Latest Updates
-
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ
വീട്ടില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കണം
കൊറോണവൈറസ് ബാധ സംസ്ഥാനത്ത് ഒാരോ ദിവസം ചെല്ലുന്തോറും ഭയം വിതച്ച് കൊണ്ടിരിക്കുകയാണ്. എങ്കിലും അതിനെയെല്ലാം ധൈര്യപൂര്‍വ്വം നേരിടുന്നതിന് വേണ്ടി ആരോഗ്യവകുപ്പും നമ്മുടെ നാട്ടുകാരും എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്. ആരോഗ്യവകുപ്പ് നല്കുന്നജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതിലൂടെ രോഗത്തെ നമുക്ക് പെട്ടെന്ന് തന്നെ പ്രതിരോധിക്കാന്‍ സാധിക്കും എന്നുള്ളതാണ് അറിയേണ്ട കാര്യങ്ങള്‍. രോഗബാധിതരെ വീട്ടില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റുകയും അവരെ അവിടെ ഐസൊലേഷനിലേക്ക് മാറ്റുകയും ആണ് ചെയ്യുന്നത്.

എന്നാല്‍ ഇത്തരത്തിലുള്ള അവസ്ഥകളില്‍ രോഗബാധിതരല്ലാത്തവരേയും ഐസൊലേഷനിലേക്ക് മാറ്റുന്നുണ്ട്. കാരണം രോഗബാധ സംശയിക്കാവുന്ന അവസ്ഥയിലും സെല്‍ഫ് ഐസൊലേഷനില്‍ കഴിയുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ ഇവര്‍ പാലിക്കേണ്ടതായ ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. വീട്ടില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ എന്തുകൊണ്ടും പാലിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍
അടുത്ത ബന്ധുക്കളോ ഭാര്യയോ മക്കളോ അമ്മയോ അച്ഛനോ ആരായാലും രോഗബാധ സംശയിക്കുന്ന വ്യക്തിയുമായി അടുത്തിടപഴകുന്നതും മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ വരുന്നതും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കുടുംബത്തില്‍ വളരെയധികം ശ്രദ്ധയോടെ വേണം മറ്റുള്ളവരുമായി ഇടപഴകേണ്ടത്. അല്ലെങ്കില്‍ കൂടുതല്‍ അപകടങ്ങള്‍ക്കുള്ള സാധ്യതയുണ്ട്.

സുരക്ഷാ മാര്‍ഗ്ഗങ്ങള്‍
സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ രോഗികളെ പരിചരിക്കുന്നവരും ഹോം ഐസൊലേഷനില്‍ ഇരിക്കുന്നവരെ പരിചരിക്കുന്നവരും നിര്‍ബന്ധമായും എടുത്തിരിക്കണം. മാസ്ക്, കൈയ്യുറ എന്നിവ ഒരിക്കലും ഉപയോഗിക്കാതെ ഇവരെ പരിചരിക്കാന്‍ ശ്രമിക്കരുത്. ഇത് നിങ്ങളിലേക്ക് വളരെ എളുപ്പത്തില്‍ രോഗം പകരുന്നതിനുള്ള സാധ്യതയെ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

വ്യക്തി ശുചിത്വം പാലിക്കുക
രോഗിയെ പരിചരിച്ചതിന് ശേഷവും രോഗിയുടെ മുറിയില്‍ കയറിയതിന് ശേഷവും കൃത്യമായി കൈകള്‍ കഴുകുന്നതിന് ശ്രദ്ധിക്കണം. സോപ്പുപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകള്‍ വൃത്തിയാക്കുന്നതിന് ശ്രദ്ധിക്കണം. കഴുകിയ ശേഷം തുണി കൊണ്ടോ ടിഷ്യൂ കൊണ്ടോ കൈകള്‍ തുടക്കുന്നതിനും ശ്രദ്ധിക്കണം. ഒരിക്കലും കൈകള്‍ കൊണ്ട് ഇടക്കിടെ കണ്ണോ മൂക്കോ തുടക്കാന്‍ ശ്രമിക്കരുത്.

രോഗലക്ഷണങ്ങള്‍
ചെറിയ രോഗ ലക്ഷണങ്ങള്‍ ആണെങ്കില്‍ പോലും ഡോക്ടറെ കാണിക്കുന്നതിന് ശ്രദ്ധിക്കണം. ചെറിയ പനിയാണ് മറ്റ് പ്രശ്നങ്ങള്‍ ഇല്ല എന്നുണ്ടെങ്കില്‍ ഒരു കാരണവശാലും ഡോക്ടറെ കാണിക്കാതിരിക്കരുത്. ഇത് പിന്നീട് നിങ്ങളെ മാത്രമല്ല മറ്റുള്ളവരേയും കൂടി അപകടത്തിലാക്കും എന്നുള്ളത് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. പനിയോ തൊണ്ടവേദനയോ എന്തെങ്കിലും ആണെങ്കില്‍ പോലും അതീവ ശ്രദ്ധ നല്‍കേണ്ടതാണ്.

രോഗബാധിതരുടെ വസ്തുക്കള്‍
രോഗബാധിതരുടെ വസ്തുക്കള്‍ ഒരിക്കലും ഉപയോഗിക്കരുത്. ഇവര്‍ ഉപയോഗിച്ച മാസ്കുകള്‍, ടിഷ്യൂ എന്നിവയെല്ലാം കൃത്യമായ രീതിയില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇവര്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍, ബെഡ്ഷീറ്റുകള്‍, മറ്റ് വസ്തുക്കള്‍ എന്നിവ കൃത്യമായ രീതിയില്‍ വൃത്തിയാക്കി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഇവ ഒരു കാരണവശാലും മറ്റുള്ളവര്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

രോഗബാധ സംശയിക്കുന്നവര്‍
രോഗബാധ സംശയിക്കുന്നവര്‍ ഒരു കാരണവശാലും പൊതു സ്ഥലത്ത് തുപ്പാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ചുമക്കുമ്പോഴും തുമ്മുമ്പോഴും എല്ലാം വായും മൂക്കും പൊത്തിപ്പിടിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് മറ്റുള്ളവരിലേക്ക് എത്തുന്നതിനുള്ള സാധ്യത വളരെ കൂടുതലാവുന്നുണ്ട്. രോഗബാധയുണ്ടെങ്കില്‍ ഒരിക്കലും പൊതുഗതാഗത സൗകര്യം ഉപയോഗിച്ച് ഹോസ്പിറ്റലില്‍ എത്തരുത്. ഇതിനായി ആരോഗ്യവകുപ്പിന്റെ സേവനം ആവശ്യപ്പെടാവുന്നതാണ്.



Click it and Unblock the Notifications
