Just In
- 24 min ago
ആമസോണ്‍ സെയില്‍; ഹെല്‍ത്ത് ഉപകരണങ്ങള്‍ക്ക് 60 ശതമാനം വരെ വിലക്കിഴിവ്
- 1 hr ago
Budh Gochar August 2022: ബുധന്റെ കന്നി രാശി സംക്രമണം; പ്രശ്നങ്ങളുയരും ഈ 3 രാശിക്ക്
- 5 hrs ago
Daily Rashi Phalam: പങ്കാളിത്ത കച്ചവടത്തില്‍ നേട്ടം, വിദ്യാര്‍ത്ഥികള്‍ക്ക് വിജയം; രാശിഫലം
- 16 hrs ago
നല്ല ഇഞ്ചി-വെളുത്തുള്ളി രസം പ്രസവ ശേഷം മുലപ്പാല്‍ വര്‍ദ്ധിപ്പിക്കും
Don't Miss
- Automobiles
തീര്‍ന്നിട്ടില്ല! ബ്രെസയോടും, നെക്സോണിനോടും മുട്ടാന്‍ C3 എയര്‍ക്രോസുമായി Citroen
- Movies
ജാൻവിയുടെ മുൻകാമുകനും സഹോദരി ഖുശിയും പ്രണയത്തിലോ? സംശയമുണർത്തി താരങ്ങളുടെ കമന്റ്
- News
'സിവിൽ സർവീസ് പരിശീലനം ഉപേക്ഷിച്ച് സൈന്യത്തിലേക്ക്, സാഹസികത ഇഷ്ടം'... നഷ്ടമായത് ധീര യോദ്ധാവിനെ
- Sports
IND vs ZIM: ദീപക് കളിയിലെ താരമായി, പക്ഷെ 'അവന് അല്‍പ്പം ഭയപ്പെട്ടു', ചൂണ്ടിക്കാട്ടി കൈഫ്
- Travel
ലോക ഫോട്ടോഗ്രഫി ദിനം: യാത്രകളിലെ ഫോട്ടോഗ്രഫി മികച്ചതാക്കാം..ക്യാമറ ബാഗില്‍ വേണം ഈ സാധനങ്ങള്‍
- Technology
Nothing Phone 1: നത്തിങ് ഫോൺ 1 ന് വില കൂട്ടി; ഇതാണ് കാരണം
- Finance
ലക്ഷാധിപതിയാകാൻ ചിട്ടി കൂടാം; സാധാരണക്കാർക്കും 50 ലക്ഷം നേടി തരുന്ന ഉഗ്രൻ കെഎസ്എഫ്ഇ ചിട്ടി
ശരീര വേദന പ്രമേഹം കൂടുതലെന്നതിന്റെ ലക്ഷണമോ?
പല കാരണങ്ങള്‍ കൊണ്ടും നമുക്ക് ശരീര വേദന ഉണ്ടാവാം. എന്നാല്‍ ഇതിന് പ്രമേഹവും ഒരു കാരണമാണ് എന്ന് നിങ്ങള്‍ക്കറിയാമോ? പ്രമേഹ ലക്ഷണങ്ങളില്‍ പ്രധാനമായും പലരും പറയുന്നത് മുറിവുണങ്ങുന്നില്ല എന്നതാണ്. എന്നാല്‍ എങ്ങനെ പ്രമേഹം വേദനയുമായി നമുക്ക് താരതമ്യം ചെയ്യാന്‍ സാധിക്കും? ഇന്നത്തെ കാലത്ത് നല്ലൊരു ശതമാനം ആളുകളേയും ബാധിക്കുന്ന ജീവിത ശൈലി രോഗങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതാണ് പ്രമേഹം. അതുകൊണ്ട് തന്നെ പ്രമേഹത്തിനെ എങ്ങനെ തോല്‍പ്പിക്കണം എന്നതാണ് പലരുടേയും ചിന്ത.
പലപ്പോഴും കൃത്യസമയത്ത് രോഗം കണ്ടു പിടിക്കാന്‍ സാധിക്കാത്തതാണ് കാര്യങ്ങള്‍ വഷളാക്കുന്നത്. ലോകത്തെ മരണകാരണങ്ങളില്‍ പ്രമേഹത്തിന്റെ സ്ഥാനം നിസ്സാരമല്ല. നല്ലൊരു ശതമാനം ആളുകളും പ്രമേഹത്തെ തുടര്‍ന്നും അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ടും മരിക്കുന്നുണ്ട്. ഇടക്കിടെയുള്ള മൂത്രശങ്ക, ഉറക്കപ്രശ്നങ്ങള്‍, അമിത വിശപ്പ്, ഗ്യാസ്, വായ വരണ്ടിരിക്കുന്നത്, കാഴ്ച തകരാറുകള്‍, ക്ഷീണം, അമിതഭാരം, അല്ലെങ്കില്‍ ഭാരം പെട്ടെന്ന് കുറയുന്ന അവസ്ഥ എന്നിവയെല്ലാം പ്രമേഹ ലക്ഷണങ്ങളില്‍ മുന്‍പന്തിയില്‍ ആണ്. എന്നാല്‍ ഇവയില്‍ ഒന്നും പെടാത്ത ഒരു ലക്ഷണമാണ് ശരീരത്തിന്റെ വേദന. അതിനെക്കുറിച്ച് ഈ ലേഖനത്തില്‍ നമുക്ക് വായിക്കാം.

പ്രത്യേക ലക്ഷണം
മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ പ്രമേഹ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണെങ്കിലും ഇനി പറയുന്ന ശരീര വേദന അല്പം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. കാരണം ഇത് വളരെ അപൂര്‍വ്വമായാണ് ഉണ്ടാവുന്നത്. എന്നാല്‍ ഇത് അര്‍ത്ഥാക്കുന്നത് പ്രമേഹം അതിന്റെ ഉയരത്തില്‍ എത്തി എന്നത് തന്നെയാണ്. ശരീരത്തിന്റെ ചില ഭാഗങ്ങളിലാണ് ഇത്തരം ലക്ഷണങ്ങള്‍ കാണപ്പെടുന്നത്. അതിന് പിന്നിലെ കാരണം എന്ന് പറയുന്നത് പ്രമേഹം നാഡിവ്യൂഹത്തെ ബാധിക്കുന്ന അവസ്ഥയില്‍ എത്തുന്നതാണ്. ഇതിനെ പെരിഫറല്‍ ന്യൂറോപതി എന്നും പറയുന്നുണ്ട്.

വേദന എപ്രകാരം?
എന്നാല്‍ എന്ത് തരത്തിലുള്ള വേദനയാണ് എന്നതിനെക്കുറിച്ച് കൃത്യമായി നമുക്ക് പറയാന്‍ സാധിക്കും. രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് കൈകളില്‍ നിന്നും കാലുകളില്‍ നിന്നും തലച്ചോറിലേക്ക് സിഗ്നലുകളെ എത്തിക്കുന്ന നാഡികളില്‍ ക്ഷതം വരുത്തുന്നു. ഈ അവസ്ഥയിലാണ് നിങ്ങളില്‍ പ്രശ്നങ്ങള്‍ കാണപ്പെടുക. ഇതിനെ പെരിഫറല്‍ ന്യൂറോപ്പതി എന്ന് വിളിക്കുന്നു. ഇത് സാധാരണ സംഭവിക്കുന്നത് പ്രമേഹമുള്ള വ്യക്തിക്ക് കുറേക്കാലമായി വിട്ടുമാറാത്ത പ്രമേഹമുണ്ടെങ്കിലാണ്. ഇത്തരം അവസ്ഥയില്‍ വളരെയധികം അപകടകരമായി കാര്യങ്ങള്‍ മാറുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നാഡിവ്യൂഹത്തെ ബാധിക്കുന്ന അവസ്ഥയുണ്ടാവുന്നത് നാം ഏത് തരത്തിലും തടയേണ്ട ഒരു കാര്യം തന്നെയാണ്.

ഏതൊക്കെ തരത്തില്‍ വേദനയുണ്ടാവുന്നു
ഡയബറ്റിക് ന്യൂറോപതി നിങ്ങളുടെ ശരീരത്തില്‍ പല തരത്തിലുള്ള വേദനകള്‍ ഉണ്ടാക്കിയേക്കാം. അതില്‍ തന്നെ കാല്‍വിരലുകള്‍, കൈവിരലുകള്‍ എന്നിവയിലേക്ക് തരിപ്പ് അനുഭവപ്പെടുന്നു. ഇത് കൂടാതെ കൈകളിലും കാലുകളിലും സമ്മര്‍ദ്ദവും വേദനയും അനുഭവപ്പെടുന്ന അവസ്ഥയുണ്ടാവുന്നു. ഇത് കൂടാതെ ഇക്കിളി പോലുള്ള സംവേദനങ്ങളും നിങ്ങള്‍ക്കുണ്ടാവാം. ഇത്തരം കാര്യങ്ങള്‍ ഒരു കാരണവശാലും നിസ്സാരവത്കരിക്കരുത്. അത് അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ പിന്നീട് എത്തിക്കുന്നു.

പ്രമേഹം കൂടുതലെങ്കില്‍
നിങ്ങളുടെ ശരീരത്തില്‍ ദീര്‍ഘകാലമായി വിട്ടുമാറാതെ നില്ക്കുന്ന പ്രമേഹം ഉണ്ടെങ്കില്‍ അവര്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇവരില്‍ ഈ പ്രമേഹത്തോടൊപ്പം തന്നെ കൈകാലുകളില്‍ കുത്തുന്ന തരത്തിലുള്ള വേദനയും ഇക്കിളിയും മൂര്ച്ചയുള്ളതു പോലുള്ള വേദനയും ഇത് കൂടാതെ പെട്ടെന്ന് ഉണ്ടാവുന്ന വേദനയും അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇത് നിസ്സാരവത്കരിക്കുന്നവര്ക്ക് പെട്ടെന്ന് അത് ഗുരുതരാവസ്ഥയിലേക്ക് എത്തുന്നു. ഇത് കൂടാതെ ദൈനംദിന കാര്യങ്ങള്‍ പോലും ചെയ്യാന്‍ സാധിക്കാത്ത തരത്തില്‍ കാര്യങ്ങള്‍ മാറുന്നു.

പ്രമേഹം കൂടുതലെങ്കില്‍
ഇവര്‍ക്ക് നടക്കുന്നതിനോ അല്ലെങ്കില്‍ സ്ഥിരമായി ചെയ്യുന്ന വ്യായാമം ചെയ്യുന്നതിനോ എല്ലാം തടസ്സവും ബുദ്ധിമുട്ടും നേരിടേണ്ടി വരുന്നുണ്ട്. ഇത് കൂടാതെ കൈകള്‍ കൊണ്ട് സ്ഥിരമായി ചെയ്യുന്ന ജോലി പോലും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ഇതെല്ലാം വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ട ഒന്നാണ്. അല്ലാത്ത പക്ഷം അത് അപകടകരമായ അവസ്ഥകള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു. എന്നാല്‍ രക്തത്തിലെ പഞ്ചസാരയുടെ തോത് കൃത്യമായി നിലനിര്‍ത്തുന്നതിന് വേണ്ടി ജീവിത ശൈലിയിലും ഭക്ഷണ രീതിയിലും മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് മധുരം കുറച്ച് ചെറിയ വ്യായാമം ചെയ്ത് മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം.

മറ്റ് പ്രമേഹ ലക്ഷണങ്ങള്‍
പ്രമേഹത്തിന്റെ മറ്റ് ലക്ഷണങ്ങള്‍ എന്തൊക്കെയെന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. ഇടക്കിടക്ക് ദാഹം, മൂത്രമൊഴിക്കുന്നത് കൂടുതല്‍, അമിതമായ ക്ഷീണം, കാഴ്ച മങ്ങുന്നത്, ശരീരഭാരം കുറയുന്നത്, മൂത്രാശയ അണുബാധ, ദഹനനാളത്തിന്റെ പ്രശ്നങ്ങള്‍, ഉറക്കത്തിലുണ്ടാവുന്ന പ്രതിസന്ധികള്‍, ശ്വാസത്തിന്റെ ദുര്‍ഗന്ധം എന്നിവയാണ്. ഇതിനെ പ്രതിരോധിക്കാന്‍ ആദ്യം ചെയ്യേണ്ടത് ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുക എന്നുള്ളതാണ്. ഇത് കൂടാതെ വ്യായാമം ചെയ്യുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.