For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കൂട്ടുന്ന ഹോര്‍മോണിനെ പിടിച്ചുകെട്ടാന്‍ വഴിയുണ്ട്

|

ശരീരഭാരം കുറയ്ക്കാനും ഊര്‍ജ്ജം വര്‍ധിപ്പിക്കാനും പെടാപ്പാട് പെടുന്നവരാണോ നിങ്ങള്‍ ? അങ്ങനെയാണെങ്കില്‍, ആദ്യം വേണ്ടത് നമ്മുടെ ശരീരത്തിനുള്ളിലെ മാറ്റങ്ങളെ ശ്രദ്ധിക്കുക എന്നതാണ്. വിശപ്പ്, ആഹാരശീലം തുടങ്ങിയ പ്രക്രിയകളാണ് ശരീരത്തിലെ പല മാറ്റങ്ങള്‍ക്കും കാരണം. നിങ്ങള്‍ ഇതെല്ലാം നല്ലതായി ചെയ്താല്‍ ശരീരം തിരിച്ചും നന്നായി പ്രതികരിക്കും. എന്നാല്‍ ഒരും മോശം ഭക്ഷണശീലം നിങ്ങളുടെ ശരീരത്തെയും മോശമാക്കും.

Most red: ഹൃദ്രോഗങ്ങള്‍ പലവിധം; ലക്ഷണങ്ങള്‍ അറിഞ്ഞ് ചികിത്സിച്ചാല്‍ രക്ഷMost red: ഹൃദ്രോഗങ്ങള്‍ പലവിധം; ലക്ഷണങ്ങള്‍ അറിഞ്ഞ് ചികിത്സിച്ചാല്‍ രക്ഷ

ഗ്രെലിന്‍ എന്ന വിശപ്പ് ഹോര്‍മോണിനെ നിങ്ങള്‍ക്ക് ശ്രദ്ധിക്കാം. ഇതിനെ നിയന്ത്രിച്ച് നിങ്ങളുടെ ശരീരഭാരം കുറയ്ക്കുകയും ഊര്‍ജ്ജം വര്‍ധിപ്പിക്കുകയും ചെയ്യാം. ആമാശയത്തില്‍ നിന്ന് പുറത്തുവിടുകയും തലച്ചോറിലേക്ക് ഒരു സിഗ്‌നല്‍ അയയ്ക്കുകയും ചെയ്യുന്ന വിശപ്പ് ഹോര്‍മോണ്‍ ആണ് ഗ്രെലിന്‍. ഈ ഹോര്‍മോണ്‍ ഒരു ചാക്രിക ഹോര്‍മോണായി കണക്കാക്കപ്പെടുന്നു. ഭക്ഷണത്തിന് മുമ്പ് ശരീരത്തില്‍ ഗ്രെലിന്‍ ഉയരുകയും നിങ്ങള്‍ ഭക്ഷണം കഴിച്ച് ഒരു മണിക്കൂറിന് ശേഷം അതിന്റെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തുകയും ചെയ്യുന്നു. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണങ്ങളും നിങ്ങളുടെ ദൈനംദിന പ്രക്രിയയും ഗ്രെലിനെ നിയന്ത്രിക്കുന്നു. ഇനിപ്പറയുന്ന ചില വഴികളിലൂടെ നിങ്ങള്‍ക്ക് വിശപ്പ് ഹോര്‍മോണ്‍ ഗ്രെലിനെ നിയന്ത്രിക്കാനും നിങ്ങളുടെ വിശപ്പ് കുറയ്ക്കാനും നിങ്ങളെ ആരോഗ്യത്തോടെ നിലനിര്‍ത്താനും സാധിക്കും.

ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക

ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക

സംസ്‌കരിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക എന്നതാണ് ആദ്യപടി. പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങളും ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണങ്ങളും രുചിയില്‍ മുമ്പിലാണെങ്കിലും ഇവ ഉയര്‍ന്ന കലോറി അടങ്ങിയതാണ്. എന്നാല്‍ പോഷകങ്ങള്‍ തീരെ കുറവും. ഇത്തരം സംസ്‌കരിച്ച ഭക്ഷണപാനീയങ്ങള്‍ തലച്ചോറിന്റെ റിവാര്‍ഡ് സെന്റര്‍ സജീവമാക്കുന്നതായി കാണിക്കുന്നു, ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നിങ്ങളെ നയിക്കുന്നു. സാധാരണയായി നിങ്ങള്‍ ഭക്ഷണം കഴിക്കുമ്പോള്‍, ദഹനനാളത്തില്‍ നിന്ന് തലച്ചോറിലേക്ക് ഒരു സന്ദേശം അയയ്ക്കുകയും നിങ്ങള്‍ ആവശ്യത്തിന് മാത്രം ഭക്ഷണം കഴിക്കുകയും ചെയ്തു. എന്നാല്‍ സംസ്‌കരിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഈ പ്രക്രിയയെ തടസ്സപ്പെടുത്തുന്നു. നിങ്ങളുടെ വിശപ്പും അമിത ഭക്ഷണം കഴിക്കാനുള്ള ആഗ്രഹവും തടയാന്‍ മിഠായി, ചോക്ലേറ്റ്, ഐസ്‌ക്രീം ഫ്രഞ്ച് ഫ്രൈ പോലുള്ള വറുത്ത ഭക്ഷണങ്ങള്‍, പിസ്സ, ചിപ്‌സ്, കുക്കികള്‍, ഡോനട്ട്‌സ്, പേസ്ട്രി, മധുരപാനീയങ്ങള്‍, സോഡകള്‍ എന്നിവ ഒഴിവാക്കുക.

വ്യായാമം

വ്യായാമം

ശരീരഭാരം കുറയ്ക്കാന്‍ ആദ്യം വേണ്ടത് നിങ്ങള്‍ കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ കലോറി ശരീരത്തില്‍ നിന്ന് നീക്കുകയാണ്. മിക്ക ഡോക്ടര്‍മാരും ദിവസവും കുറഞ്ഞത് 30 മിനിറ്റ് നേരമെങ്കിലും മിതമായ വ്യായാമം ചെയ്യാന്‍ ശുപാര്‍ശ ചെയ്യുന്നു. ഓട്ടം അല്ലെങ്കില്‍ നടത്തം പോലുള്ള മിതമായ വ്യായാമം യഥാര്‍ത്ഥത്തില്‍ ഗ്രെലിന്‍ ക്രമപ്പെടുത്തുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഗ്രെലിന്‍ അളവ് മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും മികച്ച വ്യായാമം പുഷ് അപ്പ് പോലുള്ള ബസ്റ്റ് പരിശീലനമാണ്. ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വയറിലെ കൊഴുപ്പ് കത്തിക്കുന്നതിനും ഗ്രെലിന്‍ അളവ് കുറയ്ക്കുന്നതിനും ബര്‍സ്റ്റ് പരിശീലനം സഹായിക്കുന്നു.

Most read:കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് ആവശ്യമുള്ളവരാണോ നിങ്ങള്‍? ഇവിടെ അറിയാംMost read:കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് ആവശ്യമുള്ളവരാണോ നിങ്ങള്‍? ഇവിടെ അറിയാം

നല്ല ഉറക്കം

നല്ല ഉറക്കം

മുതിര്‍ന്നവര്‍ ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ ഉറങ്ങുന്നതിലൂടെ ഗ്രെലിന്‍ അളവ് മെച്ചപ്പെടുത്തുന്നതിനും വിശപ്പ് കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഏഴ് മണിക്കൂറില്‍ താഴെ ഉറക്കം ലഭിക്കുന്നത് ഗ്രെലിന്‍ അളവ് വര്‍ദ്ധിപ്പിക്കാനും മധുരപലഹാരങ്ങള്‍, സംസ്‌കരിച്ച ഭക്ഷണങ്ങള്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവയ്ക്കുള്ള ആസക്തി വര്‍ദ്ധിപ്പിക്കാനും കാരണമാകും. നല്ല ഉറക്കത്തിനായി നിങ്ങള്‍ക്ക് ചില വഴികള്‍ സ്വീകരിക്കാവുന്നതാണ്.

* എല്ലാ രാത്രിയും ഒരേ സമയം ഉറങ്ങാന്‍ പോകുക

* വാരാന്ത്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ ദിവസവും രാവിലെ ഒരേ സമയം ഉണരുക

* നിങ്ങളുടെ കിടപ്പുമുറി ശാന്തവും സുഖപ്രദവും ഇരുണ്ടതും സുഖപ്രദമായ താപനിലയുമുള്ള ഒരു വിശ്രമ സ്ഥലമായിരിക്കണം.

* ബ്ലൂ ലൈറ്റുകള്‍ ഒഴിവാക്കുക - കമ്പ്യൂട്ടറുകള്‍, സ്മാര്‍ട്ട്ഫോണുകള്‍, ടാബ്ലെറ്റുകള്‍, ടെലിവിഷനുകള്‍ എന്നിവ പോലുള്ള ബ്ലൂ ലൈറ്റ് പുറപ്പെടുവിക്കുന്ന ഉപകരണങ്ങള്‍ ശരീരത്തിന് മെലറ്റോണിന്‍ ഉത്പാദിപ്പിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്നു.

* രാത്രിസമയത്ത് കഫീന്‍, മദ്യം, അമിത ഭക്ഷണം എന്നിവ ഒഴിവാക്കുക.

* പകല്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് ഒരു നല്ല രാത്രി ഉറക്കം നേടാന്‍ സഹായിക്കും.

ഉദരാരോഗ്യം

ഉദരാരോഗ്യം

നിങ്ങളുടെ വയറിന്റെ ആരോഗ്യം നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന്റെ എല്ലാ വശങ്ങളെയും ബാധിക്കുന്നു. ഗട്ട് ബാക്ടീരിയകള്‍ നിങ്ങളുടെ വിശപ്പ്, ഗ്രെലിന്‍ ഉല്‍പാദനം, ശരീരഭാരം എന്നിവയെ ബാധിക്കുന്നു. നിങ്ങളുടെ കുടല്‍ അസന്തുലിതമാകുമ്പോള്‍, നിങ്ങള്‍ക്ക് ദഹന പ്രശ്‌നങ്ങള്‍, ശരീരവണ്ണം, ശരീരഭാരം എന്നിവ അനുഭവപ്പെടും. പുളിപ്പിച്ച പ്രോബയോട്ടിക് സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ നിങ്ങളുടെ ദഹന ആരോഗ്യവും ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ മെച്ചപ്പെടുത്താം.

Most read:കോവിഡ് കേള്‍വി പ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കും; നിങ്ങള്‍ അറിയേണ്ടത് ഇത്Most read:കോവിഡ് കേള്‍വി പ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കും; നിങ്ങള്‍ അറിയേണ്ടത് ഇത്

സമ്മര്‍ദ്ദം നിയന്ത്രിക്കുക

സമ്മര്‍ദ്ദം നിയന്ത്രിക്കുക

നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് പ്രധാനമാണ് നിങ്ങളുടെ മാനസികാരോഗ്യം. സ്‌ട്രെസ് മാനേജ്‌മെന്റിനായുള്ള യോഗ നിങ്ങള്‍ എപ്പോഴെങ്കിലും പരിശീലിച്ചിട്ടുണ്ടെങ്കില്‍ ഇത് നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് നിങ്ങള്‍ക്കറിയാം. ഉയര്‍ന്ന പിരിമുറുക്കങ്ങളുള്ള സമയങ്ങളില്‍ നിങ്ങള്‍ ചിലപ്പോള്‍ കൂടുതല്‍ ഭക്ഷണം കഴിക്കാനും മദ്യം കഴിക്കാനും ഉറക്കക്കുറവ് അനുഭവിക്കാനും സാധ്യതയുണ്ട്. ഇവയെല്ലാം ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. നിങ്ങളുടെ ജീവിതത്തില്‍ പിന്തുടരാവുന്ന മികച്ച ചില സ്‌ട്രെസ് മാനേജ്‌മെന്റ് ടെക്‌നിക്കുകളില്‍ ചിലതാണ് അരോമാതെറാപ്പി, ശ്വസന വ്യായാമങ്ങള്‍, വായന, പ്രാര്‍ത്ഥന, യോഗ തുടങ്ങിയവ.

പതിവായി ലഘുഭക്ഷണം കഴിക്കുക

പതിവായി ലഘുഭക്ഷണം കഴിക്കുക

മൂന്ന് വലിയ ഭക്ഷണം കഴിക്കുന്നതിനുപകരം, ദിവസം മുഴുവന്‍ ആറ് ചെറിയ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. ഈ രീതിയില്‍ കഴിക്കുന്നത് ഗ്ലൂക്കോസിന്റെ അളവ് സ്ഥിരപ്പെടുത്താനും അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കാനും വിശപ്പ് കുറയ്ക്കാനും ഗ്രെലിന്‍ അളവ് സ്ഥിരപ്പെടുത്താനും സഹായിക്കുന്നു. ഭക്ഷണത്തിനുശേഷം ഗ്രെലിന്‍ അളവ് സ്വാഭാവികമായും കുറയുകയും ഏകദേശം മൂന്ന് മണിക്കൂര്‍ താഴ്ന്ന നിലയില്‍ തുടരുകയും ചെയ്യും. ഗ്രെലിന്‍ അളവ് വര്‍ദ്ധിക്കാന്‍ തുടങ്ങുമ്പോള്‍, നിങ്ങള്‍ക്ക് കൂടുതല്‍ വിശപ്പ് അനുഭവപ്പെടും. ദിവസം മുഴുവന്‍ ലഘുഭക്ഷണം കഴിക്കുന്നത് നിങ്ങളെ സംതൃപ്തരാക്കുകയും നിങ്ങളുടെ വിശപ്പിന്റെ അളവ് കുറയ്ക്കുകയും ചെയ്യും.

Most read:കോവിഡ് വന്നാല്‍ തടി കുറയുമോ? വിദഗ്ധര്‍ പറയുന്നത് ഇത്Most read:കോവിഡ് വന്നാല്‍ തടി കുറയുമോ? വിദഗ്ധര്‍ പറയുന്നത് ഇത്

ആരോഗ്യകരമായിരിക്കാന്‍

ആരോഗ്യകരമായിരിക്കാന്‍

ഗ്രെലിന്‍ നിങ്ങളുടെ വിശപ്പ് വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യമുള്ള മുതിര്‍ന്നവരില്‍, ഭക്ഷണത്തിനുശേഷം ഗ്രെലിന്‍ കുറയുന്നു. എന്നിരുന്നാലും, നിങ്ങള്‍ തെറ്റായ ഭക്ഷണങ്ങള്‍ കഴിക്കുകയാണെങ്കിലോ സമ്മര്‍ദ്ദത്തിലാണെങ്കിലോ മതിയായ ഉറക്കം ലഭിക്കുന്നില്ലെങ്കിലോ നിങ്ങളുടെ ഹോര്‍മോണുകള്‍ ശരിയായി പ്രവര്‍ത്തിക്കില്ല. ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തുക, നിങ്ങളുടെ സ്‌ട്രെസ് ലെവലുകള്‍ കൈകാര്യം ചെയ്യുക, വേണ്ടത്ര വ്യായാമം ചെയ്യുക എന്നിവ നിങ്ങളുടെ വിശപ്പ് ഹോര്‍മോണുകളെ സ്വാഭാവികമായി നിയന്ത്രിക്കാന്‍ സഹായിക്കും.

English summary

Tips To Control Your Hunger Hormone in Malayalam

The following tips can help you control your hunger hormone ghrelin, minimize your cravings, reduce your hunger, and make you feel satisfied. Take a look.
Story first published: Thursday, September 30, 2021, 17:10 [IST]
X
Desktop Bottom Promotion