Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
ഏത് കടുത്ത പല്ല് വേദനക്കും പെട്ടെന്നാണ് പരിഹാരം
പല്ല് വേദന എന്നത് ഏത് സമയത്തും ഉണ്ടാകാവുന്ന ഒരു പ്രശ്നമാണ്. ആര്‍ക്കൊക്കെ ഉണ്ടാവും എന്നുള്ളത് പലപ്പോഴും പറയാന്‍ പോലും സാധിക്കില്ല. പല വിധത്തിലുള്ള പ്രതിസന്ധികള്‍ നിങ്ങളില്‍ പല്ല് വേദനക്ക് കാരണമാകുന്നു. പ്രത്യേകിച്ച് തണുത്ത കാലാവസ്ഥ പലപ്പോഴും നിങ്ങളില്‍ പല്ല് വേദന വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. പല്ലുകളുടെ സംവേദന ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്.

പല്ല് വേദന പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവാം. എന്നാല്‍ തണുത്ത കാലത്തുണ്ടാവുന്ന ഈ പല്ല് വേദനക്ക് നമുക്ക് എങ്ങനെ പരിഹാരം കാണാം എന്നും എന്തൊക്കെ മുന്‍കരുതല്‍ എടുക്കണം എന്നതിനെക്കുറിച്ചും പലര്‍ക്കും അറിയില്ല. തണുപ്പ് കാലത്തുണ്ടാവുന്ന ഇത്തരം അസ്വസ്ഥതകളെ പൂര്‍ണമായും വളരെ പെട്ടെന്നും ഇല്ലാതാക്കുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു.
ജലാംശം നിലനിര്‍ത്തുക

നിര്‍ജ്ജലീകരണം ശരീരത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാക്കുന്നു. ഇത് പലപ്പോഴും നിങ്ങളുടെ പല്ലിനേയും പ്രശ്നത്തിലാക്കുന്നു എന്നതാണ് സത്യം. കാരണം തണുപ്പ് കാലത്ത് അന്തരീക്ഷത്തില്‍ ഈര്‍പ്പം കുറവാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ വായയും വരണ്ടതാവുന്നു. പലപ്പോഴും ഉമിനീര് ഇല്ലാത്ത അവസ്ഥ നിങ്ങളുടെ വായ വരണ്ടതാക്കുന്നതിന് സഹായിക്കുന്നു. എന്നാല്‍ ഇത്തരത്തിലുള്ള നിര്‍ജ്ജലീകരണം ഒഴിവാക്കുന്നതിന് വേണ്ടി കുറഞ്ഞത് ദിവസവും രണ്ട് ലിറ്റര്‍ വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ വായ വരണ്ടതാക്കുന്നതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇതോടൊപ്പം പല്ല് വേദനക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
പഞ്ചസാരയുടെ അളവ് പരിമിതപ്പെടുത്തുക

നിങ്ങളുടെ പഞ്ചസാരയുടെ അളവ് പരിമിതപ്പെടുത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കാരണം പഞ്ചസാര കൂടുതല്‍ കഴിക്കുന്നത് നിങ്ങളില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത് ആരോഗ്യ പ്രശ്നത്തിലേക്കും നിങ്ങളെ എത്തിക്കുന്നു. തണുപ്പുകാലത്ത് ചൂടുള്ള ചായയോ കാപ്പിയോ പോലുള്ള ചൂടുള്ള പാനീയങ്ങള്‍ കുടിക്കുമ്പോള്‍ നിങ്ങളുടെ പഞ്ചസാരയുടെ അളവ് ശ്രദ്ധിക്കണം. ഇത് കൂടാതെ പലപ്പോഴും നിങ്ങള്‍ക്ക് പഞ്ചസാര കൂടുതല്‍ പ്രശ്നത്തിലേക്കും പല്ല് സെന്‍സിറ്റീവ് ആക്കുന്നതിനും കാരണമാകുന്നു. നല്ല വായയുടെയും പല്ലിന്റേയും ആരോഗ്യം നിലനിര്‍ത്താന്‍ പഞ്ചസാരയുടെ അമിത ഉപയോഗം ഒഴിവാക്കുക.
ബ്രഷ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം

നിങ്ങള്‍ ബ്രഷ് ചെയ്യുന്ന രീതി അല്പം ശ്രദ്ധിക്കണം. പല്ല് വേദന വര്‍ദ്ധിപ്പിക്കുന്നതിന് പലപ്പോഴും ബ്രഷ് ചെയ്യുന്ന രീതി കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് പ്രത്യേകിച്ച് സെന്‍സിറ്റീവ് പല്ലുകള്‍ ഉണ്ടെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കണം. അതുകൊണ്ട് മോണക്ക് ചുറ്റും സോഫ്റ്റ് ബ്രഷ് ഉപയോഗിച്ച് വേണം പല്ല് തേക്കുന്നതിന്. അത് മാത്രമല്ല പൊട്ടാസ്യം നൈട്രേറ്റ്, സ്ട്രോണ്‍ഷ്യം ക്ലോറൈഡ് എന്നിവ അടങ്ങിയ ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇവയെല്ലാം പല്ല് വേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
ദന്ത പരിശോധനകള്‍ നടത്തുക

ഇടക്കിടക്ക് ദന്തപരിശോധനകള്‍ നടത്തുന്നതിന് ശ്രദ്ധിക്കുക. കാരണം വായുടെ ആരോഗ്യം വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. ദന്തസംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങളില്‍ ഹൃദ്രോഗം, പ്രമേഹം, പ്രത്യേകിച്ച് മോണരോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ പല്ലിന്റെ ആരോഗ്യത്തിന് വേണ്ടി നമുക്ക് ഇടക്കിടക്ക് ദന്ത പരിശോധനകള്‍ നടത്തുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് പല്ല് വേദനക്കും പല്ലിന്റെ അനാരോഗ്യത്തിനും കാരണമാകുന്നു.
അസിഡിക് ഭക്ഷണങ്ങള്‍ ഒഴിവാക്കുക

അസിഡിക് ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക. അസിഡിക് ഭക്ഷണങ്ങളും പാനീയങ്ങളും പല്ലിന്റെ ഇനാമലിന് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് പല്ലിനെ ദ്രവിപ്പിക്കുന്നതിനും പല്ലിന്റെ അനാരോഗ്യത്തിനും കാരണമാകുന്നു. നിങ്ങളുടെ ഭക്ഷണക്രമം കൃത്യമാക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ അസിഡിറ്റി കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശ്രദ്ധിച്ച് വേണം. കൂടാതെ ഭക്ഷണം കഴിച്ച ശേഷം മൗത്ത് വാഷ് ഉപയോഗിച്ച് വായ കഴുകുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.
ശ്രദ്ധിക്കേണ്ടത്
ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ ചെയ്യേണ്ടത് നിങ്ങളുടെ ശൈത്യകാല അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് ഉടനെ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

