For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്രൈറ്റിസ് ഉള്ളവരെങ്കില്‍ ഇതൊന്നും ചെയ്യരുത്: അപകടം

|

ആര്‍ത്രൈറ്റിസ് നമ്മുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ് എന്നതാണ് സത്യം. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ നാം ശ്രദ്ധിക്കേണ്ടതായ കാര്യം എന്ന് പറയുന്നത് എപ്പോഴും എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യരുത് എന്നതാണ്. സന്ധികളില്‍ അമിത വേദനയുണ്ടാക്കുന്ന ഈ അവസ്ഥ അല്‍പം വെല്ലുവിളി ഉയര്‍ത്തുന്നത് തന്നെയാണ്. എല്ലുകളുടെ പ്രവര്‍ത്തനങ്ങളില്‍ ഇത് കാര്യമായ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ചെയ്യാന്‍ പാടുന്നതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങളെക്കുറിച്ച് നാം തിരിച്ചറിയേണ്ടതാണ്. ആര്‍ത്രൈറ്റിസിന്റെ ഫലമായി നിങ്ങളില്‍ നീര്‍വീക്കം, കാഠിന്യം, ചലന ശേഷി കുറയുക, തുടങ്ങി ദൃശ്യമായ വൈകല്യങ്ങള്‍ കാണപ്പെടുന്നു.

Things To Stop Doing If You Are A Arthritis

എന്നാല്‍ രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിന് വ്യായാമം ഒഴിച്ച് കൂടാനാവാത്തതാണ് പക്ഷേ ആര്‍ത്രൈറ്റിസ് രോഗികള്‍ക്ക് വ്യായാമം എല്ലായ്പ്പോഴും പ്രധാനപ്പെട്ടതാണ് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. പക്ഷേ വ്യായാമം ചെയ്യുമ്പോള്‍ ചെയ്യേണ്ടത് ഏതൊക്കെയെന്നും എന്തൊക്കെയെന്നും മനസ്സിലാക്കേണ്ടതാണ്. രോഗം സന്ധികളെ ബാധിക്കുന്നതിനാല്‍, വ്യായാമ വേളയില്‍ ചില ചലനങ്ങളോ തെറ്റായ പോസ്ച്ചറുകളോ എല്ലാം പലപ്പോഴും നിങ്ങളുടെ സന്ധിയെ കൂടുതല്‍ തകരാറിലാക്കുകയും രോഗലക്ഷണങ്ങള്‍ വഷളാക്കുകയും ചെയ്യും. ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടവ എന്തൊക്കെയെന്ന് നോക്കാം.

ഒഴിവാക്കേണ്ട കാര്യങ്ങള്‍

ഒഴിവാക്കേണ്ട കാര്യങ്ങള്‍

ഓട്ടം, ജോഗിംഗ് തുടങ്ങിയ വ്യായാമങ്ങള്‍ ആര്‍ത്രൈറ്റിസ് രോഗികള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ഇത് നിരന്തരമായി ചെയ്യുന്നത് പലപ്പോഴും നിങ്ങളുടെ കാല്‍മുട്ടിന്റെ സന്ധികളില്‍നേരിട്ട് സ്വാധീനം ചെലുത്തുകയും അതോടൊപ്പം തന്നെ കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങളും സന്ധിവേദനയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ ഉയര്‍ന്ന ഇംപാക്ട് എയ്‌റോബിക്‌സ്, ജമ്പിംഗ്, സ്‌കിപ്പിംഗ് എന്നിവ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അതോടൊപ്പം ഭാരോദ്വഹനം ഒഴിവാക്കുക, കാരണം ഇത് സന്ധികളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ ഫലമായി കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.

ഒഴിവാക്കേണ്ട കാര്യങ്ങള്‍

ഒഴിവാക്കേണ്ട കാര്യങ്ങള്‍

ബാസ്‌ക്കറ്റ് ബോള്‍, ടെന്നീസ് ബോള്‍, വോളിബോള്‍ പോലുള്ള കായിക വിനോദങ്ങളും അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതാണ്. കാരണം ഇവയിലെല്ലാം പെട്ടെന്നുള്ള ചലനങ്ങള്‍ ആവശ്യമായി വരുന്നു. അത് പലപ്പോഴും നിങ്ങളില്‍ പ്രശ്‌നം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഇത് സന്ധികളില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി വേദന വര്‍ദ്ധിപ്പിക്കുന്നു. ഇത് വിടാതെ പിന്തുടരുന്ന വേദനയിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

ഒഴിവാക്കേണ്ട കാര്യങ്ങള്‍

ഒഴിവാക്കേണ്ട കാര്യങ്ങള്‍

ആര്‍ത്രൈറ്റിസ് രോഗമുള്ളവരും രോഗസാധ്യത മുന്നില്‍ കാണുന്നവരും ഒരിക്കലും പടികള്‍ കയറുകയോ കൂടുതല്‍ ഇറങ്ങുകയോ ചെയ്യുന്നത് ഒഴിവാക്കേണ്ടതാണ്. കാരണം ഇത്തരത്തില്‍ ചെയ്യുന്നത് പരമാവധി ഒഴിവാക്കിയാല്‍ വേദനയില്ലാതെ നിങ്ങള്‍ക്ക് മുന്നോട്ട് പോവാം. എന്നാല്‍ ഇത് സ്ഥിരമായി ചെയ്യുന്നവരാണെങ്കില്‍ അവര്‍ക്ക് കാല്‍മുട്ടില്‍ വേദന വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കണം. നടക്കുമ്പോള്‍ പോലും അതീവ ശ്രദ്ധ ആവശ്യമാണ്. പ്രത്യേകിച്ച് ട്രക്കിംഗ് പോലുള്ള വിനോദ സഞ്ചാര മേഖലകളില്‍ പോവുന്നവര്‍ അല്‍പം ശ്രദ്ധിക്കണം. ഇത് സന്ധികളില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. അത് പ്രശ്‌നമുണ്ടാക്കുന്നതാണ് എന്നത് തിരിച്ചറിയണം.

ഒഴിവാക്കേണ്ട കാര്യങ്ങള്‍

ഒഴിവാക്കേണ്ട കാര്യങ്ങള്‍

ഇനി ചെരുപ്പ് ധരിക്കുന്ന കാര്യത്തില്‍ കൂടി ശ്രദ്ധ അവശ്യമാണ്. കാരണം അശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന അവസ്ഥയില്‍ സന്ധിവേദന വര്‍ദ്ധിക്കുന്നു. അനുയോജ്യമല്ലാത്ത ചെരുപ്പ് ധരിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ കാലുകളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു. അത് കൂടാതെ ഹീല്‍സ് ഉള്ള ചെരുപ്പുകള്‍ ധരിക്കുന്നവരിലും വേദന വിട്ടുമാറാതെ നില്‍ക്കുന്നു. ഇരിക്കുമ്പോള്‍ പോലും അതീവ ശ്രദ്ധ അത്യാവശ്യമാണ്. ഇത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നാം ശ്രദ്ധിച്ചില്ലെങ്കില്‍ അത് വേദന വിട്ടുമാറാതിരിക്കുന്നതിന് കാരണമാകുന്നു.

ഒഴിവാക്കേണ്ട കാര്യങ്ങള്‍

ഒഴിവാക്കേണ്ട കാര്യങ്ങള്‍

വ്യായാമം ചെയ്യുമ്പോള്‍ അത് മിതമായി ചെയ്യുന്നതിന് ശ്രദ്ധിക്കണം. അമിതമായി ചെയ്യുന്ന വ്യായാമം നിങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. പെട്ടെന്ന് ചെയ്യുന്ന വ്യായാമവും പ്രത്യേക ചലനങ്ങളും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. മിതമായ വ്യായാമത്തിലൂടെ മാത്രമേ നമുക്ക് രോഗാവസ്ഥയെ ഇല്ലാതാക്കാന്‍ സാധിക്കൂ. നിങ്ങള്‍ വ്യായാമം ചെയ്യുമ്പോള്‍ വേദന വര്‍ദ്ധിക്കുകയാണെങ്കില്‍ ഉടന്‍ നിര്‍ത്തണം. എന്നാല്‍ വേദന വരാതിരിക്കാന്‍ പലരും വേദനസംഹാരികളായ ഗുളികകള്‍ കഴിക്കുന്നുണ്ട്. അതും പ്രശ്‌നമാണ്. ഇത് കൂടാതെ യോഗ ചെയ്യുമ്പോഴും അല്‍പം ശ്രദ്ധ വേണം. ഇത്രയും കാര്യങ്ങള്‍ ആര്‍ത്രൈറ്റിസ് ഉള്ള ഏതൊരു വ്യക്തിയും അറിഞ്ഞിരിക്കണം.

നടുവേദന പെട്ടെന്ന് മാറ്റും നടുവിന് ഉറപ്പ് നല്‍കും യോഗാസനങ്ങള്‍നടുവേദന പെട്ടെന്ന് മാറ്റും നടുവിന് ഉറപ്പ് നല്‍കും യോഗാസനങ്ങള്‍

അപ്പന്റിസൈറ്റിസ് ഗുരുതരമാക്കും ഈ ചെറിയ അശ്രദ്ധഅപ്പന്റിസൈറ്റിസ് ഗുരുതരമാക്കും ഈ ചെറിയ അശ്രദ്ധ

English summary

Things To Stop Doing If You Are A Arthritis Patient In Malayalam

Here in this article we are discussing about some things to stop doing if you are a arthritis patient in malayalam. Take a look.
Story first published: Friday, July 8, 2022, 17:39 [IST]
X
Desktop Bottom Promotion