For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൂടിയ പ്രമേഹം ആര്‍ത്തവത്തെ ബാധിക്കുമോ?

|

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ സ്ത്രീകളില്‍ ഉണ്ടാവുന്നത് സാധാരണമാണ്. എന്നാല്‍ ഇത് രണ്ട് മാസത്തില്‍ കൂടുതല്‍ നിലനിന്നാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ചില അനാരോഗ്യകരമായ അവസ്ഥകള്‍ പലപ്പോഴും സ്ത്രീകളില്‍ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നുണ്ട്. സാധാരണ അവസ്ഥയില്‍ ആര്‍ത്തവചക്രം ഏകദേശം 28 ദിവസം കൂടുമ്പോഴാണ് സംഭവിക്കുന്നത്. എന്നാല്‍ സാധാരണ 21 മുതല്‍ 35 ദിവസം വരെയും ഇത് ഉണ്ടാവുന്നത്. ഇത് സാധാരണ അവസ്ഥയാണ്. നിങ്ങളുടെ ആര്‍ത്തവങ്ങള്‍ക്കിടയിലുള്ള ദിവസങ്ങളുടെ എണ്ണം അനുസരിച്ചാണ് ഇത് അളക്കുന്നത്.

തണുത്തതും ചൂടുള്ളതും കഴിക്കുമ്പോഴല്ല, കഴിച്ചശേഷമാണ് ശ്രദ്ധിക്കേണ്ടത്തണുത്തതും ചൂടുള്ളതും കഴിക്കുമ്പോഴല്ല, കഴിച്ചശേഷമാണ് ശ്രദ്ധിക്കേണ്ടത്

ഏകദേശം ഒരു മാസം നീണ്ടുനില്‍ക്കുന്ന ഈ ചക്രത്തില്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ അണ്ഡോത്പാദനത്തിനും പിന്നീട് ആര്‍ത്തവത്തിനും കാരണമാകുന്നു. ഈ ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ മറ്റ് ശരീര വ്യവസ്ഥകളെയും പ്രവര്‍ത്തനങ്ങളെയും നിങ്ങളുടെ പ്രത്യുത്പാദന വ്യവസ്ഥയെയും ബാധിക്കും. ഈ സങ്കീര്‍ണ്ണമായ ഹോര്‍മോണ്‍ ഇടപെടലുകളുടെ ഫലമായി പ്രമേഹമുള്ള സ്ത്രീകള്‍ക്ക് ചില പ്രത്യേക ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട് അതിനെക്കുറിച്ചാണ് ഈ ലേഖനം പറയുന്നത്. ഇതിനെക്കുറിച്ച് അറിയുന്നതിന് വേണ്ടി വായിക്കൂ.

ക്രമരഹിതമായ ആര്‍ത്തവം

ക്രമരഹിതമായ ആര്‍ത്തവം

പ്രമേഹം വര്‍ദ്ധിക്കുന്നത് സ്ത്രീകളില്‍ ക്രമരഹിതമായ ആര്‍ത്തവത്തിലേക്ക് എത്തിക്കുന്നുണ്ട്. ഇതില്‍ തന്നെ ടൈപ്പ് 2 ഡയബറ്റിസ് ആണ് സ്ത്രീകളില്‍ കൂടുതല്‍ കാണപ്പെടുന്നത്. ഇത് പലപ്പോഴും അനോവുലേഷന്‍ അഥവാ ഓവുലേഷന്‍ ഇല്ലാത്ത അവസ്ഥയിലേക്ക് സ്ത്രീകളെ എത്തിക്കുന്നു. പലപ്പോഴും ഇത്തരം അവസ്ഥകള്‍ സ്ത്രീകളുടെ എന്‍ഡോമെട്രിയത്തേയും ബാധിക്കുന്നുണ്ട്. ഇത് അമിതമായ ബ്ലീഡിംങ് ആര്‍ത്തവ സമയത്ത് ഉണ്ടാവുന്നതിന് കാരണമാകുന്നുണ്ട്. ഈസ്ട്രജന്റെ അളവ് വര്‍ദ്ധിക്കുന്ന അവസ്ഥയില്‍ പലപ്പോഴും ഇത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. ഗര്‍ഭാശയ ക്യാന്‍സറിന് വരെ ഇത് കാരണമാകുന്നു.

പിസിഒഡി

പിസിഒഡി

സ്ത്രീകളില്‍ കണ്ട് വരുന്ന പിസിഓഡി എന്ന രോഗാവസ്ഥയും പ്രമേഹവുമായി ബന്ധപ്പെട്ടതാണ്. കൗമാരപ്രായത്തിലും യൗവ്വനത്തിലുമാണ് ഇത്തരം അപകടകരമായ അവസ്ഥകള്‍ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ടാവുന്നത്. പിസിഓഡിയുള്ള സ്ത്രീകളില്‍ രക്തത്തിലെ ഇന്‍സുലിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുന്നതിനുള്ള അവസ്ഥയിലേക്ക് എത്തിക്കുന്നു. ഇവരില്‍ ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് എന്ന അവസ്ഥ സാധാരണമാണ്. ഇതാണ് പലപ്പോഴും സ്ത്രീകളില്‍ അമിതവണ്ണത്തിനും പ്രമേഹത്തിന്റെ അളവ് നിയന്ത്രിക്കാന്‍ പറ്റാതിരിക്കുന്നതിനും കാരണമാവുന്നത്. ഇത്തരം സ്ത്രീകളില്‍ വിശപ്പ് വളരെ കൂടുതലായിരിക്കും. ഇത് പിന്നീട് കൊഴുപ്പായി മാറുകയും വളരെ അപകടകരമായ അവസ്ഥയിലേക്ക് പ്രമേഹം മാറുകയും തടി വര്‍ദ്ധിക്കുകയും ചെയ്യുന്നു.

എന്‍ഡോമെട്രിയല്‍ ക്യാന്‍സര്‍ സാധ്യത

എന്‍ഡോമെട്രിയല്‍ ക്യാന്‍സര്‍ സാധ്യത

ഗൈനക്കോളജിക്കല്‍ ക്യാന്‍സറാണ് എന്‍ഡോമെട്രിയല്‍ ക്യാന്‍സര്‍. 50 വയസ്സിന് താഴെയുള്ള സ്ത്രീകളില്‍ ഇത് അപൂര്‍വ്വമായി സംഭവിക്കാറുണ്ട്, ആര്‍ത്തവവിരാമത്തിന് ശേഷമുള്ള സ്ത്രീകളില്‍ പെട്ടെന്ന് അത് അപകടം വരുത്തി വെക്കുന്നു. നിങ്ങള്‍ക്ക് ടൈപ്പ് 2 ഡയബറ്റിസ് ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് എന്‍ഡോമെട്രിയല്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്. ഈ അപകടസാധ്യത ടൈപ്പ് 2 പ്രമേഹത്തിന്റെ ഇന്‍സുലിന്‍ പ്രതിരോധവും ഉയര്‍ന്ന ഇന്‍സുലിന്‍ അളവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കരുതപ്പെടുന്നു. പ്രത്യേകിച്ച് അമിതഭാരമുള്ളവരാണെങ്കില്‍ നിങ്ങളുടെ അപകടസാധ്യത ഇനിയും വര്‍ദ്ധിക്കും. ഉയര്‍ന്ന ബിഎംഐ ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. ഇത് അപകടം ക്ഷണിച്ച് വരുത്തുന്നു.

പരിഹാരങ്ങള്‍

പരിഹാരങ്ങള്‍

ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിന് വേണ്ടി കൃത്യമായ ആര്‍ത്തവ ചക്രം ഫോളോ ചെയ്യുന്നതിന് ശ്രമിക്കുക. അതിന് വേണ്ടി ഡോക്ടറെ കാണുകയും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഉണ്ടാവുന്ന മരുന്നുകള്‍ കഴിക്കുകയും ചെയ്യുക. പ്രമേഹമുള്ള സ്ത്രീകള്‍ ആരോഗ്യകരമായ ഭക്ഷണക്രമം, പതിവ് വ്യായാമം എന്നിവ പിന്തുടരാന്‍ ശ്രമിക്കണം. ഇത് കൂടാതെ ജീവിത ശൈലിയിലുണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളില്‍ ആര്‍ത്തവം കൃത്യമാക്കുകയും ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ മറ്റ് ചില രോഗങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിനും ഈ ജീവിതശൈലി നിങ്ങളെ സഹായിക്കുന്നു.

മികച്ച ഉറക്കം

മികച്ച ഉറക്കം

ഉറക്കമില്ലായ്മവും മാനസിക സമ്മര്‍ദ്ദവും പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരു കാരണവശാലും ഉറക്കമിളക്കരുത്. ഇത് പ്രനേഹ സാധ്യത വര്‍ദ്ധിപ്പിക്കുകയും അമിതവണ്ണത്തിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്യുന്നു. ദിവസവും 40 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കുക. എന്നാല്‍ ആര്‍ത്തവ സമയത്ത് വ്യായാമം ചെയ്യാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ആര്‍ത്തവ സമയത്ത് അമിത രക്തസ്രാവം, രക്തം കട്ട പിടിച്ച് പോവുന്നത് തുടങ്ങിയ അവസ്ഥകള്‍ ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. ഇത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നതാണ്. അതുകൊണ്ട് കൃത്യസമയത്ത് അനുയോജ്യമായ ചികിത്സകള്‍ എടുക്കേണ്ടതാണ്.

English summary

Things Women Need to Know About Diabetes and Their Period In Malayalam

Things women need to know about diabetes and their period in malayalam. Take a look.
Story first published: Thursday, December 9, 2021, 18:05 [IST]
X
Desktop Bottom Promotion