For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീവനെടുക്കുന്ന ശ്വാസകോശ കാന്‍സര്‍; രക്ഷ നേടാന്‍ ശീലിക്കേണ്ടത് ഈ മാറ്റം

|

ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന കാലമാണിത്. മലിനീകരണം നമ്മുടെ ശ്വാസകോശത്തെ ആഴത്തില്‍ സ്വാധീനിക്കുന്നു. ശ്വാസകോശ അര്‍ബുദം പോലുള്ള കേസുകളും ഇതുകാരണം വളരെയധികം വര്‍ദ്ധിക്കുന്നു. ക്യാന്‍സര്‍ മരണങ്ങളുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് ശ്വാസകോശ കാന്‍സര്‍. ഇന്ത്യയിലും രോഗികളുടെ എണ്ണം കൂടിവരികയാണ്. യുഎസിലെ പുരുഷന്മാരിലും സ്ത്രീകളിലും സാധാരണയായി കണ്ടുപിടിക്കപ്പെടുന്ന രണ്ടാമത്തെ ക്യാന്‍സറാണ് ശ്വാസകോശ അര്‍ബുദമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.

Also read: തടി കുറയ്ക്കാന്‍ നല്ലത് വേനല്‍ക്കാലം; കൊഴുപ്പ് വേഗത്തില്‍ കത്തിക്കാന്‍ കുടിക്കൂ ഈ ഡിറ്റോക്‌സ് പാനീയംAlso read: തടി കുറയ്ക്കാന്‍ നല്ലത് വേനല്‍ക്കാലം; കൊഴുപ്പ് വേഗത്തില്‍ കത്തിക്കാന്‍ കുടിക്കൂ ഈ ഡിറ്റോക്‌സ് പാനീയം

ശ്വാസകോശ അര്‍ബുദത്തിന്റെ ഏറ്റവും വലിയ കാരണം പുകവലിയാണ്. ഇതുകൂടാതെ, മറ്റ് കാരണങ്ങളാലും ഇത് സംഭവിക്കുന്നു. പുകയില ചവയ്ക്കല്‍, പുകവലി, ആസ്ബറ്റോസ് അല്ലെങ്കില്‍ റഡോണ്‍ പോലുള്ള പദാര്‍ത്ഥങ്ങളുമായുള്ള സമ്പര്‍ക്കം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇതുകൂടാതെ കുടുംബ ചരിത്രവും ശ്വാസകോശ ക്യാന്‍സറിന് കാരണമായേക്കാം. എന്നിരുന്നാലും ഇത് കൂടുതലും പുകവലിക്കുന്നവര്‍ക്ക് വരുമെന്നാണ് പൊതുവെയുള്ള വിശ്വാസം. ശ്വാസകോശ കാന്‍സറില്‍ നിന്ന് രക്ഷ നേടാനായി നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

ശ്വാസകോശ അര്‍ബുദം സാധാരണഗതിയില്‍ അതിന്റെ ആദ്യഘട്ടത്തില്‍ അടയാളങ്ങളും രോഗലക്ഷണങ്ങളും കാണിക്കാറില്ല. രോഗം പുരോഗമിക്കുമ്പോള്‍ ശ്വാസകോശ അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ പതിയെ വെളിവാകുന്നു. ശ്വാസകോശ അര്‍ബുദത്തിന്റെ ലക്ഷണങ്ങളില്‍ ഇവ ഉള്‍പ്പെടാം:

നിര്‍ത്താതെയുള്ള ചുമ

ചുമയ്ക്കുമ്പോള്‍ രക്തം വരിക

ശ്വാസം മുട്ടല്‍

നെഞ്ച് വേദന

ശരീരഭാരം കുറയല്‍

അസ്ഥി വേദന

തലവേദന

ശ്വാസകോശ അര്‍ബുദം: അപകട ഘടകങ്ങള്‍

ശ്വാസകോശ അര്‍ബുദം: അപകട ഘടകങ്ങള്‍

പുകയില ഉപയോഗമാണ് ശ്വാസകോശ അര്‍ബുദത്തിനു പ്രധാന കാരണം. എങ്കിലും മറ്റു ഘടകങ്ങളും നിങ്ങളെ ഈ രോഗത്തിലേക്ക് നയിച്ചേക്കാം. മറ്റേതെങ്കിലും ചികിത്സയുടെ ഭാഗമായി നിങ്ങള്‍ നെഞ്ചിലേക്ക് റേഡിയേഷന്‍ തെറാപ്പിക്ക് വിധേയനായിട്ടുണ്ടെങ്കില്‍, നിങ്ങള്‍ക്ക് ശ്വാസകോശ അര്‍ബുദം വരാനുള്ള സാധ്യത കൂടുതലാണ്.

Most read:ആരോഗ്യം, ഉന്‍മേഷം; ഈ സസ്യങ്ങളിട്ട വെള്ളം കുടിക്കാംMost read:ആരോഗ്യം, ഉന്‍മേഷം; ഈ സസ്യങ്ങളിട്ട വെള്ളം കുടിക്കാം

അപകട ഘടകങ്ങള്‍

അപകട ഘടകങ്ങള്‍

അതുപോലെ ഈ അര്‍ബുദത്തിന് കാരണമാകുന്നതാണ് റാഡോണ്‍ വാതകം. മണ്ണ്, പാറ, വെള്ളം എന്നിവയിലെ യുറേനിയത്തിന്റെ സ്വാഭാവിക തകര്‍ച്ച കാരണമാണ് റാഡോണ്‍ നിര്‍മ്മിക്കുന്നത്, അത് നിങ്ങള്‍ ശ്വസിക്കുന്ന വായുവിന്റെ ഭാഗമായി മാറുന്നു. വീടുകള്‍ ഉള്‍പ്പെടെ ഏത് കെട്ടിടത്തിലും സുരക്ഷിതമല്ലാത്ത റാഡോണ്‍ ശേഖരിക്കപ്പെടുന്നു. ആസ്ബറ്റോസ്, അര്‍സെനിക്, ക്രോമിയം, നിക്കല്‍ എന്നിവ പോലുള്ള മറ്റ് വസ്തുക്കളുമായി ജോലിസ്ഥലത്ത് ഇടപഴകുന്നതും ശ്വാസകോശ അര്‍ബുദം വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ശ്വാസകോശ അര്‍ബുദത്തിന്റെ കുടുംബ ചരിത്രമുള്ളവരിലും ശ്വാസകോശ അര്‍ബുദം വരാനുള്ള സാധ്യത കൂടുതലാണ്. നിങ്ങള്‍ക്ക് ഇനിപ്പറയുന്ന ജീവിതശൈലീ മാറ്റങ്ങളിലൂടെ ശ്വാസകോശ അര്‍ബുദത്തിന്‍ന്റെ അപകടസാധ്യതകള്‍ കുറയ്ക്കാന്‍ കഴിയുന്നതാണ്.

പുകയില ഉപയോഗം കുറയ്ക്കുക

പുകയില ഉപയോഗം കുറയ്ക്കുക

ശ്വാസകോശ അര്‍ബുദങ്ങളില്‍ ഭൂരിഭാഗവും ഉണ്ടാകുന്നത് പുകവലി ഉപയോഗത്താലാണ്. പുകവലിക്കാരിലും സെക്കന്‍ഡ് ഹാന്‍ഡ് പുക ശ്വസിക്കുന്നവരിലും ശ്വാസകോശ അര്‍ബുദം സംഭവിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പുകയില്‍ 7000ലധികം രാസവസ്തുക്കള്‍ ഉണ്ട്. ഇവയില്‍ കുറഞ്ഞത് 250 എണ്ണം ദോഷകരമാണെന്നും 69 എണ്ണത്തോളം കാന്‍സറിന് കാരണമാകുമെന്നും കണ്ടെത്തിയിട്ടുണ്ട്. ലോകമെമ്പാടും, കാന്‍സര്‍ മരണനിരക്കിന്റെ ഏറ്റവും വലിയ അപകട ഘടകമാണ് പുകയില ഉപയോഗം. ശ്വാസകോശത്തെ ബാധിക്കുന്ന കോശങ്ങളെ നശിപ്പിക്കുന്നതിലൂടെ പുകവലി ശ്വാസകോശ അര്‍ബുദത്തിന് കാരണമാകുന്നു.

Most read:മരണത്തെ വിളിച്ചുവരുത്തും ഉറക്കക്കുറവ്; അപകടം അനവധിMost read:മരണത്തെ വിളിച്ചുവരുത്തും ഉറക്കക്കുറവ്; അപകടം അനവധി

സെക്കന്‍ഡ് ഹാന്‍ഡ് പുക ഒഴിവാക്കുക

സെക്കന്‍ഡ് ഹാന്‍ഡ് പുക ഒഴിവാക്കുക

പുകവലി മാത്രമല്ല, സിഗററ്റില്‍ നിന്നുള്ള പുക ശ്വസിക്കുന്നവരും ശ്വാസകോശ കാന്‍സറിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുന്നില്ല. ഇതിന് സെക്കന്‍ഡ് ഹാന്‍ഡ് പുകവലി എന്നറിയപ്പെടുന്നു. സെക്കന്‍ഡ് ഹാന്‍ഡ് പുകയ്ക്ക് സുരക്ഷിതമായ തോതില്‍ എക്‌സ്‌പോഷര്‍ ഇല്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. പ്രതിവര്‍ഷം ഇത് 1.2 ദശലക്ഷത്തിലധികം അകാല മരണങ്ങള്‍ക്കും ഗുരുതരമായ ഹൃദയ, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും കാരണമാകുന്നു. ലോകത്തെ പകുതിയോളം കുട്ടികളും പൊതുസ്ഥലങ്ങളില്‍ സിഗററ്റ് പുക അടങ്ങിയ വായു പതിവായി ശ്വസിക്കുന്നു, കൂടാതെ ഓരോ വര്‍ഷവും 65,000 പേര്‍ സെക്കന്‍ഡ് ഹാന്‍ഡ് പുക മൂലമുള്ള അസുഖങ്ങളാല്‍ മരിക്കുകയും ചെയ്യുന്നുവെന്ന് കണക്കുകള്‍ പറയുന്നു.

മലീമസമായ വായു ശ്വസിക്കാതിരിക്കുക

മലീമസമായ വായു ശ്വസിക്കാതിരിക്കുക

അന്തരീക്ഷത്തിലെ മോശം അവസ്ഥകളും നിങ്ങളുടെ ശ്വാസകോശത്തെ തകരാറിലാക്കിയേക്കാം. മലീമസമായ വായു ശ്വസിക്കുന്നതും നിങ്ങളുടെ ശ്വാസകോശ ആരോഗ്യത്തിനു ഹാനികരമാണ്. മലിനീകരണ തോത് കൂടുതലായിരിക്കുമ്പോള്‍ പുറത്തേക്കിറങ്ങുന്നതിന് മുമ്പ് മാസ്‌ക് ധരിക്കുക. വീട്ടിലും ആരോഗ്യകരമായ അന്തരീക്ഷം നിങ്ങള്‍ ഉറപ്പാക്കണം. നിങ്ങളുടെ വീട് കൃത്യമായി വൃത്തിയാക്കുകയും മലിനീകരണം നിയന്ത്രിക്കുകയും ചെയ്യുക.

Most read:തടി കുറയ്ക്കാന്‍ 14 ദിവസം ഏലയ്ക്ക വെള്ളംMost read:തടി കുറയ്ക്കാന്‍ 14 ദിവസം ഏലയ്ക്ക വെള്ളം

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക

ആരോഗ്യകരമായ ഭക്ഷണക്രമം നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. സമീകൃതാഹാരം കഴിക്കുന്നത് ശ്വാസകോശാരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. നിങ്ങളുടെ ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും പരമാവധി ഉള്‍പ്പെടുത്തുക. വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും ഭക്ഷണ സ്രോതസ്സുകള്‍ മികച്ചതാണ്. വലിയ അളവില്‍ വിറ്റാമിനുകള്‍ ഗുളിക രൂപത്തില്‍ കഴിക്കുന്നത് ഒഴിവാക്കുക, കാരണം അവ ദോഷകരമാണ്.

പതിവായി വ്യായാമം ചെയ്യുക

പതിവായി വ്യായാമം ചെയ്യുക

കൃത്യമായ വ്യായാമം നിങ്ങള്‍ക്ക് നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു. ഇത് നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു. ആരോഗ്യകരമായ ശ്വാസകോശത്തിനും വ്യായാമം പ്രധാനമാണ്. ആരോഗ്യമുള്ള ശരീരത്തിനും ശ്വാസകോശത്തിനുമായി ദിവസത്തില്‍ 30 മിനിറ്റെങ്കിലും നിങ്ങള്‍ വ്യായാമത്തിനായി സമയം കണ്ടെത്തുക.

Most read:വണ്ണം കുറക്കാന്‍ എയറോബിക്‌സ് വ്യായാമങ്ങള്‍Most read:വണ്ണം കുറക്കാന്‍ എയറോബിക്‌സ് വ്യായാമങ്ങള്‍

രോഗലക്ഷണങ്ങള്‍ തിരിച്ചറിയുക

രോഗലക്ഷണങ്ങള്‍ തിരിച്ചറിയുക

ഏതു രോഗത്തെയും നേരത്തേ കണ്ടറിഞ്ഞ് ചികിത്സിക്കുന്നത് ആ രോഗത്തില്‍ നിന്ന് കരകയറാന്‍ നമ്മെ കൂടുതല്‍ പ്രാപ്തരാക്കുന്നു. അതുപോലെ തന്നെയാണ് ശ്വാസകോശ അര്‍ബുദവും. ആരോഗ്യപരമായ അപകട സാധ്യതകള്‍ നിയന്ത്രിക്കാന്‍ നേരത്തെയുള്ള രോഗനിര്‍ണയം സഹായിക്കുന്നു. ശ്വാസകോശ അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിയുന്നത് രോഗനിര്‍ണയത്തിനായി നിങ്ങള്‍ക്ക് പതിവ് പരിശോധനകള്‍ തിരഞ്ഞെടുക്കാനും സഹായിക്കുന്നു. പ്രത്യേകിച്ചും നിങ്ങളുടെ കുടുംബത്തില്‍ ശ്വാസകോശ അര്‍ബുദത്തിന്റെ പാരമ്പര്യം ഉണ്ടെങ്കില്‍.

English summary

Tips To Reduce Your Risk Of Lung Cancer

Here we will tell you about some tips to reduce your risk of lung cancer. Take a look.
X
Desktop Bottom Promotion