For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൈകാലിലെ വിറയല്‍ നിസ്സാരമല്ല, പ്രമേഹവും തൈറോയ്ഡും

|

കൈകളിലോ കാലുകളിലോ ഉണ്ടാവുന്ന തരിപ്പ് നിങ്ങളെ വളരെയധികം ശല്യപ്പെടുത്തുന്ന ഒന്നാണ്. ഇത് പലപ്പോഴും ഞരമ്പുകളിൽ താൽക്കാലിക സമ്മർദ്ദം ചെലുത്തുകയും ശരീരത്തിന്റെ ഒരു തരിക്കുകയോ അല്ലെങ്കിൽ കോടുകയോ ചെയ്യുന്നുണ്ട്. എന്നാൽ കൈകാലുകളില്‍ ഉണ്ടാവുന്ന വിറയലും ഇതിന്‍റെ ഫലമായി ഉണ്ടാവുന്നതാണ്. ഈ അവസ്ഥയെ പരെസ്തേഷ്യ എന്നാണ് പറയുന്നത്. എന്നാൽ അൽപ സമയം കഴിഞ്ഞാൽ ഇത് സാധാരണ അവസ്ഥയിലേക്ക് എത്തുന്നുണ്ട്. എങ്കിലും ചിലപ്പോൾ ഈ പ്രശ്നം മറ്റ് ഗുരുതരമായ അടിസ്ഥാന പ്രശ്നങ്ങളുടെ ലക്ഷണങ്ങളായിരിക്കും. എന്തൊക്കെയാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ എന്ന് നമുക്ക് മനസ്സിലാക്കാൻ ശ്രമിക്കാവുന്നതാണ്.

Most read: കുളിക്കുമ്പോള്‍ കാൽ കഴുകാറില്ലേ,അപകടം വളരെ അടുത്ത്Most read: കുളിക്കുമ്പോള്‍ കാൽ കഴുകാറില്ലേ,അപകടം വളരെ അടുത്ത്

നിങ്ങളുടെ ആരോഗ്യത്തിൻറെ കാര്യത്തിൽ പലപ്പോഴും പ്രതിസന്ധികൾ ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തുന്നതിന് മുൻപ് ചില ലക്ഷണങ്ങൾ ശരീരം കാണിക്കുന്നുണ്ട്. എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൈകാലുകളിൽ ഉണ്ടാവുന്ന ഇത്തരത്തിലുള്ള വിറയൽ മൂലം ശരീരത്തിൽ ഉണ്ടാവുന്ന ചില അനാരോഗ്യകരമായ ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ അൽപം ശ്രദ്ധിക്കേണ്ടതാണ്. പരസ്തേഷ്യ മൂലം ഉണ്ടാവുന്ന പ്രശ്നങ്ങൾ ഇവയെല്ലാമാണ്.

വിറ്റാമിൻ കുറവ്

വിറ്റാമിൻ കുറവ്

വിറ്റാമിന്‍റെ കുറവ് പലപ്പോഴും അത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്. വിറ്റാമിന്‍ ബി, ബി1, ബി6, ബി12, വിറ്റാമിൻ ഇ എന്നിവയുടെ കുറവുണ്ടെങ്കിൽ അവരിൽ ഇത്തരത്തിലുള്ള കൈകാൽ തരിപ്പും വിറയലും ഉണ്ടാവുന്നുണ്ട്. എന്നാൽ ഇത് കൂടാതെ വിറ്റാമിൻ ഡി, വിറ്റാമിന്‍ ബി 6 എന്നിവ ശരീരത്തിൽ കൂടുതലുണ്ടെങ്കിൽ അത് പലപ്പോഴും ഇത്തരം അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

അണുബാധ

അണുബാധ

അണുബാധ കൊണ്ടുണ്ടാവുന്ന അസ്വസ്ഥതകളും പലപ്പോഴും നിങ്ങൾക്ക് ഇത്തരം അവസ്ഥകൾ ഉണ്ടാക്കുന്നുണ്ട്. ഹെർപിസ്, ഷിംഗിൾസ്, എയ്ഡ്സ്/എച്ച്ഐവി എന്നിവയെല്ലാം ഉള്ളവരിൽ ഇത്തരം അവസ്ഥകൾ ഉണ്ടാവുന്നുണ്ട്. ഇത് പലപ്പോഴും നിങ്ങളിൽ പല വിധത്തിലുള്ള അണുബാധക്ക് കാരണമാകുന്നുണ്ട്. ഇതെല്ലാം ശ്രദ്ധിച്ച് മുന്നോട്ട് പോയാൽ അത് നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

അപകടം

അപകടം

അപകടത്തിൽ എന്തെങ്കിലും തരത്തിലുള്ള അടികളും ഇഞ്ച്വറികളും ഉണ്ടാവുകയാണെങ്കിൽ അത് പലപ്പോഴും ഇത്തരത്തിൽ ഒരു അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. ഇത് കൂടാതെ തെറ്റായ രീതിയിൽ വ്യായാമം ചെയ്യുന്നവരും അമിതഭാരം എടുത്തുയർത്തുന്നവരിലും ഇതേ പ്രശ്നം ഉണ്ടാവുന്നുണ്ട്. ഡിസ്കിന് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകളും പ്രശ്നങ്ങളും ഉണ്ടാവുകയാണെങ്കിൽ അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. എന്നാൽ ഇവരിലും ഇതേ അനാരോഗ്യകരമായ അവസ്ഥയുണ്ടെങ്കിൽ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

മദ്യപിക്കുന്നവർ

മദ്യപിക്കുന്നവർ

മദ്യപിക്കുന്നവരിൽ പലപ്പോഴും ഇത്തരം അവസ്ഥകൾ ഉണ്ടാവുന്നുണ്ട്. ഇവരിൽ കൈ വിറക്കുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. ഇതിനെ ആൽക്കഹോളിക് ന്യൂറോപ്പതി എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. മദ്യപാനം നിങ്ങളുടെ ഞരമ്പുകളെ നശിപ്പിക്കുന്നത് വഴിയാണ് ഇത്തരത്തിൽ പലപ്പോഴും കൈകൾ വിറക്കുന്നത്.

ചില മരുന്നുകൾ

ചില മരുന്നുകൾ

ചില മരുന്നുകൾ കഴിക്കുന്നവരിലും ഇതേ അവസ്ഥയുണ്ടാവുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. ചില മരുന്നുകൾ കഴിക്കുന്നവരിലൂടെ കൈകാലുകൾ വിറക്കുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. കീമോതെറാപ്പി മരുന്നുകൾ, ആന്‍റിബയോട്ടിക്, ആന്‍റി വൈറൽ മരുന്നുകൾ കഴിക്കുന്നവരിലും ഇത്തരം പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്. ഇത്തരം അവസ്ഥകൾ അൽപം ശ്രദ്ധിക്കണം.

മറ്റ് കാരണങ്ങൾ

മറ്റ് കാരണങ്ങൾ

എന്തൊക്കെയാണ് മറ്റ് കാരണങ്ങള്‍ എന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. പക്ഷാഘാതം, പ്രമേഹം, അണ്ടർ ആക്ടീവ് തൈറോയ്ഡ് എന്നിവർ ഉള്ളവരിൽ ഇത്തരം അവസ്ഥകൾ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾ ശ്രദ്ധിക്കേണ്ടതാണ്. ഇവ കൂടുതൽ അനാരോഗ്യകരമായ അവസ്ഥയിൽ ആണെങ്കിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ നിങ്ങളുടെ ആരോഗ്യത്തിനെ അപകടത്തിലാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നുണ്ട്.

English summary

Tingling Hands and Feet Can Tell About Your Health

Here in this article we are discussing about the tingling hands and feet can tell about your health. Read on.
Story first published: Wednesday, February 26, 2020, 16:26 [IST]
X
Desktop Bottom Promotion