For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവ വിരാമത്തിന് ശേഷം രക്തസ്രാവം: ഭയക്കേണ്ട കാരണങ്ങള്‍

|

ആര്‍ത്തവ വിരാമം എന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രതിസന്ധികളും ആരോഗ്യപ്രശ്‌നങ്ങളും മാനസികപ്രശ്‌നങ്ങളും നിറഞ്ഞ ഒരു സമയമാണ്. എന്നാല്‍ ചിലരെങ്കിലും ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി മറ്റ് പല കാര്യങ്ങളിലും ഏര്‍പ്പെടാറുണ്ട്. മാനസികമായി പോലും സ്ത്രീകളെ പ്രശ്‌നത്തിലാക്കുന്ന ആര്‍ത്തവവും ആര്‍ത്തവ വിരാമവും വളരെയധികം ശ്രദ്ധ വേണ്ട ഒന്നാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ സമയം കൂടുതല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ആര്‍ത്തവ സമയത്ത് നിങ്ങളില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ പോലെ തന്നെ കൈാര്യം ചെയ്യേണ്ടതാണ് ആര്‍ത്തവ വിരരാമവും.

Things to Know About Postmenopausal Bleeding In Malayalam

സ്ത്രീകളില്‍ 40-കള്‍ക്ക് ശേഷം തന്നെ ആര്‍ത്തവ വിരാമത്തിന്റേതായ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങും. ഇത് പലപ്പോഴും പലരും ശ്രദ്ധിക്കാതെ വിടുന്നു. ആര്‍ത്തവ വിരാമത്തിന് ശേഷം സ്ത്രീകളില്‍ രക്തസ്രാവം ഉണ്ടാവുന്നതിനുള്ള സാധാരണ കാരണങ്ങള്‍ ഒന്നും തന്ന ഇല്ല. എന്നാല്‍ ചില സമയങ്ങളില്‍ ചില അസാധാരണ കാരണങ്ങള്‍ മൂലം ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്തൊക്കെയാണ് അവ എന്നത് നമുക്ക് നോക്കാം. ആര്‍ത്തവ വിരാമത്തിന് ശേഷവും സ്ത്രീകളില്‍ ഉണ്ടാവുന്ന രക്തസ്രാവത്തിന് പിന്നിലെ പ്രധാന കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

പോളിപ്പ്‌സ്

പോളിപ്പ്‌സ്

പോളിപ്‌സ് എന്നത് സെര്‍വിക്കല്‍ ലൈനിംഗ് എപിത്തീലിയത്തിന്റെ വളര്‍ച്ചയാണ്. ഇത് പലപ്പോഴും കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ഇത് രക്തസ്രാവത്തിന് കാരണമായേക്കാം. പ്രത്യേകിച്ച് ആര്‍ത്തവ വിരാമത്തിന് ശേഷം. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.

എന്‍ഡോമെട്രിയല്‍ ഹൈപ്പര്‍പ്ലാസിയ

എന്‍ഡോമെട്രിയല്‍ ഹൈപ്പര്‍പ്ലാസിയ

ഈസ്ട്രജന്റെ ഏറ്റക്കുറച്ചിലുകളാണ് ഇത്തരം അവസ്ഥക്ക് കാരണമാകുന്നത്. ഈസ്ട്രജന്‍ അലവ് വര്‍ദ്ധിക്കുമ്പോള്‍ എന്‍ഡോമെട്രിയം വര്‍ദ്ധിക്കുകയും ഇത് അസാധാരണമായ രക്തസ്രാവത്തിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്യുന്നു. ഇത്തരം അവസ്ഥയില്‍ ശ്രദ്ധിക്കാതെ വിടുന്നത് കൂടുതല്‍ ഗുരുതരമായ പ്രതിസന്ധികള്‍ സൃഷ്ടിക്കും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

ഫൈബ്രോയിഡ്

ഫൈബ്രോയിഡ്

ഫൈബ്രോയ്ഡ് എന്നത് സ്ത്രീകളില്‍ ഉണ്ടാവുന്ന ട്യൂമര്‍ രഹിതമായ വളര്‍ച്ചയാണ്. ഇവ പലപ്പോഴും സ്ത്രീകളില്‍ ആര്‍ത്തവ വിരാമ സമയത്ത് വര്‍ദ്ധിക്കുന്നു. ഇത് സാധാരണ പ്രത്യുത്പാദന സമയത്ത് ഉണ്ടാവുന്ന പ്രശ്‌നമാണ്. എന്നാല്‍ആര്‍ത്തവവിരാമം കഴിഞ്ഞ സ്ത്രീകളില്‍, ഇത് പെട്ടെന്ന് രക്തസ്രാവത്തിന് കാരണമാകുകയാണെങ്കില്‍, ഏതെങ്കിലും കാന്‍സര്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം.

പ്രായം ശ്രദ്ധിക്കണം

പ്രായം ശ്രദ്ധിക്കണം

നിങ്ങളുടെ പ്രായം ഒരു പ്രധാന കാരണമാണ്. നിങ്ങള്‍ ആര്‍ത്തവ വിരാമത്തോട് അടുത്ത പ്രായത്തിലാണെങ്കില്‍ നിങ്ങളില്‍ ഇത്തരം രക്തസ്രാവത്തിനുള്ള സാധ്യത കുറവാണ്. എന്നാല്‍ നിങ്ങള്‍ ആര്‍ത്തവ വിരാമം നേരത്തെ നടന്ന സ്ത്രീയാണെങ്കില്‍ രക്തസ്രാവത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതില്‍ തന്നെ എന്‍ഡോമെട്രിയല്‍ ക്യാന്‍സര്‍ സാധാരണയായി 60-കളുടെ മധ്യത്തിലുള്ള സ്ത്രീകളെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്.

എന്‍ഡോമെട്രിറ്റിസ്

എന്‍ഡോമെട്രിറ്റിസ്

എന്‍ഡോമെട്രിയോസിസ് പോലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവരിലും ഇതേ അവസ്ഥയുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം അവസ്ഥയില്‍ നാം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് നിങ്ങളുടെ ആര്‍ത്തവ വിരാമത്തിന് ശേഷം ഉണ്ടാവുന്ന രക്തസ്രാവത്തിന് കാരണമാകുന്നുണ്ട്. ഇത്തരം ആര്‍ത്തവ മാറ്റങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.

English summary

Things to Know About Postmenopausal Bleeding In Malayalam

Here in this article we are discussing about some things to know about postmenopausal bleeding in malayalam. Take a look.
Story first published: Saturday, August 20, 2022, 10:20 [IST]
X
Desktop Bottom Promotion