Latest Updates
-
നീറ്റ് യുജി പരീക്ഷാ തലേന്ന് സമ്മർദ്ദത്തിലാണോ? മനസ്സിനെ ശാന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
അന്താരാഷ്ട്ര യോഗാ ദിനം: ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഈ മുൻകരുതലുകൾ നിർബന്ധം, സുരക്ഷിതമായിരിക്കാം! -
ഇന്ത്യ-അഫ്ഗാൻ കളി ആവേശത്തിനിടയിൽ വണ്ണം കൂടുമോ? കളി കാണുമ്പോൾ ഈ ലഘുഭക്ഷണങ്ങൾ ശീലമാക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുമോ? ഫംഗസ് അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂൺ 22 ബുധൻ കർക്കടകത്തിലേക്ക്: കരിയറിലും ബിസിനസ്സിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
തിരുവാതിര ഞാറ്റുവേല 2026: മഴക്കാലം തുടങ്ങുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാമോ? -
2026 ജൂൺ 20: ഇന്ന് അതിശക്തമായ രവിയോഗം; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
ജൂൺ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ആർക്കൊക്കെ? -
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം!
നടക്കുമ്പോഴുള്ള മുട്ടുവേദനയെ ചെറുക്കാന്‍ ടിപ്സ്
നടത്തം എന്നത് ഒരിക്കലും ഒഴിവാക്കാന്‍ പാടില്ലാത്തതാണ്. നടക്കുമ്പോള്‍ പലപ്പോഴും അത് നിങ്ങളുടെ ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങളെക്കുറിച്ച് നല്ലൊരു ശതമാനം ആളുകള്‍ക്കും ബോധ്യമുണ്ട്. അതുകൊണ്ടാണ് പലരും നടത്തത്തിന് പ്രാധാന്യം നല്‍കുന്നത്. വ്യായാമത്തില്‍ നടത്തത്തിനുള്ള പങ്ക് നിസ്സാരമല്ല. ഇത് അമിതവണ്ണത്തെ കുറക്കുകയും കാല് മുട്ട് വേദനയും നടുവേദനയും കുറക്കുകയും ശരീരത്തിന്റെ ആകൃതി നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. ഇത് വയറിലെ പേശികളുടെ ദൃഢത കുറക്കുന്നതിനും കാല്‍മുട്ടിന്റെ ബലം വര്‍ദ്ധിപ്പിക്കുന്നകിനും സഹായിക്കുന്നു. കൂടാതെ പ്രമേഹം, കൊളസ്ട്രോള്‍, പോലുള്ള പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു നടത്തം. എന്നാല്‍ നടക്കുമ്പോള്‍ ഉള്ള കാല്‍മുട്ട് വേദന അല്പം ശ്രദ്ധിക്കേണ്ടതാണ്.

50 വയസ്സിന് മുകളിലുള്ളവരെങ്കില്‍ ഇവര്‍ക്ക് നടക്കുമ്പോള്‍ പല കാരണങ്ങള്‍ കൊണ്ടും മുട്ടുവേദനക്കുള്ള സാധ്യതയുണ്ട്. വ്യായാമത്തിനായുള്ള നടത്തം സന്ധികളുടെ അപചയം കുറയ്ക്കാന്‍ സഹായിക്കുമെന്നും പഠന ഫലങ്ങള്‍ പറയുന്നുണ്ട്. പലപ്പോഴും ഈ മുട്ടുവേദനക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. കാല്‍മുട്ടിന്റെ ആരോഗ്യത്തിന് നടത്തം വളരെയധികം സഹായിക്കുന്നതാണ്. ഇത് സന്ധികളുടെ ചലനം ഉറപ്പാക്കുകയും തരുണാസ്ഥി ആരോഗ്യത്തോടെ നിലനിറുത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു. നടക്കുമ്പോള്‍ ഉള്ള ഗുണങ്ങളും നടക്കുമ്പോള്‍ മുട്ടുവേദനയുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തൊക്കെയെന്ന് നോക്കാം.

നടത്തത്തിന്റെ ഗുണങ്ങള്‍
ദിവസവും അരമണിക്കൂര്‍ എങ്കിലും നടക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇത് കാലുകളുടെ പേശികളെ മാത്രമല്ല ഹായിക്കുന്നത്, കാലിലെ സെന്സിറ്റീവിറ്റി കുറക്കുന്നതിനും ശരീരഭാരം കുറക്കുന്നതിനും സഹായിക്കുന്നു. ഇത് കൂടാതെ പേശികളില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും ഇത് സഹായിക്കുന്നു. പലപ്പോഴും പ്രായമായവരില്‍ വേഗതയിലല്ലാത്ത നടത്തം പോലും വേദന ഉണ്ടാക്കിയേക്കാം. സന്ധിവാതം, വാതം, സ്പോണ്ടിലോസിസ് എന്നിവയുടെ ഗുരുതരമായ കേസുകളില്‍, നടത്തം പ്രശ്നങ്ങളുണ്ടാക്കിയേക്കാം. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിക്കേണ്ടതും കൂടിയാണ്. എന്നാല്‍ ഇത്തരം സെന്‍സിറ്റീവ് കാല്‍മുട്ടുകള്‍ ഉള്ളവരെങ്കില്‍ ഇവര്‍ക്ക് ചില മുന്‍കരുതലുകള്‍ എടുക്കാവുന്നതാണ്.

ദിവസവും 5000 ചുവട് നടക്കുക
എന്നാല്‍ ഇത് പ്രാവര്‍ത്തികമാക്കണം എന്നില്ല, പക്ഷേ നിങ്ങള്‍ ദിവസവും 5000 ചുവട് നടക്കും എന്ന് ലക്ഷ്യം വെക്കുക. പിന്നീട് പതിയെ പതിയേ നിങ്ങള്‍ക്ക് ഇത് പ്രാവര്‍ത്തികമാക്കാവുന്നതാണ്. നിങ്ങളുടെ വേദന വര്‍ദ്ധിപ്പിക്കാതെ ഇത് നിങ്ങള്‍ക്ക് മറികടക്കാന്‍ സാധിച്ചാല്‍ അതൊരു വലിയ കാര്യമായി തന്നെ കണക്കാക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ ശീലിക്കുന്നത് നടക്കുമ്പോള്‍ ഉള്ള മുട്ട് വേദനയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു.

നിങ്ങളുടെ നടത്ത സമയം ശ്രദ്ധിക്കുക
നിങ്ങള്‍ ആദ്യമായി നടക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണോ എന്നാല്‍ അല്പം ശ്രദ്ധിക്കണം. കാരണം ആദ്യ ദിവസം തന്നെ കൂടുതല്‍ സമയം നടക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. കാരണം ആദ്യ ദിവസത്തെ നടത്തം നിങ്ങളില്‍ വേദന വര്‍ദ്ധിപ്പിക്കുന്നു. പതുക്കെ പതുക്കേ നടത്തത്തില്‍ അല്പം കൂടി മാറ്റങ്ങള്‍ വരുത്തുക. ആത്യന്തികമായി, നിങ്ങള്‍ക്ക് വെല്ലുവിളിയായി തോന്നുന്ന വേഗതയില്‍ നടക്കാന്‍ ശ്രദ്ധിക്കുക. എന്നാല്‍ നടത്തത്തില്‍ നിങ്ങള്‍ക്ക് വേദന തോന്നുകയാണെങ്കില്‍ ഡോക്ടറെ സമീപിക്കുന്നതിന് ശ്രദ്ധിക്കുക.

നടക്കാന്‍ തിരഞ്ഞെടുക്കുന്ന ഉപരിതലം
നടക്കാന്‍ തിരഞ്ഞെടുക്കുന്ന ഉപരിതലം അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം സന്ധികളില്‍ ഉണ്ടാവുന്ന സമ്മര്‍ദ്ദം പലപ്പോഴും നിങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. സ്വാഭാവിക ഉപരിതലമുള്ള സ്ഥലങ്ങള്‍ നടക്കുന്നതിന് വേണ്ടി തിരഞ്ഞെടുക്കണം. മാളുകളിലും സ്റ്റോറുകളിലും ഫ്ലോറിംഗ് പ്രധാനമായും കോണ്‍ക്രീറ്റാണ് അതുകൊണ്ട് തന്നെ ഇത്തരം സ്ഥലങ്ങള്‍ ഒഴിവാക്കി സുരക്ഷിതമായ ട്രാക്കുകള്‍ തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ശരിയായ ഷൂസ് തിരഞ്ഞെടുക്കുക
നടക്കുമ്പോള്‍ ശരിയായ ഷൂസ് തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്നങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു. നിങ്ങളുടെ ഷൂസ് പരന്നതാണ് എന്ന് ഉറപ്പാക്കേണ്ടതാണ്. ഇത് കൂടാതെ ഇവ നല്ല രീതിയില്‍ കൃത്യമായി പാകമാക്കിയതാകണം എന്നുള്ളതും അറിഞ്ഞിരിക്കണം. വൈഡ്-ടൂ ബോക്സുള്ള ഷൂസ് സൗകര്യം നല്ലതായിരിക്കും.

എപ്പോഴും ചലിച്ച് കൊണ്ടിരിക്കുക
ആരോഗ്യ സ്ഥിതി കൃത്യമായി നിലനിര്‍ത്തുന്നതിന് വേണ്ടി ഇടക്കിടെയുള്ള ചലനം നടത്തേണ്ടതാണ്. ഓരോ 15-20 മിനിറ്റിലും ഒരു സ്ട്രെച്ച് പോലും നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നു. ഇത് നിങ്ങളുടെ സംയുക്ത ദ്രാവകം ചലിക്കുന്നതിന് സഹായിക്കുന്നു. കൂടുതല്‍ നേരം ഇരിക്കുന്നത് ദോഷകരമായത് കൊണ്ട് തന്നെ ഇരുന്ന് കഴിഞ്ഞ് അല്പ സമയം എഴുന്നേറ്റ് നടക്കുന്നതിന് ശ്രദ്ധിക്കണം.



Click it and Unblock the Notifications