For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒഴിവാക്കണം, ഉറക്കമുണര്‍ന്നുള്ള ഈ മോശം ശീലങ്ങള്‍

|

ഒരു പുതിയ സൂര്യോദയം എന്നാല്‍ ഒരു പുതിയ ദിവസം.. ഒരു പുതിയ ദിവസം എന്നാല്‍ ഒരു പുതിയ തുടക്കം എന്നാണ് അര്‍ത്ഥമാക്കുന്നത്. അതിനാല്‍, ഒരോ ദിവസവും പുതുമയുള്ളതാണ്. സന്തോഷകരവും ഉത്സാഹപൂര്‍ണ്ണവുമായി തുടങ്ങുന്ന ഒരു നല്ല പുലര്‍കാലം നിങ്ങളെ ആ ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലതയോടെയും മനസുഖത്തോടെയും നിലനിര്‍ത്തുന്നു. അതുവഴി നിങ്ങളുടെ കഴിവുകള്‍ നിങ്ങളുടെ ഓരോ പ്രവൃത്തിയിലും പ്രതിഫലിപ്പിക്കുകയും നിങ്ങള്‍ക്ക് ജീവിതത്തില്‍ ഉയര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറാവുന്നതുമാണ്.

Most read: കോവിഡ് ബാധിക്കുന്നത് ശ്വാസകോശത്തെ മാത്രമല്ലMost read: കോവിഡ് ബാധിക്കുന്നത് ശ്വാസകോശത്തെ മാത്രമല്ല

പല ദിവസങ്ങളിലും നിങ്ങള്‍ അസ്വസ്ഥരും അലസരുമായി കാണപ്പെട്ടേക്കാം. ഇതിനൊക്കെ കാരണം നിങ്ങളുടെ തെറ്റായ ചില പ്രഭാതചര്യകളാകാം. അതിനാല്‍, ആരോഗ്യകരമായൊരു ദിവസത്തിനായി നിങ്ങളുടെ പ്രഭാതങ്ങളില്‍ ചില നല്ല ശീലങ്ങള്‍ വളര്‍ത്തേണ്ടതുണ്ട്. അല്ലെങ്കില്‍ നിങ്ങളുടേതായ ചില ശീലങ്ങള്‍ നിങ്ങള്‍ മാറ്റേണ്ടതുണ്ട്. ഒരു പ്രഭാതം ഉത്സാഹപൂര്‍ണമായി തുടങ്ങുന്നത് എങ്ങനെയാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? ഇല്ലെങ്കില്‍ ഈ ലേഖനം വായിക്കൂ. ഉറക്കമുണര്‍ന്ന ഉടനെ നിങ്ങള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ഈ കാര്യങ്ങള്‍ തിരിച്ചറിയൂ. ഈ ശീലങ്ങള്‍ ഒഴിവാക്കി നിങ്ങളുടെ ഓരോ ദിവസവും ആഘോഷമാക്കൂ.

കോഫി കുടിക്കുന്നത്

കോഫി കുടിക്കുന്നത്

ഉറക്കമുണര്‍ന്ന് പലരും ആദ്യം തേടുന്നത് ബെഡ് കോഫി ആയിരിക്കും. നിങ്ങള്‍ക്ക് രാവിലെ ഒരു കപ്പ് കാപ്പി ആവശ്യമാണെന്ന് നിങ്ങള്‍ വിചാരിച്ചേക്കാം, പക്ഷേ നിങ്ങള്‍ക്ക് കോഫി ആവശ്യമില്ല എന്നതാണ് സത്യം. പലരും ശീലിച്ചതാണെങ്കിലും ഈ പതിവ് നിങ്ങള്‍ നിര്‍ത്തേണ്ടതുണ്ട്. രാവിലെ നേരങ്ങളില്‍ നിങ്ങളുടെ ശരീരം ഊര്‍ജ്ജം നിയന്ത്രിക്കുന്ന സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ വലിയ അളവില്‍ ഉത്പാദിപ്പിക്കുന്നു. അതിനാല്‍, ആ കാലയളവില്‍ നിങ്ങള്‍ കോഫി കുടിക്കുന്നത് ഉചിതമല്ല. ഒഴിഞ്ഞ വയറ്റില്‍ ബെഡ് ടീ അല്ലെങ്കില്‍ കോഫി കഴിക്കുന്നത് ഒഴിവാക്കണം. ഉറക്കമുണര്‍ന്നതിനുശേഷം നിങ്ങള്‍ ആദ്യം രണ്ട് ഗ്ലാസ് വെള്ളം കുടിക്കണം, 15 മിനിറ്റിനു ശേഷം മാത്രം മതി ചായയോ കാപ്പിയോ കുടിക്കുന്നത്.

ചൂടുവെള്ളത്തിലുള്ള കുളി

ചൂടുവെള്ളത്തിലുള്ള കുളി

രാവിലെ ഒരു കുളി പലരും ശീലമാക്കിയതായിരിക്കാം. രാവിലെ കുളിക്കുന്നത് നല്ല ശീലം മാത്രമല്ല, ശുചിത്വത്തിന്റെ ഭാഗവുമാണ്. എന്നാല്‍ ഉറക്കമുണര്‍ന്നയുടനെ കുളിക്കുന്നത് നിങ്ങളെ രോഗിയാക്കുമെന്ന് നിങ്ങള്‍ക്കറിയാമോ? കാരണം, ഒരാള്‍ ഉണരുമ്പോള്‍ ശരീരത്തിന്റെ താപനില ഉയര്‍ന്നതായിരിക്കും. അതിനാല്‍ രാവിലെ ഉറക്കമുണര്‍ന്ന് 20 മിനിറ്റിന് ശേഷം മാത്രമേ കുളിക്കാന്‍ പാടുള്ളൂ. കുളിക്കാന്‍ ചൂടുവെള്ളം ഉപയോഗിക്കുന്നതും ഉചിതമല്ല. ഇത് നിങ്ങളുടെ ഊര്‍ജ്ജസ്വലത കുറയ്ക്കുകയും നിങ്ങളുടെ ഹൃദയമിടിപ്പ് താഴ്ത്തുകയും ചെയ്യും. രാവിലെ നേരങ്ങളില്‍ തണുത്ത വെള്ളത്തിലുള്ള കുളിയാണ് ഉത്തമം. ഇത് പകല്‍ സമയത്ത് നിങ്ങളെ കൂടുതല്‍ ഉന്‍മേഷത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുകയും നിങ്ങളെ പ്രവര്‍ത്തനക്ഷമമായി മാറ്റുകയും ചെയ്യും.

Most read:കിടക്കും മുമ്പ് ഒരിക്കലും ചെയ്യരുത് ഈ കാര്യങ്ങള്‍Most read:കിടക്കും മുമ്പ് ഒരിക്കലും ചെയ്യരുത് ഈ കാര്യങ്ങള്‍

ഉണര്‍ന്നയുടനെ ഭക്ഷണം കഴിക്കുന്നത്

ഉണര്‍ന്നയുടനെ ഭക്ഷണം കഴിക്കുന്നത്

ശരീരത്തെ പോഷിപ്പിക്കുന്നതിനാല്‍ ദിവസത്തിലെ ആദ്യത്തെ ഭക്ഷണം അത്യാവശ്യമാണ്. എന്നാല്‍, നിങ്ങളുടെ ശരീരം ഒരു പുതിയ ദിവസവുമായി പൊരുത്തപ്പെടേണ്ടതുണ്ട്. അതിനാല്‍, നിങ്ങള്‍ ഉണരുമ്പോള്‍ തന്നെ ഭക്ഷണം കഴിക്കാന്‍ ഇരിക്കരുത്. പ്രഭാതഭക്ഷണത്തിനായി ലഘുവായ ഭക്ഷണം കഴിക്കുക, അതില്‍ കാര്‍ബോഹൈഡ്രേറ്റുകളും പ്രോട്ടീനുകളും അടങ്ങിയിരിക്കണം. രാവിലെ അല്‍പം കഴിഞ്ഞുമതി നിങ്ങളുടെ വിശാലമായ പ്രഭാത ഭക്ഷണം.

കാര്‍ബോഹൈഡ്രേറ്റ് അധികമാകുന്നത്

കാര്‍ബോഹൈഡ്രേറ്റ് അധികമാകുന്നത്

മലയാളികള്‍ മിക്കവരും പ്രഭാതഭക്ഷണത്തില്‍ അരിയാഹാരം മാത്രം കഴിക്കുന്നവരായിരിക്കും. ഇവയില്‍ മുഴുവനായും അടങ്ങിയിരിക്കുന്നത് കാര്‍ബോഹൈഡ്രേറ്റ് ആണ്. നിങ്ങളുടെ പ്രഭാതഭക്ഷണത്തില്‍ കാര്‍ബോഹൈഡ്രേറ്റും പ്രോട്ടീനുകളും അടങ്ങിയിരിക്കണം. കേവലം കാര്‍ബോഹൈഡ്രേറ്റുകള്‍ മാത്രമാകാതിരിക്കുക. പ്രഭാതഭക്ഷണത്തിനായി പാല്, ഓട്‌സ്, മുട്ട അല്ലെങ്കില്‍ പ്രോട്ടീന്‍ സമ്പുഷ്ടമായ മറ്റു ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുക.

Most read:കാറ്റഴിച്ച പോലെ വയറും തടിയും കുറയും; ദിനവും ഈ ഇലMost read:കാറ്റഴിച്ച പോലെ വയറും തടിയും കുറയും; ദിനവും ഈ ഇല

ജോലിയെക്കുറിച്ച് ചിന്തിക്കുന്നത്

ജോലിയെക്കുറിച്ച് ചിന്തിക്കുന്നത്

ശരീരത്തിനു മാത്രമല്ല, മനസ്സിനും വേണം ആവശ്യത്തിന് ഊര്‍ജ്ജം. രാവിലെ, നിങ്ങള്‍ എന്തെങ്കിലും പോസിറ്റീവ് ആയി ചിന്തിക്കണം, അതിനാല്‍ അസുഖകരമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കരുത്. രാവിലെ നല്ല കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നതാണ് മാനസികാരോഗ്യത്തിന് നല്ലത്. തീര്‍ക്കാനുള്ള ജോലികള്‍ പൂര്‍ത്തിയാക്കാനും മറ്റ് പ്രശ്‌നങ്ങള്‍ മറികടക്കാനുമായി നിങ്ങള്‍ക്ക് ഒരു ദിവസം മുഴുവന്‍ മുന്നിലുണ്ട് എന്ന് തിരിച്ചറിയുക.

സ്മാര്‍ട്ട്‌ഫോണുകളുടെ ഉപയോഗം

സ്മാര്‍ട്ട്‌ഫോണുകളുടെ ഉപയോഗം

രാവിലെ എഴുന്നേറ്റ ഉടന്‍ തന്നെ നിങ്ങള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. കാരണം, രാവിലെ സ്മാര്‍ട്ട്‌ഫോണുകളുടെ രശ്മികളുടെ ഏറ്റവും കൂടുതല്‍ ആഘാതം കണ്ണുകളിലേക്ക് നേരിട്ട് ആകര്‍ഷിക്കുന്നു. കൂടാതെ, രാവിലെ നിങ്ങളുടെ ആദ്യ പ്രവര്‍ത്തനമായി നിങ്ങളുടെ ഫോണ്‍ പരിശോധിക്കുമ്പോള്‍ ഇഷ്ടപ്പെടാത്ത പലരും നിങ്ങള്‍ കണ്ടേക്കാം. ഇത് നിങ്ങളുടെ മാനസിക സന്തോഷത്തെ തളര്‍ത്തി ചിലപ്പോള്‍ ദിവസം തന്നെ മോശമാക്കിയേക്കാം.

പത്രം വായിക്കുന്നത്

പത്രം വായിക്കുന്നത്

ലോകത്തിലെ ഏറ്റവും പുതിയ സംഭവങ്ങളെക്കുറിച്ച് നിങ്ങള്‍ എപ്പോഴും അപ്‌ഡേറ്റായിരിക്കണം. അതിനു പത്രം വായിക്കണം. എന്നാല്‍ പത്രങ്ങള്‍ വായിക്കാന്‍ സമയം നീക്കിവയ്ക്കുന്നതാണ് നല്ലത്. കിടക്കയില്‍ നിന്ന് എഴുന്നേറ്റ ഉടന്‍ തന്നെ പത്രം വായിക്കുന്നതിലൂടെ, നിങ്ങളുടെ മനസ്സിനും ശരീരത്തിനും ആവശ്യമായ ഗുണനിലവാരമുള്ള സമയം നിങ്ങള്‍ സ്വയം നഷ്ടപ്പെടുത്തുന്നു. രാവിലെ എഴുന്നേറ്റതിനു ശേഷം അല്‍പനേരം കഴിഞ്ഞു മതി അതിനാല്‍ പത്രവായന.

Most read;രോഗപ്രതിരോധം കുറയുന്നോ? ശരീരം കാണിക്കും ലക്ഷണങ്ങള്Most read;രോഗപ്രതിരോധം കുറയുന്നോ? ശരീരം കാണിക്കും ലക്ഷണങ്ങള്

English summary

Things You Must Never do Immediately After Waking up

Waking up in the morning is one of the finest moments of life. But don't do these things immediately after waking up. Take a look.
X
Desktop Bottom Promotion