For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തളര്‍ച്ചയില്ലാതെ നവരാത്രി വ്രതം എടുക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

|

രാജ്യത്തുടനീളം ഹിന്ദുക്കളുടെ ഒരു ശുഭകരമായ ഉത്സവമാണ് നവരാത്രി. ഉപവാസവും ഭക്തിയും കൊണ്ട് നവരാത്രി കാലം ഒരേസമയം ഭക്തര്‍ക്ക് പുണ്യം നല്‍കുന്നു. ഐശ്വര്യപൂര്‍ണ്ണമായ നവരാത്രി ഉത്സവകാലത്തിലൂടെയാണ് നാം ഇപ്പോള്‍ കടന്നുപോകുന്നത്. ഭക്തര്‍ ഈ ഒമ്പത് ദിവസങ്ങളില്‍ ദുര്‍ഗാദേവിയുടെ ഒമ്പത് വ്യത്യസ്ത രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി കാലത്ത് ഭക്തര്‍ ഭക്ഷണ നിയന്ത്രണം വരുത്തി വ്രതമെടുക്കുന്ന പതിവുമുണ്ട്. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാന്‍ ഉപവാസം സഹായിക്കുന്നു.

Most read: ദിനവും രാവിലെ ഒരു മുട്ടയെങ്കില്‍ ശരീരത്തിന് ലഭിക്കും അത്ഭുത നേട്ടംMost read: ദിനവും രാവിലെ ഒരു മുട്ടയെങ്കില്‍ ശരീരത്തിന് ലഭിക്കും അത്ഭുത നേട്ടം

വ്രതകാലം ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. ചിലപ്പോള്‍, വ്രതമെടുക്കുന്നവര്‍ വെള്ളം മാത്രമേ കഴിക്കൂ. ചിലര്‍ വ്രതകാലത്ത് പലപ്പോഴും നിര്‍ദ്ദിഷ്ട ഭക്ഷണം മാത്രം കഴിക്കുന്നു. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശരീരത്തിന്റെ അടിസ്ഥാന പോഷകങ്ങളാണ്. അതിനാല്‍ ഉപവാസം നടത്തുമ്പോള്‍, ശരീരം വളരെ ക്ഷീണിതമായിരിക്കും. അതിനാല്‍, നവരാത്രി വ്രതം എളുപ്പവും ആരോഗ്യകരവുമാക്കാന്‍ കഴിയുന്ന ചില ടിപ്‌സ് ഞങ്ങള്‍ നിങ്ങള്‍ക്കായി ഇവിടെ പങ്കുവയ്ക്കുന്നു.

പച്ചക്കറികളും പഴങ്ങളും കഴിക്കുക

പച്ചക്കറികളും പഴങ്ങളും കഴിക്കുക

വറുത്ത പലഹാരങ്ങള്‍ ഒഴിവാക്കിക്കൊണ്ട് നിങ്ങളുടെ ഉപവാസ ഭക്ഷണത്തില്‍ ധാരാളം പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുക. പഴങ്ങളിലും പച്ചക്കറികളിലും ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്, ഇത് വ്രതകാലത്ത് കൂടുതല്‍ സമയം ശരീരത്തെ ഊര്‍ജ്ജസ്വലമാക്കും. ഇവ നിങ്ങളെ കൂടുതല്‍ നേരം വിശപ്പുരഹിതമായി നിലനിര്‍ത്തുകയും ചെയ്യുന്നു. നവരാത്രി വ്രത ദിനങ്ങളില്‍ നിങ്ങള്‍ക്ക് ഫ്രൂട്ട് ചാഡ്, സലാഡുകള്‍ അല്ലെങ്കില്‍ സൂപ്പുകള്‍ തയ്യാറാക്കി കഴിക്കാം.

ജലാംശം നിലനിര്‍ത്തുക

ജലാംശം നിലനിര്‍ത്തുക

വ്രതമെടുക്കുന്ന സമയത്ത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. ഇല്ലെങ്കില്‍ നിര്‍ജ്ജലീകരണം ക്ഷീണത്തിനും ബോധക്ഷയത്തിനും വരെ കാരണമാകും. നിങ്ങള്‍ക്ക് ഭക്ഷണം കുറയ്ക്കാന്‍ കഴിയുമെങ്കിലും, ശരീരം സ്വയം നിര്‍ജ്ജലീകരണം നടത്തുന്നില്ലെന്ന് ഉറപ്പാക്കണം. എപ്പോഴും നിങ്ങളുടെ പക്കല്‍ ഒരു കുപ്പി വെള്ളം സൂക്ഷിക്കുകയും കൃത്യസമയത്ത് കുടിക്കുകയും ചെയ്യുക. വെള്ളം, കൊഴുപ്പ് കുറഞ്ഞ പാല്‍, പച്ചക്കറി, പഴച്ചാറുകള്‍ എന്നിവ ജലാംശം നിലനിര്‍ത്തുകയും ശരീരത്തിലെ മറ്റ് ഘടകങ്ങളും ആവശ്യത്തിന് നിലനിര്‍ത്തുകയും ചെയ്യുന്ന മാര്‍ഗങ്ങളാണ്.

Most read:അത്താഴത്തിന് ശേഷം നടന്നാല്‍ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റംMost read:അത്താഴത്തിന് ശേഷം നടന്നാല്‍ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റം

പട്ടിണി കിടക്കുന്നത് ഒഴിവാക്കുക

പട്ടിണി കിടക്കുന്നത് ഒഴിവാക്കുക

നവരാത്രി സമയത്ത് നിങ്ങള്‍ ഇടവിട്ടുള്ള ഉപവാസ രീതി പിന്തുടരുകയാണെങ്കില്‍, ചെറിയ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. ദീര്‍ഘനേരം ഉപവാസം ഒഴിവാക്കുക, ഉപവാസസമയത്ത് ചെറിയ ഇടവേളകളില്‍ ലഘുഭക്ഷണം കഴിക്കുന്നത് തുടരുക. നീണ്ട ഉപവാസം നിങ്ങള്‍ക്ക് ബലഹീനത, വിളര്‍ച്ച, ക്ഷീണം, തലവേദന എന്നിവയിലേക്ക് നയിച്ചേക്കാം. ഇടയ്ക്കിടെയുള്ള ചെറിയ പോഷകാഹാരങ്ങളിലൂടെ നിങ്ങള്‍ക്ക് ദിവസം മുഴുവന്‍ ഊര്‍ജ്ജം നിലനിര്‍ത്താം.

നല്ല ഉറക്കം നേടുക

നല്ല ഉറക്കം നേടുക

നിങ്ങള്‍ ഉപവസിക്കുമ്പോള്‍, തലകറക്കവും തലവേദനയും ഒഴിവാക്കാന്‍ കൂടുതല്‍ സമയം ഉറങ്ങേണ്ടത് അത്യാവശ്യമാണ്. വ്രതമെടുക്കുന്ന സമയത്ത് ദിവസവും 7-8 മണിക്കൂര്‍ ഉറങ്ങുന്നത് ഉറപ്പാക്കുക.

Most read:കരള്‍ കേടാകും, ഈ ശീലങ്ങള്‍ ഉടന്‍ നിര്‍ത്തിയില്ലെങ്കില്‍Most read:കരള്‍ കേടാകും, ഈ ശീലങ്ങള്‍ ഉടന്‍ നിര്‍ത്തിയില്ലെങ്കില്‍

അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക

അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക

നിങ്ങള്‍ വ്രത ഭക്ഷണങ്ങള്‍ കഴിക്കുന്നുണ്ടെങ്കില്‍ പോലും അമിതമായി കഴിക്കരുത്. നിങ്ങളുടെ ഭക്ഷണം ചെറിയ ഭാഗങ്ങളായി വിഭജിച്ച് ദിവസത്തില്‍ 5-6 തവണ കഴിക്കുക. ഈ വിധത്തില്‍, നിങ്ങള്‍ക്ക് നിങ്ങളുടെ ശരീരത്തിന് ഊര്‍ജ്ജം നിലനിര്‍ത്താന്‍ സാധിക്കും.

നിങ്ങളുടെ ഊര്‍ജ്ജം നിലനിര്‍ത്തുക

നിങ്ങളുടെ ഊര്‍ജ്ജം നിലനിര്‍ത്തുക

നവരാത്രി വ്രതകാലത്ത് ഊര്‍ജ്ജത്തിന്റെ അഭാവം അനുഭവപ്പെടുന്നത് സാധാരണമാണ്. അത് ഒഴിവാക്കാന്‍ നിങ്ങള്‍ ശരിയായി കഴിക്കുകയും ഇടയ്ക്കിടെ വെള്ളം കുടിക്കുകയും വേണം. നിങ്ങളുടെ ഊര്‍ജ്ജ നില നിലനിര്‍ത്താന്‍ പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക.

Most read:രക്തസമ്മര്‍ദ്ദത്തെ പിടിച്ചുകെട്ടാന്‍ വെളുത്തുള്ളി ഈ വിധത്തില്‍ ഉപയോഗിക്കൂMost read:രക്തസമ്മര്‍ദ്ദത്തെ പിടിച്ചുകെട്ടാന്‍ വെളുത്തുള്ളി ഈ വിധത്തില്‍ ഉപയോഗിക്കൂ

ഭക്ഷണം ആസൂത്രണം ചെയ്യുക

ഭക്ഷണം ആസൂത്രണം ചെയ്യുക

നിങ്ങളുടെ ഭക്ഷണത്തിലെ പെട്ടെന്നുള്ള മാറ്റം നിങ്ങളുടെ ശരീരത്തിലും മനസ്സിനേയും പ്രതികൂലമായി ബാധിക്കും, അതിനാല്‍ നിങ്ങളുടെ ഭക്ഷണം നേരത്തേ ആസൂത്രണം ചെയ്യേണ്ടത് അത്യാവശ്യമാണ്. സൂര്യാസ്തമയത്തിന് മുമ്പ് ധാന്യങ്ങളും കുറഞ്ഞ എണ്ണിലും ഉണ്ടാക്കുന്ന ഭക്ഷണം ഗണ്യമായി കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

കൊഴുപ്പ് കുറഞ്ഞ ഭക്ഷണം

കൊഴുപ്പ് കുറഞ്ഞ ഭക്ഷണം

ക്രീം പാല്‍, ചീസ്, കൊഴുപ്പുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുക. പകരം, ബദാം പാല്‍ അല്ലെങ്കില്‍ തേങ്ങാ പാല്‍ പോലുള്ള പാല്‍ പകരമായി തിരഞ്ഞെടുക്കുക. അല്ലെങ്കില്‍ കൊഴുപ്പ് കുറഞ്ഞ ക്രീം നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. ശരീരത്തില്‍ അനാവശ്യമായ കൊഴുപ്പ് അടിഞ്ഞു കൂടാതിരിക്കാന്‍ ഇവ സഹായിക്കും.

Most read:ഭക്ഷണം കഴിച്ചശേഷം ഛര്‍ദ്ദിക്കാന്‍ തോന്നാറുണ്ടോ? അതിന് കാരണം ഇതാണ്Most read:ഭക്ഷണം കഴിച്ചശേഷം ഛര്‍ദ്ദിക്കാന്‍ തോന്നാറുണ്ടോ? അതിന് കാരണം ഇതാണ്

വ്യായാമം

വ്യായാമം

ശരീരം ദീര്‍ഘനേരം നിശ്ചലമായി നിലനിര്‍ത്തുന്നത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് ഇടയാക്കും. അതിനാല്‍, പതിവ് വ്യായാമവും ശാരീരിക പ്രവര്‍ത്തനവും പ്രധാനമാണ്. ശരീരം അനങ്ങുന്നതിലൂടെ അടിഞ്ഞുകൂടിയ കൊഴുപ്പ് കത്തിക്കാനും ശരീരത്തിലെ രക്തചംക്രമണം കൂടുതല്‍ മെച്ചപ്പെടുത്താനും സഹായിക്കും. ഇത് ശരീരത്തിന് മെച്ചപ്പെട്ട മെറ്റബോളിസവും സമ്മാനിക്കും.

ഇവ ഒഴിവാക്കണം

ഇവ ഒഴിവാക്കണം

നവരാത്രി സമയത്ത് ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. ഉള്ളി, വെളുത്തുള്ളി, ഗോതമ്പ് മാവ്, അരി എന്നിവ ഉപയോഗിക്കരുത്. ചൂട് ഉല്‍പാദിപ്പിക്കുന്ന ഭക്ഷണങ്ങളായ കടുക് എണ്ണ, എള്ളെണ്ണ എന്നിവയും ഒഴിവാക്കണം.

Most read:തടി കൂട്ടുന്ന ഹോര്‍മോണിനെ പിടിച്ചുകെട്ടാന്‍ വഴിയുണ്ട്Most read:തടി കൂട്ടുന്ന ഹോര്‍മോണിനെ പിടിച്ചുകെട്ടാന്‍ വഴിയുണ്ട്

English summary

Tips to Help You Stay Healthy During Navratri Fasting in Malayalam

It is important that you must maintain a healthy and balanced diet during Navratri. Here are some tips you can follow.
Story first published: Tuesday, October 12, 2021, 17:27 [IST]
X
Desktop Bottom Promotion