For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് വാക്‌സിന്‍ എടുക്കുന്നവര്‍ ഒരിക്കലും മറക്കരുത് ഇക്കാര്യങ്ങള്‍

|

ഒരു വര്‍ഷത്തിലേറെയായി കോവിഡ് വൈറസ് ലോകത്തിന്റെ ഉറക്കം കെടുത്തുകയാണ്. ഇതിനെതിരേയുള്ള പോരാട്ടത്തിന്റെ ഫലമായി പ്രതിരോധ വാക്‌സിനുകള്‍ വികസിപ്പിച്ചെടുക്കാന്‍ നമുക്ക് സാധിച്ചു. എന്നാല്‍ വാക്‌സിന്‍ എടുത്തതുകൊണ്ടുമാത്രം വൈറസ് ബാധിക്കാതിരിക്കണമെന്നില്ല. നിങ്ങള്‍ വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞാലും സാമൂഹിക അകലം, ശുചിത്വം, മാസ്‌ക് എന്നിവ തുടരേണ്ടതാണ്.

Most read: വാക്‌സിന്‍ എടുത്താലും കോവിഡ് ബാധിക്കുമോ? കണക്കുകള്‍ പുറത്തുവിട്ട് സര്‍ക്കാര്‍Most read: വാക്‌സിന്‍ എടുത്താലും കോവിഡ് ബാധിക്കുമോ? കണക്കുകള്‍ പുറത്തുവിട്ട് സര്‍ക്കാര്‍

45 വയസിന് മുകളിലുള്ള ലക്ഷക്കണക്കിനു പേര്‍ ഇതിനകം വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു. മെയ് 1 മുതല്‍ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോള്‍ കോവിഡ് -19 നെതിരായ പോരാട്ടം അതിന്റെ ഉച്ചസ്ഥായിയിലാണ്. അതിനാല്‍ വാക്‌സിന്‍ സ്വീകരിച്ചതിനുശേഷം നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വാക്‌സിന്റെ ഫലം പൂര്‍ണമായി നിങ്ങളുടെ ശരീരത്തിന് ലഭിച്ച് വൈറസിനെതിരേ പ്രതിരോധം തീര്‍ക്കണമെങ്കില്‍ ഇക്കാര്യങ്ങള്‍ മറക്കാതെ ചെയ്യുക.

ഉറക്കം

ഉറക്കം

വാക്‌സിനേഷന്‍ എടുക്കുന്നതിന് ഒരാഴ്ച മുന്‍പ് ദിവസവും രാത്രിയില്‍ കുറഞ്ഞത് ആറ് മണിക്കൂര്‍ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ശക്തമായ പ്രതിരോധ വ്യവസ്ഥ തീര്‍ക്കാന്‍ ഉറക്കം നിങ്ങളെ സഹായിക്കും. നല്ല ഉറക്കം ലഭിക്കുന്നതിനുള്ള നടപടികള്‍ നിങ്ങള്‍ കൈക്കൊള്ളുക.

പ്രോബയോട്ടിക് കഴിക്കുക

പ്രോബയോട്ടിക് കഴിക്കുക

നമ്മുടെ പ്രതിരോധശേഷിയുടെ 70 ശതമാനവും ഉദരസംബന്ധമായാണ് നടക്കുന്നത്. അതിനാല്‍ എല്ലായ്‌പ്പോഴും നിങ്ങളുടെ ദഹനത്തെ ആരോഗ്യകരമായി നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. പ്രോബയോട്ടിക്കുകള്‍ കഴിക്കുന്നത് നല്ല കുടല്‍ ബാക്ടീരിയകളെ വളര്‍ത്തുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും.

Most read:അറിഞ്ഞിരിക്കൂ, കോവിഡ് വാക്‌സിന്റെ ഈ പാര്‍ശ്വഫലങ്ങള്‍Most read:അറിഞ്ഞിരിക്കൂ, കോവിഡ് വാക്‌സിന്റെ ഈ പാര്‍ശ്വഫലങ്ങള്‍

ശ്വസനം

ശ്വസനം

വിട്ടുമാറാത്ത സമ്മര്‍ദ്ദം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയേക്കാം. നിശിതമോ വിട്ടുമാറാത്തതോ ആയ സമ്മര്‍ദ്ദം വാക്‌സിനോടുള്ള നിങ്ങളുടെ പ്രതികരണത്തെ ദുര്‍ബലപ്പെടുത്തും. അതിനാല്‍ ശാന്തമായ വ്യായാമങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക, നിങ്ങളുടെ മനസിനെ ശാന്തതയോടെ സൂക്ഷിക്കുക. ധ്യാനം അല്ലെങ്കില്‍ അരോമാതെറാപ്പി പരിശീലിക്കുക.

പുകവലി ഒഴിവാക്കുക

പുകവലി ഒഴിവാക്കുക

പുകവലിക്കുന്നത് ശരീരത്തിന് മോശമാണെന്ന കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ? പ്രത്യേകിച്ച് ഇത്തരമൊരു അവസ്ഥയില്‍ നിങ്ങള്‍ തീര്‍ച്ചയായും ഈ മോശം ശീലത്തില്‍ നിന്ന് വിട്ടുനില്‍ക്കുക. കാരണം പുകവലിക്കുന്നത് വാക്‌സിനുകളിലേക്കുള്ള ആന്റിബോഡി പ്രതികരണം കുറയ്ക്കും.

Most read:കോവിഡ് രണ്ടാംതരംഗം; കുട്ടികളിലെ ഈ ലക്ഷണങ്ങള്‍ കരുതിയിരിക്കൂMost read:കോവിഡ് രണ്ടാംതരംഗം; കുട്ടികളിലെ ഈ ലക്ഷണങ്ങള്‍ കരുതിയിരിക്കൂ

മദ്യം ഉപയോഗിക്കരുത്

മദ്യം ഉപയോഗിക്കരുത്

പുകയില പോലെ തന്നെ മദ്യവും നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണ്. വാക്‌സിനേഷന്‍ എടുക്കുന്നതിന് 3-4 ദിവസം മുമ്പ് മദ്യം കഴിക്കുന്നത് നിര്‍ത്തുന്നത് നല്ലതാണ്. കാരണം ഇത് വാക്‌സിനോടുള്ള ശരീരത്തിന്റെ പ്രതികരണത്തെ ദുര്‍ബലപ്പെടുത്തും. വാക്‌സിന്‍ ലഭിക്കുന്നതിന് 3 ദിവസം മുമ്പും അതിനു ശേഷവും മദ്യം ഒഴിവാക്കുക. അമിതമായി മദ്യപിക്കുന്നവര്‍ ഡോസ് ലഭിക്കുന്നതിന് 45 ദിവസം മുമ്പ് അത് കുറയ്‌ക്കേണ്ടതാണ്.

സിങ്ക് അടങ്ങിയ ഭക്ഷണം കഴിക്കുക

സിങ്ക് അടങ്ങിയ ഭക്ഷണം കഴിക്കുക

ആന്റിബോഡി പ്രതികരണം വര്‍ദ്ധിപ്പിക്കുന്നതിന് പേരുകേട്ട പോഷകമാണ് സിങ്ക്. അതിനാല്‍ ഡോസ് ലഭിക്കുന്നതിന് രണ്ടാഴ്ച മുമ്പെങ്കിലും നിങ്ങളുടെ ഭക്ഷണത്തില്‍ സിങ്ക് ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ഇത് മൃഗ പ്രോട്ടീന്‍, മുളപ്പിച്ച ഭക്ഷണം, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ശരീരത്തിലെ സിങ്കിന്റെ അപര്യാപ്തത ദഹനത്തിനും ആരോഗ്യത്തിനും ദോഷകരമാണ്.

Most read:ഇതിനകം കോവിഡ് വന്നുപോയോ നിങ്ങള്‍ക്ക് ? ഈ ലക്ഷണങ്ങള്‍ പറയുംMost read:ഇതിനകം കോവിഡ് വന്നുപോയോ നിങ്ങള്‍ക്ക് ? ഈ ലക്ഷണങ്ങള്‍ പറയും

പ്രോട്ടീന്‍ കഴിക്കുക

പ്രോട്ടീന്‍ കഴിക്കുക

ശക്തമായ രോഗപ്രതിരോധം തീര്‍ക്കാന്‍ ഭക്ഷണം ശ്രദ്ധിക്കുക എന്നതാണ് ഏറ്റവും അടിസ്ഥനപരമായ കാര്യം. ഇതിനായി നിങ്ങളുടെ ഭക്ഷണത്തില്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്തുക. പ്രായമായവര്‍ക്ക് പ്രത്യേകിച്ച് ശരീരത്തില്‍ പ്രോട്ടീന്‍ കുറവുണ്ടാകാം. അതിനാല്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളായ ബ്രോക്കോളി, തൈര്, പാല്‍, മുട്ട, അമരപ്പയര്‍, സീ ഫുഡ് എന്നിവ കഴിക്കുക.

ശ്രദ്ധിക്കാന്‍

ശ്രദ്ധിക്കാന്‍

കോവിഡ് വാക്‌സിന്റെ പ്രതിരോധശേഷി ഇപ്പോഴും സംശയാസ്പദമായതിനാല്‍, വാക്‌സിന്‍ നിങ്ങള്‍ക്കായി പ്രവര്‍ത്തിപ്പിക്കുന്നതിന് ഒരു നിശ്ചിത സമയം വരെ നിങ്ങള്‍ അതീവ മുന്‍കരുതല്‍ പാലിക്കേണ്ടത് നിര്‍ണായകമാണ്. അതിനാല്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിച്ച് വാക്‌സിന്‍ കൃത്യമായി ഫലിക്കാന്‍ നിങ്ങളുടെ ശരീരത്തെ തയാറാക്കി നിര്‍ത്തുക. പ്രത്യേകിച്ചും നിങ്ങള്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള ആളാണെങ്കില്‍. കോവിഡ് വാക്‌സിനില്‍ നിന്ന് പരമാവധി പരിരക്ഷ ലഭിക്കാന്‍, ശരിയായ സമയത്ത്, വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിക്കുക.

Most read:കോവിഡ് വൈറസ്; വകഭേദങ്ങളിലെ അപകടം ഇതാണ്Most read:കോവിഡ് വൈറസ്; വകഭേദങ്ങളിലെ അപകടം ഇതാണ്

വാക്‌സിന്റെ പാര്‍ശ്വഫലങ്ങള്‍

വാക്‌സിന്റെ പാര്‍ശ്വഫലങ്ങള്‍

വാക്‌സിനുകളുടെ പാര്‍ശ്വഫലങ്ങള്‍ സാധാരണമാണ്. ഇത് സ്വാഭാവികമായും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഭേതമാകും. കൈയിലെ വേദന അല്ലെങ്കില്‍ നീര്‍വീക്കം, നേരിയ പനി, ക്ഷീണം, സന്ധി വേദന അല്ലെങ്കില്‍ പേശിവേദന, തലവേദന എന്നിവയാണ് സാധാരണയായി വാക്‌സിനെടുത്താല്‍ നേരിട്ടേക്കാവുന്ന പാര്‍ശ്വഫലങ്ങള്‍.

Most read:കൊവിഡ് രണ്ടാം തരംഗം; കുട്ടികളിലും അതീവ അപകടം, നിസ്സാരമാക്കരുത്Most read:കൊവിഡ് രണ്ടാം തരംഗം; കുട്ടികളിലും അതീവ അപകടം, നിസ്സാരമാക്കരുത്

English summary

Things To Remember If You Are Getting Covid Vaccine in malayalam

Here are the things to remember if you are getting covid vaccine in malayalam. Take a look.
Story first published: Monday, April 26, 2021, 10:12 [IST]
X
Desktop Bottom Promotion