Just In
- 5 hrs ago
മുഖക്കുരു നിസ്സാരമല്ല : ഫംഗസ് മുഖക്കുരുവെങ്കില്‍ ശ്രദ്ധിക്കണം
- 6 hrs ago
ഗര്‍ഭധാരണം പ്രതീക്ഷിക്കുന്നവരില്‍ വൈറ്റ് ഡിസ്ചാര്‍ജ് ആര്‍ത്തവമുന്നോടിയോ?
- 7 hrs ago
സ്വന്തം മുഖം തിരിച്ചറിയാന്‍ പോലും പറ്റാത്ത രോഗം: കരുതിയിരിക്കുക
- 9 hrs ago
മുടിയുടെ ഗുണത്തിനും കരുത്തിനും പ്രതിവിധി വീട്ടില്‍ത്തന്നെ; ഇതാണ് ചെയ്യേണ്ടത്
Don't Miss
- News
കാനായി കുഞ്ഞിരാമന്റെ ശില്പ്പങ്ങള് സംരക്ഷിക്കണം; കലാകാരന്മാരുടെ പ്രതിഷേധം
- Movies
'വിജയ പ്രതീക്ഷയില്ല'; പണപ്പെട്ടിയുമെടുത്ത് റിയാസ് ഷോയിൽ നിന്നും പിന്മാറി!
- Finance
ബാങ്ക് പലിശയേക്കാളും ഉയര്‍ന്ന ഡിവിഡന്റ് നല്കുന്ന 10 ഓഹരികള്‍; ബെയര്‍ മാര്‍ക്കറ്റിലെ തിളക്കം!
- Sports
IND vs ENG: ടെസ്റ്റില്‍ ആരാവും ഇന്ത്യയുടെ ടോപ്സ്കോറര്‍? സാധ്യത ഇവര്‍ക്ക്
- Automobiles
തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ വഴി Urban Cruiser Hyryder-നായുള്ള ബുക്കിംഗ് ആരംഭിച്ച് Toyota
- Travel
എഴുത്തുകാരുടെ കെട്ടിടം മുതല്‍ വിക്ടോറിയ മഹല്‍ വരെ.. കൊല്‍ക്കത്തയൊരുക്കുന്ന ചരിത്രകാഴ്ചകള്‍
- Technology
തലമുറ മാറ്റം തുടരുന്നു; മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി റിലയൻസ് റീട്ടെയിൽ തലപ്പത്തേക്ക്
ചെറുപ്പത്തില്‍ സ്ത്രീകളില്‍ ഈ ക്യാന്‍സറിന് സാധ്യത കൂടുതല്‍
ക്യാന്‍സര്‍ എന്നത് എപ്പോഴും വളരെയധികം ഭയപ്പെടുത്തുന്ന ഒരു രോഗാവസ്ഥയാണ്. എന്നാല്‍ ഇതിനെ പ്രതിരോധിക്കുക എന്നതിലുപരി രോഗനിര്‍ണയം കൃത്യസമയത്ത് നടത്തുക എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഏത് പ്രായക്കാരേയും ഈ രോഗാവസ്ഥ ബാധിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ ആളുകളുടെ മരണ കാരണം എന്ന് പറയുന്നത് പലപ്പോഴും ക്യാന്‍സര്‍ തന്നെയാണ്. രോഗം ബാധിച്ച അവയവത്തില്‍ നിന്ന് പലപ്പോഴും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും രോഗാവസ്ഥ ബാധിക്കുന്നത് വളരെ ഗുരുതരമായ അവസ്ഥയുണ്ടാക്കുന്നതാണ്.
ആഗോളതലത്തില്‍ ക്യാന്‍സര്‍ ബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ എന്നാണ് പഠനങ്ങള്‍ പറയുന്നത്. നാഷണല്‍ ക്യാന്‍സര്‍ രജിസ്ട്രി പ്രോഗ്രാം അനുസരിച്ച്, ഓരോ 9 വ്യക്തികളിലും ഒരാള്‍ക്ക് ക്യാന്‍സര്‍ വരാന്‍ സാധ്യതയുണ്ടെന്നാണ് പറയുന്നത്. ഇന്നത്തെ കാലത്ത് സ്ത്രീകളെ ഭയപ്പെടുത്തുന്ന രോഗാവസ്ഥയാണ് അര്‍ബുദം. സ്ത്രീകളില്‍ സ്തനാര്‍ബുദം, സെര്‍വിക്കല്‍ കാന്‍സര്‍ തുടങ്ങിയ അര്‍ബുദങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ പലപ്പോഴും സാഹചര്യം കൂടുതല്‍ ഗുരുതരാവസ്ഥയിലേക്ക് എത്തുന്നുണ്ട്. എന്തൊക്കെയാണ് സ്ത്രീകളില്‍ കണ്ടെത്തുന്ന സാധാരണ ക്യാന്‍സറുകള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

സ്തനാര്‍ബുദം
സ്ത്രീകളില്‍ മരണ നിരക്ക് വര്‍ദ്ധിപ്പിക്കുന്ന ഒരു രോഗാവസ്ഥയാണ് സ്തനാര്‍ബുദം. വ്യത്യസ്ത പ്രായത്തിലും ഇത് കാണപ്പെടുന്നുണ്ടെന്നതാണ് അപകടകരമായ അവസ്ഥയുണ്ടാക്കുന്നത്. സ്തനത്തിന് ചുറ്റുമുള്ള ചില കോശങ്ങളുടെ അസാധാരണമായ വളര്‍ച്ചയുണ്ടാവുന്നത് വഴി ക്യാന്‍സറായി മാറുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. മിക്ക കേസുകളിലും ഇത് തുടക്കത്തില്‍ കണ്ടെത്താനാവാതെ പോവുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. അത് ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. മിക്കപ്പോഴും, 35 മുതല്‍ 40 വയസ്സുവരെയുള്ള സ്ത്രീകളിലാണ് ഈ രോഗാവസ്ഥ ഉണ്ടാവുന്നത്. നേരത്തെയുള്ള കണ്ടെത്തലും സമയബന്ധിതമായ ഇടപെടലും കൊണ്ട്, ഈ രോഗത്തെ നമുക്ക് പൂര്‍ണമായും ഭേദമാക്കാന്‍ സാധിക്കും.

രോഗലക്ഷണങ്ങള്‍
എന്തൊക്കെയാണ് രോഗലക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. സ്തനത്തിനോ കക്ഷത്തിനോ ചുറ്റും മുഴകള്‍ കാണപ്പെടുന്നത്, സ്തനങ്ങളുടെ രൂപത്തില്‍ പെട്ടെന്നുള്ള മാറ്റം, മുലക്കണ്ണുകള്‍, സ്തനങ്ങള്‍ അല്ലെങ്കില്‍ കക്ഷങ്ങള് എന്നിവയ്ക്ക് ചുറ്റുമുള്ള കഠിനമായ വേദന, സ്തനത്തിലുണ്ടാവുന്ന പിഗ്മെന്റേഷന് അല്ലെങ്കില്‍ ചുവപ്പ് നിറം, മുലക്കണ്ണ് ഡിസ്ചാര്‍ജ് എന്നിവയാണ് സ്തനാര്‍ബുദത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. അതുകൊണ്ട് തന്നെ മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ തന്നെ രോഗനിര്‍ണയം നടത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ഗര്‍ഭാശയമുഖ അര്‍ബുദം
സ്ത്രീകളില്‍ പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കാതെ പോവുന്ന ക്യാന്‍സറാണ് പലപ്പോഴും ഗര്‍ഭാശയ സംബന്ധമായുണ്ടാവുന്ന അര്‍ബുദം. ഗര്‍ഭാശയത്തെ യോനിയുമായി ബന്ധിപ്പിക്കുന്ന സ്ത്രീകളുടെ പ്രത്യുത്പാദന അവയവത്തിന്റെ താഴത്തെ ഭാഗമാണ് സെര്‍വിക്സ് എന്ന് നമുക്കറിയാവുന്നതാണ്. ഇന്നത്തെ കാലത്ത് സ്ത്രീകളില്‍ ഏറ്റവും സാധാരണമായി കാണപ്പെടുന്ന രണ്ടാമത്തെ ക്യാന്‍സറാണ് സെര്‍വിക്കല്‍ ക്യാന്‍സര്‍. ഇത് പലപ്പോഴും ആര്‍ക്കും പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നില്ല എന്നത് അപകടം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിന് പല വിധത്തിലുള്ള രോഗകാരണങ്ങള്‍ ഉണ്ട്. ഇതില്‍ ഒന്നാണ് ഹ്യൂമന്‍ പാപ്പിലോമ വൈറസ് (HPV) എന്ന ലൈംഗികമായി പകരുന്ന അണുബാധയുടെ അനന്തരഫലമായി ഈ രോഗം ഉണ്ടാവുന്നത്. ഒരിക്കലും രോഗനിര്‍ണയം നടത്തുന്നതിന് വൈകരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

രോഗലക്ഷണങ്ങള്‍
എന്തൊക്കെയാണ് ഗര്‍ഭാശയ അര്‍ബുദത്തിന്റെ കാരണങ്ങള്‍ എന്ന് നമുക്ക് നോക്കാം. യോനിയില്‍ രക്തസ്രാവം, മൂത്രമൊഴിക്കുമ്പോള്‍ വേദന, ചുവപ്പ് കലര്‍ന്ന യോനി ഡിസ്ചാര്‍ജ്, ലൈംഗിക ബന്ധത്തിന് ശേഷം രക്തസ്രാവവും അസ്വസ്ഥതയും എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം ലക്ഷണങ്ങളില്‍ ഏതെങ്കിലും മാറാതെ നില്ക്കുന്നെങ്കില് ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. ഇത്തരം അവസ്ഥകള്‍ ഒരിക്കലും വെച്ചിരിക്കരുത് എന്നുള്ളതാണ് സത്യം. ഇത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്.

അണ്ഡാശയ അര്‍ബുദം
സ്ത്രീകളില്‍ അണ്ഡാശയ അര്‍ബുദം ഒരു വലിയ വെല്ലുവിളി ഉണ്ടാക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഓരോ സ്ത്രീക്കും ഗര്‍ഭപാത്രത്തിന്റെ ഇരുവശത്തുമായി രണ്ട് അണ്ഡാശയങ്ങളുണ്ട് എന്നത് നമുക്കറിയാവുന്നതാണ്. ഇതിന്റെ ഫലമായാണ് അണ്ഡം ഉത്പാദിപ്പിക്കപ്പെടുന്നത്. ഇത് സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയുടെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് എന്നതാണ് സത്യം. വിവിധ പ്രായത്തിലുള്ള സ്ത്രീകളില്‍ അണ്ഡാശയ അര്‍ബുദം അതിവേഗം ഉണ്ടാവുകയാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങളില്‍ നാം കാണിക്കുന്ന അശ്രദ്ധ കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നുണ്ട്. ഈ രോഗത്തിന്റെ ലക്ഷണം ആദ്യ ദിവസങ്ങളില്‍ കണ്ടെത്താനാകാതെ പോകുന്നത് അപകടകരമായ അവസ്ഥയിലേക്ക് വരും ദിവസങ്ങളില്‍ നിങ്ങളെ എത്തിക്കുന്നുണ്ട്. ഇത് കൂടുതല്‍ അപകടകരവും ഗുരുതരവുമായ അവസ്ഥയിലേക്ക് എത്തുന്നുണ്ട്. അതുകൊണ്ട് ഇടക്കിടക്ക് പരിശോധന നടത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

രോഗലക്ഷണങ്ങള്‍
അണ്ഡാശയ അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഇതില്‍ അറിഞ്ഞിരിക്കേണ്ട ലക്ഷണങ്ങള്‍ എന്ന് പറയുന്നത് ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍, പെല്‍വിക് വേദനയും അസ്വസ്ഥതയും, വയറുവേദന, പെട്ടെന്ന് ശരീരഭാരം കുറയുന്നത്, ഇടയ്ക്കിടെ നടുവേദന, വിശപ്പില്ലായ്മ എന്നിവയാണ് പ്രധാനമായും ഉണ്ടാവുന്ന ലക്ഷണങ്ങള്‍. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അതിന് വേണ്ടി സമയം പാഴാക്കാതിരിക്കുന്നതിന് ഓരോരുത്തരും ശ്രദ്ധിക്കണം.

പൊതുവായി ശ്രദ്ധിക്കേണ്ടത്
എല്ലാ സ്ത്രീകളും പൊതുവായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. 50 വയസ്സിനു ശേഷം, എല്ലാ സ്ത്രീകള്‍ക്കും വാര്‍ഷിക പരിശോധന നടത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്‍ക്ക് എന്തെങ്കിലും ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍, നേരത്തെതന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. സെര്‍വിക്കല്‍ ക്യാന്‍സറിനുള്ള പാപ് സ്മിയര്‍, സ്തനാര്‍ബുദത്തിനുള്ള അള്‍ട്രാസോണോഗ്രാഫി, അണ്ഡാശയ കാന്‍സറിന് അടിവയറ്റിലെ അള്‍ട്രാസൗണ്ട് തുടങ്ങിയ പരിശോധനകള്‍ നടത്തുന്നതിന് ശ്രദ്ധിക്കണം. ഇത്രയുമാണ് ഓരോ സ്ത്രീയും ശ്രദ്ധിക്കേണ്ടത്.
കിഡ്നി
രോഗം
നിസ്സാരമല്ല:
ലക്ഷണങ്ങള്‍
പുറത്തെത്താന്‍
വൈകും
അസിഡിറ്റി
വെറും
രണ്ടോ
മൂന്നോ
മിനിറ്റ്
മാത്രം:
4
യോഗ
സൂപ്പര്‍
ഫലം
നല്‍കും