For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാവ് കാണിക്കും അപകടം തിരിച്ചറിയൂ വേഗം

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നാവിലുണ്ടാവുന്ന മാറ്റങ്ങള്‍ നിരവധിയാണ്. എന്നാല്‍ പലപ്പോഴും ഇതിനെ ആരും വേണ്ട പോലെ തിരിച്ചറിയുന്നില്ല എന്നുള്ളതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിരവധിയാണ്. ഡോക്ടറെ കാണുന്നതിന് വേണ്ടി പോവുമ്പോള്‍ എന്തുകൊണ്ടാണ് ഡോക്ടര്‍ നാവ് നീട്ടാന്‍ പറയുന്നത് എന്ന് നിങ്ങള്‍ക്കറിയാമോ? ഒരാളുടെ അനാരോഗ്യം പെട്ടെന്ന് കണ്ട് പിടിക്കാന്‍ നാവിലെ മാറ്റങ്ങളിലൂടെ സാധിക്കുന്നുണ്ട്. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങളുടെ നാവിന് ധാരാളം കാര്യങ്ങള്‍ പറയാന്‍ കഴിയും. നാവ് എങ്ങനെ കാണപ്പെടുന്നു എന്നതിനെ അടിസ്ഥാനമാക്കി ആരോഗ്യ രോഗനിര്‍ണയത്തിനുള്ള ഒരു മുഴുവന്‍ രീതിയും ഉണ്ട്: അതിന്റെ രൂപം, വലുപ്പം, ഘടന, നിറം എന്നിവയെല്ലാം തന്നെ പ്രധാനപ്പെട്ടതാണ്.

നാവിലെ പുണ്ണിനെ ഒരു രാത്രി കൊണ്ട് മാറ്റുംനാവിലെ പുണ്ണിനെ ഒരു രാത്രി കൊണ്ട് മാറ്റും

നാവിന്റെ നിറത്തിനനുസരിച്ച് ആരോഗ്യപ്രശ്‌നങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന ലളിതമായ ഈ ലേഖനം നിങ്ങള്‍ക്ക് വായിക്കാവുന്നതാണ്. പല്ല് തേക്കുന്നതിനുമുമ്പ് സ്വാഭാവിക വെളിച്ചത്തില്‍ രാവിലെ നിങ്ങളുടെ നാവ് പരിശോധിക്കുന്നതാണ് നല്ലത്. ഭക്ഷണം, പാനീയങ്ങള്‍, മരുന്നുകള്‍ അല്ലെങ്കില്‍ പുകവലി എന്നിവയുടെ സ്വാധീനത്തില്‍ കോട്ടിംഗിന്റെ നിറം വ്യത്യാസപ്പെടാം. അതിനാല്‍, ശരിയായ ഫലം ലഭിക്കുന്നതിന് ഇതെല്ലാം കഴിഞ്ഞ് ഫ്രഷ് ആയതിന് ശേഷം നോക്കാവുന്നതാണ്.

പിങ്ക് നിറത്തിലുള്ള നാവ്

പിങ്ക് നിറത്തിലുള്ള നാവ്

നിങ്ങളുടെ നാവിന് പിങ്ക് നിറമാണോ ഉള്ളത്. എങ്കില്‍ അതിന് അര്‍ത്ഥം നാവ് ആരോഗ്യമുള്ളതാണ് എന്നുള്ളതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. പിങ്ക് നിറത്തിലുള്ള നാവുള്ളവരില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ വളരെയധികം കുറവായിരിക്കും എന്നുള്ളത് തന്നെയാണ.് ഇളം പിങ്ക് നിറമാണ് സാധാരണ നാവിന്റെ നിറം. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ നിറം ഒരു പോസിറ്റീവ് ലക്ഷണം തന്നെയാണ്.

ചുവന്ന നിറം

ചുവന്ന നിറം

നിങ്ങളുടെ നാവ് നല്ലതുപോലെ ചുവന്ന നിറത്തിലുള്ളതാണോ? എങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ചുവന്ന നിറത്തിലുള്ള നാവിന് അര്‍ത്ഥം പലപ്പോഴും എന്തെങ്കിലും തരത്തിലുള്ള അണുബാധ, അത് സംബന്ധമായ രോഗങ്ങള്‍, ശരീരത്തില്‍ നടക്കുന്ന അസ്വാഭാവികത എന്നിവയാണ് ഇത് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തിലുള്ള ഓരോ അവസ്ഥയും വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. ഇന്‍ഫ്‌ളമേറ്ററി ഡിസീസിനുള്ള സാധ്യതയും ഇതിലൂടെ കണക്കാക്കുന്നുണ്ട്.

തിളങ്ങുന്ന ചുവന്ന നിറം

തിളങ്ങുന്ന ചുവന്ന നിറം

തിളങ്ങുന്ന ചുവന്ന നിറമുള്ള നാവാണെങ്കില്‍ അതും അല്‍പം അപകടം നിറഞ്ഞതാണ്. സാധാരണ ആരോഗ്യവാനായ ഒരാളുടെ നാവിന്റെ നിറം എന്ന് പറയുന്നത് എപ്പോഴും ഇളം പിങ്ക് നിറമാണ്. എന്നാല്‍ തിളങ്ങുന്ന ചുവന്ന നിറമുള്ള നാവുള്ള വ്യക്തിയാണെങ്കില്‍ ഇവരില്‍ ഹൃദയ സംബന്ധമായ രോഗങ്ങളും രക്ത സംബന്ധമായ രോഗങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ എല്ലായ്‌പ്പോഴും ഇത് ആരോഗ്യപ്രശ്‌നങ്ങളെ സൂചിപ്പിക്കുന്നതല്ല എന്നുള്ളതാണ് സത്യം. ഓരോ അവസ്ഥയിലും നിങ്ങളുടെ ആരോഗ്യം വെല്ലുവിളിയാവുന്നില്ല എന്നുള്ളത് നാവിന്റെ നിറത്തിന്റെ കാര്യം നോക്കി മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.

മഞ്ഞനിറമുള്ള നാവ്

മഞ്ഞനിറമുള്ള നാവ്

നാവിന്റെ നിറം മഞ്ഞയാണോ എങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് വയറിന്റെ അസ്വസ്ഥതകളും അല്ലെങ്കില്‍ കരള്‍ സംബന്ധമായ രോഗങ്ങളും ഉണ്ട് എന്നുണ്ടെങ്കിലാണ് ഇത്തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. മഞ്ഞപ്പിത്തമുള്ളവരിലും ഇത്തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. ഇത് അപകടകരമായി മാറുന്നതിന് മുന്‍പ് മാറ്റുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

പര്‍പ്പിള്‍ നിറമുള്ള നാവ്

പര്‍പ്പിള്‍ നിറമുള്ള നാവ്

പര്‍പ്പിള്‍ നിറമുള്ള നാവാണ് നിങ്ങളുടേത് എങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ശ്വാസകോശത്തിനും ഹൃദയത്തിനും തമ്മിലുള്ള അസ്വസ്ഥതകള്‍ ഉണ്ടെന്നുള്ളതാണ് ഇത്തരം ലക്ഷണങ്ങള്‍ കാണിക്കുന്നത്. പര്‍പ്പിള്‍ നിറമുള്ള നാവ് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട് എന്നുള്ളതാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

നീല നിറമുള്ള നാവ്

നീല നിറമുള്ള നാവ്

നീലനിറമുള്ള നാവാണ് നിങ്ങളുടേത് എങ്കില്‍ അതും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം കിഡ്‌നി സംബന്ധമായ രോഗങ്ങള്‍ ഉള്ളവരിലാണ് ഇത്തരം അസ്വസ്ഥതകള്‍ കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എങ്കിലും ഇത് പൊതുവായി കാണപ്പെടുന്ന ഒരു ലക്ഷണമല്ല എന്നുള്ളതാണ് ശ്രദ്ധേയം. എങ്കിലും ഒരിക്കലും അവഗണിക്കരുത്.

വിളറിയ നാവ്

വിളറിയ നാവ്

വിളറിയ നാവുള്ളവരും അല്‍പം ശ്രദ്ധിക്കണം. ഇവരില്‍ വിറ്റാമിന്‍ കുറവ് വളരെയധികം ഉണ്ട് എന്നുള്ളതാണ് സൂചിപ്പിക്കുന്നത്. അതിലുപരി എന്തെങ്കിലും തരത്തിലുള്ള അണുബാധകള്‍ ഉണ്ട് എന്നതും ശ്രദ്ധേയമാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അപകടം നിങ്ങള്‍ക്ക് തൊട്ടു താഴെ ഉണ്ടാവുന്നുണ്ട്.

വെള്ള നിറത്തിലുള്ള നാവ്

വെള്ള നിറത്തിലുള്ള നാവ്

വെള്ള നിറത്തിലുള്ള നാവാണ് എന്നുണ്ടെങ്കില്‍ അതും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം നിങ്ങളില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നുണ്ട് എന്നുള്ളതാണ് ഇതിന്റെ അര്‍ത്ഥം. മാത്രമല്ല ആരോഗ്യ സംരക്ഷണത്തിന് ജലം കൂടിയേ തീരൂ. ഇത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ഗ്രേനിറത്തിലുള്ള നാവ്

ഗ്രേനിറത്തിലുള്ള നാവ്

ഗ്രേ നിറത്തിലുള്ള നാവാണ് നിങ്ങളുടേത് എങ്കില്‍ ദഹന സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളെ ബാധിക്കുന്നുണ്ട് എന്നുള്ളതാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. ഓരോ അവസ്ഥയിലും നിങ്ങള്‍ക്ക് സംഭവിക്കുന്ന മാറ്റങ്ങളില്‍ നാവിന്റെ മാറ്റവും വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ് എന്നുള്ളതാണ് സത്യം.

നാവിന്റെ മുകളിലുള്ള കോട്ടിംങ്

നാവിന്റെ മുകളിലുള്ള കോട്ടിംങ്

കോട്ടിംഗിന്റെ നിറം നാവിന്റെ നിറത്തില്‍ നിന്ന് വ്യത്യസ്തമായിരിക്കും. ഒരു നേര്‍ത്ത വെളുത്ത നിറമായിരിക്കും നാവിന്റെ കോട്ടിംങ്. അത് എളുപ്പത്തില്‍ നീക്കംചെയ്യാം, ഇത് സാധാരണ ഒന്നാാണ് കണക്കാക്കപ്പെടുന്നത്. കോട്ടിംഗിന്റെ കനം അത് ചൂണ്ടിക്കാണിക്കുന്ന പ്രശ്‌നത്തിന്റെ ഗൗരവത്തിന് അനുസരിച്ചിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

നല്ല കട്ടിയുള്ള വെളുത്ത കോട്ടിംഗ്

നല്ല കട്ടിയുള്ള വെളുത്ത കോട്ടിംഗ്

നിങ്ങളില്‍ നല്ല കട്ടിയുള്ള വെളുത്ത കോട്ടിംങ് ആണെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇതിന്റെ അര്‍ത്ഥം നിങ്ങളുടെ ശരീരത്തില്‍ ടോക്‌സിന്‍ നിറയുന്നുണ്ട് എന്നുള്ളതാണ് കാണിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

ബ്രൗണ്‍ നിറത്തിലുള്ള കോട്ടിംങ്

ബ്രൗണ്‍ നിറത്തിലുള്ള കോട്ടിംങ്

ബ്രൗണ്‍ നിറത്തിലുള്ള കോട്ടിംങ് ആണ് നിങ്ങളില്‍ ഉള്ളത് എന്നുണ്ടെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ശ്വാസ കോശസംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവരിലാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. വളരെയധികം നിസ്സാരമെന്ന് കരുതി വിടുമ്പോള്‍ അത് ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ വളരെയധികം കൂടുതലാണ് എന്നുള്ളത് അറിയേണ്ടതാണ്.

ഗ്രേ കോട്ടിംങ്

ഗ്രേ കോട്ടിംങ്

ഗ്രേ കോട്ടിംങ് ആണ് എന്നുണ്ടെങ്കില്‍ അതും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇവരില്‍ അള്‍സര്‍, പെപ്റ്റിക് അള്‍സര്‍ എന്നീ അവസ്ഥകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങള്‍ ഉള്ളവരില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. രോഗനിര്‍ണയത്തിന്റെ കാര്യത്തില്‍ നിങ്ങളുടെ ഒറ്റനോട്ടത്തില്‍ ഉള്ള പരിശോധന എല്ലായ്‌പ്പോഴും 100% കൃത്യമായ ഫലം നല്‍കില്ലെന്നോര്‍ക്കുക. നിങ്ങള്‍ കഴിക്കുന്ന ചില ഭക്ഷണത്താല്‍ നാവിന് പരിക്കേല്‍ക്കാം, ബാക്ടീരിയ കാരണം ഈ മാറ്റങ്ങള്‍ സംഭവിക്കാം. അതുകൊണ്ട് കൃത്യമായി ഡോക്ടറെ കാണിക്കുന്നതിലൂടെ മാത്രമേ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ.

Image courtesy:

English summary

Things Your Tongue is Telling About Your Health

Here in this article we are discussing about things your tongue is trying to tell you about your health. Read on.
X
Desktop Bottom Promotion