For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് കാലത്ത് തടി കൂടിയോ; കുറയ്ക്കാന്‍ ചില വഴികളിതാ

|

കോവിഡ് പകര്‍ച്ചവ്യാധി എല്ലാവര്‍ക്കും ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ട്. ഒരു വശത്ത്, പകര്‍ച്ചവ്യാധിയുണ്ടാകുമെന്ന ഭയം, മറുവശത്ത്, ദിവസം മുഴുവന്‍ വീട്ടില്‍ തുടരുന്നതിലൂടെ ശരീരഭാരം വര്‍ദ്ധിക്കുന്നത് പലരിലും മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. പകര്‍ച്ചവ്യാധി ആരംഭിച്ചതിനുശേഷം 60 ശതമാനത്തിലധികം മുതിര്‍ന്നവരിലും അവരുടെ ശരീരഭാരത്തില്‍ മാറ്റം കണ്ടിട്ടുണ്ട്. അതിന് പ്രധാനമായും കാരണമാകുന്നത് കുറഞ്ഞ ശാരീരിക പ്രവര്‍ത്തനവും അമിതഭക്ഷണവുമാണ്.

Most read: രക്തസമ്മര്‍ദ്ദത്തെ പിടിച്ചുകെട്ടാന്‍ വെളുത്തുള്ളി ഈ വിധത്തില്‍ ഉപയോഗിക്കൂMost read: രക്തസമ്മര്‍ദ്ദത്തെ പിടിച്ചുകെട്ടാന്‍ വെളുത്തുള്ളി ഈ വിധത്തില്‍ ഉപയോഗിക്കൂ

വീട്ടില്‍ ഒതുങ്ങികഴിയുന്നതിലൂടെ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ ആളുകള്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് കൂടുകയും ശാരീരിക പ്രവര്‍ത്തനങ്ങള്‍ കുറയുകയും ചെയ്തു. കോവിഡ് പകര്‍ച്ചവ്യാധി കാലത്ത് ശരീരഭാരം കുറയ്ക്കാന്‍ ബുദ്ധിമുട്ടുന്നവരില്‍ ഒരാളാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ ഇതാ. ഈ വഴി പിന്തുടരുന്നതോടെ നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.

ശ്രദ്ധയോടെ കഴിക്കുക

ശ്രദ്ധയോടെ കഴിക്കുക

ശ്രദ്ധാപൂര്‍വ്വം ഭക്ഷണം കഴിക്കുന്നത് ആരോഗ്യകരമായ ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഒരു സുപ്രധാന ഘട്ടമാണ്. നിങ്ങള്‍ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുകയാണെങ്കില്‍പ്പോലും, അവ അതിരുകടക്കരുത്. നിങ്ങളുടെ ദൈനംദിന ഭക്ഷണം കഴിക്കുമ്പോള്‍, നിങ്ങളുടെ പ്ലേറ്റില്‍ ചേര്‍ക്കുന്ന ഓരോ ഭക്ഷണത്തിലും കലോറിയുണ്ടെന്ന് തിരിച്ചറിയുക. നിങ്ങളുടെ പ്രായം, ശരീരത്തിന്റെ ആവശ്യകത, ശാരീരിക പ്രവര്‍ത്തനത്തിന്റെ അളവ് എന്നിവയെ ആശ്രയിച്ച് ദിവസേനയുള്ള കലോറി ഉപഭോഗം നിങ്ങള്‍ നിശ്ചയിക്കുക. തുടര്‍ന്ന് ഇവ ഭക്ഷണത്തിനും ലഘുഭക്ഷണത്തിനും ഇടയിലായി വിഭജിക്കുക. ഒരു ദിവസം പരിമിതമായ കലോറി മാത്രമേ കഴിക്കൂ.

ഭക്ഷണത്തില്‍ കൂടുതല്‍ ഫൈബര്‍ ചേര്‍ക്കുക

ഭക്ഷണത്തില്‍ കൂടുതല്‍ ഫൈബര്‍ ചേര്‍ക്കുക

നിങ്ങള്‍ വെറുതേ ഇരിക്കുമ്പോള്‍ പതിവിലും കൂടുതല്‍ വിശപ്പ് അനുഭവപ്പെടും. അതുകൊണ്ടാണ് മിക്ക ആളുകളും പ്രവൃത്തി ദിവസങ്ങളെ അപേക്ഷിച്ച് വാരാന്ത്യങ്ങളില്‍ അമിതമായി ഭക്ഷണം കഴിക്കുന്നത്. അതിനാല്‍, നിങ്ങളുടെ വിശപ്പ് കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ഫൈബര്‍ കഴിക്കുന്നത് വര്‍ദ്ധിപ്പിക്കുക എന്നതാണ്. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ പോലുള്ള നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ നിങ്ങളെ കൂടുതല്‍ നേരം വിശപ്പില്ലാതെ നിലനിര്‍ത്തും. അവ ദഹന ആരോഗ്യത്തെ പിന്തുണയ്ക്കുകയും കുടല്‍ ബാക്ടീരിയകളുടെ എണ്ണം മെച്ചപ്പെടുത്തുകയും മലബന്ധം തടയുകയും ചെയ്യുന്നു. പകര്‍ച്ചവ്യാധിയുടെ സമയത്ത് വര്‍ദ്ധിച്ചുവരുന്ന മറ്റൊരു ആരോഗ്യ പ്രശ്‌നമാണ് ഇവയെല്ലാം. എന്നാല്‍, പരിമിതമായ അളവില്‍ മാത്രം ഫൈബര്‍ കഴിക്കാന്‍ ഓര്‍ക്കുക.

Most read:ഭക്ഷണം കഴിച്ചശേഷം ഛര്‍ദ്ദിക്കാന്‍ തോന്നാറുണ്ടോ? അതിന് കാരണം ഇതാണ്Most read:ഭക്ഷണം കഴിച്ചശേഷം ഛര്‍ദ്ദിക്കാന്‍ തോന്നാറുണ്ടോ? അതിന് കാരണം ഇതാണ്

കൃത്യസമയത്ത് കഴിക്കുക

കൃത്യസമയത്ത് കഴിക്കുക

നിങ്ങള്‍ അസമയത്ത് ഭക്ഷണം കഴിക്കുമ്പോഴാണ് നിങ്ങള്‍ അമിതമായി ഭക്ഷണം കഴിക്കുന്നത്. കാരണം, വിശക്കുമ്പോള്‍ നിങ്ങള്‍ വേഗത്തില്‍ കഴിക്കുകയും നിങ്ങള്‍ കഴിച്ച ഭക്ഷണത്തിന്റെ ഗുണം നഷ്ടപ്പെടുകയും ചെയ്യും. നിങ്ങളുടെ വിശപ്പിനനുസരിച്ച് നിങ്ങളുടെ ഭക്ഷണ സമയം ക്രമീകരിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക.

ശാരീരിക പ്രവര്‍ത്തനം കൂട്ടുക

ശാരീരിക പ്രവര്‍ത്തനം കൂട്ടുക

ദൈനംദിന പ്രവൃത്തികളില്‍ വിരസത തോന്നുന്നുവെങ്കില്‍ നിങ്ങള്‍ അമിതമായി ഭക്ഷണം കഴിക്കുന്നു. നിങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലാത്തപ്പോള്‍, അനാരോഗ്യകരവും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങള്‍ കഴിക്കാന്‍ നിങ്ങള്‍ കൂടുതല്‍ കൊതിക്കുന്നു. ഇത് ഒഴിവാക്കാന്‍, സ്വയം സജീവമായിരിക്കുക. വ്യായാമം ചെയ്യുക, ജോലിക്ക് പോകുക അല്ലെങ്കില്‍ നിങ്ങളെത്തന്നെ പുതുക്കാന്‍ ചില പുതിയ ഹോബികള്‍ തിരഞ്ഞെടുക്കുക. ഭക്ഷണത്തില്‍ നിന്ന് നിങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ഇത് സഹായിക്കും. ഇത് നിങ്ങളുടെ മാനസികാവസ്ഥ ഉയര്‍ത്തുകയും സമ്മര്‍ദ്ദത്തിന്റെ തോത് കുറയ്ക്കുകയും ചെയ്യും.

Most read:തടി കൂട്ടുന്ന ഹോര്‍മോണിനെ പിടിച്ചുകെട്ടാന്‍ വഴിയുണ്ട്Most read:തടി കൂട്ടുന്ന ഹോര്‍മോണിനെ പിടിച്ചുകെട്ടാന്‍ വഴിയുണ്ട്

ജലാംശം നിലനിര്‍ത്തുക

ജലാംശം നിലനിര്‍ത്തുക

ചിലപ്പോള്‍, പ്രത്യേകിച്ചും മഴക്കാലത്തും ശൈത്യകാലത്തും നമ്മള്‍ കുറച്ച് മാത്രം വെള്ളം കുടിക്കുന്നു. ഇത് ശരീരത്തില്‍ നിര്‍ജ്ജലീകരണത്തിലേക്ക് നയിക്കുകയും പലപ്പോഴും വിശപ്പുമായി ആശയക്കുഴപ്പത്തിലാവുകയും ചെയ്യുന്നു. നിങ്ങളുടെ ദൈനംദിന ജല ഉപഭോഗം നില നിരീക്ഷിക്കുക. ഭക്ഷണം കഴിച്ചതിനു ശേഷം നിങ്ങള്‍ക്ക് വിശപ്പ് തോന്നുമ്പോള്‍ ശരിക്കും വിശക്കുന്നുണ്ടോ അതോ ദാഹിക്കുന്നുണ്ടോ എന്നറിയാന്‍ ഒരു വലിയ ഗ്ലാസ് വെള്ളം കുടിക്കുക. നിങ്ങളുടെ ദൈനംദിന ജല ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിന് ജ്യൂസുകളും തേങ്ങാവെള്ളവും കുടിക്കാം.

English summary

Tips to Manage Your Body Weight Post Covid Recovery in Malayalam

If you are one of those who are struggling to lose pandemic weight gain, here are some tips you need to do. Take a look.
Story first published: Tuesday, October 5, 2021, 9:46 [IST]
X
Desktop Bottom Promotion