Latest Updates
-
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം
മരണത്തിന് വരെ വഴിയൊരുക്കും ഭക്ഷ്യവിഷബാധ; ഈ പ്രകൃതിദത്ത പരിഹാരങ്ങളിലുണ്ട് രക്ഷാമാര്‍ഗ്ഗം
കേരളത്തില്‍ ഭക്ഷ്യവിഷബാധാ ദുരന്തങ്ങള്‍ അടിക്കടി സംഭവിച്ചുകൊണ്ടിരിക്കുന്നു. പ്രതിവര്‍ഷം 420,000 പേര് ഭക്ഷ്യവിഷബാധമൂലം മരിക്കുന്നതായി കണക്കാക്കപ്പെടുന്നുണ്ട്. മലിനമായ ഭക്ഷണം കഴിക്കുന്നതിന്റെ ഫലമായാണ് ഭക്ഷ്യവിഷബാധ പ്രധാനമായും സംഭവിക്കുന്നത്. ഭക്ഷ്യവിഷബാധയുടെ ഏറ്റവും സാധാരണമായ ചില ലക്ഷണങ്ങളാണ് വയറിളക്കം, വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദ്ദി, വയറുവേദന, മലബന്ധം, വിറയല്‍, ബലഹീനത എന്നിവ. മലിനമായ ഭക്ഷ്യവസ്തുക്കള്‍ മൂലമോ പഴകിയ ഭക്ഷത്താലോ പാചകത്തില്‍ ഉപയോഗിക്കുന്ന ജലം വഴിയോ ഒരു വ്യക്തിക്ക് ഭക്ഷ്യവിഷബാധയേല്‍ക്കാം.
നന്നായി വേവിക്കാത്ത മാംസം, മുട്ട, പഴകിയ പാലുല്‍പ്പന്നങ്ങള്‍ എന്നിവയില്‍ നിന്നുപോലും മാരകമായ വൈറസുകള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഭക്ഷ്യവിഷബാധ കൈകാര്യം ചെയ്യാനായി നിങ്ങളെ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട്. നിങ്ങളുടെ ലക്ഷണങ്ങള്‍ വളരെ ലഘുവാണെങ്കില്‍ ഇവ പരീക്ഷിക്കാം. കഠിനമായ കേസുകളില്‍ ഉടന്‍ വൈദ്യസഹായം ഉറപ്പാക്കുക. ഭക്ഷ്യവിഷബാധക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു ചില പ്രകൃതിദത്ത പരിഹാരങ്ങള്‍ എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നത് എന്ത്
ഭക്ഷ്യവിഷബാധ പ്രധാനമായും സംഭവിക്കുന്നത് മലിനമായതോ പഴകിയതോ ആയ ഭക്ഷണം കഴിക്കുന്നതിനാലാണ്. പ്രത്യേകിച്ച് ശരിയായി വേവിക്കാത്തതോ പഴകിയതോ ആയ മാംസ ഭക്ഷണം കഴിച്ചാല്‍ നിങ്ങള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായേക്കാം. വേവിക്കാത്ത മുട്ടയുടെയോ മാംസത്തിന്റെയോ ഉപഭോഗം, മലിനമായ വെള്ളം എന്നിവയും ഭക്ഷ്യവിഷബാധ വരുത്തും. വൃത്തിയില്ലാത്ത കൈക, പാത്രങ്ങള്‍, കട്ടിംഗ് ബോര്‍ഡുകള്‍ മുതലായവ ഉപയോഗിച്ച് വൃത്തിഹീനമായി ഭക്ഷണം തയ്യാറാക്കിയാല്‍ ഭക്ഷ്യവിഷബാധയേല്‍ക്കാം. റഫ്രിജറേറ്ററില്‍ അധികനേരം സൂക്ഷിച്ച പാലുല്‍പ്പന്നങ്ങള്‍, മയോണൈസ് മുതലായവയില്‍ നിന്ന് എളുപ്പത്തില്‍ നിങ്ങള്‍ക്ക് ഭക്ഷ്യവിഷബാധയേല്‍ക്കും.

ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍
ഭക്ഷ്യവിഷബാധയുള്ള ആളുകള്‍ക്ക് സാധാരണയായി അനുഭവപ്പെടുന്ന ചില ലക്ഷണങ്ങളാണ് ഛര്‍ദ്ദി, മലബന്ധം, ഓക്കാനം, വയറ്റിലെ അസ്വസ്ഥത, വയറിളക്കം, പനി തുടങ്ങിയവ. ശരീരത്തിന് പിടിക്കാത്തതോ പഴകിയതോ ആയ ഭക്ഷണം കഴിക്കുന്നതിലൂടെ ആര്‍ക്കും ഭക്ഷ്യവിഷബാധ ഉണ്ടാകാം. രോഗലക്ഷണങ്ങള്‍ സൗമ്യമായത് മുതല്‍ വളരെ ഗുരുതരമായത് വരെയാകാം. ഇത് സൂക്ഷ്മാണുക്കളുടെ തരത്തെയും ഓരോ ശരീരത്തിന്റെയും വ്യക്തിഗത പ്രതിരോധ സംവിധാനത്തെയും ആശ്രയിച്ചിരിക്കുന്നു. ഭക്ഷ്യവിഷബാധയ്ക്കുള്ള ചില വീട്ടുവൈദ്യങ്ങള്‍ നമുക്ക് നോക്കാം.

നാരങ്ങ നീര്
ഭക്ഷ്യവിഷബാധയുണ്ടാകുമ്പോള്‍ പ്രതിവിധിയായി നിങ്ങള്‍ക്ക് നാരങ്ങാനീര് കഴിക്കാവുന്നതാണ്. ഒരു ഗ്ലാസ്സ് വെള്ളം എടുത്ത് അതില്‍ പകുതി നാരങ്ങ പിഴിഞ്ഞൊഴിച്ച് വെള്ളം കുടിക്കുക. ഇത് നിങ്ങള്‍ക്ക് ഉന്മേഷം നല്കുന്ന ഒരു പാനീയമാണ്.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍
ഭക്ഷ്യവിഷബാധയ്ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്ന മറ്റൊരു ജനപ്രിയ വീട്ടുവൈദ്യമാണ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍. ഒരു ഗ്ലാസ് വെള്ളത്തില്‍ കുറച്ച് സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ചേര്‍ത്ത് ഒരു ദിവസം രണ്ടോ മൂന്നോ തവണ കഴിക്കുക. ഭക്ഷ്യവിഷബാധയ്ക്ക് പ്രതിവിധിയായി ഇത് നിങ്ങള്‍ക്ക് ഉപയോഗിക്കാം.

വാഴപ്പഴം
ഭക്ഷ്യവിഷബാധ കാരണം വയറിളക്ക സമയത്ത് നഷ്ടപ്പെട്ട ഇലക്ട്രോലൈറ്റുകള്‍ പുനഃസ്ഥാപിക്കാന്‍ വാഴപ്പഴം നിങ്ങളെ സഹായിക്കുന്നു. മികച്ച ഫലത്തിനായി വാഴപ്പഴം തൈരില്‍ കലര്‍ത്തി കഴിക്കാം. ഇത് നേരിട്ടും കഴിക്കാവുന്നതാണ്. ഇത് രോഗലക്ഷണങ്ങളില്‍ നിന്ന് ആശ്വാസം നല്‍കുകയും ഊര്‍ജ്ജസ്വലമാക്കുകയും ശരീരത്തിന് നഷ്ടപ്പെട്ട ലവണങ്ങള്‍ തിരികെ നല്‍കുകയും ചെയ്യുന്നു.

ഇഞ്ചി
ഛര്‍ദ്ദി, വിശപ്പില്ലായ്മ, വയറിളക്കം എന്നിവ പരിഹരിക്കാന്‍ നൂറ്റാണ്ടുകളായി ആയുര്‍വേദത്തില്‍ ഇഞ്ചി ഉപയോഗിക്കുന്നു. ഛര്‍ദ്ദിക്ക് പ്രതിവിധിയായി ഇഞ്ചി നീരും നാരങ്ങാനീരും ചേര്‍ത്ത് കഴിക്കണം. ചെറുചൂടുള്ള വെള്ളത്തില്‍ ഇഞ്ചി നീര് കലര്‍ത്തി അതില്‍ തേനും ചേര്‍ത്ത് കഴിക്കുക.

വെളുത്തുള്ളി
വെളുത്തുള്ളി ഒരു ശുദ്ധീകരണ ഏജന്റായി പ്രവര്‍ത്തിക്കുന്നു. അതിനാല്‍ വെളുത്തുള്ളി കഴിക്കുന്നത് ശരീരത്തില്‍ ഗുണം ചെയ്യുമെന്ന് പറയപ്പെടുന്നു. ഒരു ജ്യൂസ് രൂപത്തില്‍ കഴിക്കുകയാണെങ്കില്‍ വെളുത്തുള്ളി കൂടുതല്‍ ഫലപ്രദമാണ്. ഭക്ഷ്യവിഷബാധയ്ക്ക് ഫലപ്രദമായ പ്രതിവിധിയാണ് വെളുത്തുള്ളി.

ജീരകം
ഭക്ഷ്യവിഷബാധയ്ക്കുള്ള പ്രതിവിധിയായി ജീരകം ഉപയോഗിക്കുന്നു. അല്പം ജീരകം വെള്ളത്തിലിട്ട് തിളപ്പിക്കുക. തിളച്ച ശേഷം അല്പം മല്ലിയില നീരും പാകത്തിന് ഉപ്പും ചേര്‍ക്കുക. ഈ വെള്ളം ദിവസത്തില്‍ കുറച്ച് തവണ കഴിക്കുക.

തുളസി
മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുന്ന മിക്കവാറും എല്ലാ സാധാരണ രോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് തുളസി. ഇതിന്റെ ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഭക്ഷ്യവിഷബാധ പരിഹരിക്കാന്‍ അനുയോജ്യമാണ്. തുളസി നീരില്‍ അല്പം തേനില്‍ കലര്‍ത്തി കുടിച്ചാല്‍ നിങ്ങള്‍ക്ക് ഇതില്‍ നിന്ന് ആശ്വാസം ലഭിക്കും. പതിവായി കുടിക്കുന്ന വെള്ളത്തില്‍ കുറച്ച് തുള്ളി തുളസി എണ്ണ ചേര്‍ത്ത് ദിവസം മുഴുവന്‍ കുടിക്കുക.

മറ്റ് പ്രതിവിധികള്‍
ആയുര്‍വേദത്തില്‍ വയറിളക്കത്തിന് പ്രതിവിധിയായി ചില വഴികള്‍ പറയുന്നുണ്ട്.
* മാതളനാരങ്ങയുടെ പഴമോ തൊലിയോ തേന്‍ കലര്‍ത്തി ദിവസം രണ്ടോ മൂന്നോ തവണ ഉപയോഗിക്കാം.
* ഒരു സ്പൂണ്‍ വറുത്ത ജീരകപ്പൊടി, അല്ലെങ്കില്‍ കുരുമുളക് അല്ലെങ്കില്‍ ഉണങ്ങിയ ഇഞ്ചിപ്പൊടി എന്നിവ ഒരു സ്പൂണ്‍ മോരില്‍ കലര്‍ത്തിയശേഷം കൃത്യമായ ഇടവേളകളില്‍ നല്‍കുക.



Click it and Unblock the Notifications
