For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യോഗ വെറുതേ ചെയ്താല്‍ പോരാ, ചെയ്യും മുന്‍പ് അറിഞ്ഞിരിക്കണം

|

ഇന്ന് യോഗ ദിനം, ഈ ദിനത്തില്‍ നമ്മള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് യോഗ എന്നും മികച്ചത് തന്നെയാണ്. എന്നാല്‍ യോഗാസനം ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. കൃത്യമായി അറിയാതെ നമ്മള്‍ യോഗ ചെയ്യുമ്പോള്‍ അത് നിങ്ങളില്‍ കൂടുതല്‍ അപകടം ഉണ്ടാക്കുന്നുണ്ട്.

ഓരോ യോഗമുറ ചെയ്യുന്നതിലും ആരോഗ്യം ലഭിക്കുന്ന വഴികള്‍ഓരോ യോഗമുറ ചെയ്യുന്നതിലും ആരോഗ്യം ലഭിക്കുന്ന വഴികള്‍

ആദ്യമായി യോഗ ചെയ്യാന്‍ തയ്യാറെടുക്കുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്നത് ശ്രദ്ധേയമായ കാര്യമാണ്. ഓരോ അവസ്ഥയിലും നിങ്ങളില്‍ യോഗ ചെയ്യുമ്പോള്‍ ഉണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഭക്ഷണം കഴിച്ച ഉടനേ

ഭക്ഷണം കഴിച്ച ഉടനേ

ഒരു കാരണവശാലും ഭക്ഷണം കഴിച്ച ഉടനേ യോഗ ചെയ്യാന്‍ ശ്രമിക്കരുത്. ഭക്ഷണസമയത്ത് തന്നെ യോഗ ചെയ്യാന്‍ ശ്രമിക്കുന്നത് നിങ്ങളുടെ പരിശീലനത്തെ തടസ്സപ്പെടുത്തും. പരിശീലനത്തിന് ഒരു മണിക്കൂര്‍ മുമ്പ് ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. എന്നാല്‍ നിങ്ങള്‍ക്ക് പട്ടിണി കിടക്കാന്‍ കഴിയുന്നില്ലെങ്കില്‍ ക്ലാസ്സിന് 20 മിനിറ്റില്‍ കുറയാത്ത ഒരു വാഴപ്പഴം കഴിക്കാവുന്നതാണ്.

സംസ്‌കൃത മന്ത്രങ്ങള്‍

സംസ്‌കൃത മന്ത്രങ്ങള്‍

നിങ്ങള്‍ യോഗ ചെയ്യുമ്പോള്‍ ക്ലാസ്സിലാണ് യോഗ ചെയ്യുന്നതെങ്കില്‍ ക്ലാസ്സിന്റെ അവസാനത്തില്‍ അല്ലെങ്കില്‍ ആരംഭത്തില്‍ ചില സംസ്‌കൃത മന്ത്രങ്ങള്‍ ഉണ്ടായിരിക്കാം. എന്നാല്‍ നിങ്ങള്‍ക്ക് ഇതില്‍ താല്‍പ്പര്യമില്ലെങ്കില്‍ പങ്കെടുക്കേണ്ടതില്ല. എന്നാല്‍ ആത്മാര്‍ത്ഥമായി ക്ലാസ് തുടരാന്‍ ശ്രദ്ധിക്കണം. മന്ത്രത്തേക്കാള്‍് നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് യോഗയെ ആണ്.

 മാനസിക സമ്മര്‍ദ്ദം കുറക്കുക

മാനസിക സമ്മര്‍ദ്ദം കുറക്കുക

നിങ്ങള്‍ മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിന് ശ്രദ്ധിക്കുക. അതിന് വേണ്ടി വിരലുകള്‍, കാല്‍വിരലുകള്‍, അല്ലെങ്കില്‍ താടിയെല്ല് എന്നിവയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. നിങ്ങളുടെ ശരീരത്തില്‍ നിന്ന് സമ്മര്‍ദ്ദം പുറത്തുവിടാന്‍ ഏറ്റവും മികച്ച അവയവങ്ങള്‍ മുകളില്‍ പറഞ്ഞവ തന്നെയാണ്. നിങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഓരോന്നും ചെയ്യാന്‍ ശ്രദ്ധിക്കുക. യോഗ മാസ്റ്റര്‍ പറയുന്നതിന് അനുസരിച്ച് തന്നെ ചെയ്യാന്‍ ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം അത് അനാരോഗ്യം ഉണ്ടാക്കുന്നുണ്ട്.

ശ്വസനമാണ് എല്ലാം

ശ്വസനമാണ് എല്ലാം

ക്ലാസിന്റെ തുടക്കത്തില്‍ നിങ്ങളുടെ ശ്വാസോച്ഛ്വാസം എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് നിങ്ങള്‍ക്ക് മനസ്സിലാവുന്നതാണ്, നിങ്ങള്‍ക്ക് ഏകാഗ്രതയും ശ്രദ്ധയും എല്ലാം ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഇത് കൂടാതെ നിങ്ങള്‍ക്ക് ശാന്തമായ അവസ്ഥയിലൂടെ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനും സുഗമമാക്കുന്നതിനും മികച്ചതാണ് ശ്വസനവ്യായാമം. ഇത് കൃത്യമായി ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

കുട്ടികളുടെ പോസ്

കുട്ടികളുടെ പോസ്

കുട്ടികളുടെ പോസ് എല്ലായ്‌പ്പോഴും മികച്ച ഒരു ഓപ്ഷനാണ്. ഈ സമയത്ത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം അവസ്ഥയില്‍ നിങ്ങള്‍ക്ക് മികച്ച ഓപ്ഷനാണ് എപ്പോഴും കുട്ടികളുടെ പോസ്. ഇത് നിങ്ങള്‍ക്ക് മാനസികവും ശാരീരികവുമായ മികച്ച അവസ്ഥകള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ കുട്ടികളുടെ പോസ് ചെയ്യുന്നത് എപ്പോഴും മികച്ചതാണ് എന്നുള്ളതാണ് സത്യം.

അധ്യാപകനെ വിശ്വസിക്കുക

അധ്യാപകനെ വിശ്വസിക്കുക

നിങ്ങളുടെ യോഗ ചെയ്യുന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇതില്‍ നിങ്ങള്‍ എപ്പോഴും യോഗ മാസ്റ്ററെ വിശ്വസിക്കണം എന്നുള്ളതാണ്. എന്നാല്‍ തുടക്കക്കാരനെന്ന നിലയില്‍ നിങ്ങള്‍ക്ക് എപ്പോഴും അധ്യാപകന്റെ വേഗതയില്‍ നീങ്ങുന്നത് ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ പതുക്കെ പതുക്കെ നിങ്ങള്‍ക്ക് ഇത് ചെയ്യാവുന്നതാണ്. ഇതിലൂടെ നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് സാധിക്കുന്നുണ്ട്.

English summary

Things to Know Before Your First Yoga Class

Here in this article we are discussing about some things to know before your first yoga class. Take a look
Story first published: Monday, June 21, 2021, 14:18 [IST]
X
Desktop Bottom Promotion