Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
ടോയ്ലറ്റ് സീറ്റിനേക്കാൾ മോശമാണ് ഇവയെല്ലാം, കാരണം
അണുബാധ നമ്മുടെ ആരോഗ്യത്തെ ചില്ലറയല്ല ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം കൂടുതൽ ശ്രദ്ധിച്ചാൽ അത് നിങ്ങളുടെ ആരോഗ്യത്തിനെ എത്രത്തോളം ബാധിക്കുന്നുണ്ട് എന്നതും അറിയേണ്ടതാണ്. അണുബാധ അല്ലെങ്കിൽ എന്തെങ്കിലും തരത്തിലുള്ള ഇൻഫെക്ഷൻ നമ്മുടെ തന്നെ ചില തെറ്റുകൾ കൊണ്ട് സംഭവിക്കാറുണ്ട്. അതിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാം.
നമ്മൾ സാധാരണയായി പബ്ലിക്ക് ടോയിലറ്റ് ഉപയോഗിക്കുമ്പോൾ അണുബാധ ഭയന്ന് സാനിറ്റൈസർ ഉപയോഗിക്കാറുണ്ട്. ഇത്തരം ഭയം തീർച്ചയായും നല്ല കാര്യം തന്നെ. എന്നാൽ ടോയിലറ്റ് സീറ്റിനേക്കാൾ ഭീഷണി ഉയർത്തുന്ന മറ്റ് പല കാര്യങ്ങളും ഉണ്ട്. അങ്ങനെ നാം പലപ്പോഴും അവഗണിക്കുന്ന 10 കാര്യങ്ങൾ നോക്കാം.

പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്‌പോഞ്ച്
നമ്മൾ അടുക്കളയിൽ പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്‌പോഞ്ചിന്റെ ഓരോ ചതുരശ്ര ഇഞ്ചിലും 10 മില്ല്യൺ ബാക്റ്റീരിയ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇത് ഒരു ടോയിലറ്റ് സീറ്റ് ഉപയോഗിക്കുന്നതിന്റെ 2,00,000 മടങ്ങ് കൂടുതലാണ്. ഇത് നമ്മുടെ ആരോഗ്യത്തെ ബാധിക്കാം

ചോപ്പിംഗ് ബോർഡ്
മാംസ്യങ്ങൾ കട്ട് ചെയ്യാൻ ഉപയോഗിക്കുന്ന ചോപ്പിംഗ് ബോർഡ് കഴുകാതെ വയ്‌ക്കുമ്പോൾ അതിൽ വിസർജ്ജ്യത്തിൽ ഉള്ള അത്രയും ബാക്റ്റീരിയകൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ഇങ്ങനെ കഴുകാതെ വയ്ക്കുന്ന ചോപ്പിംഗ് ബോർഡുകളിൽ ടോയ്‌ലറ്റ് സീറ്റിനേക്കാൾ 200 മടങ്ങ് വിസർജ്ജ്യ ബാക്ടീരിയകളുണ്ട്.

കാർപെറ്റ്
കാർപെറ്റുകളുടെ ഒരു ചതുരശ്ര ഇഞ്ചിൽ 2,00,000 ബാക്ടീരിയകളെങ്കിലും ഉണ്ടാകും, ഇത് ടോയ്‌ലറ്റ് സീറ്റിനേക്കാൾ 400 മടങ്ങ് മലിനമാണെന്നും പറയപ്പെടുന്നു.

ഐസ്
അമേരിക്കയിൽ വിവിധ റെസ്‌റ്റോറന്റുകളിൽ നടത്തിയ പഠനത്തിൽ പറയുന്നത്, ഐസിൽ റെസ്റ്റോറന്റ് ടോയ്‌ലറ്റിലെ വെള്ളത്തേക്കാൾ കൂടുതൽ ബാക്ടീരിയകൾ ഉണ്ടെന്നാണ്.

ടൂത്ത്ബ്രഷ്
അത്ഭുതപ്പെടേണ്ട, നമ്മളിൽ പലരും ടൂത്ത്ബ്രഷ് ബാത്ത് റൂമിൽ സൂക്ഷിക്കുന്നവരാണ്. ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യുമ്പോൾ അതിലെ ബാക്റ്റീരിയ 6 ഫീറ്റ് വരെ സഞ്ചരിക്കുകയും വായുവിൽ 2 മണിക്കൂർ നിൽക്കുകയും ചെയ്യും. അതിനാൽ തന്നെ ടൂത്ത്ബ്രഷ് ബാത്ത്റൂമിൽ സൂക്ഷിക്കുന്നത് ആരോഗ്യകരമല്ല.

ഓഫീസ് ഡെസ്‌ക്
അത്ഭുതപ്പെടേണ്ട, നമ്മൾ ദിവസത്തിൽ കൂടുതൽ സമയവും ചിലവഴിക്കുന്ന സ്ഥലമാണ് ഓഫീസ് ഡെസ്‌ക്. ഒരു പഠനത്തിൽ പറയുന്നത് ടോയ്‌ലറ്റ് സീറ്റിൽ ഉള്ളതിനേക്കാൾ 400 മടങ്ങ് കൂടുതൽ ബാക്റ്റീരിയ ഉണ്ടെന്നാണ് പറയുന്നത്, ഇൻഫ്ലുവൻസ് വൈറസുകളാണ് ഇതിൽ കൂടുതലായും കണ്ടെത്തിയത്.

സെൽ ഫോൺ
മൊബൈൽ ഫോണിൽ ടോയ്‌ലറ്റ് സീറ്റിൽ ഉള്ളതിനേക്കാൾ 10 മടങ്ങ് കൂടുതൽ ബാക്റ്റീരിയ ഉണ്ടെന്നാണ് പറയപ്പെടുന്നത്. അതിനാൽ തന്നെ മൊബൈൽ ഫോൺ ദിവസേനെ ക്ലീൻ ചെയ്യുന്നത് എന്തുകൊണ്ടും നല്ലതുതന്നെ.

റെസ്‌റ്റ്‌റൂമിന്റെ തറ
ആളുകൾ അവരുടെ വൃത്തിയില്ലാത്ത ഷൂ ഉപയോഗിച്ച് തറയിലൂടെ നടക്കുമ്പോൾ തറ മലിനമാകുമെന്ന് നമുക്ക് അറിയാം എന്നാൽ ഇത്തരം തറയിലുള്ള ബാക്റ്റീരിയ ടോയിലറ്റ് സീറ്റിലുള്ളതിനേക്കാൾ കൂടുതലാണ്. പൊതു വിശ്രമമുറികളിൽ ഒരു ചതുരശ്ര ഇഞ്ചിന് 1.5 മുതൽ 2 മില്ല്യൺ വരെ ബാക്ടീരിയകളാണുള്ളത്, അതേസമയം ശരാശരി ടോയ്‌ലറ്റ് സീറ്റിൽ 50 മാത്രമേയുള്ളൂ.



Click it and Unblock the Notifications
