For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോലിക്കാരായ സ്ത്രീകളാണോ? ആരോഗ്യം വച്ച് കളിക്കല്ലേ

|

വീട്ടുപണിയും ഓഫീസ് ജോലിയുമൊക്കെയായി ഓരോ ദിവസവും സമയം പിടിച്ച് ഓടുന്നവരാണ് മിക്ക സ്ത്രീകളും. ഈ തിരക്കിനിടയില്‍ അവര്‍ മറക്കുന്നൊരു കാര്യമുണ്ട്, സ്വന്തം ആരോഗ്യം. ജോലികള്‍ക്കിടയിലെ തിരക്കില്‍ മിക്ക സ്ത്രീകളും ആരോഗ്യം കണക്കിലെടുക്കാതെ ജീവിക്കുന്നു. ഇത് കാലക്രമേണ പല രോഗാവസ്ഥകളിലേക്കും അവരെ കൊണ്ടുചെന്നെത്തിക്കുന്നു. നമ്മുടെ ശരീരം ജോലി ചെയ്യുന്നതിനനുസരിച്ച് ശരീരത്തിന് ഊര്‍ജ്ജവും നല്‍കേണ്ടത് പ്രധാനമാണ്. അത് നല്ല ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടെയും മാനസിക സന്തോഷത്തിലൂടെയും മാത്രമേ നേടിയെടുക്കാനാകൂ.

Most read: ഓരോ സ്ത്രീയും ബദാം കഴിക്കണം; കാരണംMost read: ഓരോ സ്ത്രീയും ബദാം കഴിക്കണം; കാരണം

ജോലിക്കാരായ സ്ത്രീകള്‍ക്ക് അവരുടെ ദൈനംദിന ഊര്‍ജ്ജം വര്‍ധിപ്പിക്കാന്‍ ചില ചെറിയ കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി. ഈ മാറ്റങ്ങള്‍ നടപ്പില്‍ വരുത്തുന്നതിലൂടെ നിങ്ങളുടെ ജോലിയില്‍ കാര്യക്ഷമത വര്‍ധിപ്പിക്കാനും ദിവസവും ഉന്‍മേഷത്തോടെ ചെലവഴിക്കാനും നിങ്ങള്‍ക്ക് സാധിക്കുന്നതാണ്. ജോലി ചെയ്യുന്ന സ്ത്രീകള്‍ തീര്‍ച്ചയായും പാലിക്കേണ്ട ആരോഗ്യകരമായ ഒരു ജീവിതശൈലി വഴി ഇതാ.

ഒരിക്കലും പ്രഭാതഭക്ഷണം ഒഴിവാക്കരുത്

ഒരിക്കലും പ്രഭാതഭക്ഷണം ഒഴിവാക്കരുത്

പുരുഷന്‍മാരെക്കാള്‍ കൂടുതലായി ജോലി ചെയ്യുന്ന സ്ത്രീകളാണ് പ്രഭാതഭക്ഷണം പതിവായി ഒഴിവാക്കുന്ന പ്രവണത കാണിക്കുന്നത്. വീട്ടുജോലിയുടെ തിരക്കിനിടയില്‍ ചിലപ്പോള്‍ അതിനു സാധിക്കുന്നില്ലെന്നതായിരിക്കും വാസ്തവം. എന്നാല്‍, നിങ്ങള്‍ എത്ര വൈകിയാണെങ്കിലും, എല്ലായ്‌പ്പോഴും പ്രഭാതഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്. കാരണം 'ബ്രേക്ക്ഫാസ്റ്റ്' എന്ന പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ 'വ്രതം മുറിക്കുക' എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. രാത്രിയിലെ നിങ്ങളുടെ ഭക്ഷണത്തില്‍ നിന്ന് വളരെ നീണ്ട ഇടവേളയ്ക്ക് ശേഷം, നിങ്ങളുടെ ദിവസത്തിന് ഒരു തുടക്കം നല്‍കുന്നതാണ് ഇത്. ബ്രെയിന്‍ ഫുഡ് എന്നും ഇത് അറിയപ്പെടുന്നു. പതിവായി ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നതിലൂടെ സംഭവിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളും ചെറുതല്ല. അതിനാല്‍, ആരോഗ്യകരമായ പ്രഭാതഭക്ഷണം കഴിച്ച് നിങ്ങളുടെ ദിവസം ആരംഭിക്കുക.

വെള്ളം കൂടെ കരുതുക

വെള്ളം കൂടെ കരുതുക

ദിവസം മുഴുവന്‍ ശരീരം ജലാംശത്തോടെ നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. എ.സി മുറികളില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് അവിടുത്തെ തണുത്ത അന്തരീക്ഷം തീര്‍ച്ചയായും നിര്‍ജ്ജലീകരണത്തിനു വഴിവയ്ക്കും. ഇത് നമ്മുടെ ഊര്‍ജ്ജനിലയില്‍ ഇടിവുണ്ടാക്കുന്നു, മാത്രമല്ല ജോലിയുടെ തീവ്രത കാരണം പലപ്പോഴും വെള്ളം കുടിക്കാന്‍ മറന്നും പോയേക്കാം. അതിനാല്‍, പതിവായി ഒരു വാട്ടര്‍ ബോട്ടില്‍ കൂടെ കരുതുക. ഓഫീസ് സമയങ്ങളില്‍ നിങ്ങള്‍ക്ക് കഴിയുന്നത്ര വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. സാധാരണ തിളപ്പിച്ചാറ്റിയ വെള്ളത്തിനു പകരമായി കുറച്ച് പുതിന ഇലകള്‍, നാരങ്ങ തുടങ്ങിയവ ചേര്‍ത്ത് നിങ്ങള്‍ക്ക് ഡിറ്റോക്‌സ് ഡ്രിങ്കും ഉണ്ടാക്കാം.

Most read:പ്രായം 40? സ്ത്രീകള്‍ തീര്‍ച്ചയായും ഇവ ചെയ്യണംMost read:പ്രായം 40? സ്ത്രീകള്‍ തീര്‍ച്ചയായും ഇവ ചെയ്യണം

ലഘുഭക്ഷണമായി പഴങ്ങള്‍ ഉപയോഗിക്കുക

ലഘുഭക്ഷണമായി പഴങ്ങള്‍ ഉപയോഗിക്കുക

രാവിലെയും ഉച്ചയ്ക്കും രാത്രിയും പ്രധാന ഭക്ഷണം നിങ്ങള്‍ തീര്‍ച്ചയായും കഴിക്കേണ്ടതാണ്. അതുപോലെ തന്നെ പ്രധാനമാണ്, ലഘുഭക്ഷണവും. ഇത് നിങ്ങളുടെ ഊര്‍ജ്ജം കുറയാതെ സൂക്ഷിക്കുന്നു. ജോലി ചെയ്യുന്നവര്‍ പ്രത്യേകിച്ച് കൃത്യമായ ഇടവേളകളില്‍ ലഘുഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്. പകല്‍ ഇടവേളകളില്‍ പലരും ലഘുഭക്ഷണമായി അനാരോഗ്യകരമായ ബേക്കറി സാധനങ്ങളോ ജങ്ക് ഫുഡുകളോ ആയിരിക്കും കഴിക്കാറ്. എന്നാല്‍ ഇവയ്ക്ക് പകരമായി പഴങ്ങളോ സലാഡുകളോ കഴിക്കുക. ജങ്ക് ഫുഡുകള്‍ കഴിക്കുന്നതിലൂടെ വയറ് നിറയും എന്നല്ലാതെ നിങ്ങളുടെ ശരീരത്തിനും മനസ്സിനും അത് ഒരിക്കലും ഊര്‍ജ്ജം പകരില്ല. ആരോഗ്യകരമായ ലഘുഭക്ഷണമായി നട്‌സ് പോലുള്ളവയും നിങ്ങള്‍ക്ക് കഴിക്കാവുന്നതാണ്.

കാപ്പി ഉപയോഗം കുറയ്ക്കുക

കാപ്പി ഉപയോഗം കുറയ്ക്കുക

പലര്‍ക്കും ചായയും കാപ്പിയും അവരുടൈ ജീവിതത്തിന്റെ ഭാഗമാണ്. സംഗതി നല്ലതുതന്നെ, പക്ഷേ അമിതമാവാതെ ശ്രദ്ധിക്കുക. പല ഓഫീസുകളിലും കോഫീ മിക്‌സറുകളും ഉണ്ടായിരിക്കാം. അതിനാല്‍, ജോലിയുടെ ഇടവേളകളില്‍ ചായയും കാപ്പിയും കുടിക്കുന്നത് പലര്‍ക്കും ശീലമായിരിക്കാം. എന്നാല്‍ ഉയര്‍ന്ന പഞ്ചസാര പാനീയങ്ങളിലെ കഫീന്‍ തുടക്കത്തില്‍ നിങ്ങളുടൈ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുമെങ്കിലും പക്ഷേ ഇത് ഒടുവില്‍ ഊര്‍ജ്ജ തകരാറിന് കാരണമാകുന്നു. പകരമായി, ഗ്രീന്‍ ടീ പോലുള്ളവ കഴിക്കാന്‍ ശ്രമിക്കുക. ഇത് നിങ്ങളുടെ ചായ എന്ന ആസക്തി പൂര്‍ത്തീകരിക്കുകയും നിങ്ങളെ ആരോഗ്യകരമായി നിലനിര്‍ത്തുകയും ചെയ്യും.

Most read:ഹൃദയത്തെ സൂക്ഷിക്കാന്‍ 10 വഴികള്‍Most read:ഹൃദയത്തെ സൂക്ഷിക്കാന്‍ 10 വഴികള്‍

കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കുക

കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കുക

ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലരായി തുടരുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം ഇടയ്ക്കിടെ ഭക്ഷണം കഴിക്കുക എന്നതാണ്. നമ്മളില്‍ പലരും പ്രഭാതഭക്ഷണത്തിലോ ഉച്ചഭക്ഷണത്തിലോ അമിതമായി കഴിക്കുകയും 4-5 മണിക്കൂര്‍ നേരം ഭക്ഷണം കഴിക്കാതെ തുടരുകയും ചെയ്യുന്നു. എന്നാല്‍, ഇത് നിങ്ങളുടെ ഊര്‍ജ്ജം കുറയ്ക്കുന്ന ശീലമാണ്. കാരണം വലിയ അളവിലുള്ള ഭക്ഷണം നിങ്ങളെ അലസരാക്കുന്നു. ദിവസം മുഴുവന്‍ ഉത്സാഹത്തോടെയും ജോലിയില്‍ ഉല്‍പാദനക്ഷമതയോടെയും തുടരാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഊര്‍ജ്ജ നില തുലനം ചെയ്യേണ്ടതാണ്. അതിനായി, നിശ്ചിത ഇടവേളകളില്‍ ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്.

വ്യായാമം ശീലമാക്കുക

വ്യായാമം ശീലമാക്കുക

ഓഫീസ് ജോലിയും വീട്ടുജോലിയും കാരണം തിരക്കേറിയ ഒരു ജീവിതശൈലി നയിക്കുന്നവരായിരിക്കും പല സ്ത്രീകളും. അതിനാല്‍, അവരുടെ ആരോഗ്യം ശരീയായി ശ്രദ്ധിക്കാന്‍ ചിലപ്പോള്‍ അവര്‍ക്ക് സാധിച്ചേക്കില്ല. എന്നാല്‍, എത്ര തിരക്കായാലും നിങ്ങളുടെ ശാരീരിക ആരോഗ്യം വളര്‍ത്താനായി ദിവസവും അര മണിക്കൂര്‍ നേരമെങ്കിലും മാറ്റിവയ്ക്കുക. ഈ സമയങ്ങളില്‍ ലഘു വ്യായാമങ്ങള്‍, നടത്തം, ജോഗിങ്, യോഗ തുടങ്ങിയവ പരിശീലിക്കുക. അതല്ലെങ്കില്‍, ഷട്ടില്‍, ടെന്നീസ് തുടങ്ങിയ നിങ്ങളുടെ ഹോബികള്‍ക്കായി സമയം ചെലവഴിക്കുക.

Most read:ചില്ലറക്കാരനല്ല മെഡിറ്ററേനിയന്‍ ഡയറ്റ് !Most read:ചില്ലറക്കാരനല്ല മെഡിറ്ററേനിയന്‍ ഡയറ്റ് !

നല്ല ഉറക്കം നേടുക

നല്ല ഉറക്കം നേടുക

ആരോഗ്യകരമായ ഉറക്കം നിങ്ങള്‍ക്ക് പുത്തന്‍ ഊര്‍ജ്ജം നല്‍കുന്നു. മതിയായ ഉറക്കം നേടുന്നത് നിങ്ങളെ ആരോഗ്യത്തോടെയിരിക്കാനും ജോലിയില്‍ കാര്യക്ഷമത വര്‍ധിപ്പിക്കാനും സഹായിക്കുന്നു. നിങ്ങള്‍ക്ക് വേണ്ടത്ര ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് നിങ്ങളുടെ മുഴുവന്‍ ശരീരത്തിന്റെയും പ്രവര്‍ത്തനത്തെ ബാധിക്കുകയും നിങ്ങളെ അലസരാക്കുകയും ചെയ്യുന്നു. ദിവസവും കുറഞ്ഞത് 8 മണിക്കൂര്‍ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഉറങ്ങുന്നതിന് അര മണിക്കൂര്‍ മുമ്പ് ഫോണ്‍, ലാപ്‌ടോപ്പ് എന്നിവ ഉപയോഗിക്കാതിരിക്കുക. കാരണം ഇത് നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും നിങ്ങളുടെ ഉറക്കം തടസപ്പെടുത്തുകയും ചെയ്യുന്നു.

രാത്രി ജോലിക്കാര്‍ ശ്രദ്ധിക്കാന്‍

രാത്രി ജോലിക്കാര്‍ ശ്രദ്ധിക്കാന്‍

നിങ്ങള്‍ രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ നിങ്ങളുടെ ഊര്‍ജ്ജ നിലയില്‍ കടുത്ത മാറ്റങ്ങളുണ്ടാകുന്നു. രാത്രി ഷിഫ്റ്റുകള്‍ നമ്മുടെ സ്വാഭാവിക ശരീര ചക്രത്തിന് ഒരു തടസ്സമാണ്. സാധാരണയായി ആരോഗ്യകരമായ പ്രഭാതഭക്ഷണത്തോടെയാണ് നിങ്ങളുടെ ദിവസം ആരംഭിക്കുന്നത്. എന്നാല്‍ രാത്രി ഷിഫ്റ്റ് ഉള്ളവര്‍ക്ക് അവരുടെ പകല്‍ സമയത്തെ ഉറക്കം കഴിഞ്ഞ് ദിവസം ആരംഭിക്കുന്നത് ചിലപ്പോള്‍ വൈകിട്ടായിരിക്കും. അതിനാല്‍, നിങ്ങള്‍ ദിവസവും രാത്രി 7 മണിക്കോ അതിനുശേഷമോ ആണ് ജോലി ആരംഭിക്കുന്നതെങ്കില്‍ രാത്രി 7.30 മുതല്‍ 8 മണി വരെയുള്ള സമയം അത്താഴത്തിനായി നീക്കി വയ്ക്കുക. ആയുര്‍വേദം അനുസരിച്ച് രാത്രി ഉണര്‍ന്നിരിക്കുന്നത് ശരീരത്തിലെ വരള്‍ച്ച വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. അതിനാല്‍, ജോലിക്ക് പോകുന്നതിനുമുമ്പ് ഒരു ടീസ്പൂണ്‍ നെയ്യ് കഴിക്കുക. കാരണം ഇത് ശരീരത്തിലെ വരള്‍ച്ച തടയുന്നു.

Most read:ഹൃദയം തകര്‍ക്കും ബീഫും പോര്‍ക്കുംMost read:ഹൃദയം തകര്‍ക്കും ബീഫും പോര്‍ക്കും

English summary

Tips For Working Women to Stay Healthy

After a hectic and packed up day, it is difficult to take care of the health. Thus, here are some fitness tips for the working woman.
X
Desktop Bottom Promotion