For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ രോഗാവസ്ഥകളുള്ളവര്‍ ഒരിക്കലും കഴിക്കരുത് നെല്ലിക്ക; ഫലം വിപരീതം

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെ ഗുണപ്രദമായ ഒന്നാണ് നെല്ലിക്ക. ആയുര്‍വേദത്തില്‍ ഇത് ഒരു അനുഗ്രഹമായി കണക്കാക്കപ്പെടുന്നു. വിറ്റാമിന്‍ സി, പോളിഫെനോള്‍സ്, ഇരുമ്പ്, വിറ്റാമിന്‍ ബി കോംപ്ലക്‌സ്, സിങ്ക് തുടങ്ങിയ പോഷകങ്ങള്‍ നെല്ലിക്കയില്‍ കാണപ്പെടുന്നു. ഇത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുകയും അതുപോലെ ചര്‍മ്മത്തിനും കണ്ണുകള്‍ക്കും മുടിക്കും വളരെ പ്രയോജനകരമാവുകയും ചെയ്യുന്നു.

Most read: തണുപ്പുകാലത്ത് ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ചെയ്യേണ്ടത്Most read: തണുപ്പുകാലത്ത് ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ചെയ്യേണ്ടത്

പാചക ആവശ്യങ്ങള്‍ക്കും ഔഷധ ഉപയോഗത്തിനും വിവിധ രൂപങ്ങളില്‍ നെല്ലിക്ക വ്യാപകമായി ഉപയോഗിക്കുന്നു. നെല്ലിക്ക കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുമെങ്കിലും, അത് എല്ലാവര്‍ക്കും സുരക്ഷിതമായിരിക്കണമെന്നില്ല. എല്ലാത്തിനും ഗുണങ്ങള്‍ക്കൊപ്പം തന്നെ ചില ദോഷങ്ങളുമുണ്ട്. വൈദ്യോപദേശം കൂടാതെ ഒരിക്കലും നെല്ലിക്ക കഴിക്കാന്‍ പാടില്ലാത്ത ചില ആരോഗ്യ അവസ്ഥകളുണ്ട്. നെല്ലിക്ക അമിതമായി കഴിക്കുന്നത് ദോഷകരമാകുന്ന ചില ആളുകളെക്കുറിച്ച് വായിച്ചറിയാം.

കരള്‍ രോഗം ഉണ്ടെങ്കില്‍

കരള്‍ രോഗം ഉണ്ടെങ്കില്‍

കരള്‍ രോഗികള്‍ പരിമിതമായ അളവില്‍ മാത്രം നെല്ലിക്ക കഴിക്കുക. അതും ഡോക്ടറുമായി ആലോചിച്ച ശേഷം മാത്രം. നെല്ലിക്കയും ഇഞ്ചിയും ചേര്‍ത്തുള്ള ഉപയോഗം പൂര്‍ണമായും ഒഴിവാക്കണം. നെല്ലിക്ക അമിതമായി കഴിക്കുന്നത് കരള്‍ എന്‍സൈമുകളുടെ അളവ് വര്‍ദ്ധിപ്പിക്കും, ഇത് കരള്‍ രോഗികള്‍ക്ക് വളരെയേറെ ദോഷം ചെയ്യും.

ഹൈപ്പര്‍ അസിഡിറ്റി ഉണ്ടെങ്കില്‍

ഹൈപ്പര്‍ അസിഡിറ്റി ഉണ്ടെങ്കില്‍

അസിഡിറ്റിക്ക് കാരണമാകുന്ന ഒരു പോഷകമായ വിറ്റാമിന്‍ സി കൊണ്ട് സമ്പന്നമാണ് നെല്ലിക്ക. നെല്ലിക്ക കഴിക്കുന്നത് നെഞ്ചെരിച്ചിലിന്റെ ആവൃത്തിയും തീവ്രതയും കുറയ്ക്കാന്‍ നല്ലതാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു, എന്നാല്‍ ഹൈപ്പര്‍ അസിഡിറ്റി ഉള്ളവര്‍ക്ക് ഇത് രോഗലക്ഷണങ്ങള്‍ വഷളാക്കും. ഹൈപ്പര്‍ അസിഡിറ്റിയുടെ ചരിത്രമുള്ളവര്‍ ഒഴിഞ്ഞ വയറ്റില്‍ നെല്ലിക്ക കഴിക്കുന്നത് ആമാശയത്തിലെ ആവരണത്തെ പ്രകോപിപ്പിക്കുകയും അസിഡിറ്റിക്ക് കാരണമാവുകയും ചെയ്യും.

Most read:ആര്‍ത്തവ വേദനയ്ക്ക് ആയുര്‍വേദം പറയും പരിഹാരം ഇത്Most read:ആര്‍ത്തവ വേദനയ്ക്ക് ആയുര്‍വേദം പറയും പരിഹാരം ഇത്

രക്ത സംബന്ധമായ അസുഖം ഉണ്ടെങ്കില്‍

രക്ത സംബന്ധമായ അസുഖം ഉണ്ടെങ്കില്‍

നെല്ലിക്കയ്ക്ക് ആന്റി പ്ലേറ്റ്ലെറ്റ് ഗുണങ്ങളുണ്ട്. അതായത് രക്തം കട്ടപിടിക്കുന്നത് തടയാന്‍ കഴിയും. സാധാരണ ആളുകള്‍ക്ക് ഇത്, ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവയുടെ അപകടസാധ്യത കുറയ്ക്കുന്നതിന് നല്ലതാണ്. എന്നാല്‍, ഇതിനകം രക്തവുമായി ബന്ധപ്പെട്ട തകരാറുകള്‍ ഉള്ളവര്‍ക്ക് നെല്ലിക്ക കഴിക്കുന്നത് അത്ര ഉചിതമല്ല. ഇതിന്റെ ആന്റി പ്ലേറ്റ്ലെറ്റ് ഗുണങ്ങള്‍ കാരണം, ഇതിന് നിങ്ങളുടെ രക്തം നേര്‍ത്തതാക്കാനും സാധാരണ രക്തം കട്ടപിടിക്കുന്നത് തടയാനും കഴിയും. ബ്ലീഡിംഗ് ഡിസോര്‍ഡര്‍ ഉള്ളവര്‍ പോലും, ഭക്ഷണത്തില്‍ നെല്ലിക്ക ഉള്‍പ്പെടുത്തുന്നതിന് മുമ്പ് ഒരു ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്.

നിങ്ങള്‍ക്ക് ശസ്ത്രക്രിയ നടത്തേണ്ടി വന്നാല്‍

നിങ്ങള്‍ക്ക് ശസ്ത്രക്രിയ നടത്തേണ്ടി വന്നാല്‍

സമീപഭാവിയില്‍ ശസ്ത്രക്രിയ ചെയ്യേണ്ടി വരുന്നവര്‍ തല്‍ക്കാലം നെല്ലിക്ക കഴിക്കുന്നത് ഒഴിവാക്കണം. ഈ ശൈത്യകാല ഫലം അധികമായി കഴിക്കുന്നത് രക്തസ്രാവത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും. രക്തസ്രാവം നീണ്ടുനില്‍ക്കുന്നതാണെങ്കില്‍, അത് ടിഷ്യു ഹൈപ്പോക്‌സെമിയ, ഗുരുതരമായ അസിഡോസിസ് അല്ലെങ്കില്‍ മള്‍ട്ടിഓര്‍ഗന്‍ ഡിഫക്ഷന്‍ എന്നിവയിലേക്ക് നയിച്ചേക്കാം. ഷെഡ്യൂള്‍ ചെയ്ത ശസ്ത്രക്രിയയ്ക്ക് 2 ആഴ്ച മുമ്പെങ്കിലും നെല്ലിക്ക കഴിക്കുന്നത് നിര്‍ത്താന്‍ ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.

Most read:കഴുത്ത് വേദന എളുപ്പത്തില്‍ മാറ്റാം; ഫലപ്രദമായ വീട്ടുവൈദങ്ങള്‍ ഇത്Most read:കഴുത്ത് വേദന എളുപ്പത്തില്‍ മാറ്റാം; ഫലപ്രദമായ വീട്ടുവൈദങ്ങള്‍ ഇത്

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറവാണെങ്കില്‍

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറവാണെങ്കില്‍

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ നെല്ലിക്ക സഹായിക്കുമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹമുള്ളവര്‍ക്ക് നെല്ലിക്ക ഗുണം ചെയ്യുമെങ്കിലും, പലപ്പോഴും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറവുള്ളവര്‍ക്കും പ്രമേഹ വിരുദ്ധ മരുന്നുകള്‍ കഴിക്കുന്നവര്‍ക്കും ഇത് നല്ലതല്ല. അതിനാല്‍, പ്രമേഹ വിരുദ്ധ മരുന്നുകള്‍ക്കൊപ്പം നെല്ലിക്ക കഴിക്കുമ്പോള്‍ പ്രമേഹ രോഗികള്‍ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കണമെന്ന് പറയപ്പെടുന്നു.

നിങ്ങള്‍ ഗര്‍ഭിണിയോ മുലയൂട്ടുകയോ ചെയ്യുന്നവരാണെങ്കില്‍

നിങ്ങള്‍ ഗര്‍ഭിണിയോ മുലയൂട്ടുകയോ ചെയ്യുന്നവരാണെങ്കില്‍

ആരോഗ്യപരമായ ഗുണങ്ങളുള്ള നിരവധി പോഷക സംയുക്തങ്ങളാല്‍ സമ്പന്നമാണ് നെല്ലിക്ക. എന്നാല്‍, ഇത് അധികമായി കഴിക്കുന്നത് വയറിളക്കം, നിര്‍ജ്ജലീകരണം തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം എന്നതാണ് മറ്റൊരു വസ്തുത. ഈ ലക്ഷണങ്ങള്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന സ്ത്രീകള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. മുലയൂട്ടുന്ന സമയത്തും ഗര്‍ഭാവസ്ഥയിലും നെല്ലിക്ക കഴിക്കുന്നത് എങ്ങനെ ദോഷകരമാകുമെന്നതിനെക്കുറിച്ച് അധികം പഠനമൊന്നും നടന്നിട്ടില്ലെങ്കിലും, നെല്ലിക്ക ഒഴിവാക്കുകയോ അല്ലെങ്കില്‍ അത് കഴിക്കുന്നതിന് മുമ്പ് നിങ്ങളുടെ ഡോക്ടറോട് സംസാരിക്കുകയോ ചെയ്യുന്നതാണ് നല്ലത്.

Most read:ഈ ശരീരാവയവങ്ങള്‍ കാണിച്ചുതരും ഹൃദയാഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍Most read:ഈ ശരീരാവയവങ്ങള്‍ കാണിച്ചുതരും ഹൃദയാഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍

നിങ്ങളുടെ തലയോട്ടിയും ചര്‍മ്മവും വരണ്ടതാണെങ്കില്‍

നിങ്ങളുടെ തലയോട്ടിയും ചര്‍മ്മവും വരണ്ടതാണെങ്കില്‍

നിങ്ങള്‍ക്ക് വരണ്ട ശിരോചര്‍മ്മമോ വരണ്ട ചര്‍മ്മമോ ആണെങ്കില്‍, അമിതമായി നെല്ലിക്ക കഴിക്കുന്നത് പ്രശ്‌നം കൂടുതല്‍ വഷളാക്കും. ഇത് മുടി കൊഴിച്ചില്‍, ചൊറിച്ചില്‍, താരന്‍, മുടി സംബന്ധമായ മറ്റ് പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. നെല്ലിക്കയിലെ ചില സംയുക്തങ്ങളും നിര്‍ജ്ജലീകരണത്തിലേക്ക് നയിച്ചേക്കാം. അതിനാല്‍, നെല്ലിക്ക കഴിച്ചതിനുശേഷം ധാരാളം വെള്ളം കുടിക്കാന്‍ നിങ്ങള്‍ മറക്കരുത്.

English summary

These People Should Not Eat Amla in Malayalam

When suffering from some particular condition, it is best to avoid amla to keep your symptoms in control. Here are some people who should not have amla.
Story first published: Tuesday, December 7, 2021, 16:30 [IST]
X
Desktop Bottom Promotion