For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുറം വേദന കൂടുതലോ, ശ്വാസകോശം അപകടത്തില്‍

|

ആരോഗ്യ സംരക്ഷണത്തിന് വേണ്ടി വളരെയധികം വെല്ലുവിളികള്‍ നേരിടുന്ന ഒരുസമയത്തിലൂടെയാണ് നമ്മള്‍ കടന്ന് പോവുന്നത്. എന്നാല്‍ പലപ്പോഴും ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്നുള്ള കാര്യം പലര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങള്‍ നമ്മളില്‍ പലരും മറക്കുകയും അവഗണിക്കുകയുമാണ് ചെയ്യുന്നത്. ഇന്ന്, ശുദ്ധവായു ഒരു അപൂര്‍വമായി മാറുകയാണ്, അതിനര്‍ത്ഥം നമ്മുടെ ശ്വാസകോശത്തെയും കുഴപ്പമില്ലെങ്കില്‍ കൂടി അവ നല്‍കുന്ന അടയാളങ്ങളെയും നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ അടയാളങ്ങളില്‍ ചിലത് നിരസിക്കാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് നിങ്ങള്‍ക്ക് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തിയേക്കാം.

വരണ്ട ചര്‍മ്മം സൂചിപ്പിക്കും അപകടങ്ങള്‍ ഇതെല്ലാംവരണ്ട ചര്‍മ്മം സൂചിപ്പിക്കും അപകടങ്ങള്‍ ഇതെല്ലാം

നിങ്ങളുടെ ശ്വാസകോശം അപകടത്തിലാണ് എന്നുണ്ടെങ്കില്‍ ശരീരം ചില സൂചനകള്‍ നല്‍കുന്നുണ്ട്. ഇവയെ തിരിച്ചറിയുകയാണ് ആദ്യം ചെയ്യേണ്ടത്. ഇത്തരംകാര്യങ്ങള്‍ അവഗണിച്ച് കഴിഞ്ഞാല്‍ അത് വീണ്ടും ഗുരുതരമായ അസ്വസ്ഥതകളിലേക്കും ആരോഗ്യാവസ്ഥകളിലേക്കും ആണ് നിങ്ങളെ എത്തിക്കുക. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങള്‍ക്ക് ഉണ്ടാവുന്ന ഇത്തരം അവസ്ഥകള്‍ എന്താണെന്ന് തിരിച്ചറിയേണ്ടതാണ്.

തോള് വേദനയും പുറംവേദനയും

തോള് വേദനയും പുറംവേദനയും

നിങ്ങളുടെ തോള് വേദനയും പുറം വേദനയും വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നിങ്ങളുടെ ശ്വാസകോശം വളരെയധികം അസ്വസ്ഥതകളിലേക്കും അനാരോഗ്യത്തിലേക്കും എത്തുകയാണ് എന്നുള്ള അവസ്ഥയിലേക്ക് എത്തുന്നതിന്റെ ലക്ഷണമാണ് ഇത്. പുറം, തോളില്‍ അല്ലെങ്കില്‍ നെഞ്ചുവേദനയ്ക്ക് പോലും ശ്വാസകോശ അര്‍ബുദത്തിന്റെ ആരംഭം സൂചിപ്പിക്കാന്‍ കഴിയും, ഇത് ആദ്യഘട്ടത്തില്‍ കണ്ടെത്തിയാല്‍ ചികിത്സിക്കാന്‍ സാധിക്കുന്നുണ്ട്. ഈ വേദന സാധാരണ നടുവേദനയേക്കാള്‍ ശക്തവും നീണ്ടുനില്‍ക്കുന്നതുമാവുകയും വിട്ടുമാറാതെ ഇടക്കിടക്ക് വരുന്നതും ആണെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത്തരം ലക്ഷണങ്ങള്‍ നിങ്ങളെ അപകടത്തിലേക്ക് എത്തിക്കുന്നുണ്ട്.

വിട്ടുമാറാത്ത ചുമ

വിട്ടുമാറാത്ത ചുമ

ചുമ പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവാം. ഇത് പലപ്പോഴും നിസ്സാരമായ തുടക്കമാണെങ്കില്‍ പോലും അത് നിങ്ങളില്‍ ഉണ്ടാക്കുന്ന വെല്ലുവിളികളും ചില്ലറയല്ല. ഒരു ജലദോഷം പോലെ ലളിതമായ ഒരു കാര്യമാണ് ചുമയും. പക്ഷേ ഇത് വിട്ടുമാറാത്ത രോഗങ്ങളുടെ ലക്ഷണമാകാം, അതിനാല്‍ വിവിധതരം ചുമകളെ എങ്ങനെ വേര്‍തിരിച്ചറിയാമെന്ന് അറിയേണ്ടതിന്റെ പ്രാധാന്യം ഓരോരുത്തരും മനസ്സിലാക്കേണ്ടതാണ്. എന്നല്‍ വിട്ടുമാറാതെ നില്‍ക്കുന്ന അതികഠിനമായ ചുമ അര്‍ബുദത്തിന്റെ ലക്ഷണങ്ങളായിരിക്കാം. പ്രത്യേകിച്ചും ചുമക്കുമ്പോള്‍ രക്തം കാണപ്പെടുന്നതും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം.

ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട്

ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട്

ആസ്ത്മ രോഗികളില്‍ ശ്വാസതടസ്സത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. കാലാവസ്ഥാ മാറ്റവും അന്തരീക്ഷ മലിനീകരണവും എല്ലാംഇവരെ വളരെയധികം വെല്ലുവിളികളില്‍ എത്തിക്കുന്നുണ്ട്. എന്നാല്‍ ഇതല്ലാതെ അല്‍പം ഗൗരവത്തോടെ കാണേണ്ടതാണ്. ഇടക്കിടെയുണ്ടാവുന്ന ഇത്തരത്തിലുള്ള ശ്വാസതടസ്സത്തെ അതീവ ഗുരുതരമായി തന്നെ കാണുന്നതിന് ശ്രദ്ധിക്കണം നിങ്ങള്‍ക്ക് പലപ്പോഴും ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഡോക്ടറുമായി ഒന്ന് സംസാരിച്ച് വ്യക്തമായ ഒരു പരിശോധന നടത്തുന്നത് നല്ലതാണ്. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന എല്ലാ ബുദ്ധിമുട്ടുകളെക്കുറിച്ചും നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.

കണ്ണിന്റെ നിറം മാറ്റം

കണ്ണിന്റെ നിറം മാറ്റം

കണ്ണിലുണ്ടാവുന്ന നിറം മാറ്റം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇതില്‍ തന്നെ മഞ്ഞനിറം അല്‍പം അതീവ ഗൗരവത്തോടെ കാണേണ്ടതാണ്. കാരണം ഇത് ശ്വാസകോശ അര്‍ബുദം മൂലമുണ്ടാകുന്ന കരള്‍ പ്രശ്‌നങ്ങളുടെ വ്യക്തമായ സൂചനയാണ്. ചര്‍മ്മത്തെ മഞ്ഞനിറമാക്കുന്ന അവസ്ഥയാണ് മഞ്ഞപ്പിത്തം. ഇത് നിങ്ങളുടെ കണ്ണിന്റെ വെളുത്ത ഭാഗത്തെ ബാധിക്കുകയും ഇളം മഞ്ഞയായി മാറുകയും രോഗം കൂടുന്നതിന് അനുസരിച്ച് കടും മഞ്ഞയായി മാറുകയും ചെയ്യുന്നു. നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ രോഗത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ജീവന്‍ തിരിച്ച് പിടിക്കുന്നതിനും സാധിക്കുന്നുണ്ട്.

ഇടക്കിടെയുള്ള തളര്‍ച്ചയും ക്ഷീണവും

ഇടക്കിടെയുള്ള തളര്‍ച്ചയും ക്ഷീണവും

ഇടക്കിടെ നിങ്ങള്‍ക്ക് തളര്‍ച്ചയും ക്ഷീണവും തോന്നുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എല്ലാവര്‍ക്കും കാലാകാലങ്ങളില്‍ ക്ഷീണം തോന്നുന്നു, ഇത് സാധാരണമാണ്. ഉറക്കക്കുറവ് അല്ലെങ്കില്‍ സമ്മര്‍ദ്ദം നിങ്ങളുടെ ക്ഷീണത്തിന് കാരണമാകാം, പക്ഷേ നിങ്ങള്‍ക്ക് പലപ്പോഴും അസാധാരണമായി ക്ഷീണം തോന്നുന്നുകയും, ചുമ മാറാതെ നില്‍ക്കുകയും ഇടക്കിടക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയും തോന്നുകയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് ഗുരുതരമായ അവസ്ഥയുടെ തുടക്കമാണ് എന്നുള്ളത് തന്നെയാണ് കാര്യം.

English summary

Trouble Breathing: Surprising Reasons

Here in this article we are discussing about the reasons of trouble breathing. Take a look.
Story first published: Saturday, April 18, 2020, 20:24 [IST]
X
Desktop Bottom Promotion