For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആർത്തവം തെറ്റിയാൽ ഇഞ്ചിയോ, പൈനാപ്പിളോ നല്ലത്?

|

ആരോഗ്യമുള്ള ഒരു സ്ത്രീക്ക് ആർത്തവ ചക്രം വളരെയധികം കൃത്യമായിരിക്കും. പലരിലും ആർത്തവത്തിന്‍റെ ദിവസം ഒന്നോ രണ്ടോ മൂന്നോ അങ്ങോട്ടോ ഇങ്ങോട്ടോ മാറുന്നുണ്ട്. എന്നാൽ അത് 35 ദിവസത്തിൽ കൂടുതല്‍ നീണ്ട് പോയാൽ മാത്രമേ ടെൻഷനാവേണ്ട ആവശ്യമുള്ളൂ. എന്നാൽ 21- 35 വരെയുള്ള ദിവസങ്ങള്‍ക്കുള്ളിൽ ആർത്തവം വരുന്നുണ്ടെങ്കിൽ അത് നോർമൽ പിരീഡ്സ് ആയി കണക്കാക്കുന്നുണ്ട്. എന്നാൽ ഒന്നോ രണ്ടോ ദിവസം തെറ്റിയാൽ തന്നെ പലപ്പോഴും പപ്പായയും പൈനാപ്പിളും കഴിക്കുന്നവർ ധാരാളമുണ്ട്.

Top Foods That Induce Menstruation

<strong>Most read:ചർമ്മത്തിൽ ചെറിയമാറ്റങ്ങൾ അപകടമാണ് അതിലേറെ ഗുരുതരം</strong>Most read:ചർമ്മത്തിൽ ചെറിയമാറ്റങ്ങൾ അപകടമാണ് അതിലേറെ ഗുരുതരം

ഇത്തരം സന്ദർഭങ്ങളിൽ ഈ പഴങ്ങൾ കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും തരത്തിലുള്ള ഗുണങ്ങൾ ഉണ്ടോ എന്ന് നോക്കാം. കാരണം ആർത്തവം കൃത്യമാക്കുന്നതിനും പെട്ടെന്ന് സംഭവിക്കുന്നതിനും വേണ്ടി പപ്പായയും മറ്റും കഴിക്കുന്നവർ ധാരാളമുണ്ട്. ഉറക്കമില്ലായ്മ,, മാനസിക സമ്മർദ്ദം, ഹോർമോണൽ ഇംബാലൻസ് എന്നിവയെല്ലാം പലപ്പോഴും ആർത്തവം ഒന്നോ രണ്ടോ മൂന്നോ ദിവസങ്ങള്‍ നേരത്തേയോ വൈകിയോ സംഭവിക്കുന്നുണ്ട്. എന്നാൽ ഇനി എളുപ്പത്തിൽ തന്നെ ആര്‍ത്തവം വരുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാം. ഏതൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് എന്ന് നമുക്ക് നോക്കാം.

 വിറ്റാമിൻ സി

വിറ്റാമിൻ സി

വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ തന്നെയാണ് ആർത്തവം കൃത്യമാക്കുന്നതിന് സഹായിക്കുന്നത്. ഇതിൽ പൈനാപ്പിളും പപ്പായയും എല്ലാം ഉൾപ്പെടുന്നുണ്ട്. വിറ്റാമിൻ സി ധാരാളം അടങ്ങിയവയെല്ലാം കഴിക്കാവുന്നതാണ്. ഇതെല്ലാം ആര്‍ത്തവം എളുപ്പത്തിൽ വരുന്നതിനും കൃത്യമായി ആർത്തവം ഉണ്ടാവുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആര്‍ത്തവ തീയ്യതി അടുത്ത് കഴിഞ്ഞാൽ പപ്പായയും പൈനാപ്പിളും മറ്റും കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇതോടൊപ്പം ഓറഞ്ച്, ചെറുനാരങ്ങ, കിവി, മാമ്പഴം എന്നിവയെല്ലാം ധാരാളം കഴിക്കാവുന്നതാണ്.

 ഇഞ്ചി

ഇഞ്ചി

ആരോഗ്യ സംരക്ഷണത്തിന് ഇഞ്ചി വളരെയധികം മികച്ചതാണ്. സ്ത്രീകളുടെ ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ഏറ്റവും മികച്ചതാണ് ഇഞ്ചി. ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് നിനച്ചിരിക്കാത്ത ഗുണങ്ങളാണ് നൽകുന്നത്. ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതിലൂടെ അത് നിങ്ങളുടെ ആർത്തവത്തെ കൃത്യമാക്കുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല ഇത് നിങ്ങളിൽ ആര്‍ത്തവ സമയത്തുണ്ടാവുന്ന വേദനകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

മഞ്ഞൾ

മഞ്ഞൾ

ഏത് വിഷത്തേയും പ്രതിരോധിക്കുന്നതിന് മഞ്ഞള്‍ സഹായിക്കുന്നുണ്ട്. ഇത് നിങ്ങളുടെ ആർത്തവ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്ന ഒന്നാണ്. ഇത് ആർത്തവം പെട്ടെന്ന് വരുന്നതിനും ആർത്തവ സമയത്തെ വേദനകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് മ‍ഞ്ഞൾ. അൽപം മഞ്ഞളിട്ട പാൽ കുടിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നൽകുന്ന ഗുണങ്ങള്‍ ചില്ലറയല്ല. അതുപോലെ തന്നെ ആര്‍ത്തവം കൃത്യമാക്കുന്നതിനും മികച്ചത് തന്നെയാണ് മഞ്ഞൾ.

 ശർക്കര വെള്ളം

ശർക്കര വെള്ളം

ശര്‍ക്കര വെള്ളം കഴിക്കുന്നതും ആർത്തവം കൃത്യമാവുന്നതിന് സഹായിക്കുന്നുണ്ട്. അല്ലെങ്കിൽ ചൂടുവെള്ളത്തോടൊപ്പം ഒരു ചെറിയ കഷ്ണം ശർക്കര കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അതുകൊണ്ട് തന്നെ സംശയിക്കാതെ ആര്‍ത്തവ പ്രശ്നങ്ങൾക്കെല്ലാം നമുക്ക് പരിഹാരം കാണാവുന്നതാണ്. ശർക്കര വെള്ളത്തിൽ ഒരു കഷ്ണം ഇഞ്ചി കഴിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്.

ബീറ്റ്റൂട്ട്

ബീറ്റ്റൂട്ട്

ബീറ്റ്റൂട്ട് ആരോഗ്യ സംരക്ഷണത്തിന് വേണ്ടി മികച്ച ഒരു പച്ചക്കറിയാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. ഇതിൽ ധാരാളം അയേൺ അടങ്ങിയിട്ടുണ്ട്. ഇത് അനീമിയ പോലുള്ള അസ്വസ്ഥതകൾക്ക്ക പരിഹാരം കാണുന്നതിനും രക്തം പെട്ടെന്ന് ഒഴുകിപ്പോവുന്നതിനും സഹായിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും മികച്ച ഓപ്ഷനാണ് ബീറ്റ്റൂട്ട്. മാത്രമല്ല ആർത്തവ പ്രശ്നങ്ങൾക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിനും ബീറ്റ്റൂട്ട് മികച്ചത് തന്നെയാണ്.

English summary

Top Foods That Induce Menstruation

Here in this article we are discussing about the natural ways to induce a period. Read on.
Story first published: Tuesday, December 17, 2019, 18:07 [IST]
X
Desktop Bottom Promotion