Just In
- 1 hr ago
പ്രസവ ശേഷം വെരിക്കോസ് വെയിന്‍ ആണ് സ്ത്രീകളെ വലക്കുന്നത്
- 4 hrs ago
സൂര്യന് ചിങ്ങം രാശിയിലേക്ക്: ദിവസങ്ങള്‍ക്കുള്ളില്‍ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും
- 4 hrs ago
അതിശയിപ്പിക്കും വിലക്കിഴിവില്‍ ആമസോണില്‍ കളിപ്പാട്ടങ്ങള്‍
- 5 hrs ago
മഴക്കാലത്ത് ഈ പച്ചക്കറികള്‍ കഴിക്കണം; ആരോഗ്യവും പ്രതിരോധശേഷിയും ഒപ്പം നില്ക്കും
Don't Miss
- Movies
രജനികാന്തിനെക്കാളും 40 വയസ് കുറവുള്ള നടി നായികയായിട്ടെത്തുന്നു; പുത്തന്‍ സിനിമയിലെ നായിക തമന്നയോ?
- News
'ദിലീപ് കേസിൽ ഫ്രാങ്കോ കേസിലെ അതേ നീക്കം..'മറ്റൊരു സ്ത്രീയുടെ ശബ്ദം'എന്ന വാദം; ബൈജു കൊട്ടാരക്കര
- Automobiles
2022 Tucson-ന് ആവശ്യക്കാര്‍ ഏറെ; ഈ വര്‍ഷത്തേക്കുള്ളത് പൂര്‍ണമായും വിറ്റുതീര്‍ന്നെന്ന് Hyundai
- Sports
മുംബൈക്ക് അര്‍ജുനെ വേണ്ട!, ഗോവന്‍ ടീമില്‍ അവസരം തേടി സച്ചിന്റെ മകന്, അനുമതിയായില്ല
- Travel
നാടോടിക്കഥകളില്‍ നിന്നും നേരിട്ടിറങ്ങി വന്നപോലെ... അതിശയിപ്പിക്കുന്ന ഭംഗിയുള്ള അഞ്ച് നിര്‍മ്മിതികള്‍
- Finance
ശമ്പളക്കാർക്കും കോടീശ്വരനാകാം, മാസം 9,000 രൂപ മാറ്റിവെയ്ക്കാമോ; കയ്യിൽ വേണം ഈ നിക്ഷേപം
- Technology
ഏറ്റവും കുറഞ്ഞ എആർപിയുവും 7,297 കോടിയുടെ നഷ്ടവും; നട്ടം തിരിഞ്ഞ് VI
ശ്വാസകോശത്തിന്റെ കപ്പാസിറ്റി കൂട്ടിയേ പറ്റൂ: അതീവശ്രദ്ധ വേണം
ശ്വാസകോശത്തിന്റെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോവുന്നത്. കാരണം കൊവിഡ് എന്ന അണുബാധ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ശരീരത്തിലെ അവയവം എന്ന് പറയുന്നത് ശ്വാസകോശത്തെയാണ്. ശ്വാസകോശത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. നിങ്ങളുടെ ശ്വാസകോശം നിങ്ങളുടെ ശരീരത്തിലേക്ക് ജീവന് ശ്വസിക്കാന്‍ സഹായിക്കുന്ന ഒരു പ്രധാനപ്പെട്ട അവയവമാണ്. അതുകൊണ്ട് തന്നെ ഈ അവയവത്തെ പരിപാലിക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ഒരു പ്രത്യേക പ്രായത്തിന് ശേഷം നിങ്ങളില്‍ ശ്വാസകോശത്തിന്റെ കപ്പാസിറ്റി കുറയുന്നു.
ശ്വാസകോശത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വളരെയധികം ശ്രദ്ധയോടെ നാം പല കാര്യങ്ങളും ചെയ്യേണ്ടതുണ്ട്. കാലങ്ങളായി പുകവലിക്കുന്നവരിലും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഉള്ളവരിലും വളരെ വെല്ലുവിളിയുള്ള ഒരു കാലമാണ് ഇപ്പോള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കൊവിഡ് ന്നെ മഹാമാരി ആദ്യം തളര്‍ത്തുന്നത് നമ്മുടെ ശ്വാസകോശത്തെയാണ്. അതുകൊണ്ട് തന്നെ ശ്വാസകോശത്തെ ആരോഗ്യത്തെ നിലനിര്‍ത്തുക എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. അല്ലാത്ത പക്ഷ രോഗം നിങ്ങളെ പിടികൂടാന്‍ അധികം സമയമില്ല എന്നുള്ളതാണ് സത്യം. എന്നാല്‍ ഇനി ശ്വാസകോശത്തിന്റെ ശേഷിയും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ഇക്കാര്യങ്ങള്‍ അല്പം ശ്രദ്ധയോടെ ചെയ്യാവുന്നതാണ്.
ലളിതമായി പറഞ്ഞാല്‍, ശ്വാസകോശത്തിന്റെ കപ്പാസിറ്റി എന്ന് പറഞ്ഞാല്‍ ശ്വാസകോശങ്ങള്‍ക്ക് സംഭരിക്കാന്‍ കഴിയുന്ന വായുവിന്റെ അളവാണ് ശ്വാസകോശ ത്തിന്റെ ശേഷി അഥവാ കപ്പാസിറ്റി എന്ന് പറയുന്നത്. ശരാശരി, ആരോഗ്യമുള്ള മുതിര്‍ന്നവരില്‍, ഈ ശേഷി 6 ലിറ്ററാണ്. ശ്വാസകോശ ശേഷി പലപ്പോഴും പല രോഗങ്ങളേയും ആശ്രയിച്ച് ഇരിക്കുന്നതാണ്. രോഗം, ജീവിതശൈലി, പാരിസ്ഥിതിക പ്രശ്നങ്ങള്‍ മുതലായവ മാറുന്നതിന് അനുസരിച്ച് നിങ്ങളില്‍ ശ്വാസകോശത്തിന്റെ കപ്പാസിറ്റിയും മാറുന്നുണ്ട്. എന്നാല്‍ ശ്വാസകോശത്തിന്റെ ശേഷി അഥവാ കപ്പാസിറ്റി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

വ്യായാമം
വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ വ്യായാമം ചെയ്യുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ കൂടി തിരിച്ചറിയേണ്ടതാണ്. നിങ്ങള്‍ ഒരു സാധാരണ ശാരീരിക വ്യായാമത്തിന് ഏര്‍പ്പെട്ടുകൊണ്ട് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താന്‍ സാധിക്കുന്നുണ്ട്. വേണം. എന്നാല്‍ വ്യായാമം നിങ്ങളുടെ ശ്വാസകോശ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ? സത്യമാണ്, ദിവസവും 1 മണിക്കൂറെങ്കിലും വ്യായാമം ചെയ്യുന്നതിലൂടെ നിങ്ങളുടെ ശ്വാസകോശത്തിന്റെ കപ്പാസിറ്റി വര്‍ദ്ധിക്കുന്നതിന് സഹായിക്കുന്നുണ്ട്. നിങ്ങളുടെ ശ്വാസകോശത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി വ്യായാമം ശീലമാക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ട്.

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക
ഭക്ഷണം ആരോഗ്യം നിയന്ത്രിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട് എന്ന കാര്യം നമുക്കെല്ലാം അറിയാവുന്നതാണ്. ശ്വാസകോശ ശേഷി മെച്ചപ്പെടുത്താനുള്ള വഴികള്‍ തേടുമ്പോള്‍, പ്രാഥമിക നടപടികള്‍ എന്ന നിലക്ക് ഭക്ഷണം വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്. ന്യുമോണിയ പോലുള്ള അണുബാധകള്‍ ശ്വാസകോശാരോഗ്യത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്. മരുന്ന് കൂടാതെ, ശക്തമായ പ്രതിരോധശേഷിക്കും ശരീരത്തിലെ ആന്തരാവയവങ്ങളുടെ കേടുപാടുകള്‍ സുഖപ്പെടുത്തുന്നതിനും ലഘൂകരിക്കുന്നതിനുമുള്ള ഒരു മാര്‍ഗമാണ് നല്ല ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നുള്ളത്. ആരോഗ്യകരമായ ഭക്ഷണത്തിലൂടെ മാത്രമേ ഈ പ്രതിരോധശേഷി കൈവരിക്കാന്‍ കഴിയൂ.

സമീകൃതാഹാരം
സമീകൃതാഹാരം മെച്ചപ്പെട്ട ശ്വാസകോശ ശേഷി നല്‍കുന്നുണ്ട്. ഇത് കൂടാതെ ഇത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. പേശി ആരോഗ്യം, അസ്ഥി ആരോഗ്യം, തുടങ്ങിയ ശരീരത്തിന് നല്‍കുന്നതിന് ഭക്ഷണത്തിലൂടെ സാധിക്കുന്നു. ഇത് ശ്വാസകോശാരോഗ്യത്തെ മാത്രമല്ല ശ്വാസകോശത്തിന്റെ കപ്പാസിറ്റി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ന്യൂമോണിയ, ശ്വാസകോശ സംബന്ധമായ മറ്റ് അസ്വസ്ഥതകള്‍ എന്നിവക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു.

പുകവലി ഉപേക്ഷിക്കുക
പുകവലി ശ്വാസകോശത്തിന്റെ ഏറ്റവും വലിയ ശത്രുവാണെന്നത് എല്ലാവര്ക്കും അറിയാവുന്ന വസ്തുതയാണ്. പുകവലി ശ്വാസകോശത്തിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ ഗുരുതരാവസ്ഥ ഉണ്ടാക്കുന്നുണ്ട്. ദിവസവും പുകവലിക്കുന്നത് കാലാകാലങ്ങളില്‍ അതിന്റെ ശേഷി കുറയ്ക്കുന്നു. നിങ്ങളുടെ ശ്വാസകോശം ആരോഗ്യത്തോടെ നിലനിര്‍ത്തണമെങ്കില്‍ ഉടനേ തന്നെ പുകവലി നിര്‍ത്തുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ശ്വാസകോശത്തിന്റെ കപ്പാസിറ്റി കുറക്കുന്നതിലൂടെ ശ്വാസകോശത്തെ നശിപ്പിച്ച് കൊണ്ടിരിക്കുകയാണ് പുകവലിക്കുന്നവരില്‍ സംഭവിക്കുന്നത്. തിരിച്ചെടുക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്കാണ് നിങ്ങളുടെ ശ്വാസകോശത്തെ പുകവലി എത്തിക്കുന്നത്.

നിങ്ങളുടെ ശരീരഘടന കൃത്യമാക്കുക
പലപ്പോഴും നില്ക്കുന്നതും ഇരിക്കുന്നതും എല്ലാം നിങ്ങളുടെ ശ്വാസകോശത്തിന്റെ ആരോഗ്യത്തേയും ബാധിക്കുന്നുണ്ട്. കുനിഞ്ഞ് കൂടി നടക്കുന്നത് നിങ്ങളുടെ ശ്വാസകോശത്തിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നുണ്ട്. ഇത്തരത്തില്‍ നടക്കുമ്പോള്‍ ഉണ്ടാവുന്ന ബുദ്ധിമുട്ട് ശ്വാസം ഉള്‍പ്പെട്ട പേശികളും പ്രഭാവമുണ്ടാക്കാം തെറ്റായ ശാരീരികനിലയിലാണ് ഇത് പലപ്പോഴും സംഭവിക്കുന്നത്. കൃത്യമായ പോസ്റ്ററിലും ശാരീരിക നിലയിലും വളരെയധികം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നമുക്ക് ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും ശ്വാസകോശത്തിന്റെ കപ്പാസിറ്റി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്.

ശ്വസനരീതികള്‍ പരിശീലിക്കുക
ശ്വസനരീതികള്‍ ശ്വാസകോശത്തിനുള്ള വ്യായാമങ്ങളാണ്. ഇത് നിങ്ങളുടെ ശ്വാസകോശത്തിന്റെ കപ്പാസിറ്റി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഫലപ്രദമായ ശ്വസന വ്യായാമങ്ങളിലൂടെ നിങ്ങളുടെ ശ്വാസകോശാരോഗ്യം മെച്ചപ്പെടുത്താന്‍ കഴിയും. മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം തന്നെ ചെയ്യുമ്പോള്‍ നിങ്ങളുടെ ശ്വാസകോശത്തിന്റെ ശേഷി കപ്പാസിറ്റി എന്നിവ വര്‍ദ്ധിക്കുന്നു. ഇത് കൊവിഡ് കാലത്ത് ഉണ്ടാക്കുന്ന ശ്വാസകോശത്തിന്റെ അനാരോഗ്യത്തെ ഇല്ലാതാക്കുകയും ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്.
ശ്വാസകോശരോഗങ്ങൾ
ചില്ലറയല്ല,
ഈ
ലക്ഷണങ്ങൾ
അറിയണം
most read:പുകവലിയ്ക്കുന്നവരുടെ ശ്വാസകോശം ക്ലീനാകും 3 ദിവസം