For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് ഭീഷണിയില്‍ രോഗപ്രതിരോധ ശേഷി കുറക്കും ഈ ഭക്ഷണം ശ്രദ്ധിക്കണം

|

കൊവിഡ് എന്ന മഹാമാരിയുടെ പശ്ചാത്തലത്തില്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനാണ് നാം എല്ലാവരും ശ്രദ്ധിക്കേണ്ടത്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ നാം അറിഞ്ഞിരിക്കേണ്ടത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനാണ്. എന്നാല്‍ ഈ അവസ്ഥയില്‍ രോഗപ്രതിരോധ ശേഷി കുറക്കുന്ന ചില ഭക്ഷണങ്ങള്‍ നമ്മുടെയെല്ലാം ഡയറ്റില്‍ ഉണ്ടാവുന്നുണ്ട്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറക്കുന്ന ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ഇതില്‍ തന്നെ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെന്നത് നോക്കാവുന്നതാണ്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ഭക്ഷണങ്ങളെ ഒരു കാരണവശാലും ഡയറ്റില്‍ ഉള്‍പ്പെടുത്തരുത്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉണ്ടാക്കുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് നിങ്ങള്‍ ചെയ്യേണ്ടത് ഇനി പറയുന്ന ഭക്ഷണങ്ങള്‍ക്ക് അല്‍പം വിലക്ക് ഏര്‍പ്പെടുത്തുക എന്നുള്ളതാണ്. അല്ലെങ്കില്‍ ആരോഗ്യം അറിഞ്ഞ് കൊണ്ട് നശിപ്പിക്കുന്നതിന് തുല്യമായിരിക്കും അത്.

Foods In Your Diet Might Be Damaging Your Immunity

കൊവിഡ് എന്ന മഹാമാരിയില്‍ നിന്ന് കരകയറുന്നതിന് വേണ്ടി നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇതില്‍ തന്നെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനാണ് നാം ശ്രദ്ധിക്കേണ്ടത്. എന്നാല്‍ ചില ഭക്ഷണങ്ങള്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറക്കുന്നുണ്ട്. എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്നും എന്തൊക്കെ ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടത് എന്നും നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും ആരോഗ്യത്തിനും വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കുന്നുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യം

ശ്രദ്ധിക്കേണ്ട കാര്യം

COVID-19 പാന്‍ഡെമിക്കിന്റെ കാലഘട്ടത്തില്‍, ശക്തമായ രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രാധാന്യം നമുക്കെല്ലാം അറിയാം. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ജനിതകശാസ്ത്രം, പരിസ്ഥിതി മുതലായവ പോലുള്ള മറ്റ് ഘടകങ്ങളും ഇതിന്റെ പ്രധാന നിര്‍ണ്ണായക ഘടകങ്ങളാണെങ്കിലും, ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമത്തിന് പ്രാധാന്യം നല്‍കേണ്ടതുണ്ട്. കാരണം ഭക്ഷണം നമ്മുടെ പ്രതിരോധശേഷിയില്‍ നേരിട്ട് സ്വാധീനം ചെലുത്തും. ചില ഭക്ഷണങ്ങള്‍ക്ക് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെങ്കിലും, വിവിധ ഭക്ഷണപാനീയങ്ങള്‍ അണുബാധയെയും രോഗങ്ങളെയും ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവിന് കാര്യമായ ദോഷം വരുത്തും. ശരീരത്തിന് ഹാനികരമായേക്കാവുന്ന ഇത്തരം ഭക്ഷണങ്ങളെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്.

ഫാസ്റ്റ് ഫുഡ്

ഫാസ്റ്റ് ഫുഡ്

അവശ്യ പോഷകങ്ങളാല്‍ സമ്പന്നമായ ഭക്ഷണത്തിലൂടെ ആരോഗ്യകരമായ പ്രതിരോധശേഷി കൈവരിക്കാന്‍ സാധിക്കുന്നുണ്ട്. സമീകൃതാഹാരത്തിന് ശരീരത്തിന് സമാനമായി ഗുണങ്ങള്‍ നല്‍കാന്‍ കഴിയുമെങ്കിലും, പിസ്സ, ബര്‍ഗറുകള്‍, ഫ്രൈകള്‍ തുടങ്ങിയ ഫാസ്റ്റ് ഫുഡിന് ഈ സ്വഭാവം ഇല്ല. ഉയര്‍ന്ന കലോറി, അനാരോഗ്യകരമായ കൊഴുപ്പ്, പോഷകങ്ങള്‍ കുറവായതിനാല്‍ ഫാസ്റ്റ് ഫുഡുകള്‍ ആരോഗ്യത്തെ നശിപ്പിക്കുകയും പ്രതിരോധശേഷി ദുര്‍ബലപ്പെടുത്തുകയും ചെയ്യും. അതുകൊണ്ട് തന്നെ പതിവായി ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടുതല്‍ അപകടത്തിലേക്ക് അല്ലെങ്കില്‍ നിങ്ങളെ എത്തിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കാന്‍ പരമാവധി ശ്രദ്ധിക്കുക.

മദ്യം

മദ്യം

സുഹൃത്തുക്കളുമൊത്തുള്ള കുറച്ച് സമയത്ത് മദ്യം പലര്‍ക്കും വീക്‌നെസ്സാണ്. എന്നാല്‍ ഇത് പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഹാംഗ് ഓവറും ആരോഗ്യത്തിന് വരുത്തിയ നാശവും നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. കരളിന് കേടുവരുത്തുന്ന അവസ്ഥയില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുക, ശരീരത്തിന്റെ അവസ്ഥയെ പ്രതികൂലമായി ബാധിക്കുക എന്നിവയ്ക്ക് പുറമേ, അമിതമായ മദ്യപാനം രോഗപ്രതിരോധ സംവിധാനത്തെ വിട്ടുവീഴ്ച ചെയ്യും. അതുകൊണ്ട് പരമാവധി ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ഇല്ലാതാക്കുന്ന ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ടിന്നിലടച്ച ഭക്ഷണങ്ങള്‍

ടിന്നിലടച്ച ഭക്ഷണങ്ങള്‍

റെഡി-ടു-കുക്ക് ഭക്ഷണം, മത്സ്യം, മാംസം, പഴങ്ങള്‍, പച്ചക്കറികള്‍, മറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവ പലപ്പോഴും പ്രിസര്‍വേറ്റീവുകള്‍ ഉപയോഗിച്ച് സംഭരിക്കുന്ന ക്യാനുകളില്‍ വരുന്നു. പഞ്ചസാര, ഉപ്പ്, മറ്റ് അഡിറ്റീവുകള്‍ എന്നിവയുടെ അമിതമായ അളവ് പ്രതിരോധശേഷി ദുര്‍ബലപ്പെടുത്തുന്നതിന് കാരണമാകും. ഇത് പലരും വളരെ ഇഷ്ടത്തോടെയാണ് കഴിക്കുന്നത്. എന്നാല്‍ അതിലൂടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ കുറക്കുന്ന പ്രതിസന്ധിയിലേക്കാണ് നിങ്ങള്‍ എത്തുന്നത് എന്നതാണ് സത്യം. ഇത്തരം അവസ്ഥയില്‍ ടിന്നിലടച്ച ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക.

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍

ചോക്ലേറ്റുകള്‍, മിഠായികള്‍, മധുരപലഹാരങ്ങള്‍ എന്നിവ പലപ്പോഴും ജനപ്രിയ മധുര ഭക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, ഈ മധുരപലഹാരങ്ങളുടെ ഉപഭോഗം അമിതമാവുന്നത് പലപ്പോഴും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കാലക്രമേണ ദുര്‍ബലമാകാന്‍ ഇടയാക്കും. ഇത് അണുബാധകള്‍ക്കും രോഗങ്ങള്‍ക്കും ശരീരത്തിലേക്ക് വഴി തുറന്ന് കൊടുക്കുന്നു. കൂടാതെ, പൊണ്ണത്തടി, ശരീരഭാരം വര്‍ദ്ധിപ്പിക്കല്‍, പ്രമേഹം പോലുള്ള വിട്ടുമാറാത്ത രോഗങ്ങള്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്.

ശുദ്ധീകരിച്ച ഭക്ഷണങ്ങള്‍

ശുദ്ധീകരിച്ച ഭക്ഷണങ്ങള്‍

സാധാരണയായി ഉപയോഗിക്കുന്ന ശുദ്ധീകരിച്ച ഭക്ഷണങ്ങളില്‍ വെളുത്ത റൊട്ടി, പാസ്ത, മൈദ എന്നിവ ഉള്‍പ്പെടുന്നു. ഈ ഭക്ഷണങ്ങള്‍ സ്ഥിരമായി കഴിക്കുന്നത് ഗട്ട് മൈക്രോബയോമില്‍ അസന്തുലിതാവസ്ഥ ഉണ്ടാക്കും. സമഗ്രമായ ആരോഗ്യം നിയന്ത്രിക്കുന്നതില്‍ ഒരു അവിഭാജ്യ ഘടകമായതിനാല്‍, അനാരോഗ്യകരമായ കുടല്‍ രോഗപ്രതിരോധ സംവിധാനത്തെയും നശിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള ഭക്ഷണങ്ങള്‍ ഇനി കഴിക്കാന്‍ ശ്രദ്ധിക്കുക. മുകളില്‍ പറഞ്ഞ തരത്തിലുള്ള ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

മരണ സാധ്യത ഏറ്റവും കൂടിയ രോഗം; അവഗണിക്കരുത് ഈ പ്രധാന ലക്ഷണംമരണ സാധ്യത ഏറ്റവും കൂടിയ രോഗം; അവഗണിക്കരുത് ഈ പ്രധാന ലക്ഷണം

ശ്വാസകോശ അണുബാധ നിസ്സാരമല്ല; ഈ അപകട സൂചന അവഗണിക്കരുത്ശ്വാസകോശ അണുബാധ നിസ്സാരമല്ല; ഈ അപകട സൂചന അവഗണിക്കരുത്

English summary

These Foods In Your Diet Might Be Damaging Your Immunity In Malayalam

Here in this article we are sharing some foods in your diet might be damaging your immunity in malayalam. Take a look.
X
Desktop Bottom Promotion