For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് മുക്തരായവര്‍ ഇനി ജീവിക്കേണ്ടത് ഇങ്ങനെ

|

കൊറോണ എന്ന വാക്ക് ഇന്ന് ചെറിയ കുട്ടികള്‍ക്ക് പോലും പരിചിതമാണ്. എന്നാല്‍ എന്താണ് ഇതിന് പരിഹാരം പ്രതിവിധി എന്നുള്ളത് ഇത് വരേയും കൃത്യമായി കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്നുള്ളതാണ്. ലോകമെമ്പാടും 22,057,685 കൊറോണ വൈറസ് കേസുകളും 7, 77,535 മരണങ്ങളും ഇത് വരെ സംഭവിച്ച് കഴിഞ്ഞു. എന്നാല്‍ ഇതില്‍ നിന്നും രോഗമുക്തി നേടുന്നവരും ധാരാളമുണ്ട്. എങ്കിലും അപകടകരമായ രീതിയില്‍ തന്നെ ഈ പകര്‍ച്ചവ്യാധി ഇപ്പോഴും ലോകത്തിന്റെ പല ഭാഗങ്ങളിലും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ഡോക്ടര്‍മാരും മെഡിക്കല്‍ വിദഗ്ധരും നോവല്‍ കൊറോണ വൈറസിനെക്കുറിച്ച് ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ പഠിച്ച് കൊണ്ടിരിക്കുകയാണ്.

വിസ്ഡം ടൂത്ത് നീക്കം ചെയ്തില്ലെങ്കില്‍വിസ്ഡം ടൂത്ത് നീക്കം ചെയ്തില്ലെങ്കില്‍

എന്നാല്‍ COVID-19 ന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ക്ക് ഇപ്പോഴും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല എന്ന് തന്നെ വേണം പറയാന്‍. കൊറോണ വൈറസ് ആദ്യമായി ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട് 8 മാസത്തിലേറെയായി, അതിനുശേഷം ഈ രോഗം ശരീരത്തെ മുഴുവന്‍ ആക്രമിക്കുന്നുവെന്ന് സ്ഥിരീകരിക്കപ്പെട്ടു. COVID-19 ഒരു പുതിയ രോഗമായതിനാല്‍ ഒരു സാധാരണ വൈറല്‍ പനിയില്‍ നിന്ന് വളരെ വ്യത്യസ്തമാണ്, ഈ രോഗത്തിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ക്ക് അടിവരയിടുന്ന മതിയായ പഠനങ്ങളില്ല. എന്നാലും രോഗമുക്തരായവര്‍ക്ക് ഭാവിയില്‍ വീണ്ടും രോഗം വരുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല രോഗമുക്തി നേടിയവര്‍ അല്‍പം ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ മാത്രമേ അവര്‍ക്ക് രോഗങ്ങളെ നേരിടുന്നതിനും ആരോഗ്യം വീണ്ടെടുക്കുന്നതിനും സാധിക്കുകയുള്ളൂ.

ദീര്‍ഘകാല പ്രശ്‌നങ്ങള്‍

ദീര്‍ഘകാല പ്രശ്‌നങ്ങള്‍

ഒരു തവണ രോഗത്തില്‍ നിന്ന് മുക്തി നേടിയാലും ഇവരില്‍ ശ്വാസതടസ്സം, ക്ഷീണം, തലവേദന, ആശയക്കുഴപ്പം എന്നിവയുള്‍പ്പെടെ നിരവധി ദീര്‍ഘകാല പ്രശ്നങ്ങള്‍ നേരിടേണ്ടിവരുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. ശരാശരി, ഒരു COVID-19 രോഗി 3 ആഴ്ചയ്ക്കുള്ളില്‍ സുഖം പ്രാപിക്കുമെങ്കിലും, പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് ആളുകള്‍ക്ക് വൃക്ക, ശ്വാസകോശം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവ രോഗമുക്തിക്ക് ശേഷവും ഉണ്ടാകാം എന്നാണ്. COVID-19 ന്റെ മറ്റ് ദീര്‍ഘകാല പ്രത്യാഘാതങ്ങളില്‍ ന്യൂറോളജിക്കല്‍ അവസ്ഥകളും മാനസികാരോഗ്യ പ്രശ്‌നങ്ങളും ഉള്‍പ്പെടുന്നു, കാരണം ഈ രോഗം തലച്ചോറിനെയും കേന്ദ്ര നാഡീവ്യവസ്ഥയെയും ആക്രമിക്കുമെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോഴും പരിമിതവും നിര്‍ണ്ണായകമല്ലാത്തതുമാണെങ്കിലും രോഗമുക്തരായവരെ പതിവായി നിരീക്ഷിക്കാന്‍ ഇപ്പോഴും നിര്‍ദ്ദേശങ്ങളുണ്ട്. COVID-19 നായി നെഗറ്റീവ് ആയതിന് ശേഷം നിങ്ങള്‍ സ്വയം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിനെക്കുറിച്ച് നോക്കാം.

പുതിയ ജീവിതം

പുതിയ ജീവിതം

നിങ്ങള്‍ കൊറോണമുക്തരായി വീട്ടിലേക്ക് മടങ്ങിയെത്തുമ്പോഴോ രോഗ ബാധ നെഗറ്റീവ് ആയാലോ നിങ്ങളുടെ മുന്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കരുത്. അതിനാല്‍, നിങ്ങളുടെ പഴയ ദിനചര്യയുമായി സാവധാനം ക്രമീകരിക്കാന്‍ കുറച്ച് സമയം നല്‍കുക. അതിനായി സ്വയം അല്‍പം സമയം കണ്ടെത്തേണ്ടതും അനുവദിക്കേണ്ടതും ഉണ്ട്. ഇവിടെ ഓര്‍ക്കേണ്ട കാര്യം എന്താണെന്ന് വെച്ചാല്‍ നിങ്ങള്‍ രോഗത്തിനെതിരെ വിജയകരമായി പോരാടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അതേ ആത്മവിശ്വാസത്തോടെ ജീവിതത്തിലേക്ക് എത്തുന്നതിന് ശ്രമിക്കുക. അല്‍പം കൂടുതല്‍ സമയം എടുത്തിട്ടാണെങ്കില്‍ പോലും ജീവിതത്തില്‍ പഴയ ചര്യകളിലേക്ക് തിരിച്ച് പോവുന്നതിന് പതിയേ ശ്രമിക്കുക.

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ വ്യായാമങ്ങള്‍

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ വ്യായാമങ്ങള്‍

കൊറോണ വൈറസ് ശരീരത്തിന്റെ ഏത് ഭാഗത്തെയാണ് ബാധിക്കുക എന്നുള്ളത് നമുക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നില്ല. ഇത് പലപ്പോഴും നിങ്ങളുടെ ഏകാഗ്രതയേയും ഓര്‍മ്മശക്തിയേയും വരെ ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അതിനെ വര്‍ദ്ധിപ്പിക്കുന്നതിനും ഓര്‍മ്മക്കുറവ് വര്‍ദ്ധിപ്പിക്കാനും നിങ്ങളുടെ മെമ്മറിയുടെയും ഏകാഗ്രതയുടെയും അളവ് ക്രമേണ തിരികെ ലഭിക്കുന്നതിനും നിങ്ങളുടെ തലച്ചോറിനെ ഉത്തേജിപ്പിക്കാന്‍ പസിലുകള്‍, മെമ്മറി ഗെയിമുകള്‍, വ്യായാമങ്ങള്‍ എന്നിവയില്‍ ദിവസേന കുറച്ച് സമയം കണ്ടെത്തുക.

അനാരോഗ്യകരമായ ലക്ഷണങ്ങള്‍

അനാരോഗ്യകരമായ ലക്ഷണങ്ങള്‍

കൊവിഡ് ബാധക്ക് ശേഷം തിരിച്ച് എത്തിയാലും പലപ്പോഴും ചില അടയാളങ്ങള്‍ നിങ്ങളെ വിട്ടു മാറാതെ കൂടെ നില്‍ക്കുന്നു. അത് എത്ര ചെറിയ ലക്ഷണങ്ങള്‍ ആണെങ്കില്‍ പോലും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് തലവേദനയാണെങ്കിലും അല്ലെങ്കില്‍ ശ്വാസോച്ഛ്വാസത്തിലുണ്ടാവുന്ന പ്രശ്‌നമാണെങ്കിലും നിങ്ങളുടെ ശരീരം ശരിയായി പ്രവര്‍ത്തിക്കുന്നില്ല എന്ന മുന്നറിയിപ്പ് അടയാളങ്ങളില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ നിങ്ങള്‍ക്ക് തോന്നിയാല്‍ ഉടനേ തന്നെ ഡോക്ടറെ കാണിക്കേണ്ടതും ഡോക്ടറോട് സംസാരിക്കേണ്ടതും അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് കൂടുതല്‍ അപകടത്തിലേക്കാണ് എത്തിക്കുന്നത്. ഒന്നിനേയും നിസ്സാരമെന്ന് പറഞ്ഞ് ഒഴിവാക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

മരുന്നുകള്‍ ശ്രദ്ധിക്കാം

മരുന്നുകള്‍ ശ്രദ്ധിക്കാം

എന്തെങ്കിലും മരുന്നുകള്‍ സ്ഥിരമായി കഴിക്കുന്നവരാണെന്നുണ്ടെങ്കില്‍ രോഗമുക്തിക്ക് ശേഷം നിങ്ങളുടെ ഡോക്ടറെ കണ്ട് മരുന്നിന്റെ കാര്യത്തില്‍ എന്തെങ്കിലും മാറ്റം വേണോ എന്ന് ചോദിക്കേണ്ടതാണ്. നിങ്ങള്‍ പതിവായി മരുന്ന് കഴിക്കുകയാണെങ്കില്‍, നിങ്ങളുടെ ലക്ഷണങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കാനും, രക്തസമ്മര്‍ദ്ദം, പ്രമേഹത്തിന്റെ അളവ് മുതലായവ പരിശോധിക്കാനും മരുന്നിന്റെ ഡോസേജ് പുനരവലോകനം ചെയ്യുന്നതിനും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഇതെല്ലാം രോഗമുക്തിക്ക് ശേഷം കുറച്ച് കാലമെങ്കിലും തുടര്‍ച്ചയായി പിന്തുടരേണ്ടതുണ്ട്.

പ്രതിരോധ ശേഷി

പ്രതിരോധ ശേഷി

പ്രതിരോധ ശേഷി കുറഞ്ഞവര്‍, എന്തെങ്കിലും തരത്തിലുള്ള രോഗങ്ങളുള്ളവര്‍, പ്രായമായവര്‍ എന്നിവരെയാണ് വൈറസ് ബാധ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു പ്രാവശ്യം രോഗം വന്ന് അത് മാറി അതുകൊണ്ട് പ്രതിരോധ ശേഷി വര്‍ദ്ധിച്ചു എന്ന് വിചാരിക്കുന്നത് വളരെയധികം മണ്ടത്തരമാണ്. കാരണം പല പഠനങ്ങളിലും ഇത് മിക്കവാറും താല്‍ക്കാലികമാണെന്ന് അഭിപ്രായപ്പെടുന്നു. നെഗറ്റീവ് ആയതു കൊണ്ട് വീണ്ടും രോഗമുണ്ടാവില്ല എന്ന് പറയാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ പൊതുസ്ഥലങ്ങളില്‍ പോവുമ്പോള്‍ ഫേസ്മാസ്‌ക് ധരിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതും അത്യാവശ്യം തന്നെയാണ്.

ശാരീരികോര്‍ജ്ജം സംരക്ഷിക്കുക

ശാരീരികോര്‍ജ്ജം സംരക്ഷിക്കുക

രോഗമുക്തിക്ക് ശേഷവും ശരീരം പഴയതു പോലെ എനര്‍ജറ്റിക് ആവുന്നതിന് വേണ്ടി അല്‍പ സമയം കാത്തുനില്‍ക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഏറ്റവും പ്രധാനപ്പെട്ട ജോലികള്‍ക്ക് മുന്‍ഗണന നല്‍കുകയും മറ്റെല്ലാം ഉപേക്ഷിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ഊര്‍ജ്ജം കഴിയുന്നത്ര സംരക്ഷിക്കുകയും ആരോഗ്യത്തോടെ ഇരിക്കുന്നതിന് ശ്രദ്ധിക്കുകയും ചെയ്യേണ്ടതാണ്. ഇത് കൂടാതെ ശരിയായ പരിചരണവും വിശ്രമവും ആവശ്യമാണെന്ന് മനസ്സിലാക്കുക. അതിനാല്‍ നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോഴെല്ലാം മറ്റുള്ളവരുടെ സഹായവും പിന്തുണയും തേടേണ്ടത് അത്യാവശ്യമാണ്. നെഗറ്റീവ് ആയതു കൊണ്ട് മാത്രം രോഗത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്നില്ല. പിന്നീടുള്ള പരിചരണം തന്നെയാണ് ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കുന്നത്.

English summary

Post Covid Care: Things You Must Do After Recovering From Covid 19

Here in this article we are discussing about the post covid care and things to do after recovering from coronavirus. Take a look.
X
Desktop Bottom Promotion