Just In
- 11 hrs ago
ബുദ്ധപ്രതിമ വീട്ടില്‍ ഉണ്ടെങ്കില്‍ വാസ്തുപ്രകാരം ഇതൊന്നും വേണ്ട
- 22 hrs ago
Daily Rashi Phalam: സഹോദരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും, നല്ല ദിനം; ഇന്നത്തെ രാശിഫലം
- 23 hrs ago
Weekly Horoscope: വാരഫലം ഓഗസ്റ്റ് മാസത്തിന്റെ തുടക്കം 12 രാശിക്കും സമ്പൂര്‍ണഫലം
- 1 day ago
രക്തസമ്മര്‍ദ്ദം പലതാണ്: അതിലെ അപകടം തിരിച്ചറിയണം
Don't Miss
- News
തളിപ്പറമ്പില്‍ എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍
- Movies
നിങ്ങളുടെ മൂല്യം ഒരിക്കലും മറക്കരുത്, നിങ്ങൾക്ക് ധരിക്കാൻ കഴിയുന്ന മനോഹരമായ കാര്യം ആത്മവിശ്വാസമാണെന്ന് ധന്യ
- Sports
CWG 2022: ചരിത്ര സ്വര്ണ്ണത്തിലേക്കെത്താന് ഇന്ത്യക്ക് വേണ്ടത് 162 റണ്‍സ്, മൂണിക്ക് ഫിഫ്റ്റി
- Finance
5 വർഷം കൊണ്ട് സമ്പാദ്യം ഇരട്ടിക്കും; ഒപ്പം നികുതി നേട്ടവും; എസ്ഐപി ചെയ്യാൻ പറ്റിയ മ്യൂച്വൽ ഫണ്ടിതാ
- Automobiles
എൻഫീൽഡിന്റെ വേട്ടക്കാരൻ; ഹണ്ടർ 350 അവതരിപ്പിച്ച് റോയൽ എൻഫീൽഡ്, വില 1.49 ലക്ഷം മുതൽ
- Technology
Realme Smartphones: 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച റിയൽമി ഫോണുകൾ
- Travel
ഐആര്‍സിടിസിയുടെ കൊല്ലൂര്‍, മുരുഡേശ്വര്‍, ശൃംഗേരി യാത്ര..11400 രൂപയ്ക്ക് പോയി വരാം
അസിഡിറ്റിയും നെഞ്ചെരിച്ചിലും പിടിച്ചുകെട്ടാം; ഈ ശീലം മതി
മിക്ക ആളുകളും ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ദഹനപ്രശ്നങ്ങള്‍ അനുഭവിക്കുന്നവരാണ്. എന്നാല്‍, ദഹനപ്രശ്നങ്ങള്‍ക്ക് പലപ്പോഴും അര്‍ഹമായ പരിഗണന ആരും നല്‍കാറില്ല. ദഹനസംബന്ധമായ അസുഖങ്ങള്‍ ചികിത്സിച്ചില്ലെങ്കില്‍, നിങ്ങളുടെ ആരോഗ്യത്തെ തന്നെ നശിപ്പിക്കും. ഏറ്റവും സാധാരണമായ ദഹന വൈകല്യങ്ങളിലൊന്നാണ് അസിഡിറ്റി. ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളില്‍ ആസിഡുകളുടെ അധിക സ്രവണം ഉണ്ടാകുമ്പോഴാണ് അസിഡിറ്റി ഉണ്ടാകുന്നത്. സ്രവണം സാധാരണയേക്കാള്‍ കൂടുതലാകുമ്പോള്‍, സാധാരണയായി നെഞ്ചെരിച്ചില്‍ അനുഭവപ്പെടും. എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് ഇതിന് പ്രധാന കാരണം. ഉദാസീനമായ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും അസിഡിറ്റിക്ക് കാരണമാകും.
Most
read:
അമിതമായാല്‍
ഗ്രാമ്പൂ
വരുത്തും
ദോഷം;
ശരീരത്തിലെ
മാറ്റം
ഇത്
ഇതോടൊപ്പം, അമിതവണ്ണം, സമ്മര്‍ദ്ദം, പുകവലി, അമിതമായ മദ്യപാനം, ചി മരുന്നുകളുടെ ദീര്‍ഘകാല ഉപയോഗം എന്നിവ മറ്റ് ദഹനസംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകും. നെഞ്ചിലും ആമാശയത്തിലും തൊണ്ടയിലും കത്തുന്ന സംവേദനം നിങ്ങള്‍ക്ക് അനുഭവപ്പെടും. എന്നിരുന്നാലും, നെഞ്ചെരിച്ചില്‍ നീണ്ടുനിന്നാല്‍ ഗാസ്ട്രോ ഈസോഫേഷ്യല്‍ റിഫ്ലക്സ് ഡിസീസ് (GERD) പോലുള്ള ഗുരുതരമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കാം, ഇത് മെഡിക്കല്‍ സഹായം ആവശ്യമുള്ള അവസ്ഥയാണ്. എന്നിരുന്നാലും, ചില ആരോഗ്യകരമായ വഴികളിലൂടെ നിങ്ങള്‍ക്ക് ദഹനപ്രശ്നങ്ങള്‍ ഒരുപരിധി വരെ പരിഹരിച്ച് നിര്‍ത്താന്‍ സാധിക്കും. അസിഡിറ്റിയും നെഞ്ചെരിച്ചിലും നിയന്ത്രിക്കാന്‍ നിങ്ങള്‍ക്ക് ഇനിപ്പറയുന്ന വഴികള്‍ സ്വീകരിക്കാം.

പുകവലി ഉപേക്ഷിക്കുക
പുകവലി നിങ്ങളുടെ ശരീരത്തില്‍ ഉമിനീര് കുറവിന് കാരണമാകുന്നു. ഇത് ആമാശയത്തിലെ ആസിഡ് പുറത്തുവിടുന്നു, ഇത് നിങ്ങളുടെ അന്നനാളത്തില്‍ ഒരു കത്തുന്ന ഫീലിംഗ് ഉണ്ടാക്കുന്നു. പുകയില നിങ്ങളുടെ ആമാശയം കൂടുതല്‍ ആസിഡ് ഉണ്ടാക്കാനും അന്നനാളത്തിന്റെ പേശികളെ തളര്‍ത്തുന്നതിനും കാരണമായേക്കാം, ഇത് ആമാശയത്തിനും അന്നനാളത്തിനും ഇടയിലുള്ള ദ്വാരം അടയ്ക്കുകയും അസിഡിറ്റി പ്രശ്നം വഷളാക്കുകയും ചെയ്യും. അതുപോലെ മദ്യവും പരിമിതപ്പെടുത്തുക.

ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുക
അസിഡിറ്റി പ്രശ്നമുള്ളവര്‍ മസാലയും ഉയര്‍ന്ന കൊഴുപ്പും ഉള്ള ഭക്ഷണങ്ങള്‍, ചോക്കലേറ്റ്, കുരുമുളക്, കാപ്പി, സിട്രസ് പഴങ്ങള്‍ അല്ലെങ്കില്‍ ജ്യൂസുകള്‍, തക്കാളി ഉല്‍പ്പന്നങ്ങള്‍, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ഉള്ളി എന്നിവ ഒഴിവാക്കുക.
Most
read:ആരോഗ്യം
നല്‍കും
കടല്‍പ്പായല്‍
എന്ന
അത്ഭുത
ഭക്ഷണം

ഭക്ഷണം കഴിച്ച ഉടനെ കിടക്കരുത്
നിങ്ങള്‍ക്ക് ഉച്ചമയക്കം വേണമെങ്കില്‍, ഒരു കസേരയില്‍ നിവര്‍ന്നുനില്‍ക്കുക. രാത്രി ഉറങ്ങാന്‍ പോകുന്നതിന് 2-3 മണിക്കൂര്‍ മുമ്പെങ്കിലും അത്താഴം കഴിക്കുക, ചെറിയ ഭക്ഷണം കഴിക്കുക.

തലയിണ വച്ച് ഉറങ്ങുക
നിങ്ങളുടെ കിടക്കയുടെ മുകള്ഭാഗം താഴെയുള്ളതിനേക്കാള്‍ ഉയര്‍ന്നതാണെങ്കില്‍, ആസിഡിന് മുകളിലേക്ക് സഞ്ചരിക്കാന്‍ പ്രയാസമാണ്. നിങ്ങളുടെ മെത്ത ഉയര്‍ത്തിക്കൊണ്ട് നിങ്ങള്‍ക്ക് ഇത് ചെയ്യാന്‍ കഴിയും. അല്ലെങ്കില്‍ ഒരു തലയിണ ഉപയോഗിക്കുക.
Most
read:വയറ്
നന്നായാല്‍
ആരോഗ്യം
നന്നായി;
ദഹനം
മെച്ചപ്പെടുത്തും
ഈ
ഭക്ഷണങ്ങള്‍

മരുന്നുകള്‍ ശ്രദ്ധിക്കുക
ആസ്പിരിന്‍, ഐബുപ്രോഫെന്‍, രക്തസമ്മര്‍ദ്ദ മരുന്നുകള്‍ തുടങ്ങിയ മറ്റ് മരുന്നുകളും നെഞ്ചെരിച്ചില്‍ ഉണ്ടാക്കും. നിങ്ങളുടെ ഏതെങ്കിലും മരുന്നുകള്‍ ഇതിന് കാരണമാകുമോ എന്ന് ഡോക്ടറോട് ചോദിക്കുക.

പകല്‍ സമയത്ത് ലഘുഭക്ഷണം കഴിക്കുക
നിങ്ങള്‍ എത്രമാത്രം ഭക്ഷണം കഴിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് നിങ്ങളുടെ വയറ് ആസിഡ് ഉത്പാദിപ്പിക്കുന്നത്. കുറവ് ഭക്ഷണം എന്നാല്‍ ആസിഡ് കുറവ് എന്നാണ് അര്‍ത്ഥമാക്കുന്നത്. അതിനാല്‍ നിങ്ങളുടെ വയറ് ഓവര്‍ലോഡ് ചെയ്യരുത്.
Most
read:ബി.പി
നിയന്ത്രിക്കാനും
പ്രതിരോധശേഷിക്കും
തക്കാളിക്കുരു;
പക്ഷേ
ദോഷം
ഇങ്ങനെ

സാവധാനം കഴിക്കുക
സാവധാനം ഭക്ഷണം കഴിക്കുന്നത് മെച്ചപ്പെട്ട ദഹനം ഉറപ്പാക്കുന്നു. ആമാശയം നിറഞ്ഞിരിക്കുന്നുവെന്ന് ഇത് തലച്ചോറിനെ അറിയിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു. അമിത ഭക്ഷണമാണ് പലപ്പോഴും ആസിഡ് റിഫ്ളക്സിന് കാരണമാകുന്നത്.

ഭക്ഷണം കഴിച്ച ശേഷം വ്യായാമം ചെയ്യരുത്
കനത്ത ഭക്ഷണം കഴിച്ചയുടനെയുള്ള കഠിനമായ വ്യായാമം അന്നനാളത്തിലേക്ക് ആമാശയത്തിലെ ആസിഡ് എത്തിച്ചേക്കാം. എന്നിരുന്നാലും, ഭക്ഷണത്തിനു ശേഷമുള്ള ഒരു നേരിയ നടത്തം പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കില്ല, പകരം ദഹനത്തെ സഹായിക്കുന്നു.

ഈ ഭക്ഷണങ്ങള്‍ കഴിക്കുക
ചില ഭക്ഷണപാനീയങ്ങള്‍ യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ അസിഡിറ്റി ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ സഹായിച്ചേക്കാം.
* ച്യൂയിംഗ് ഗം
* വാഴപ്പഴം, തണ്ണിമത്തന്, കക്കിര എന്നിവയുള്‍പ്പെടെ ആല്‍ക്കലൈന്‍ ഭക്ഷണങ്ങള്‍
* വെള്ളത്തില്‍ കലര്‍ത്തിയ ബേക്കിംഗ് സോഡ
* സെലറി, ചീര, തണ്ണിമത്തന് തുടങ്ങിയ വെള്ളമുള്ള ഭക്ഷണങ്ങള്‍
* കൊഴുപ്പില്ലാത്ത പാല്/തൈര്
* ഇഞ്ചി
* വെള്ളത്തില്‍ കലര്‍ത്തിയ ആപ്പിള്‍ സിഡെര്‍ വിനെഗര്‍
Most
read:വിഷാദവും
ഉത്കണ്ഠയും
ഉള്ളവര്‍
ഒഴിവാക്കണം
ഈ
ഭക്ഷണങ്ങള്‍

രാത്രിയില്‍ നെഞ്ചെരിച്ചില്‍ തടയാന്‍
* ലഘുവായ അത്താഴം കഴിക്കുക, ആസിഡ് റിഫ്ലക്സിന് കാരണമാകുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
* ഭക്ഷണം കഴിച്ച് 2-3 മണിക്കൂര്‍ കഴിഞ്ഞ് കിടക്കുക.
* ഒരു സൈഡ് ചരിഞ്ഞ് ഉറങ്ങുന്നത് നിങ്ങളുടെ അന്നനാളത്തിലേക്ക് ആസിഡ് ബാക്കപ്പ് ചെയ്യുന്നത് തടയാന്‍ സഹായിക്കും.
* തലയിണ വച്ച് ഉറങ്ങുക

വശ്യത്തിന് വെള്ളം കുടിക്കുക
* ദിവസം മുഴുവന്‍ ആവശ്യത്തിന് വെള്ളം കുടിക്കുക.
* ദിവസവും ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം കുടിക്കുക.
* ദിവസവും ഒരു ഗ്ലാസ് പാല് കുടിക്കുക.
* ഭക്ഷണത്തിനിടയില്‍ നീണ്ട ഇടവേളകള്‍ സൂക്ഷിക്കുന്നത് അസിഡിറ്റിക്കുള്ള മറ്റൊരു കാരണമാണ്. ചെറുതും, സ്ഥിരവുമായ ഭക്ഷണം കഴിക്കുക.
* അച്ചാറുകള്‍, എരിവുള്ള ചട്ണികള്‍, വിനാഗിരി മുതലായവ ഒഴിവാക്കാന്‍ ശ്രമിക്കുക.
* കുറച്ച് പുതിനയില വെള്ളത്തില്‍ തിളപ്പിച്ച് ഭക്ഷണത്തിന് ശേഷം ഒരു ഗ്ലാസ് കുടിക്കുക.
* ഒരു കഷ്ണം ഗ്രാമ്പൂ വെള്ളത്തില്‍ കലര്‍ത്തി കുടിക്കുന്നത് മറ്റൊരു ഫലപ്രദമായ പ്രതിവിധിയാണ്.
Most
read:ആരോഗ്യത്തിനും
ദീര്‍ഘായുസ്സിനും
വെജിറ്റേറിയനിസം;
ശരീരത്തിന്
ഗുണം
ഇങ്ങനെ

ഇതും പരീക്ഷിക്കാം
* ശര്‍ക്കര, നാരങ്ങ, വാഴപ്പഴം, ബദാം, തൈര് എന്നിവയെല്ലാം നിങ്ങള്‍ക്ക് അസിഡിറ്റിയില്‍ നിന്ന് തല്‍ക്ഷണ ആശ്വാസം നല്‍കും.
* ച്യൂയിംഗ് ഗം പരീക്ഷിക്കുക. ഇതിലൂടെ ഉത്പാദിപ്പിക്കുന്ന ഉമിനീര് അന്നനാളത്തിലൂടെ ഭക്ഷണം നീക്കാന്‍ സഹായിക്കുന്നു, നെഞ്ചെരിച്ചില്‍ ലക്ഷണങ്ങള്‍ ലഘൂകരിക്കുന്നു.
* ഉച്ചഭക്ഷണത്തിന് ഒരു മണിക്കൂര്‍ മുമ്പ്, അസ്വസ്ഥത കുറയ്ക്കുന്നതിന് പഞ്ചസാര ചേര്‍ത്ത് നാരങ്ങ വെള്ളം കഴിക്കുക.
* മുരിങ്ങ, ബീന്‍സ്, മത്തങ്ങ, കാബേജ്, കാരറ്റ് തുടങ്ങിയ പച്ചക്കറികള്‍ കഴിക്കുക