For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറക്കമില്ലായ്മ തളര്‍ത്തുന്നോ: പരിഹാരം കാണാം പെട്ടെന്ന്

|

ആരോഗ്യ പ്രശ്‌നങ്ങള്‍ പലപ്പോഴും നിങ്ങളെ പല വിധത്തില്‍ ബാധിക്കുന്നുണ്ട്. എന്നാല്‍ പല ആരോഗ്യ പ്രശ്‌നങ്ങളുടെയെല്ലാം തുടക്കം പലപ്പോഴും ഉറക്കമില്ലായ്മയാണ് എന്നത് നിങ്ങള്‍ക്കറിയാമോ? പലപ്പോഴും ഉറക്കമില്ലാത്ത രത്രി നിങ്ങള്‍ക്ക് സമ്മാനിക്കുന്നത് അല്‍പം കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ തന്നെയാണ്. ഉറക്കമില്ലായ്മ, അല്ലെങ്കില്‍ പാതി ഉറക്കം, അല്ലെങ്കില്‍ കൃത്യമായി ഉറങ്ങാന്‍ സാധിക്കാതെ വരിക ഇവയെല്ലാം നിങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ അവ എപ്രകാരം നേരിടണം എന്ന് പലര്‍ക്കും അറിയില്ല.

എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും ഉറക്കമില്ലായ്മയുടെ ക്ഷീണത്തെ മറികടക്കുന്നതിനും വേണ്ടി നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ ഉണ്ട് അവ എന്തൊക്കെയെന്നും എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്നും നമുക്ക് നോക്കാം. നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഇത്തരം കാര്യങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുന്നത് നല്ലതാണ്.

തണുത്തവെള്ളത്തില്‍ കുളി

തണുത്തവെള്ളത്തില്‍ കുളി

തണുത്ത വെള്ളത്തിലെ കുളി നിങ്ങള്‍ക്ക് ഇത്തരം ക്ഷീണത്തില്‍ നിന്ന് പ്രതിരോധിക്കുന്നതിനുള്ള മികച്ച ഒരു മാര്‍ഗ്ഗമാണ്. ഇത് നിങ്ങളുടെ ഉറക്കക്ഷീണത്തെ ഇല്ലാതാക്കുന്നു. അതുകൊണ്ട് ഉറക്കമില്ലായ്മക്ക് ശേഷം ഉണ്ടാവുന്ന ക്ഷീണത്തെ മറികടക്കുന്നതിന് വേണ്ടി ദിവസവും ഒരു തണുത്ത വെള്ളത്തിലെ കുളി പാസാക്കാം. ഇത് നിങ്ങളുടെ രക്തചംക്രമണം ഉത്തേജിപ്പിക്കുകയും നിങ്ങളുടെ പേശികളെ ഉണര്‍ത്തുകയും ചെയ്യുന്നു. ക്ഷീണത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് മികച്ചതാണ് ഈ കുളി.

ഒരു സ്‌ട്രോങ് കാപ്പി

ഒരു സ്‌ട്രോങ് കാപ്പി

ഒരു സ്‌ട്രോങ് കാപ്പിക്ക് മാറ്റാന്‍ പറ്റാത്ത ക്ഷീണമില്ല എന്നതാണ് സത്യം. കാരണം സ്‌ട്രോംങ് കാപ്പി നിങ്ങളുടെ ശരീരത്തില്‍ നിന്ന് സമ്മര്‍ദ്ദത്തെ ഇല്ലാതാക്കി ക്ഷീണത്തെ അകറ്റുന്നു. എന്നാല്‍ ഈ ഒരു ശീലം എപ്പോഴു നല്ലതല്ല. അത് നിങ്ങള്‍ക്ക് അത്രയധികം പ്രശ്‌നങ്ങള്‍ നല്‍കുന്നു. എന്നാല്‍ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് കാപ്പി ഒരു നല്ല ഓപ്ഷനല്ല. എന്നാല്‍ ഉറക്കക്ഷീണത്തെ പ്രതിരോധിക്കാന്‍ ഏറ്റവും മികച്ചതാണ് ഇത്.

ലഘുഭക്ഷണങ്ങള്‍ കഴിക്കുക

ലഘുഭക്ഷണങ്ങള്‍ കഴിക്കുക

ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കുക. പലപ്പോഴും സ്‌നാക്‌സ് എന്ന ശീലം നിങ്ങളിലെ ഉറക്കത്തെ തടസ്സപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ ഉറക്കമില്ലായ്മയെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ലഘുഭക്ഷണങ്ങള്‍ ശീലമാക്കാം. ഇത് ഉറക്കമില്ലായ്മയില്‍ നിന്നുണ്ടാവുന്ന ക്ഷീണത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നു. തൈര്, പഴങ്ങള്‍ (പ്രത്യേകിച്ച് സിട്രസ്), പച്ചക്കറികള്‍, ക്വിനോവ, ചെറുപയര്‍, ഗ്രാനോള ബാറുകള്‍, നട്സ്, വേവിച്ച മുട്ടകള്‍ എന്നിവ നല്ല ഭക്ഷണമാണ്.

ധാരാളം വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കുക

നിങ്ങളിലുണ്ടാവുന്ന നിര്‍ജ്ജലീകരണം പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. ഇത് ഉറക്കക്ഷീണത്തെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഈ പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. അതിനാല്‍ ദിവസം മുഴുവനും വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ഉറക്കക്ഷീണത്തെ പ്രതിരോധിക്കുന്നു.

ഉറക്കം കൂടുതലാവുന്നത്

ഉറക്കം കൂടുതലാവുന്നത്

പലപ്പോഴും നിങ്ങള്‍ ഉറങ്ങുന്നത് എന്തുകൊണ്ടും നല്ല ആശയമാണ്. എന്നാല്‍ ഉറക്കമില്ലാത്ത ഒരു രാത്രിക്ക് ശേഷം പിന്നീട് തോന്നുന്നത് പോലെ ഉറങ്ങുന്നത് പലപ്പോഴും നിങ്ങളുടെ ക്ഷീണം വര്‍ദ്ധിപ്പിക്കുന്നതിനേ കാരണമാകുകയുള്ളൂ. നിങ്ങളുടെ ഉറക്കചക്രം കൂടുതല്‍ തടസ്സപ്പെടുത്താതിരിക്കാന്‍ പരമാവധി ഉറങ്ങാതെ പിടിച്ച് നില്‍ക്കാന്‍ ശ്രമിക്കുക. കഴിയുമെങ്കില്‍, നിങ്ങളുടെ ഉറക്ക ദിനചര്യയെ കൃത്യമാക്കുന്നതിന് ശ്രദ്ധിക്കുക.

മറ്റെന്തെങ്കിലും ചിന്തിക്കുക

മറ്റെന്തെങ്കിലും ചിന്തിക്കുക

ആലോചനകള്‍ പലപ്പോഴും ഉറക്കമില്ലായ്മക്ക് കാരണമാകുന്നുണ്ട്. എന്നാല്‍ നിങ്ങളുടെ ഉറക്കം മോശമാവുന്ന അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ചിന്തകളെ വഴി തിരിച്ച് വിടുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഉറക്കത്തെക്കുറിച്ച് തന്നെ ചിന്തിക്കുന്നത് പരമാവധി ഒഴിവാക്കുക. ഇതിനെക്കുറിച്ച് സഹപ്രവര്‍ത്തകരോടോ മറ്റുള്ളവരോടോ പറയുന്നത് ഒഴിവാക്കുക. നിങ്ങളുടെ ജോലിയിലും സഹപ്രവര്‍ത്തകരുമായുള്ള സംഭാഷണങ്ങളിലും കൂടുതല്‍ ഊന്നല്‍ നല്‍കുക. അത് നിങ്ങളെ ക്രിയേറ്റീവ് ആക്കും.

ശരീര വേദന പ്രമേഹം കൂടുതലെന്നതിന്റെ ലക്ഷണമോ?ശരീര വേദന പ്രമേഹം കൂടുതലെന്നതിന്റെ ലക്ഷണമോ?

അതികഠിനമായ ആര്‍ത്തവവേദനയെ തോല്‍പ്പിക്കും സൂപ്പര്‍ ചായഅതികഠിനമായ ആര്‍ത്തവവേദനയെ തോല്‍പ്പിക്കും സൂപ്പര്‍ ചായ

English summary

Tips To Recover After A Sleepless Night In Malayalam

Here in this article we are sharing some easy tips to recover after a sleepless night in malayalam. Take a look.
Story first published: Saturday, June 11, 2022, 16:44 [IST]
X
Desktop Bottom Promotion