For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് 19: രണ്ടാംതരംഗത്തിലെ ഈ തെറ്റുകള്‍ ഇനി ആവര്‍ത്തിച്ചാല്‍ അടുത്ത ദുരിതം

|

കൊറോണ വൈറസിന്റെ രണ്ടാം തരംഗം രാജ്യത്ത് വളരെയേറെ പ്രതിസന്ധികള്‍ സൃഷ്ടിച്ചു. മുന്‍പത്തേതിനേക്കാളും വളരെയേറെ കോവിഡ് കേസുകള്‍ ചുരുങ്ങിയ സമയത്ത് വര്‍ദ്ധിച്ചു. ഇത് പലരുടെയും ജീവിതത്തെ തടസ്സപ്പെടുത്തുക മാത്രമല്ല, ഇന്ത്യയുടെ മെഡിക്കല്‍ സൗകര്യങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും വലിയ തോതില്‍ പ്രശ്‌നം സൃഷ്ടിക്കുകയും ചെയ്തു. കോവിഡ് രണ്ടാംതരംഗത്തില്‍ വൈറസിന്റെ പലപല വകഭേദങ്ങളെയും നാം കണ്ടു. ഇത്തരം വകഭേദങ്ങള്‍ ഈ കാലയളവില്‍ നിരവധി ജീവനുകളും അപഹരിച്ചു. നിലവില്‍, രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടാവുകയും രണ്ടാം തരംഗ ഭീതി വിട്ടൊഴിയുന്ന അവസ്ഥയുമാണ്.

Most read: കോവിഡില്‍ 'വില്ലന്‍'; ലാംഡ വകഭേദത്തെ കരുതിയിരിക്കണം

എന്നിരുന്നാലും, രാജ്യം അണ്‍ലോക്ക് ചെയ്ത് സാധാരണ അവസ്ഥയിലേക്ക് മടങ്ങുമ്പോള്‍, രണ്ടാമത്തെ തരംഗത്തിനിടയില്‍ ഉണ്ടായ ശാരീരികവും മാനസികവുമായ കഷ്ടപ്പാടുകളുടെ ആഘാതം ആളുകള്‍ ഓര്‍ക്കുന്നത് നല്ലതാണ്. ഒരു മൂന്നാം തരംഗ സാധ്യത നമ്മുടെ തലയ്ക്ക് മുകളിലൂടെ ഉയര്‍ന്നുവരാനുള്ള സാധ്യത കൂടുതലായതിനാല്‍, കോവിഡ് പ്രതിരോധത്തില്‍ ചില തെറ്റുകള്‍ ഒഴിവാക്കേണ്ടത് പ്രധാനമാണ്. ഇത്രയും കാലത്തെ കോവിഡ് ജീവിതം ജനങ്ങളെ പഠിപ്പിച്ച ചില കാര്യങ്ങളും മൂന്നാം തരംഗ കോവിഡ് പ്രതിരോധിക്കാന്‍ ഒഴിവാക്കേണ്ട ചില തെറ്റുകളും ഈ ലേഖനത്തില്‍ വായിച്ചറിയാം.

പുതിയ വകഭേദങ്ങള്‍ വളരെ അപകടകരം

പുതിയ വകഭേദങ്ങള്‍ വളരെ അപകടകരം

രണ്ടാം തരംഗത്തില്‍ കണ്ടുവന്ന കോവിഡ് കേസുകളിലെ വര്‍ധന എല്ലാവരേയും അത്ഭുതപ്പെടുത്തി. എന്നിരുന്നാലും, ഇത് രോഗത്തിന്റെ ഉയര്‍ന്ന തോതിലുള്ള പകര്‍ച്ചാസാധ്യത അടിവരയിടുന്നു. അതിനാല്‍തന്നെയാണ് കൊറോണ വൈറസിന്റെ മറ്റൊരു തരംഗത്തെ തടയാന്‍ നിങ്ങള്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടതും. പുതിയതായി ഉയര്‍ന്നുവരുന്ന വകഭേദങ്ങളാണ് മനുഷ് ജീവന് വലിയ അപകടം ഉണ്ടാക്കുന്നത്. ഉയര്‍ന്ന പകര്‍ച്ചാ നിരക്കും വാക്‌സിന്‍ ഫലപ്രദമാകാത്തതുമാണ് ഈ വകഭേദങ്ങള്‍ ഭീകരത സൃഷ്ടിക്കാന്‍ കാരണം. ഡെല്‍റ്റ, കാപ്പ, ലാംഡ തുടങ്ങിയ വകഭേദങ്ങളെ കരുതിയിരിക്കണമെന്ന് ലോകാരോഗ്യ സംഘടന തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജാഗ്രത കൈവിടാന്‍ സമയമായില്ല

ജാഗ്രത കൈവിടാന്‍ സമയമായില്ല

കോവിഡ് കേസുകളുടെ എണ്ണം കുറയുന്നത് ഒരു പച്ച സിഗ്‌നലായി ആരും തെറ്റിദ്ധരിക്കരുത്. ലോക്ക്ഡൗണുകള്‍, നിയന്ത്രണങ്ങള്‍, ക്വാറന്റൈന്‍ നിയമങ്ങള്‍ എന്നിവയാണ് വൈറസിന്റെ വ്യാപനം ഉള്‍ക്കൊള്ളാനായി രാജ്യം സ്വീകരിച്ച പ്രതിരോധ നടപടികള്‍. എന്നാല്‍, രണ്ടാമത്തെ തരംഗത്തിന് മുമ്പ് കോവിഡ് വൈറസിനെ നിസ്സാരമായി എടുക്കുന്ന അതേ തെറ്റ് ഇത്തവണയും ആവര്‍ത്തിക്കുന്ന സ്ഥിതിയാണ് പലയിടത്തും ഉണ്ടായത്. ഒപ്പം ഉയര്‍ന്നുവരുന്ന വകഭേദങ്ങളെക്കുറിച്ചുള്ള ജാഗ്രതക്കുറവും കോവിഡ് തടയാന്‍ പ്രാവര്‍ത്തികമായില്ല. അതിനാല്‍, അടുത്ത ഒരു തരംഗസാധ്യത മുന്നില്‍ക്കണ്ട് നാം ജാഗ്രത പാലിക്കുകയും എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കുകയും വേണം.

Most read:ശ്രദ്ധയില്ലെങ്കില്‍ ഗുരുതര പ്രശ്‌നം; ലോങ് കോവിഡ് ലക്ഷണം അവഗണിക്കരുത്

സാമൂഹിക അകലവും ഇരട്ട മാസ്‌കിംഗും

സാമൂഹിക അകലവും ഇരട്ട മാസ്‌കിംഗും

കോവിഡിന്റെ രണ്ടാമത്തെ തരംഗം മൂലമുണ്ടായ കഷ്ടതകള്‍ അനുഭവിച്ചതിനുശേഷം മാത്രമാണ് സാമൂഹിക അകലം, ഇരട്ട മാസ്‌കിംഗ് എന്നിവയുടെ യഥാര്‍ത്ഥ മൂല്യം പല ആളുകള്‍ക്ക് മനസ്സിലായിത്തുടങ്ങിയത്. തിരക്കേറിയ സ്ഥലങ്ങളാണ് ഏറ്റവും അപകടസാധ്യതയുള്ള പ്രദേശങ്ങള്‍, അതിനാലാണ് സാമൂഹിക അകലം ഒരു പ്രധാന പങ്ക് വഹിക്കുന്നത്. കൂടാതെ, നിങ്ങളുടെ മാസ്‌കുകള്‍ പതിവായി ധരിക്കേണ്ടതും പ്രധാനമാണ്. നിലവിലെ സാഹചര്യത്തില്‍ ഇരട്ട മാസ്‌കിംഗ് ആണ് കൂടുതല്‍ ഫലപ്രദമെന്ന് വിദഗ്ധര്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിങ്ങളുടെ കൈ ഇടയ്ക്കിടെ കഴുകുക, ആവശ്യമുള്ളപ്പോള്‍ മാത്രം വീടിന് പുറത്തിറങ്ങുക. കോവിഡ് കേസുകളുടെ എണ്ണം കുറയുന്നതിലൂടെ വൈറസ് ഇല്ലാതായെന്ന് ഒരിക്കലും കരുതരുത്.

വാക്‌സിനേഷന് മുന്‍ഗണന

വാക്‌സിനേഷന് മുന്‍ഗണന

പ്രവചനാതീതതയാണ് കോവിഡിനെ കൂടുതല്‍ അപകടകരമാക്കുന്നത്. ആര്‍ക്കും എവിടെനിന്നു വേണമെങ്കിലും വൈറസ് ബാധിക്കാം. ചിലര്‍ക്ക് മിതമായതോ കഠിനമായതോ ആയ അണുബാധകള്‍ക്കുള്ള സാധ്യതയുണ്ടെങ്കിലും മറ്റുള്ളവര്‍ക്ക് രോഗലക്ഷണങ്ങളൊന്നും കാണിക്കാറുമില്ല. അതിനാല്‍, ഇപ്പോള്‍, കോവിഡിനെ പ്രതിരോധിക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗം പ്രതിരോധ കുത്തിവയ്പ്പുകളാണ്. വാക്‌സിനെടുക്കാന്‍ ആളുകള്‍ ശങ്കിച്ചുനില്‍ക്കുന്നുണ്ടെങ്കിലും വൈറസിനെതിരെ പ്രതിരോധശേഷി നേടാനുള്ള ഒരേയൊരു മാര്‍ഗ്ഗമാണ് ഇത്.

Most read:അബോര്‍ഷന് വരെ സാധ്യത; സിക്ക വൈറസ് ഗര്‍ഭിണികള്‍ക്ക് കൂടുതല്‍ അപകടം

അടിയന്തിര സാഹചര്യങ്ങളില്‍ മാത്രം യാത്ര ചെയ്യുക

അടിയന്തിര സാഹചര്യങ്ങളില്‍ മാത്രം യാത്ര ചെയ്യുക

കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിത്തുടങ്ങിയ ഉടനെത്തന്നെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആളനക്കം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ മനസിലാക്കേണ്ട പ്രധാന കാര്യം എന്തെന്നാല്‍ അതിര്‍ത്തി നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞത് നിങ്ങള്‍ക്ക് സ്വതന്ത്രമായി യാത്ര ചെയ്യാനല്ല. മറിച്ച് അത്യാവശ്യ ഘട്ടത്തിലുള്ള യാത്രക്കാര്‍ക്ക് സങ്കീര്‍ണതകള്‍ ഒഴിവാക്കാനാണ്. നിയന്ത്രണങ്ങളില്ലാതെ നിങ്ങള്‍ യാത്രകള്‍ തുടരുകയാണെങ്കില്‍ അപകടത്തിലാകുന്നത് നിങ്ങള്‍ മാത്രമല്ല, നിങ്ങളുടെ പ്രിയപ്പെട്ടവരും കൂടിയാണെന്ന് മനസിലാക്കുക. അതിനാല്‍ ഓര്‍ക്കുക, ആവശ്യമുള്ളപ്പോള്‍ മാത്രം യാത്രകള്‍ ചെയ്യുക.

ആരോഗ്യ സംരക്ഷണം

ആരോഗ്യ സംരക്ഷണം

കോവിഡില്‍ നിന്നുള്ള രക്ഷയ്ക്കായി പ്രധാനമായും വേണ്ടത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയാണ് എന്ന വസ്തുത മുമ്പേ തന്നെ ആരോഗ്യ വിദഗ്ധര്‍ പങ്കുവച്ചിട്ടുള്ളതാണ്. അതനുസരിച്ച് നിങ്ങള്‍ പോഷകസമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കഴിക്കുകയും വ്യായാമം ശീലമാക്കുകയും മെച്ചപ്പെട്ട ജീവിതശൈലി നയിക്കുകയും ചെയ്യുക. കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക.

Most read:കോവിഡ് ബാധയ്ക്ക് ശേഷം വാക്‌സിന്‍ എടുക്കാന്‍ എത്രകാലം കാത്തിരിക്കണം ?

English summary

Things to Learn from Covid-19 Second Wave and Mistakes to Avoid in Malayalam

Here are some lessons that from the second wave of coronavirus taught us and we should avoid those mistakes in the future. Read on.
Story first published: Monday, July 12, 2021, 10:55 [IST]
X