For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വാദെങ്കിലും ഒരുമിച്ചാല്‍ ജീവനെടുക്കും കോംമ്പോ

|

ഭക്ഷണം വളരെയധികം ആസ്വദിച്ച് കഴിക്കുന്നവരാണ് നമ്മൾ മലയാളികൾ. എപ്പോഴും പുതിയ പരീക്ഷണങ്ങൾ നടത്തുന്നതിന് ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ പലരും. എന്നാൽ പുതിയ പരീക്ഷണങ്ങൾ നടത്തുമ്പോൾ അത് നിങ്ങളുടെ ആരോഗ്യത്തെക്കൂടി എങ്ങനെ ബാധിക്കുന്നുണ്ട് എന്ന കാര്യം ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

കാരണം ചില ആഹാരങ്ങൾ നമ്മൾ കൂട്ടിക്കുഴച്ച് കഴിക്കുമ്പോൾ അത് നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന കാര്യം പലപ്പോഴും അറിയാതെ പോവുന്നു. വിരുദ്ധാഹാരം എന്ന ഓമനപ്പേരിൽ ഇത് അറിയപ്പെടുന്നുണ്ടെങ്കിലും നമ്മൾ വരുത്തി വെക്കുന്ന അശ്രദ്ധ നമ്മുടെ ആരോഗ്യത്തേയും ആയുസ്സിനേയും പ്രതിസന്ധിയിൽ ആക്കുന്നതാണ് എന്ന കാര്യം അറിഞ്ഞിരിക്കണം. ഇത്തരം വിരുദ്ധാഹാരങ്ങൾ കഴിച്ചാലും അത് ദഹിക്കാതെ ഇരിക്കുന്നു. പിന്നീടത് ആരോഗ്യത്തിന് പ്രതിസന്ധികൾ ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് നീങ്ങുന്നു.

Most read: കൂടിയ തടി നിങ്ങളുടെ ശ്വാസകോശത്തെ ഇല്ലാതാക്കുംMost read: കൂടിയ തടി നിങ്ങളുടെ ശ്വാസകോശത്തെ ഇല്ലാതാക്കും

ഏതൊക്കെ ഭക്ഷണങ്ങൾ കൂട്ടിക്കുഴച്ച് കഴിക്കാൻ പാടില്ല എന്ന് നോക്കണം. പാചക പരീക്ഷണങ്ങൾ നടത്തുമ്പോൾ അൽപം ശ്രദ്ധിച്ച് മുന്നോട്ട് പോവണം എന്ന കാര്യം ശ്രദ്ധിക്കണം. കാരണം പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന്‍റെ കാര്യത്തിൽ വില്ലത്തരം കാണിക്കുന്നത് ഭക്ഷണങ്ങൾ തന്നെയായിരിക്കും. ഒരിക്കലും ചേരാത്ത ചില ഭക്ഷണങ്ങൾ ഉണ്ട്. ഇവ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

പച്ചക്കറികളും പാലും

പച്ചക്കറികളും പാലും

പച്ചക്കറികൾ കഴിച്ച് കഴിഞ്ഞ ഉടനേ തന്നെ പാൽ കുടിക്കാന്‍ നോക്കാറുണ്ടോ? നിങ്ങൾ നിങ്ങളുടെ ശരീരത്തോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണ് ഇതെന്ന കാര്യം ആദ്യം തിരിച്ചറിയുക. ആരോഗ്യത്തിന്‍റെ കാര്യത്തിൽ ശ്രദ്ധിക്കുന്നവർ ഒരു കാരണവശാലും ചെയ്യാൻ പാടില്ലാത്തതാണ്. അതുകൊണ്ട് തന്നെ പച്ചക്കറികളും പാലും മിക്സ് ചെയ്ത് കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങളിൽ ആരോഗ്യപ്രതിസന്ധികൾ ധാരാളം ഉണ്ടാക്കുന്നു.

 ബീഫും പാലും

ബീഫും പാലും

ബീഫ് ഇഷ്ടമുള്ളവരായിരിക്കും പലരും. എന്നാൽ ബീഫ് ഇഷ്ടമുള്ളവര്‍ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒന്നാണ് ബീഫും പാലും ഒരുമിച്ച് കഴിക്കുന്നത്. ഇത് മാത്രമല്ല ശർക്കരയും ബീഫ് കഴിക്കുന്നതിന് ഒപ്പം കഴിക്കാൻ പാടില്ല. ആട്ടിറച്ചി കഴിക്കുമ്പോഴും ഇവയൊന്നും മിക്സ് ചെയ്ത് കഴിക്കാൻ പാടില്ല. ഇത് നിങ്ങളിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് ഇക്കാര്യങ്ങൾ എല്ലാം ശ്രദ്ധിക്കണം.

 തൈരും ചിക്കനും

തൈരും ചിക്കനും

ചിക്കൻ കഴിക്കുമ്പോൾ പലരും അതോടൊപ്പം ചേർക്കുന്ന ഒന്നാണ് തൈര്. എന്നാൽ തൈരും ചിക്കനും നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന കാര്യത്തില്‍ സംശയംവേണ്ട. തൈര് മാത്രമല്ല ചിക്കൻ, മീൻ, തേൻ, ഉഴുന്ന് എന്നിവയോടൊപ്പം ഒരു കാരണവശാലും തൈര് കൂട്ടാൻ പാടില്ല. ഇത് അനാരോഗ്യത്തിന് കാരണമാകും.

മത്സ്യവും മോരും

മത്സ്യവും മോരും

പലരും പറഞ്ഞ് നമ്മൾ കേട്ടിട്ടുള്ള ഒന്നാണ് മീനിനൊപ്പം മോര് കൂട്ടരുതെന്നത്. എന്നാൽ മീനിനൊപ്പം ചേർക്കാൻ പാടില്ലാത്ത മറ്റ് ചില ഭക്ഷണങ്ങളും ഉണ്ട്. അവയിൽ പ്രധാനപ്പെട്ടതാണ് പാൽ, മോര്, ഉഴുന്ന്, മുഴപ്പിച്ച ധാന്യങ്ങൾ എന്നിവ. ഇവയെല്ലാം കഴിക്കുന്നത് വിരുദ്ധ ഫലമാണ് ഉണ്ടാക്കുന്നത്. ആരോഗ്യത്തിന് വളരെയധികം മോശം അവസ്ഥയാണ് ഇത് നൽകുന്നതും.

മത്സ്യവും മാംസവും

മത്സ്യവും മാംസവും

മത്സ്യവും മാംസവും ഒരുമിച്ച് കഴിക്കുന്ന ശീലമുണ്ടെങ്കിൽ അതും നിർത്തിക്കോളൂ. കാരണം അതും നിങ്ങളിൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നതാണ്. കാരണം ഇത്തരം ഭക്ഷണങ്ങൾ ഒരുമിച്ച് കഴിക്കുന്നത് നിങ്ങളുടെ കരൾ, വൃക്ക, മസ്തിഷ്കം എന്നിവയുടെ ആരോഗ്യത്തെ വളരെ ദോഷകരമായി തന്നെ ബാധിക്കുന്നുണ്ട്. മാത്രമല്ല ഓരോ ഭക്ഷണത്തിനും ഓരോ തരത്തിലുള്ള പാചക രീതിയാണ് ഉള്ളത്. അതുകൊണ്ട് വിരുദ്ധമെന്ന് പറയുന്ന ഭക്ഷണങ്ങൾ ഒരു കാരണവശാലും കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

തേനും നെയ്യും

തേനും നെയ്യും

പലരും തേനും നെയ്യും എല്ലാം ഉപയോഗിക്കുന്നവരാണ്. എന്നാൽ ഒരു കാരണവശാലും ഈ രണ്ട് മിശ്രിതവും ഒരുമിച്ച് ചേർക്കരുത്. ഇത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. അത് മാത്രമല്ല കൈതച്ചക്കയും അതോടൊപ്പം പാലും തൈരും ഉഴുന്നും ഉപയോഗിക്കുന്നതും നല്ലതല്ല. ഇതെല്ലാം ആരോഗ്യം അനാരോഗ്യത്തിലേക്ക് എത്തിക്കും.

English summary

Types Of Contradictory Foods To Avoid

In this article we have listed some of the contradictory foods to avoid. Read on.
X
Desktop Bottom Promotion