For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓക്കാനവും വയറുവേദനയും നാല്‍പ്പതിന് ശേഷം- പിത്താശയ ആരോഗ്യം തകരാറില്‍

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയത്തിലൂടെയാണ് നാം കടന്നു പോവുന്നത്. കാരണം ആരോഗ്യ പ്രശ്‌നങ്ങള്‍ വളരെയധികം കൂടുതലുള്ളപ്പോള്‍ നമ്മള്‍ ശ്രദ്ധിക്കണം. കൊവിഡ് ഉള്‍പ്പടെയുള്ള രോഗാവസ്ഥകള്‍ നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. എന്നാല്‍ ഇപ്പോള്‍ കൊവിഡിന്റെ പ്രഭാവം കുറഞ്ഞ് വന്നിട്ടുണ്ട്. എങ്കിലും അല്‍പം ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ നമുക്ക് ആരോഗ്യത്തിനെ പ്രശ്‌നങ്ങളില്‍ നിന്ന് പരിഹരിക്കാന്‍ സഹായിക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്ന അവസ്ഥയില്‍ ആന്തരാവയവങ്ങളുടെ ആരോഗ്യത്തേയും നാം ശ്രദ്ധിക്കണം. പ്രത്യേകിച്ച് നാല്‍പ്പതിന് വയസ്സിന് മുകളിലുള്ളവര്‍. സ്ത്രീകളായാലും പുരുഷന്‍മാരായാലും ഇവരില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു.

Tips To Keep Your Gallbladder

എന്നാല്‍ പുരുഷന്‍മാരേക്കാള്‍ സ്ത്രീകളിലാണ് ഈ പ്രശ്‌നങ്ങള്‍ കൂടുതലാവുന്നത്. പലരിലും പിത്തസഞ്ചിയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവരില്‍ പലപ്പോഴും ആരോഗ്യകരമല്ലാത്ത പിത്തസഞ്ചി ഉണ്ടാവുന്നു. ഇതിന്റെ ഫലമായി പലപ്പോഴും ബിലിയറി കോളിക്, കോളിസിസ്‌റ്റൈറ്റിസ്, പിത്താശയക്കല്ലുകള്‍, പാന്‍ക്രിയാറ്റിസ്, ആരോഹണ കോളങ്കൈറ്റിസ് എന്നിവയും ഉണ്ടാവുന്നു. ഇതിന്റെ ലക്ഷണങ്ങളില്‍ ഒന്നായി വാരിയെല്ലിന് താഴെയുള്ള നെഞ്ചിന്റെ വശത്ത് സ്ഥിതിചെയ്യുന്ന വേദന, നിങ്ങളുടെ വലത് തോളില്‍ ബ്ലേഡിന്റെ പിന്‍ഭാഗത്ത് വേദന, ഓക്കാനം, ഛര്‍ദ്ദി അല്ലെങ്കില്‍ ഗ്യാസ് തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാവുന്നു. പക്ഷേ, പിത്തസഞ്ചിയെ വേണ്ടത്ര പരിപാലിക്കാന്‍ ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. അവ എന്തൊക്കെയെന്ന് നോക്കാം.

ആരോഗ്യകരമായ ഭക്ഷണശീലം

ആരോഗ്യകരമായ ഭക്ഷണശീലം

ആരോഗ്യകരമായ ഭക്ഷണശീലം നിലനിര്‍ത്തുന്നതിനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. കാരണം നാം ഓരോ തവണം ഭക്ഷണം കഴിക്കുമ്പോഴും പിത്തസഞ്ചിയില്‍ നിന്ന് പിത്തരസം പുറത്ത് വിടപ്പെടുന്നു. എന്നാല്‍ ഒരാള്‍ ഭക്ഷണം ഒഴിവാക്കുമ്പോള്‍ പിത്തരസം പിത്തസഞ്ചിയില്‍ അടിഞ്ഞ് കൂടുന്നതിന് കാരണമാകുന്നു. ഇത് ഒരാളുടെ പിത്തസഞ്ചിയിലെ കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിലേക്കും പിന്നീട് അത് കൊഴുപ്പുകള്‍ വര്‍ദ്ധിച്ച് കല്ലുകളായി രൂപാന്തരം പ്രാപിക്കുന്ന അവസ്ഥയിലേക്കും എത്തുന്നു. അതുകൊണ്ട് തന്നെ ഭക്ഷണം ഒഴിവാക്കാതെ സ്ഥിരമായി ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അതും ആരോഗ്യകരമായ ഭക്ഷണമാണ് കഴിക്കേണ്ടത്.

നാരുകള്‍ കഴിക്കുക

നാരുകള്‍ കഴിക്കുക

കഴിക്കുന്ന ഭക്ഷണത്തില്‍ നാരുകള്‍ ധാരാളം ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കൊളസ്‌ട്രോള്‍ വര്ദ്ധിപ്പിക്കുന്നത് കുറക്കുന്നതിനും വയറിന്റെ ആരോഗ്യത്തിനും നാരുകള്‍ സഹായിക്കുന്നുണ്ട്. അതുപോലെ തന്നെയാണ് ഹൃദയാരോഗ്യത്തിനും. അതുകൊണ്ട് നാരുകള്‍ അടങ്ങിയ ഭക്ഷണം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് പിത്താശയക്കല്ലുകള്‍ ഒഴിവാക്കുന്നതിനും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഫൈബര്‍ നിങ്ങളുടെ ശരീരത്തില്‍ നിന്ന് പിത്തരസം പുറന്തള്ളുന്നു. ബാര്‍ലി, പയര്‍, വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍, ബ്രോക്കോളി, അവോക്കാഡോ, ആപ്പിള്‍, ധാന്യങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കുക.

ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക

ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക

ശരീരഭാരം വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്.. അമിതവണ്ണമുള്ളവരെങ്കില്‍ ഇവര്‍ പരമാവധി ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. ഇവരില്‍ പലപ്പോഴും പിത്തസഞ്ചിയില്‍ കല്ലുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം. ശരീരഭാരം കൃത്യമായി നിലനിര്‍ത്തുന്നതിനോടൊപ്പം തന്നെ ആരോഗ്യത്തോടെ തുടരുന്നതിനും ശ്രദ്ധിക്കുക. അതിന് വേണ്ടി ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് വയറ് നിറഞ്ഞതുപോലെ നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. പച്ചക്കറി പ്രോട്ടീന്‍ ഉയര്‍ന്ന അളവില്‍ കഴിക്കുന്നത് പിത്തസഞ്ചി രോഗ സാധ്യത കുറയ്ക്കുന്നു. അതുകൊണ്ട് ശരീരഭാരം വളരെയധികം ശ്രദ്ധിക്കണം.

ഫ്രൈഡ് ഫുഡ്‌സ് കുറക്കുക

ഫ്രൈഡ് ഫുഡ്‌സ് കുറക്കുക

ഇന്നത്തെ കാലത്ത് പലരും തിരഞ്ഞെടുക്കുന്നതാണ് ഫ്രൈഡ് ഫുഡ്‌സ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. കൊളസ്‌ട്രോള്‍, അമിതവണ്ണം, ഷുഗര്‍, പ്രഷര്‍ എന്നീ അവസ്ഥകളിലേക്ക് എത്തിക്കുന്നു ഫ്രൈഡ് ഫുഡ്‌സ്. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ഇവ പൂര്‍ണമായും ഒഴിവാക്കാവുന്നതാണ്. ഇത് പിത്താശയ ആരോഗ്യത്തെ പ്രശ്‌നത്തിലാക്കുന്നുണ്ട്. പലപ്പോഴും എരിവുള്ളതും അമിതമായി വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശ്രദ്ധിച്ച് വേണം. ഇത്തരം കാര്യങ്ങള്‍ നിസ്സാരമായി എടുക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

വെള്ളം കുടിക്കുക

വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന്റെ ആവശ്യകത നിസ്സാരമല്ല. ഇത് പിത്തരസം വര്‍ദ്ധിക്കുന്നതിനെ പ്രതിരോധിക്കുന്നു. പിത്താശയക്കല്ലില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നതിന് ഈ വെള്ളം സഹായിക്കുന്നു. കൂടുതല്‍ വെള്ളം കുടിക്കുന്ന ആളുകളില്‍ കലോറി കുറയുകയും ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു. പിത്താശയക്കല്ല് എന്ന പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു.

 വ്യായാമം ചെയ്യുക

വ്യായാമം ചെയ്യുക

ആരോഗ്യത്തിന് പ്രാധാന്യം നല്‍കുന്നവരെങ്കില്‍ വ്യായാമം ദിവസവും ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ പല ആരോഗ്യ പ്രശ്‌നങ്ങളേയും ഇല്ലാതാക്കുകയും ആരോഗ്യവും കരുത്തും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ദിവസവും വ്യായാമം ചെയ്യേണ്ടത് അതുകൊണ്ട് തന്നെ പ്രധാനപ്പെട്ടതാണ്. ഇത് അമിത ഭാരത്തെ കുറക്കുന്നതോടൊപ്പം തന്നെ പിത്തസഞ്ചിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു. നീന്തല്‍, നടത്തം, സൈക്ലിംഗ്, യോഗ എന്നിങ്ങനെ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഏത് വ്യായാമവും ചെയ്യാവുന്നതാണ്. ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും അല്‍പസമയം വ്യായാമത്തിന് വേണ്ടി മാറ്റി വെക്കേണ്ടതാണ്.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും ഇഞ്ചി പ്ലം ജ്യൂസ് ദിനവുംരോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും ഇഞ്ചി പ്ലം ജ്യൂസ് ദിനവും

തോളിന് പുറകിലെ കൂന് ശ്രദ്ധിക്കണം: ഇത് സാധാരണമല്ലതോളിന് പുറകിലെ കൂന് ശ്രദ്ധിക്കണം: ഇത് സാധാരണമല്ല

Read more about: food ഭക്ഷണം
English summary

Tips To Keep Your Gallbladder Healthy After 40 In Malayalam

Here in this article we are sharing some tips to keep your gallbladder healthy after 40 in malayalam. Take a look.
Story first published: Monday, August 29, 2022, 14:20 [IST]
X
Desktop Bottom Promotion