For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനലില്‍ മൂത്രത്തില്‍ കല്ല് വരാന്‍ സാധ്യത ഇരട്ടി; ഈ കാര്യം ശ്രദ്ധിച്ചാല്‍ രക്ഷ

|

നിങ്ങള്‍ എപ്പോഴെങ്കിലും വൃക്കയിലെ കല്ല് പ്രശ്‌നം നേരിട്ടിട്ടുണ്ടെങ്കില്‍ ആ അസഹനീയമായ വേദന മറക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും നിങ്ങള്‍. അല്ലെങ്കില്‍ ഇനിയൊരിക്കലും അത് വരരുതേ എന്ന് ആഗ്രഹിക്കുന്നവരായിരിക്കും. വൃക്കയിലെ കല്ലുകള്‍ അടിസ്ഥാനപരമായി നിങ്ങളുടെ വൃക്കകള്‍ക്കുള്ളില്‍ രൂപപ്പെടുന്നതും ധാതുക്കളും അസിഡിറ്റി ഉള്ള ഉപ്പും ചേര്‍ന്നതുമായ കട്ടിയുള്ള പരലുകളാണ്. അവ വലുതാണെങ്കില്‍, അവ കടന്നുപോകാന്‍ പ്രയാസമായിരിക്കും. മാത്രമല്ല അത് കടുത്ത വേദനയ്ക്ക് കാരണമാകുകയും ചെയ്യും. ചൂടുള്ള അന്തരീക്ഷത്തില്‍ ജോലി ചെയ്യുന്നവരിലും ആവശ്യത്തിന് വെള്ളം കുടിക്കാതെ ജോലി ചെയ്യുന്നവരിലും മൂത്രത്തില്‍ കല്ല് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

Most read: അധികനേരം ഇരിക്കല്ലേ, ശരീരത്തിന് ദോഷം ഈ രീതിയില്‍Most read: അധികനേരം ഇരിക്കല്ലേ, ശരീരത്തിന് ദോഷം ഈ രീതിയില്‍

വേനല്‍ക്കാലത്ത് കിഡ്നി സ്റ്റോണ്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ചൂടുള്ള മാസങ്ങളില്‍ താപനിലയിലെ വര്‍ദ്ധനവ് കാരണം വൃക്കയിലെ കല്ല് പ്രശ്‌നം 40% വരെ വര്‍ദ്ധിക്കുന്നു. വേനല്‍ക്കാലത്ത്, വിയര്‍പ്പിലൂടെ നിങ്ങള്‍ക്ക് കൂടുതല്‍ വെള്ളം നഷ്ടപ്പെടും, എന്നാല്‍ നഷ്ടപ്പെട്ട വെള്ളം പുനസ്ഥാപിക്കുന്നതില്‍ പരാജയപ്പെടുന്നു. ജലനഷ്ടം ഒടുവില്‍ മൂത്രത്തിന്റെ ഉയര്‍ന്ന സാന്ദ്രതയിലേക്ക് നയിക്കുന്നു, ഇത് വൃക്കയിലെ കല്ല് രൂപപ്പെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. എന്നിരുന്നാലും ഈ വേനല്‍ക്കാലത്ത് കിഡ്നി സ്റ്റോണ്‍ തടയാന്‍ ചില വഴികളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കൂ.

ആവശ്യത്തിന് വെള്ളം കുടിക്കുക

ആവശ്യത്തിന് വെള്ളം കുടിക്കുക

വൃക്കയിലെ കല്ലുകള്‍ ഉണ്ടാകുന്നത് തടയുന്നതിനുള്ള ഒരു പ്രധാന ശക്തിയാണ് വെള്ളം. ശരീരത്തില്‍ വെള്ളത്തിന്റെ അഭാവം യൂറിക് ആസിഡും ചില ധാതുക്കളും ശരീരത്തില്‍ കേന്ദ്രീകരിക്കപ്പെടാന്‍ ഇടയാക്കും, ഇത് വൃക്കയിലെ കല്ലുകള്‍ രൂപപ്പെടുന്നതിന് അനുകൂലമായ അന്തരീക്ഷം ഉണ്ടാക്കുന്നു. നിങ്ങള്‍ക്ക് നിര്‍ജ്ജലീകരണം സംഭവിക്കുകയാണെങ്കില്‍, ലവണങ്ങളും മറ്റ് ധാതുക്കളും അലിയിക്കാന്‍ ദ്രാവകം കുറവായിരിക്കും, ഇത് മൂത്രത്തിന്റെ സാന്ദ്രതയിലേക്ക് നയിക്കുന്നു. നിങ്ങളുടെ മൂത്രത്തിന്റെ നിറം പരിശോധിച്ച് നിങ്ങള്‍ക്ക് ശരിയായ ജലാംശം ഉണ്ടോ എന്ന് മനസിലാക്കാന്‍ കഴിയും. ദിവസം മുഴുവന്‍, പ്രത്യേകിച്ച് വേനല്‍ക്കാലത്ത് വെള്ളം കുടിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തെ നിര്‍ജ്ജലീകരണത്തില്‍ നിന്ന് അകറ്റിനിര്‍ത്തുക.

ഓക്‌സലേറ്റ് അടങ്ങിയ ഭക്ഷണം ഒഴിവാക്കുക

ഓക്‌സലേറ്റ് അടങ്ങിയ ഭക്ഷണം ഒഴിവാക്കുക

ഓക്‌സലേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തില്‍ കാല്‍സ്യം ഓക്‌സലേറ്റ് വളര്‍ത്തി വൃക്കയിലെ കല്ലുകള്‍ക്ക് കാരണമായേക്കാം. ഓക്‌സലേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ പരിമിതപ്പെടുത്തുന്നത് വൃക്കയിലെ കല്ലുകള്‍ തടയാന്‍ സഹായിക്കും. കോഫി, ചീര, ചോക്കലേറ്റ്, മധുര കിഴങ്ങ്, സോയ ഉല്‍പ്പന്നങ്ങള്‍, ഗോതമ്പ് തവിട്, നിലക്കടല, ബീറ്റ്‌റൂട്ട് തുടങ്ങിയവ ഓക്‌സലേറ്റ് വലിയ അളവില്‍ അടങ്ങിയ ചില ഭക്ഷണങ്ങളാണ്.

Most read:വേനല്‍ സീസണില്‍ പ്രതിരോധശേഷി കൂട്ടും ഈ ഭക്ഷണങ്ങള്‍Most read:വേനല്‍ സീസണില്‍ പ്രതിരോധശേഷി കൂട്ടും ഈ ഭക്ഷണങ്ങള്‍

ഉപ്പ് കുറയ്ക്കുക

ഉപ്പ് കുറയ്ക്കുക

ഉപ്പില്‍ സോഡിയം അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തില്‍ കാല്‍സ്യം അടിഞ്ഞുകൂടാന്‍ കാരണമാകുന്നു. ഇത് കാല്‍സ്യം ഓക്‌സലേറ്റ് വൃക്കയിലെ കല്ലുകള്‍ രൂപപ്പെടുന്നതിന് കാരണമാകുന്നു. പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍, ടിന്നിലടച്ച സൂപ്പുകളള്‍, മോണോസോഡിയം ഗ്ലൂട്ടാമേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.

മൃഗ പ്രോട്ടീന്റെ ഉപഭോഗം കുറയ്ക്കുക

മൃഗ പ്രോട്ടീന്റെ ഉപഭോഗം കുറയ്ക്കുക

മൃഗങ്ങളുടെ മാംസം പ്രോട്ടീനുകളുടെ സമ്പന്നമായ ഉറവിടങ്ങളാണ്. ഈ പ്രോട്ടീന്‍ ശരീരത്തിലെ സിട്രേറ്റിന്റെ അളവ് കുറയ്ക്കുന്നതിലേക്ക് നയിക്കുന്നു. വൃക്കയിലെ കല്ലുകള്‍ തടയുന്ന രാസവസ്തുവാണ് സിട്രേറ്റ്.

Most read:ആരോഗ്യകരമായ കൊഴുപ്പ് ശരീരത്തിന് നല്ലത്; അത് ലഭിക്കാന്‍ ഇത് കഴിക്കണംMost read:ആരോഗ്യകരമായ കൊഴുപ്പ് ശരീരത്തിന് നല്ലത്; അത് ലഭിക്കാന്‍ ഇത് കഴിക്കണം

ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുക

ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുക

നിങ്ങളുടെ ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ജലാംശം കൂടുതലുള്ള തണ്ണിമത്തന്‍, വാഴപ്പഴം തുടങ്ങിയ പഴങ്ങള്‍ ഉള്‍പ്പെടുത്തുക.

പ്യൂരിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുറയ്ക്കുക

പ്യൂരിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുറയ്ക്കുക

പ്യൂരിന്‍ അടങ്ങിയ ഭക്ഷണക്രമം വൃക്കയിലെ കല്ലുകള്‍ വികസിപ്പിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് റെഡ് മീറ്റ്, കക്കയിറച്ചി തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുറയ്ക്കുക.

മധുരപാനീയങ്ങള്‍ കുറയ്ക്കുക

മധുരപാനീയങ്ങള്‍ കുറയ്ക്കുക

ഉയര്‍ന്ന ഫ്രക്ടോസ് അടങ്ങിയ കോണ്‍ സിറപ്പ് പോലെയുള്ള പഞ്ചസാര കൂടുതലുള്ള ചില ഭക്ഷണങ്ങളും പാനീയങ്ങളും ശരീരത്തില്‍ കാല്‍സ്യം, ഓക്സലേറ്റ്, യൂറിക് ആസിഡ് എന്നിവയുടെ ശേഖരണത്തിന് കാരണമാകും, ഇത് വൃക്കയിലെ കല്ലുകളിലേക്ക് നയിക്കുന്നു.

Most read:ചിലര്‍ക്ക് ശരീരത്തിന് മറ്റുള്ളവരേക്കാള്‍ തണുപ്പ് അനുഭവപ്പെടുന്നത് എന്തുകൊണ്ട്Most read:ചിലര്‍ക്ക് ശരീരത്തിന് മറ്റുള്ളവരേക്കാള്‍ തണുപ്പ് അനുഭവപ്പെടുന്നത് എന്തുകൊണ്ട്

മദ്യം കഴിക്കുന്നത് കുറയ്ക്കുക

മദ്യം കഴിക്കുന്നത് കുറയ്ക്കുക

അമിതമായ മദ്യപാനം കരളിനെ മാത്രമല്ല, ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും വൃക്കയിലെ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ മദ്യം കഴിക്കുന്നത് കുറയ്ക്കുക.

ക്രാഷ് ഡയറ്റുകള്‍ ഒഴിവാക്കുക

ക്രാഷ് ഡയറ്റുകള്‍ ഒഴിവാക്കുക

കുറഞ്ഞ സമയത്തിനുള്ളില്‍ വലിയ അളവില്‍ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണരീതികള്‍ ഒന്നിലധികം വിധങ്ങളില്‍ ശരീരത്തിന് ദോഷകരമാണ്. അവ ശരീരത്തില്‍ യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നതിലേക്ക് നയിക്കുന്നു, ഇത് വൃക്കയിലെ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

Most read:ചോക്ലേറ്റ് അധികം കഴിക്കല്ലേ; ശരീരം ഈ വിധം നശിക്കുന്നത് അറിയില്ലMost read:ചോക്ലേറ്റ് അധികം കഴിക്കല്ലേ; ശരീരം ഈ വിധം നശിക്കുന്നത് അറിയില്ല

നാരങ്ങവെള്ളം കുടിക്കുക

നാരങ്ങവെള്ളം കുടിക്കുക

കഫീന്‍ നിര്‍ജ്ജലീകരണത്തിന് കാരണമാകുന്നതിനാല്‍ കട്ടന്‍ ചായയും കട്ടന്‍ കാപ്പിയും ഒഴിവാക്കുക. വേനല്‍ക്കാലത്ത് ചെറുനാരങ്ങ വെള്ളം കുടിക്കുക, കാരണം ഇത് വൃക്കയിലെ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നു. സജീവമായ ഒരു ജീവിതശൈലി നയിക്കുക. ദിവസവും വൃത്തിയായി ഭക്ഷണം കഴിക്കുകയും വ്യായാമം ചെയ്യുകയും ചെയ്യുക. മഗ്‌നീഷ്യം, സിട്രേറ്റ് എന്നിവയുടെ ഉപഭോഗം വര്‍ദ്ധിപ്പിക്കുക. മഗ്‌നീഷ്യം കല്ല് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. നിങ്ങള്‍ക്ക് വൃക്കയിലെ കല്ലുകള്‍ ഉണ്ടെങ്കില്‍, മഗ്‌നീഷ്യം മതിയായ അളവില്‍ മാത്രം കഴിക്കുക. ബദാം ഒഴികെയുള്ള ഡ്രൈ ഫ്രൂട്ട്സും ഒഴിവാക്കണം.

English summary

Tips To Prevent Kidney Stones in Summer in Malayalam

Summer is high risk time for kidney stones. Here are some prevention tips for kidney stones in summer.
Story first published: Saturday, April 9, 2022, 10:36 [IST]
X
Desktop Bottom Promotion