For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനല്‍ച്ചൂടില്‍ ശരീരം വാടാതിരിക്കാന്‍, ഊര്‍ജ്ജം പുതുക്കാന്‍ ചെയ്യേണ്ടത് ഇത്

|

വേനല്‍ക്കാലത്ത് ശരീരം ക്ഷീണിക്കുന്നത് പെട്ടെന്നായിരിക്കും. പലര്‍ക്കും ഈ സീസണില്‍ മന്ദതയും തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെടുന്നു. സൂര്യന്റെ ചൂടിനാല്‍ നിങ്ങളുടെ ശരീരത്തിലെ മെലറ്റോണിന്‍ ഉത്പാദനം കുറയും. ഇത് നമ്മുടെ മാനസികാവസ്ഥയെ നിയന്ത്രിക്കുന്ന ഒരു അവിഭാജ്യ ഹോര്‍മോണാണ്. മെലറ്റോണിന്റെ അളവ് കുറയുന്നത് നിങ്ങള്‍ക്ക് ഈ സീസണില്‍ ക്ഷീണത്തിനും അലസതയ്ക്കും ഒരു കാരണമാണ്.

Most read: വിഷാദവും സമ്മര്‍ദ്ദവും ശരീരം മാത്രമല്ല വായയും പല്ലും കേടാക്കുംMost read: വിഷാദവും സമ്മര്‍ദ്ദവും ശരീരം മാത്രമല്ല വായയും പല്ലും കേടാക്കും

പുറത്തുനിന്നുള്ള ഉയര്‍ന്ന താപനിലയും നിങ്ങളുടെ ശരീരത്തിന്റെ ഘടനയെ ആശ്രയിച്ച്, നിങ്ങളെ തണുപ്പിക്കാന്‍ നിങ്ങളുടെ ശരീരം കഠിനമായി പ്രയത്‌നിക്കേണ്ടതുണ്ട്. ജലസമൃദ്ധമായ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് മുതല്‍ ആവശ്യത്തിന് ഉറങ്ങുന്നതുവരെ വേനല്‍ക്കാലത്ത് നിങ്ങള്‍ക്ക് ഊര്‍ജസ്വലത നിലനിര്‍ത്താന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. വേനല്‍ക്കാലത്ത് ശരീരം പുതുമയോടെ നിലനിര്‍ത്താന്‍ ശീലിക്കേണ്ട ചില ടിപ്‌സ് ഇതാ.

ധാരാളം വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കുക

ജലാംശം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം എല്ലാവര്‍ക്കും അറിയാം. വേനല്‍ക്കാലത്ത് നിര്‍ജ്ജലീകരണം പെട്ടെന്ന് സംഭവിക്കാം, നിങ്ങളുടെ ശരീരം നിര്‍ജ്ജലീകരണം ആകുമ്പോള്‍ അത് ശരിയായി പ്രവര്‍ത്തിക്കില്ല. ജലാംശം നിലനിര്‍ത്താനുള്ള ഏറ്റവും നല്ല മാര്‍ഗം ധാരാളം വെള്ളം കുടിക്കുക എന്നതാണ്. നിങ്ങളുടെ ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ഫ്രഷ് ആയി നിലനിര്‍ത്താനും സ്മൂത്തികള്‍, ഷേക്ക്, ഐസ്ഡ് ടീ, ഗ്രീന്‍ ടീ തുടങ്ങിയ പാനീയങ്ങളും നിങ്ങള്‍ക്ക് കുടിക്കാം.

ലഘുഭക്ഷണം കഴിക്കുക

ലഘുഭക്ഷണം കഴിക്കുക

തണുപ്പുള്ള ദിവസങ്ങളില്‍ രോഗപ്രതിരോധ ശേഷി നന്നായി പ്രവര്‍ത്തിക്കുന്നതിനാല്‍ ശൈത്യകാലത്ത് നിങ്ങളുടെ ഭക്ഷണക്രമത്തില്‍ അല്‍പം അയവുവരുത്താം. പക്ഷേ വേനല്‍ക്കാലത്ത് ലഘുവായ ഭക്ഷണമാണ് പ്രധാനം. ചൂടുള്ള കാലാവസ്ഥയില്‍ നിങ്ങള്‍ അമിതമായോ എണ്ണമയമുള്ളതോ ആയ ഭക്ഷണം കഴിക്കുമ്പോള്‍, അധിക കലോറി എരിച്ചുകളയാന്‍ അത് നിങ്ങളുടെ ആന്തരിക ശരീര താപനില വര്‍ദ്ധിപ്പിക്കുന്നു. നിങ്ങള്‍ക്ക് പുതുമയും ഊര്‍ജസ്വലതയും നിലനിര്‍ത്താന്‍ വേനല്‍ക്കാലത്ത് ലഘുവായി മാത്രം ഭക്ഷണം കഴിക്കുക.

Most read:വേനലില്‍ പ്രതിരോധ ശേഷി കൂട്ടാന്‍ മികച്ചത് ഈ സാധനങ്ങള്‍Most read:വേനലില്‍ പ്രതിരോധ ശേഷി കൂട്ടാന്‍ മികച്ചത് ഈ സാധനങ്ങള്‍

അനുയോജ്യമായ വസ്ത്രങ്ങള്‍ ധരിക്കുക

അനുയോജ്യമായ വസ്ത്രങ്ങള്‍ ധരിക്കുക

വേനല്‍ക്കാലത്ത് ഫ്രഷ് ആയി തുടരുക എന്നത് നന്നായി ഭക്ഷണം കഴിക്കുന്നതും ധാരാളം വെള്ളം കുടിക്കുന്നതും മാത്രമല്ല. നിങ്ങള്‍ ധരിക്കുന്ന വസ്ത്രങ്ങളും ശ്രദ്ധിക്കണം. ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ നിങ്ങളുടെ ശരീരത്തില്‍ നിന്ന് പ്രകാശത്തെ പ്രതിഫലിപ്പിക്കും, അതായത് നിങ്ങളുടെ ശരീരത്തില്‍ തണുപ്പ് നിലനിര്‍ത്തും. കൂടാതെ, പരുത്തി പോലുള്ള ശ്വസിക്കാന്‍ കഴിയുന്ന ഫാബ്രിക് ധരിക്കുന്നത് നിങ്ങളെ തണുപ്പിക്കുകയും നിങ്ങളുടെ ശരീരത്തില്‍ കാറ്റ് കടക്കാന്‍ അനുവദിക്കുകയും ചെയ്യും. വസ്ത്രം കാറ്റു കയറുന്നതായിരിക്കുമ്പോള്‍ ദിവസം മുഴുവന്‍ നിങ്ങള്‍ക്ക് പുതുമ അനുഭവപ്പെടുകയും ചെയ്യും.

നല്ല രാത്രി ഉറക്കം

നല്ല രാത്രി ഉറക്കം

ദിവസം മുഴുവന്‍ നിങ്ങളുടെ ശ്രദ്ധയും ഊര്‍ജവും ചെലവഴിക്കപ്പെടുന്നതിനാല്‍ സൂര്യന്‍ ഉയര്‍ന്ന തോതില്‍ പ്രകാശിക്കുമ്പോള്‍ ഒരു നല്ല രാത്രി ഉറക്കം ശരീരത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കും. പതിവായി 6-8 മണിക്കൂര്‍ ഉറങ്ങുന്നത് നല്ലതാണ്. വേഗത്തില്‍ ഉറങ്ങാന്‍, നിങ്ങളുടെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ഓഫ് ചെയ്ത് വയ്ക്കുക. കൂടാതെ, തണുത്തതും ഇരുണ്ടതുമായ മുറിയില്‍ ഉറങ്ങുന്നത് നല്ലതാണ്. രാത്രി മുഴുവന്‍ നല്ല ഉറക്കം ലഭിക്കാന്‍, ലഘുവായ അത്താഴം കഴിക്കുക.

Most read:വേനലില്‍ തണ്ണിമത്തന്‍ ഒരു അത്ഭുത ഫലം; ഗുണങ്ങള്‍ ഇതാണ്Most read:വേനലില്‍ തണ്ണിമത്തന്‍ ഒരു അത്ഭുത ഫലം; ഗുണങ്ങള്‍ ഇതാണ്

വ്യായാമം

വ്യായാമം

നിങ്ങള്‍ക്ക് ഫിറ്റ്നസ് ആയി തുടരണോ, പതിവായി വ്യായാമം ചെയ്യുക. എന്നിരുന്നാലും, ചൂടുള്ള സമയത്ത് കഠിനമായി വ്യായാമം ചെയ്യുന്നത് ഹീറ്റ് സ്‌ട്രോക്കുകള്‍, തലവേദന അല്ലെങ്കില്‍ ക്ഷീണം എന്നിവയ്ക്ക് കാരണമാകുമെന്നതിനാല്‍ നിങ്ങള്‍ ഭക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നീന്തല്‍, യോഗ, എയ്റോബിക്സ്, നടത്തം, ജോഗിംഗ് എന്നിവ പോലെ സാധാരണവും എന്നാല്‍ ഫലപ്രദവുമായ ദിനചര്യയില്‍ മുഴുകുക എന്നതാണ് ഏറ്റവും നല്ല മാര്‍ഗം.

ദിവസവും കുളിക്കുക

ദിവസവും കുളിക്കുക

നിങ്ങളുടെ ശരീരത്തിലെ അഴുക്കും രോഗാണുക്കളും വൃത്തിയാക്കാന്‍ ദിവസവും കുളിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങള്‍ സ്‌പോര്‍ട്‌സിലും മറ്റ് ശാരീരിക പ്രവര്‍ത്തനങ്ങളിലും കൂടുതലായി മുഴുകുന്നവരാണെങ്കില്‍ ദിവസത്തില്‍ രണ്ടുതവണയെങ്കിലും കുളിക്കുന്നത് നല്ലതാണ്. കാരണം ഇത് നിങ്ങളെ ഉന്മേഷത്തോടെയും ഊര്‍ജ്ജസ്വലമായും നിലനിര്‍ത്താന്‍ സഹായിക്കും. ശുചിത്വം പാലിക്കുന്നതിനുള്ള നല്ല മാര്‍ഗം ഇളം ചൂടുള്ള വെള്ളത്തില്‍ കുളിക്കുക എന്നതാണ്. മികച്ച ഫലങ്ങള്‍ക്കായി നിങ്ങള്‍ക്ക് നല്ല നിലവാരമുള്ള സോപ്പും ഷാംപൂവും ഉപയോഗിക്കാം.

Most read:വേനലില്‍ തണ്ണിമത്തന്‍ ഒരു അത്ഭുത ഫലം; ഗുണങ്ങള്‍ ഇതാണ്Most read:വേനലില്‍ തണ്ണിമത്തന്‍ ഒരു അത്ഭുത ഫലം; ഗുണങ്ങള്‍ ഇതാണ്

പെപ്പര്‍മിന്റ് ഓയില്‍ പുരട്ടുക

പെപ്പര്‍മിന്റ് ഓയില്‍ പുരട്ടുക

പെപ്പര്‍മിന്റ് ഓയിലിന് ചില തണുപ്പിക്കല്‍ ഗുണങ്ങളുണ്ട്, ചൂടിനെ മറികടക്കാന്‍ ഇത് ഉപയോഗിക്കാം. കുറച്ച് ഉയര്‍ന്ന ഗുണമേന്മയുള്ള പെപ്പര്‍മിന്റ് ഓയില്‍ പുരട്ടുക, അത് നിങ്ങളുടെ സെന്‍സിറ്റീവ് നാഡി റിസപ്റ്ററുകളെ ഉത്തേജിപ്പിക്കും. നിങ്ങള്‍ക്ക് ഇത് ഒരു തുള്ളി വെളിച്ചെണ്ണയില്‍ കലര്‍ത്തി കഴുത്തിന്റെ പിന്‍ഭാഗത്ത് പുരട്ടാം. ഇത് നിങ്ങളെ തണുപ്പിക്കുകയും സുഖകരമാക്കുകയും ചെയ്യും. എന്നാല്‍ ഇത് നിങ്ങളുടെ ശരീര താപനില കുറയ്ക്കില്ല എന്ന് മനസിലാക്കുക.

ആരോഗ്യകരമായ പഴങ്ങളും പച്ചക്കറികളും കഴിക്കുക

ആരോഗ്യകരമായ പഴങ്ങളും പച്ചക്കറികളും കഴിക്കുക

നിങ്ങളുടെ ശരീരത്തില്‍ നിന്നും മനസ്സില്‍ നിന്നും ചൂട് അകറ്റാനുള്ള ഒരു മികച്ച മാര്‍ഗമാണ് ഭക്ഷണത്തില്‍ ജല സമ്പുഷ്ടമായ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുന്നത്. തണ്ണിമത്തന്‍, സെലറി, കാപ്‌സിക്കം, പപ്പായ, മാമ്പഴം, കക്കിരി, മത്തങ്ങ, തക്കാളി, ബീന്‍സ്, സിട്രസ് പഴങ്ങള്‍, ഇലകള്‍ എന്നിവ വേനല്‍ക്കാലത്ത് നിങ്ങള്‍ക്ക് കഴിക്കാവുന്ന മികച്ച ഭക്ഷണങ്ങളില്‍ ചിലതാണ്. ഇത് വേനല്‍ക്കാലം മുഴുവന്‍ ഊര്‍ജസ്വലത നിലനിര്‍ത്താന്‍ മാത്രമല്ല ആരോഗ്യം നല്‍കാനും സഹായിക്കും.

Most read:വേനലില്‍ കൂടുതല്‍ വെള്ളം കുടിക്കണം; ശരീരം മാറുന്നത് പെട്ടെന്നാണ്Most read:വേനലില്‍ കൂടുതല്‍ വെള്ളം കുടിക്കണം; ശരീരം മാറുന്നത് പെട്ടെന്നാണ്

 കഫീന്‍ ഒഴിവാക്കുക

കഫീന്‍ ഒഴിവാക്കുക

വേനല്‍ക്കാലത്ത് പുതുമ നിലനിര്‍ത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ രാവിലെ ഒരു കപ്പ് കാപ്പി കുടിക്കുന്നത് മാറ്റി പകരം ആരോഗ്യകരമായ എന്തെങ്കിലും കഴിക്കേണ്ടതുണ്ട്. രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങളുടെ എനര്‍ജി ലെവലുകള്‍ ഇല്ലാതാക്കിയേക്കാം, അതുകൊണ്ടാണ് നിങ്ങളുടെ ശരീരത്തിന് ശരിയായ ഊര്‍ജം നല്‍കുന്ന എന്തെങ്കിലും നിങ്ങള്‍ കഴിക്കേണ്ടത്.

English summary

Tips to Stay Energized and Fresh During Summer in Malayalam

Here we are discussing some tips for keeping your energy levels up when the sun is shining high. Take a look.
Story first published: Wednesday, March 16, 2022, 10:42 [IST]
X
Desktop Bottom Promotion