For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഴക്കാലം രോഗങ്ങള്‍ ഉയരുന്ന കാലം; രോഗപ്രതിരോധശേഷി കൂട്ടാന്‍ ചെയ്യേണ്ടത്

|

വേനല്‍ച്ചൂടില്‍ നിന്ന് ആശ്വാസമായി മഴക്കാലെത്തി. എന്നാല്‍ അണുബാധകള്‍, ജലജന്യ രോഗങ്ങള്‍, ചര്‍മ്മ അലര്‍ജികള്‍, ഭക്ഷ്യവിഷബാധ, ദഹനക്കേട്, ജലദോഷം, പനി, വൈറല്‍ പനി തുടങ്ങിയ പല പ്രശ്നങ്ങളും ഈ സീസണില്‍ തലയുയര്‍ത്തുന്നു. അത് നിങ്ങളുടെ പ്രതിരോധ സംവിധാനത്തെ കാര്യമായി നശിപ്പിക്കും. കാരണം, ഈര്‍പ്പുള്ള കാലാവസ്ഥ സൂക്ഷ്മാണുക്കള്‍ക്ക് വളരാന്‍ അനുയോജ്യമായ അന്തരീക്ഷമാണ്.

Most read: മഴക്കാലത്ത് ഡെങ്കിപ്പനിയെ കരുതിയിരിക്കണം; പ്രതിരോധ നടപടികള്‍ ഇങ്ങനെ വേണംMost read: മഴക്കാലത്ത് ഡെങ്കിപ്പനിയെ കരുതിയിരിക്കണം; പ്രതിരോധ നടപടികള്‍ ഇങ്ങനെ വേണം

ഈ സീസണ്‍ മെറ്റബോളിസത്തെയും ബാധിക്കുമെന്നതിനാല്‍ മഴക്കാലത്ത് നിങ്ങള്‍ക്ക് വയറു വീര്‍പ്പും ദഹനക്കേടും ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. അതിനാല്‍ മഴക്കാലത്ത് നിങ്ങള്‍ ആരോഗ്യത്തോടെയിരിക്കേണ്ടത് പ്രധാനമാണ്. ശ്രദ്ധാപൂര്‍വമായ ഭക്ഷണം, ശാരീരിക വ്യായാമം, ജലാംശം നിലനിര്‍ത്തല്‍ എന്നിവയ്ക്കൊപ്പം ഈ സീസണില്‍ നിങ്ങള്‍ക്ക് അധിക പരിചരണം ആവശ്യമാണ്. മഴക്കാലത്ത് നിങ്ങളുടെ രോഗപ്രതിരോധ ശേഷിക്ക് കരുത്തേകാന്‍ നിങ്ങള്‍ പാലിക്കേണ്ട ചില ശീലങ്ങള്‍ ഇതാ.

സിട്രസ് പഴങ്ങള്‍ കഴിക്കുക

സിട്രസ് പഴങ്ങള്‍ കഴിക്കുക

വിറ്റാമിന്‍ സി, ഫൈബര്‍ എന്നിവ പോലുള്ള പോഷകങ്ങളുടെ ഒരു പവര്‍ഹൗസ് ആയതിനാല്‍ സിട്രസ് പഴങ്ങള്‍ നിങ്ങളുടെ ഊര്‍ജ്ജം വീണ്ടെടുക്കാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. ആപ്പിള്‍, പേരക്ക, വാഴപ്പഴം, മാതളനാരകം, പ്ലംസ്, പപ്പായ, കിവി, അംല, ഓറഞ്ച്, മൊസാമ്പി അല്ലെങ്കില്‍ മധുര നാരങ്ങ, സരസഫലങ്ങള്‍ എന്നിവ കഴിക്കുക. വിറ്റാമിന്‍ സി ഇരുമ്പ് ആഗിരണം ചെയ്യുന്നതിനും സഹായിക്കുന്നു.

ഉപ്പ് കുറയ്ക്കുക

ഉപ്പ് കുറയ്ക്കുക

ബിപിയും ജലാംശവും കൃത്യമായി നിലനിര്‍ത്താന്‍ മഴക്കാലത്ത് ഉപ്പ് കുറഞ്ഞ ഭക്ഷണം കഴിക്കുന്നതാണ് എപ്പോഴും നല്ലത്. തണ്ണിമത്തന്‍, കക്കിരി തുടങ്ങിയ ഭക്ഷണങ്ങളും ശലാംശം നിലനിര്‍ത്താന്‍ സഹായിക്കും.

Most read:സ്റ്റാമിന കൂട്ടും, കരുത്ത് നല്‍കും; കഴിക്കണം ഈ ഔഷധക്കൂട്ടുകള്‍Most read:സ്റ്റാമിന കൂട്ടും, കരുത്ത് നല്‍കും; കഴിക്കണം ഈ ഔഷധക്കൂട്ടുകള്‍

പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണക്രമം

പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണക്രമം

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മുറിവ് ഉണക്കുന്നതിനും പേശികളുടെ നിര്‍മ്മാണത്തിനും സഹായിക്കുന്ന പ്രധാന മാക്രോ ന്യൂട്രിയന്റാണ് പ്രോട്ടീന്‍. നട്‌സ്, പയര്‍വര്‍ഗ്ഗങ്ങള്‍, പാല്‍, തൈര്, മുട്ട, ചിക്കന്‍, പനീര്‍, സോയ, ടോഫു എന്നിവ പ്രോട്ടീന്റെ സമ്പന്നമായ ഉറവിടങ്ങളാണ്. തൈര് നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്, കാരണം ഇത് പ്രോബയോട്ടിക് ആയതിനാല്‍ തൈരില്‍ അടങ്ങിയിരിക്കുന്ന നല്ല ബാക്ടീരിയകള്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും അണുബാധകളെ ചെറുക്കാനും സഹായിക്കും.

എരിവുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക

എരിവുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക

ചില സന്ദര്‍ഭങ്ങളില്‍, എരിവുള്ള ഭക്ഷണങ്ങള്‍ ചര്‍മ്മത്തില്‍ ചുണങ്ങ്, ചൊറിച്ചില്‍, മന്ദത തുടങ്ങിയ അലര്‍ജിക്ക് കാരണമാകും. കൂടാതെ, മഴക്കാലത്ത് സ്ട്രീറ്റ് ഫുഡ്, ജങ്ക് ഫുഡുകള്‍, ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കണം. തട്ടുകടകളിലെ വൃത്തിഹീനമായ സാഹചര്യത്തില്‍ തയാറാക്കുന്ന ഭക്ഷണങ്ങള്‍ ബാക്ടീരിയകള്‍ അടങ്ങിയതും ആമാശയത്തെ ദുര്‍ബലപ്പെടുത്തുന്നതുമായി മാറാം.

Most read:വയറിളക്കം, ഗ്യാസ്ട്രബിള്‍; ദഹനത്തെ മോശമായി ബാധിക്കും ഈ ഭക്ഷണങ്ങള്‍Most read:വയറിളക്കം, ഗ്യാസ്ട്രബിള്‍; ദഹനത്തെ മോശമായി ബാധിക്കും ഈ ഭക്ഷണങ്ങള്‍

തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക

തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക

ജലാംശം നിലനിര്‍ത്താന്‍ പ്രതിദിനം 8-10 ഗ്ലാസ് വെള്ളം കുടിക്കേണ്ടത് പ്രധാനമാണ്. കാരണം തണുത്ത കാലാവസ്ഥയില്‍ പലരും വെള്ളം കുടിക്കുന്നത് ഗണ്യമായി കുറയുന്നു. വെള്ളത്തിലൂടെ പകരുന്ന മഞ്ഞപ്പിത്തം, വയറിളക്കം, കോളറ തുടങ്ങിയ രോഗങ്ങളെ ചെറുക്കാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ജലദോഷം, ചുമ, പനി എന്നിവ ഒഴിവാക്കാന്‍ തേനും ഇഞ്ചിയും കുരുമുളകും ചേര്‍ത്ത ചൂടുവെള്ളം കഴിക്കുക.

വീട് വൃത്തിയായി സൂക്ഷിക്കുക

വീട് വൃത്തിയായി സൂക്ഷിക്കുക

മഴക്കാലത്ത് നിങ്ങളുടെ വീട് വൃത്തിയുള്ളതും അണുബാധയില്ലാത്തതുമായിരിക്കണം. പ്രത്യേകിച്ച് വാട്ടര്‍ കൂളറുകള്‍, എസികള്‍, വാഷിംഗ് മെഷീന്‍ ഏരിയ എന്നിവയിലും വെള്ളം കെട്ടിക്കിടക്കുന്നതോ ചോര്‍ച്ചയോ പരിശോധിക്കുക. തുരുമ്പിച്ചതോ പൊട്ടിയതോ ആയ ഡ്രെയിന്‍ പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുക. കാരണം അവ അണുക്കളുടെ പ്രജനന കേന്ദ്രമായി മാറാവുന്ന ഇടങ്ങളാണ്.

ജലാംശം നിലനിര്‍ത്തുക

ജലാംശം നിലനിര്‍ത്തുക

നിര്‍ജ്ജലീകരണം നിങ്ങളുടെ പ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുകയും ജലദോഷത്തിനും പനിക്കും കാരണമാവുകയും ചെയ്യുന്നു. ജലാംശം നിലനിര്‍ത്തുന്നത് നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. പഞ്ചസാര അടങ്ങിയ കാര്‍ബണേറ്റഡ് പാനീയങ്ങള്‍ കുടിക്കരുത്. കോള്‍ഡ് കോഫിയോ സോഡയോ മറ്റ് മധുര പാനീയങ്ങളോ കുടിക്കുന്നതിലൂടെ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ ശരീരത്തെ നിര്‍ജ്ജലീകരണം ചെയ്യുകയാണ്. ശുദ്ധജലവും ഫ്രഷ് ഫ്രൂട്ട് ജ്യൂസും കുടിക്കുന്നതാണ് നിങ്ങളുടെ ശരീരത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശരിയായ വഴി.

Most read:ചൂടുവെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നവരാണോ നിങ്ങള്‍? ശ്രദ്ധിക്കൂ ഈ അപകടംMost read:ചൂടുവെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നവരാണോ നിങ്ങള്‍? ശ്രദ്ധിക്കൂ ഈ അപകടം

വ്യക്തിശുചിത്വം പാലിക്കുക

വ്യക്തിശുചിത്വം പാലിക്കുക

അണുബാധയുടെയും അസുഖങ്ങളുടെയും അപകടസാധ്യത ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം നല്ല വ്യക്തിശുചിത്വം പാലിക്കുക എന്നതാണ്. കോവിഡ് പ്രതിസന്ധി വിട്ടുമാറിയെന്ന് ആശ്വസിക്കാറായിട്ടില്ല. അതിനാല്‍ നിങ്ങളുടെ കൈകള്‍ പതിവായി കഴുകാന്‍ ശ്രദ്ധിക്കുക. ഭക്ഷണം കഴിക്കുന്നതിനു മുമ്പായി കൈ കഴുകുന്നത് ഉറപ്പാക്കുക. ബാക്ടീരിയകളുടെയും വൈറസുകളുടെയും വ്യാപനം തടയുന്നതിന് കൈ കഴുകുന്നത് വളരെയേറെ സഹായിക്കുന്നു. ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകള്‍ കഴുകുക. വെള്ളവും സോപ്പും ലഭ്യമല്ലാത്തപ്പോള്‍ ആല്‍ക്കഹോള്‍ അടിസ്ഥാനമാക്കിയുള്ള സാനിറ്റൈസര്‍ ഉപയോഗിക്കുക.

പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍

പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍

ജലദോഷവും തൊണ്ടവേദനയും മഴക്കാലത്തെ സാധാരണ പ്രശ്നങ്ങളാണ്. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക. നാരങ്ങ-ഇഞ്ചി ചായയും മഞ്ഞള്‍ പാലും നിങ്ങളുടെ പ്രഭാതത്തെ ആരോഗ്യകരമാക്കാനുള്ള മികച്ച മാര്‍ഗമാണ്. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണങ്ങളില്‍ മഞ്ഞള്‍, ഇഞ്ചി, തേന്‍ എന്നിവ ചേര്‍ക്കുക. അവ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യും. ഇവയുടെ വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങള്‍ ജലദോഷവും തൊണ്ടവേദനയും ഒഴിവാക്കാന്‍ സഹായിക്കും.

Most read:മടിപിടിച്ച് കിടക്കേണ്ട, അതിരാവിലെ എഴുന്നേറ്റോളൂ; നേട്ടം നിരവധിയാണ്‌Most read:മടിപിടിച്ച് കിടക്കേണ്ട, അതിരാവിലെ എഴുന്നേറ്റോളൂ; നേട്ടം നിരവധിയാണ്‌

ഫൈബര്‍ ഭക്ഷണം വര്‍ദ്ധിപ്പിക്കുക

ഫൈബര്‍ ഭക്ഷണം വര്‍ദ്ധിപ്പിക്കുക

ശരീരവണ്ണം, വയറിളക്കം, ഗ്യാസ്, അസിഡിറ്റി, ദഹനക്കേട് എന്നിവ മണ്‍സൂണില്‍ വളരെ സാധാരണമായ ചില പ്രശ്‌നങ്ങളാണ്. നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന്, നാരുകളുള്ള ഭക്ഷണത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുക. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ പഴങ്ങളും പച്ച പച്ചക്കറികളും ഉള്‍പ്പെടുത്തുക. ലഘുഭക്ഷണമായി ജങ്ക് ഫുഡ് കഴിക്കുന്നതിന് പകരം ബദാം, വാല്‍നട്ട് തുടങ്ങിയ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുക.

വ്യായാമം ഒഴിവാക്കരുത്

വ്യായാമം ഒഴിവാക്കരുത്

മഴയും തണുപ്പും ചെളി നിറഞ്ഞ പാതകളും നിങ്ങളുടെ ഔട്ട്‌ഡോര്‍ വ്യായാമത്തിന്റെ രസം നശിപ്പിക്കും. എന്നാല്‍ വീടിനുള്ളില്‍ തന്നെ നിങ്ങള്‍ക്ക് ലഘുവായ വ്യായാമങ്ങള്‍ ചെയ്യാം. മഴക്കാലമായാലും വ്യായാമം ഒഴിവാക്കരുത്. നിങ്ങളുടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന് നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ എല്ലാ ദിവസവും യോഗ പരിശീലിക്കാം.

English summary

Tips To Boost Immunity in Monsoon Season in Malayalam

One’s immune system also gets affected during monsoon and extra care is required with mindful eating, physical exercise and hydration. Read on.
Story first published: Thursday, May 19, 2022, 11:01 [IST]
X
Desktop Bottom Promotion