For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബി.പി നിയന്ത്രിക്കാനും പ്രതിരോധശേഷിക്കും തക്കാളിക്കുരു; പക്ഷേ ദോഷം ഇങ്ങനെ

|

പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, ഹരിയാന, കര്‍ണാടക തുടങ്ങിയ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ തക്കാളി സമൃദ്ധമായി വളരുന്നു. ഉല്‍പ്പാദനം പോലെ തന്നെ രുചികരമായ തക്കാളിയുടെ ഉപഭോഗവും നമ്മുടെ നാട്ടില്‍ കൂടുതലാണ്. ഇത് പല കറികളിലും, സാലഡുകളിലും ഉപയോഗിക്കുന്നു. ഒരു ഭക്ഷണം മാത്രമല്ല തക്കാളി, ഇത് നമ്മുടെ ശരീരാവയവങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിനും സഹായിക്കുന്നു. ചര്‍മ്മവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ക്കും ഇത് പരിഹാരമാണ്. തക്കാളി പോലെ തന്നെ തക്കാളി കുരുവിനും ചില ഗുണങ്ങളുണ്ട്. തക്കാളിക്കുരുവിന്റെ ആരോഗ്യ ഗുണങ്ങളും ചില പാര്‍ശ്വഫലങ്ങളും എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

Most read: വിഷാദവും ഉത്കണ്ഠയും ഉള്ളവര്‍ ഒഴിവാക്കണം ഈ ഭക്ഷണങ്ങള്‍Most read: വിഷാദവും ഉത്കണ്ഠയും ഉള്ളവര്‍ ഒഴിവാക്കണം ഈ ഭക്ഷണങ്ങള്‍

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു

ശരിയായ രക്തപ്രവാഹം നമ്മുടെ ശരീരത്തിന് അത്യന്താപേക്ഷിതമാണ്. കാരണം നാം കഴിക്കുന്ന പോഷകങ്ങളോടൊപ്പം ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും കോശങ്ങളിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്നത് രക്തമാണ്. താഴ്ന്നതോ ഉയര്‍ന്നതോ ആയ രക്തസമ്മര്‍ദ്ദം പക്ഷാഘാതം, ഓക്കാനം, ഹൃദയാഘാതം, തുടങ്ങിയ നേരിയതോ ഗുരുതരമായതോ ആയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. നിങ്ങളുടെ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ കൂടാതെ, പൊട്ടാസ്യം നിറഞ്ഞിരിക്കുന്നതിനാല്‍, നിങ്ങളുടെ ഭക്ഷണത്തില്‍ ചെറിയ അളവില്‍ തക്കാളി വിത്തുകള്‍ ചേര്‍ക്കുക. രക്തസമ്മര്‍ദ്ദം നിലനിര്‍ത്താന്‍ അത് വളരെ പ്രയോജനകരമാണ്.

പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു

പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു

കോവിഡ് കാലത്ത് എല്ലാവരും അവരുടെ ശരീരത്തെ നന്നായി പരിപാലിക്കണം. അത് ബാഹ്യമായ അണുക്കളെയും ബാക്ടീരിയകളെയും പ്രതിരോധിക്കാന്‍ സഹായിക്കും. സമീകൃതാഹാരം വളരെയധികം സഹായിക്കുമെങ്കിലും, നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് തക്കാളി കുരു കഴിക്കുന്നത് നല്ലതാണ്. പോഷകഗുണമുള്ള തക്കാളിയുടെ കുരുവില്‍ വിറ്റാമിന്‍ സി നിറഞ്ഞിരിക്കുന്നു, ഇത് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തിന് കൂടുതല്‍ ശക്തി നല്‍കുകയും രോഗാണുക്കളില്‍ നിന്നും രോഗങ്ങളില്‍ നിന്നും നിങ്ങളെ മുക്തമാക്കുകയും ചെയ്യും. നിങ്ങള്‍ക്ക് തക്കാളി കുരു ഇഷ്ടമല്ലെങ്കില്‍, ചെറിയ അളവില്‍ തക്കാളി വിത്ത് പൊടിയും നിങ്ങള്‍ക്ക് കഴിക്കാം.

Most read:ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും വെജിറ്റേറിയനിസം; ശരീരത്തിന് ഗുണം ഇങ്ങനെMost read:ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും വെജിറ്റേറിയനിസം; ശരീരത്തിന് ഗുണം ഇങ്ങനെ

കൊളസ്‌ട്രോള്‍ മെച്ചപ്പെടുത്തുന്നു

കൊളസ്‌ട്രോള്‍ മെച്ചപ്പെടുത്തുന്നു

ഭൂരിഭാഗംപേരും ഉദാസീനമായ ജീവിതശൈലി നയിക്കുന്നു, ഇത് ആത്യന്തികമായി വിവിധ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു, പ്രത്യേകിച്ച് ഹൃദയം, ദഹനം എന്നിവയുമായി ബന്ധപ്പെട്ട്. ഫാസ്റ്റ് ഫുഡ്, മോശം ഭക്ഷണക്രമം എന്നിവ നിങ്ങളെ കൊളസ്‌ട്രോളിന് അടിമയാക്കും. ഇത് നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുമെന്ന് മാത്രമല്ല, ആത്യന്തികമായി നിങ്ങളുടെ അവയവങ്ങളെ ബാധിക്കുകയും ചെയ്യും. നിങ്ങള്‍ ഇതിനകം ഇത്തരം പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍, തക്കാളി വിത്ത് കഴിക്കുക. രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും ഹൃദയസംബന്ധമായ അസുഖങ്ങള്‍ തടയുന്നതിനും ഇത് നല്ലതാണ്.

ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു

ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു

തക്കാളി വിത്തിലെ ഉയര്‍ന്ന വിറ്റാമിന്‍ സി ഉള്ളടക്കവും ആന്റിഓക്സിഡന്റുകളും നിങ്ങളുടെ ചര്‍മ്മത്തെയും ഗണ്യമായി സഹായിക്കും. ഒരു നല്ല ചര്‍മ്മ സംരക്ഷണ വ്യവസ്ഥയ്ക്കൊപ്പം, തക്കാളി വിത്തോ അതിന്റെ പൊടിയോ പുരട്ടുകയോ കഴിക്കുകയോ ചെയ്യുന്നത് കുറ്റമറ്റ ചര്‍മ്മം നേടാന്‍ സഹായിക്കും. കൂടാതെ, ഇത് ചര്‍മ്മത്തിലെ ചുളിവുകള്‍ തടഞ്ഞ് പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ നീക്കും.

Most read:ഈ സൂപ്പര്‍ ഫുഡ് ശീലമാക്കിയാല്‍ ആരോഗ്യവും പ്രതിരോധശക്തിയും ഒപ്പം നില്‍ക്കുംMost read:ഈ സൂപ്പര്‍ ഫുഡ് ശീലമാക്കിയാല്‍ ആരോഗ്യവും പ്രതിരോധശക്തിയും ഒപ്പം നില്‍ക്കും

തക്കാളി വിത്തിന്റെ പാര്‍ശ്വഫലങ്ങള്‍

തക്കാളി വിത്തിന്റെ പാര്‍ശ്വഫലങ്ങള്‍

നമ്മുടെ ശരീരത്തിന് ഉപകാരപ്രദമായ എന്തിനും ഒരുപോലെ ചില ദോഷങ്ങളുമുണ്ട്. തക്കാളി വിത്തുകളും മറിച്ചല്ല. കാരണം ഇത് ചില വ്യക്തികളില്‍ അവരുടെ നിലവിലുള്ള ആരോഗ്യസ്ഥിതികള്‍, അലര്‍ജികള്‍, മറ്റ് ഘടകങ്ങള്‍ എന്നിവയെ ആശ്രയിച്ച് പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കും.

മൂത്രത്തില്‍ കല്ലിന് സാധ്യത

മൂത്രത്തില്‍ കല്ലിന് സാധ്യത

തക്കാളി വിത്ത് കഴിക്കുന്നത് മൂത്രത്തില്‍ കല്ലുകള്‍ വികസിപ്പിക്കുമെന്ന് പറയപ്പെടുന്നു. ഇതിനകം തന്നെ വൃക്കയില്‍ കല്ലുള്ള ഒരു വ്യക്തിയുടെ അവസ്ഥ വഷളാക്കുന്നു. തക്കാളി വിത്ത് ഓക്‌സലേറ്റുകളുടെ ഉയര്‍ന്ന ഉള്ളടക്കം കാരണം വൃക്കകള്‍ക്ക് ഹാനികരമാണ്, ഇത് നിങ്ങളുടെ വൃക്കകളില്‍ കാല്‍സ്യം അടിഞ്ഞുകൂടുന്നതിന് കാരണമാകും. ഇത് കൂടുതല്‍ വഷളാകാം അല്ലെങ്കില്‍ ചില സന്ദര്‍ഭങ്ങളില്‍ വൃക്കയിലെ കല്ലുകള്‍ക്ക് കാരണമായേക്കാം. മൂത്രത്തില്‍ കല്ലുകള്‍ മൂലം ബുദ്ധിമുട്ടുന്ന വ്യക്തികള്‍ തക്കാളി വിത്തുകള്‍ കഴിക്കുന്നത് ഒഴിവാക്കണം, കാരണം ഇത് കടുത്ത അസ്വസ്ഥതകള്‍ക്ക് കാരണമാകും.

Most read:ശ്രദ്ധിച്ചു കഴിച്ചാല്‍ നല്ലത്‌; വായ്‌നാറ്റത്തിന് കാരണമാകും ഈ ഭക്ഷണങ്ങള്‍Most read:ശ്രദ്ധിച്ചു കഴിച്ചാല്‍ നല്ലത്‌; വായ്‌നാറ്റത്തിന് കാരണമാകും ഈ ഭക്ഷണങ്ങള്‍

ദഹനപ്രശ്‌നം

ദഹനപ്രശ്‌നം

തക്കാളി വിത്തുകള്‍ വിഷമുള്ളതല്ല, പക്ഷേ തക്കാളി ചെടിയില്‍ സോളനൈന്‍ എന്നറിയപ്പെടുന്ന വിഷ ആല്‍ക്കലോയിഡ് അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും, ഈ വിഷത്തിന്റെ സാന്ദ്രത കാണ്ഡത്തിലും ഇലകളിലും കൂടുതലാണ്. തക്കാളിയിലെ ആല്‍ക്കലോയിഡിന്റെ സാന്നിധ്യം ചെടിയുടെ രൂപീകരണത്തിന് സഹായിക്കുന്നു. തക്കാളി മിതമായ അളവില്‍ കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കില്ല. പക്ഷേ, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ അസംസ്‌കൃത തക്കാളിയോ തക്കാളി വിത്തോ കഴിക്കുന്നത് ഒഴിവാക്കണം. കാരണം അതിന്റെ അമ്ല സ്വഭാവം നെഞ്ചെരിച്ചില്‍ ഉണ്ടാക്കുകയും ദഹനവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

English summary

Tomato Seeds: Health Benefits And Side Effects in Malayalam

Read on to know the several health benefits and side effects of tomato seeds for your health.
Story first published: Monday, April 18, 2022, 15:03 [IST]
X
Desktop Bottom Promotion