For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

താപനില കുറയുമ്പോള്‍ രോഗപ്രതിരോധവും കുറയും; കഴിക്കേണ്ടത് ഈ പച്ചക്കറികള്‍

|

താപനില കുറയുമ്പോള്‍ നിങ്ങളുടെ പ്രതിരോധശേഷിയും താഴാനുള്ള സാധ്യത വളരെ കൂടുതലാണ്. ആന്റി ഓക്സിഡന്റുകളാലും പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന പോഷകങ്ങളാലും സമ്പന്നമായ പച്ചക്കറികള്‍ കഴിക്കുക എന്നതാണ് മഞ്ഞുകാലത്ത് ആരോഗ്യവും ഫിറ്റുമായിരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം. ഇന്ത്യയില്‍ ശൈത്യകാലത്ത് ഏതൊക്കെ പച്ചക്കറികളാണ് നിങ്ങളുടെ ആരോഗ്യവും രോഗപ്രതിരോധവും സംരക്ഷിക്കാനായി കഴിക്കേണ്ടതെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ? എങ്കില്‍, അത്തരം ചില മികച്ച പച്ചക്കറികളുടെ ഒരു ലിസ്റ്റ് ഇതാ.

Most read: തണുപ്പുകാലത്ത് രോഗപ്രതിരോധശേഷിക്ക് ഇതിലും നല്ല മരുന്നില്ലMost read: തണുപ്പുകാലത്ത് രോഗപ്രതിരോധശേഷിക്ക് ഇതിലും നല്ല മരുന്നില്ല

ചീര

ചീര

ചീര നിങ്ങളുടെ പതിവ് ഇലക്കറിയാണെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ തെറ്റി. ഇത് ശൈത്യകാലത്ത് ധാരാളം ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒരു പച്ചക്കറിയാണ്. വിറ്റാമിന്‍ എ, ബി, സി, ഇ, കെ, സിങ്ക്, മഗ്‌നീഷ്യം, വലിയ അളവില്‍ ഇരുമ്പ് എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതിനര്‍ത്ഥം നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്താനും എല്ലുകളെ ശക്തിപ്പെടുത്താനും കാഴ്ച നഷ്ടപ്പെടുന്നത് തടയാനും ഹീമോഗ്ലോബിന്‍ മെച്ചപ്പെടുത്താനും ശരീരത്തിലെ വീക്കം കുറയ്ക്കാനും ഇത് സഹായിക്കുമെന്നാണ്. ഇന്ത്യയില്‍ ശൈത്യകാലത്ത് കഴിക്കാന്‍ കഴിയുന്ന നിരവധി അത്ഭുതകരമായ പച്ചക്കറികളില്‍ ഒന്നാണ് ചീര.

കാരറ്റ്

കാരറ്റ്

ക്യാരറ്റ് എല്ലായ്‌പ്പോഴും ആരോഗ്യകരമായ ശൈത്യകാല ഭക്ഷണങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. വിറ്റാമിന്‍ എ, ബി, ബി 2, ബി 3, സി, കെ, ബീറ്റാ കരോട്ടിന്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ക്യാന്‍സര്‍, പ്രമേഹം, ഹൃദ്രോഗം എന്നിവയാല്‍ ബുദ്ധിമുട്ടുന്നവരുടെ ചികിത്സയ്ക്കും വീണ്ടെടുക്കലിനും കാരറ്റ് സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ക്യാരറ്റ് ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായതിനാല്‍, അവ മികച്ച ശൈത്യകാല ഭക്ഷണമാവുകയും നിങ്ങളുടെ ചര്‍മ്മത്തിനു ഗുണം നല്‍കുകയും ചെയ്യുന്നു.

Most read:തടി കുറക്കാന്‍ ആഗ്രഹമുണ്ടോ? പുതുവര്‍ഷത്തില്‍ ഒഴിവാക്കണം ഈ ഭക്ഷണങ്ങള്‍Most read:തടി കുറക്കാന്‍ ആഗ്രഹമുണ്ടോ? പുതുവര്‍ഷത്തില്‍ ഒഴിവാക്കണം ഈ ഭക്ഷണങ്ങള്‍

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട്

ഇരുമ്പ്, വൈറ്റമിന്‍ എ, ബി6, സി എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ മഞ്ഞുകാലത്ത് ഈ കടും ചുവപ്പ് പച്ചക്കറി കഴിക്കാം. കരളിനെ വിഷാംശം ഇല്ലാതാക്കാനും പ്രമേഹ സാധ്യത കുറയ്ക്കാനും ബീറ്റ്റൂട്ട് സഹായിക്കുന്നു. ഉദാസീനമായ ശൈത്യകാല ജീവിതശൈലിയില്‍ നിന്ന് വികസിച്ചേക്കാവുന്ന അമിതവണ്ണത്തെ ചെറുക്കാനും ഇത് സഹായിക്കുന്നു. എന്തിനധികം, മങ്ങിയ ശൈത്യകാലത്ത് നിങ്ങളുടെ എല്ലാ വിഭവങ്ങള്‍ക്കും ഒരു കളര്‍ നല്‍കാനും ഇതിന് കഴിയും.

റാഡിഷ്

റാഡിഷ്

വടക്ക്, കിഴക്കന്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും ഒരു ജനപ്രിയ ശൈത്യകാല പച്ചക്കറിയാണ് വെളുത്ത റാഡിഷ്. ഇതില്‍ പൊട്ടാസ്യം, സോഡിയം, വിറ്റാമിന്‍ സി, മഗ്‌നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഇതിന് കുറഞ്ഞ കലോറി മൂല്യവുമുണ്ട്. ഇതിലെ വെള്ളം ശൈത്യകാലത്ത് ജലാംശം നിലനിര്‍ത്താന്‍ നിങ്ങളെ സഹായിക്കും. ഈ പോഷകങ്ങള്‍ നിങ്ങളുടെ ശരീരത്തെ ഇന്‍ഫ്‌ലുവന്‍സ പോലുള്ള രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുമെന്നതിനാല്‍, നിങ്ങളുടെ ഭക്ഷണത്തില്‍ ചേര്‍ക്കാവുന്ന ഒരു മികച്ച ശൈത്യകാല പച്ചക്കറിയാണ് റാഡിഷ്.

Most read:ഉയര്‍ന്ന രക്തസമ്മര്‍ദ്ദം വേഗത്തില്‍ നിയന്ത്രിക്കാനുള്ള വഴികള്‍Most read:ഉയര്‍ന്ന രക്തസമ്മര്‍ദ്ദം വേഗത്തില്‍ നിയന്ത്രിക്കാനുള്ള വഴികള്‍

ബ്രോക്കോളി

ബ്രോക്കോളി

ശൈത്യകാലത്ത് കഴിക്കാവുന്ന ഏറ്റവും മികച്ച പച്ചക്കറികളുടെ പട്ടിക ബ്രോക്കോളി ഇല്ലാതെ അപൂര്‍ണ്ണമാണ്. കാത്സ്യം, സിങ്ക്, സെലിനിയം, ഫോളേറ്റ്, വൈറ്റമിന്‍ ബി6, ബി12, സി, കെ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ബ്രോക്കോളി ആരോഗ്യകരമായ പച്ചക്കറികളില്‍ ഒന്നാണ്. മാത്രമല്ല, ഉയര്‍ന്ന നാരുകളുള്ള ബ്രൊക്കോളി നിങ്ങളുടെ മലവിസര്‍ജ്ജനം സുഗമമാക്കാനും സഹായിക്കുന്നു. ശൈത്യകാലത്ത് ഇത് കഴിക്കുന്നതാണ് നല്ലത്, കാരണം ഇതില്‍ അടങ്ങിയിരിക്കുന്ന മൈക്രോ ന്യൂട്രിയന്റുകള്‍ ഈ സീസണില്‍ വളരുന്ന ബാക്ടീരിയകളെയും വൈറസുകളെയും ചെറുക്കാന്‍ നിങ്ങളുടെ ശരീരത്തെ സഹായിക്കും.

കാബേജ്

കാബേജ്

കാബേജ് വളരെ ആരോഗ്യകരവും ബജറ്റിന് അനുയോജ്യവുമാണ്. ഈ പച്ചക്കറിക്ക് ആവശ്യത്തില്‍ കൂടുതല്‍ പോഷക ഗുണങ്ങളുണ്ട്. വിറ്റാമിന്‍ സി, കെ, ബി 9, നാരുകള്‍, ആന്റിഓക്സിഡന്റുകള്‍, ധാതുക്കള്‍ എന്നിവയാല്‍ നിറഞ്ഞിരിക്കുന്ന ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്, പ്രത്യേകിച്ച് തണുത്ത കാലാവസ്ഥയില്‍. നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും മനോഹരമായ മുടിയും ചര്‍മ്മവും നല്‍കാനും ഇതിന് കഴിയും.

കാപ്‌സിക്കം

കാപ്‌സിക്കം

വിറ്റാമിന്‍ സിയുടെ മികച്ച സ്രോതസ്സാണ് കാപ്സിക്കം. മാത്രമല്ല രോഗപ്രതിരോധ സംവിധാനത്തിനും ഇത് നല്ലതാണ്. മഞ്ഞുകാലത്ത് ആസ്ത്മയും ശ്വാസംമുട്ടല്‍ ചുമയും ഉള്ളവര്‍ക്ക് കാപ്‌സിക്കം കഴിക്കുന്നത് പ്രത്യേകിച്ചും ഗുണം ചെയ്യും. ക്യാപ്സൈസിന്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഈ പച്ചക്കറിക്ക് നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും കഴിയും.

Most read:രക്തസമ്മര്‍ദ്ദത്തെ പിടിച്ചുകെട്ടാന്‍ വെളുത്തുള്ളി ഈ വിധത്തില്‍ ഉപയോഗിക്കൂMost read:രക്തസമ്മര്‍ദ്ദത്തെ പിടിച്ചുകെട്ടാന്‍ വെളുത്തുള്ളി ഈ വിധത്തില്‍ ഉപയോഗിക്കൂ

മത്തങ്ങ

മത്തങ്ങ

മത്തങ്ങകള്‍ ഹാലോവീന്‍ അലങ്കാരത്തിന് മാത്രമല്ല, നമ്മുടെ ശരീരത്തിനും മികച്ചതാണ്. മികച്ച ഒരു ശൈത്യകാല ഭക്ഷണമാണ് മത്തങ്ങ. വിറ്റാമിനുകള്‍ എ, സി, കെ എന്നിവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് അവയെ വളരെ പോഷകപ്രദമാക്കുന്നു. മത്തങ്ങ കഴിക്കുന്നത് കൊഴുപ്പ് കത്തിക്കാന്‍ സഹായിക്കും, അവ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും നിങ്ങളുടെ വിശപ്പ് നിയന്ത്രിക്കുകയും ചെയ്യും. തിമിരം തടയാനും കാഴ്ച മെച്ചപ്പെടുത്താനും മത്തങ്ങ സഹായിക്കും. സെറോടോണിന്റെ സ്വാഭാവിക സ്രോതസ്സ് ആയതിനാല്‍, നിങ്ങളുടെ മാനസികാവസ്ഥ വര്‍ദ്ധിപ്പിക്കാന്‍ പോലും ഇതിന് സാധിക്കും.

കൂടെ ഇവയും

കൂടെ ഇവയും

ഇവ കൂടാതെ നെല്ലിക്ക, ഹയാസിന്ത് ബീന്‍സ്, മധുരക്കിഴങ്ങ് തുടങ്ങി നിരവധി ഭക്ഷണങ്ങള്‍ ഇന്ത്യയില്‍ ശൈത്യകാലത്ത് കഴിക്കാവുന്ന പച്ചക്കറികളുടെ വിഭാഗത്തില്‍ പെടുന്നു. കാരണം അവ നിരവധി ആരോഗ്യ ആനുകൂല്യങ്ങള്‍ നല്‍കുന്നു. നല്ല ആരോഗ്യത്തിനായി നിങ്ങളുടെ ദിനചര്യയില്‍ ഓട്ടം, നടത്തം അല്ലെങ്കില്‍ ജോഗിംഗ് പോലുള്ള ചില ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചേര്‍ക്കുക. ഇവയെല്ലാം കൂട്ടിച്ചേര്‍ത്ത് നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമവും മികച്ചതാകുന്നതിലൂടെ, ശൈത്യകാലത്ത് നിങ്ങളുടെ പ്രതിരോധ സംവിധാനത്തിന് ആവശ്യമായ ശക്തി നല്‍കാന്‍ കഴിയും.

Most read:ഭക്ഷണം കഴിച്ചശേഷം ഛര്‍ദ്ദിക്കാന്‍ തോന്നാറുണ്ടോ? അതിന് കാരണം ഇതാണ്Most read:ഭക്ഷണം കഴിച്ചശേഷം ഛര്‍ദ്ദിക്കാന്‍ തോന്നാറുണ്ടോ? അതിന് കാരണം ഇതാണ്

English summary

Top Healthiest Winter Vegetables To Eat For Immunity in Malayalam

If you are wondering which vegetables to eat in winter in India, then here is a curated list just for you. Take a look.
Story first published: Friday, January 7, 2022, 12:29 [IST]
X
Desktop Bottom Promotion