്റെ ആരോഗ്യത്തെയും സുരക്ഷയെയും കുറിച്ചുള്ള കടുത്ത ആശങ്ക
   • സ്വയമോ കുഞ്ഞിനെയോ പരിപാലിക്കാന്‍ ബുദ്ധിമുട്ട്
   • സ്വയം ഉപദ്രവിക്കുന്നതിനോ കുഞ്ഞിനെ ദ്രോഹിക്കുന്നതിനോ ഉള്ള ചിന്തകള്‍
   • ഗര്‍ഭാവസ്ഥയ്ക്ക് മുമ്പ് വിഷാദരോഗം ബാധിച്ച സ്ത്രീകള്‍ക്ക് പെരിനാറ്റല്‍ ഡിപ്രഷന്‍ വരാനുള്ള സാധ്യത കൂടുതലാണ്, എന്നാല്‍ ആര്‍ക്കും ഇത് സംഭവിക്കാം എന്നും മനസിലാക്കുക.

    6. പ്രീമെന്‍സ്ട്രല്‍ ഡിസ്‌ഫോറിക് ഡിസോര്‍ഡര്‍ (പി.എം.ഡി.ഡി)

    6. പ്രീമെന്‍സ്ട്രല്‍ ഡിസ്‌ഫോറിക് ഡിസോര്‍ഡര്‍ (പി.എം.ഡി.ഡി)

    പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോമിന്റെ (പി.എം.എസ്) കടുത്ത രൂപമാണ് പ്രീമെന്‍സ്ട്രല്‍ ഡിസ്‌ഫോറിക് ഡിസോര്‍ഡര്‍ (പി.എം.ഡി.ഡി). പിഎംഎസ് ലക്ഷണങ്ങള്‍ ശാരീരികവും മാനസികവുമാകാമെങ്കിലും, പി.എം.ഡി.ഡി ലക്ഷണങ്ങള്‍ കൂടുതലും മാനസികമാണ്. ഈ മാനസിക ലക്ഷണങ്ങള്‍ പിഎംഎസുമായി ബന്ധപ്പെട്ടതിനേക്കാള്‍ കഠിനമാണ്. ഉദാഹരണത്തിന്, ചില സ്ത്രീകള്‍ക്ക് അവരുടെ ആര്‍ത്തവത്തിലേക്ക് നയിക്കുന്ന ദിവസങ്ങളില്‍ കൂടുതല്‍ വൈകാരികത അനുഭവപ്പെടാം. എന്നാല്‍ പിഎംഡിഡി ഉള്ള ഒരാള്‍ക്ക് ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ വിഷാദവും സങ്കടവും അനുഭവപ്പെടാം.

    Most read:സ്വിച്ച് ഇട്ടപോലെ ഉറങ്ങും ഇവ കുടിച്ചാല്‍Most read:സ്വിച്ച് ഇട്ടപോലെ ഉറങ്ങും ഇവ കുടിച്ചാല്‍

    പിഎംഡിഡിയുടെ മറ്റ് ലക്ഷണള്‍

    പിഎംഡിഡിയുടെ മറ്റ് ലക്ഷണള്‍

    • മലബന്ധം, ശരീരവണ്ണം, സ്തനങ്ങളുടെ ആര്‍ദ്രത
    • തലവേദന
    • സന്ധി, പേശി വേദന
    • സങ്കടവും നിരാശയും
    • കോപം
    • ഭക്ഷണത്തോട് ആസക്തി അല്ലെങ്കില്‍ വിശപ്പില്ലായ്മ
    • വര്‍ധിച്ച ഹൃദയമിടിപ്പ് അല്ലെങ്കില്‍ ഉത്കണ്ഠ
    • ഊര്‍ജ്ജക്കുറവ്
    • ശ്രദ്ധക്കുറവ്
    • ഉറക്ക പ്രശ്‌നങ്ങള്‍
    • പെരിനാറ്റല്‍ വിഷാദത്തിന് സമാനമായി, പിഎംഡിഡിയും ഹോര്‍മോണ്‍ മാറ്റങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് വിശ്വസിക്കപ്പെടുന്നു. അണ്ഡോത്പാദനത്തിനു തൊട്ടുപിന്നാലെയാണ് ഇതിന്റെ ലക്ഷണങ്ങള്‍ ആരംഭിക്കുന്നത്, ഇത് കഴിഞ്ഞാല്‍ അവസ്ഥ സാധാരണ നിലയിലേക്ക് മാറാന്‍ തുടങ്ങും.

     7. സീസണല്‍ ഡിപ്രഷന്‍

     7. സീസണല്‍ ഡിപ്രഷന്‍

     സീസണല്‍ അഫക്റ്റീവ് ഡിസോര്‍ഡര്‍ എന്നും ഇത് അറിയപ്പെടുന്നു. ഇത് കാലാവസ്ഥകളുമായി ബന്ധപ്പെട്ട വിഷാദമാണ്. മിക്ക ആളുകള്‍ക്കും, ശൈത്യകാലത്താണ് ഇത് സംഭവിക്കുന്നത്. ദിവസത്തിന്റെ ദൈര്‍ഘ്യം കുറയാന്‍ തുടങ്ങുന്ന ശൈത്യകാലത്ത് പല ലക്ഷണങ്ങളും നിങ്ങളില്‍ കണ്ടുവരുന്നു. സാമൂഹികമായി പിന്‍വാങ്ങല്‍, അമിത ഉറക്കം, ശരീരഭാരം വര്‍ധിക്കല്‍, സങ്കടം, നിരാശ എന്നിവ അനുഭവപ്പെടാം. ശൈത്യകാലം പുരോഗമിക്കുമ്പോള്‍ സീസണല്‍ ഡിപ്രഷന്‍ വഷളാകുകയും ആത്മഹത്യാ ചിന്തകളിലേക്ക് വരെ നയിക്കുകയും ചെയ്‌തേക്കാം.

     Most read:ആസ്ത്മ നിയന്ത്രിക്കാന്‍ ആയുര്‍വേദ വഴികള്‍ ഇതാMost read:ആസ്ത്മ നിയന്ത്രിക്കാന്‍ ആയുര്‍വേദ വഴികള്‍ ഇതാ

     8. സിറ്റുവേഷണല്‍ ഡിപ്രഷന്‍

     8. സിറ്റുവേഷണല്‍ ഡിപ്രഷന്‍

     ജീവിതത്തിലെ പല സാഹചര്യങ്ങളും കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടാണ് ഇത്. പ്രിയപ്പെട്ട ഒരാളുടെ മരണം, ഗുരുതരമായ രോഗം അല്ലെങ്കില്‍ ജീവന്‍ അപകടപ്പെടത്തിലാകാവുന്ന മറ്റ് സംഭവങ്ങള്‍, വിവാഹമോചനം, വൈകാരികമോ ശാരീരികമോ ആയ ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നത്, തൊഴിലില്ലായ്മ, സാമ്പത്തിക ബുദ്ധിമുട്ട്, നിയമ പ്രശ്‌നങ്ങള്‍ എന്നീ ഘട്ടങ്ങളില്‍ പലരും സിറ്റുവേഷണല്‍ ഡിപ്രഷനിലൂടെ കടന്നുപോകുന്നു. ഇതുപോലുള്ള സംഭവങ്ങളില്‍ സങ്കടവും ഉത്കണ്ഠയും തോന്നുന്നത് സാധാരണമാണ്. എന്നാല്‍ ചിലരില്‍ ഇത് പിടിവിട്ടു പോകുന്ന അവസ്ഥയിലെത്തുന്നു.

English summary

Types of Depression and How to Recognize Them

There are many types of depression. While they share some common symptoms, they also have some key differences. Here’s a look at some common types of depression and how they affect people.
Story first published: Tuesday, December 8, 2020, 11:52 [IST]
X