Latest Updates
-
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും! -
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: കരിയറിലും ബിസിനസ്സിലും വൻ നേട്ടം കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങി ഭാഗ്യം വരും -
ഓഗസ്റ്റ് 19: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം!
കുട്ടികള്‍ക്ക് കൊടുക്കുമ്പോള്‍ ശ്രദ്ധിക്കണം, ഇല്ലെങ്കില്‍ ജീവനെടുക്കും; അലര്‍ജി വരുത്തും ഭക്ഷണങ്ങള്‍
ഭക്ഷണ അലര്‍ജി എന്താണ് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ രോഗ പ്രതിരോധ സംവിധാനം ഭക്ഷണത്തിലെ പ്രോട്ടീനെ ഭീഷണിയായി കണക്കാക്കുമ്പോള്‍ അത് ഭക്ഷണ അലര്‍ജിക്ക് കാരണമാകും. രോഗപ്രതിരോധ സംവിധാനത്തിലൂടെ ഭക്ഷണത്തോടുള്ള അസാധാരണ പ്രതികരണങ്ങള്‍ക്ക് ഇത് കാരണമാകുന്നു. കുട്ടികളിലാണ് സാധാരണയായി ഭക്ഷണ അലര്‍ജി കൂടുതലായി കണ്ടുവരുന്നത്.
കുട്ടികളിലെ ഭക്ഷണ അലര്‍ജികള്‍ ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ്. കാരണം അവ ലഘുവായത് മുതല്‍ ജീവന് അപകടപ്പെടുത്തുന്നത് വരെ ആകാം. കുട്ടികളില്‍ അലര്‍ജിയുണ്ടാക്കാന്‍ ഏറ്റവും സാധ്യതയുള്ള ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് മനസ്സിലാക്കുന്നത് രോഗലക്ഷണങ്ങള്‍ തടയാനും നിയന്ത്രിക്കാനും സഹായിക്കും. കുട്ടികളില്‍ അലര്‍ജിയുണ്ടാക്കുന്ന ഏറ്റവും സാധാരണമായ ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഏതൊക്കെയെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

പശുവിന് പാല്
കുട്ടികള്‍ക്ക് ഏറ്റവും സാധാരണമായ അലര്‍ജി ഉണ്ടാക്കുന്ന ഒന്നാണ് പശുവിന് പാല്. രോഗലക്ഷണങ്ങളില്‍ സാധാരണയായി ചര്‍മ്മത്തിലെ തിണര്‍പ്പ്, ദഹനപ്രശ്നങ്ങള്‍ എന്നിവ കണ്ടുവരുന്നു. കഠിനമായ കേസുകലില്‍ അനാഫൈലക്സിസ് അഥവാ ജീവന് ഭീഷണിയായേക്കാവുന്ന അലര്‍ജി പ്രതിപ്രവര്‍ത്തനം വരെ സംഭവിക്കാം. പാല് ഉല്പന്നങ്ങളായ ചീസ്, ഐസ്ക്രീം എന്നിവയും അലര്‍ജിക്ക് കാരണമാകും, ശ്രദ്ധിക്കുക.

മുട്ട
കുട്ടികള്‍ക്ക് സാധാരണയായി അലര്‍ജി ഉണ്ടാക്കുന്ന മറ്റൊരു സാധാരണ ഭക്ഷണമാണ് മുട്ട. പ്രത്യേകിച്ച് മുട്ടയുടെ വെള്ള കുട്ടികള്‍ക്ക് കൂടുതല്‍ പ്രശ്നമുണ്ടാക്കും. ചര്‍മ്മത്തിലെ ചുണങ്ങ്, ദഹനപ്രശ്നങ്ങള്‍, ശ്വാസതടസ്സം തുടങ്ങിയവയാണ് മുട്ട അലര്‍ജിയുടെ ലക്ഷണങ്ങള്‍.

നിലക്കടല
കുട്ടികളില്‍ വളരെയേറെ അലര്‍ജിയുണ്ടാക്കുന്ന ഒരു ഭക്ഷണമാണ് നിലക്കടല. ചില കുട്ടികളില്‍ അനാഫൈലക്സിസ് ഉള്‍പ്പെടെയുള്ള ഗുരുതരമായ പ്രതികരണങ്ങള്‍ക്ക് ഇത് കാരണമാകും. നിലക്കടല ഉല്പന്നമായ പീനട്ട് ബട്ടറും അലര്‍ജിക്ക് കാരണമാകുമെന്നത് ശ്രദ്ധിക്കേണ്ടതാണ്.

സോയ
കുട്ടികളില്‍ സാധാരണയായി അലര്‍ജിയുണ്ടാക്കുന്ന മറ്റൊരു ഭക്ഷണമാണ് സോയ. ചര്‍മ്മ തിണര്‍പ്പ്, ദഹന പ്രശ്നങ്ങള്‍, ശ്വസന ബുദ്ധിമുട്ടുകള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ സോയ അലര്‍ജി കാരണം കുട്ടികള്‍ക്ക് വന്നേക്കാം. സോയ ഉല്‍പ്പന്നങ്ങളായ ടോഫു, സോയ പാല് എന്നിവയും അലര്‍ജിക്ക് കാരണമാകും.

ഗോതമ്പ്
കുട്ടികളില്‍ സാധാരണ അലര്‍ജിക്ക് കാരണമാകുന്ന ഭക്ഷണങ്ങളിലൊന്നാണ് ഗോതമ്പ്. ചര്‍മ്മത്തില്‍ ചുണങ്ങ്, ദഹനപ്രശ്നങ്ങള്‍, ശ്വസന ബുദ്ധിമുട്ടുകള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് ഇത് കാരണമാകും. ഗോതമ്പ് കൊണ്ടുണ്ടാക്കുന്ന ഉല്‍പ്പന്നങ്ങളായ ബ്രെഡ്, പാസ്ത എന്നിവയും അലര്‍ജിക്ക് കാരണമാകുമെന്നതിനാല്‍ ഇവയും കുട്ടികള്‍ക്ക് നല്കുമ്പോള് ശ്രദ്ധിക്കുക.

നട്സ്
ബദാം, കശുവണ്ടി, വാല്‍നട്ട് തുടങ്ങിയ നട്സ് കുട്ടികളില്‍ സാധാരണ അലര്‍ജി ഉണ്ടാക്കുന്ന ഭക്ഷണങ്ങളാണ്. ചര്‍മ്മത്തിലെ ചുണങ്ങു, ദഹനപ്രശ്നങ്ങള്‍, ശ്വാസതടസ്സം തുടങ്ങിയവയാണ് നട്സ് കാരണമായുണ്ടാകുന്ന അലര്‍ജിയുടെ ലക്ഷണങ്ങള്‍.

മത്സ്യം
ചില കുട്ടികളില്‍ മത്സ്യം അലര്‍ജിക്ക് കാരണമാകും. ഇത് ചര്‍മ്മത്തിലെ തിണര്‍പ്പ്, ദഹന പ്രശ്നങ്ങള്‍, ശ്വസന ബുദ്ധിമുട്ടുകള്‍ തുടങ്ങിയ ലക്ഷണങ്ങളിലേക്ക് നയിക്കുന്നു. ചെമ്മീന്‍, ലോബ്സ്റ്റര്‍ തുടങ്ങിയ സീഫുഡുകളും അലര്‍ജിക്ക് കാരണമാകുമെന്നത് ശ്രദ്ധിക്കേണ്ടതാണ്.

ശ്രദ്ധിക്കാന്‍
രോഗലക്ഷണങ്ങള്‍ തടയാനും നിയന്ത്രിക്കാനും സഹായിക്കുന്നതിന് കുട്ടികളില്‍ ഭക്ഷണ അലര്‍ജികള്‍ നേരത്തേ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ കുട്ടിക്ക് ഭക്ഷണ അലര്‍ജിയുണ്ടെന്ന് നിങ്ങള്‍ സംശയിക്കുന്നുവെങ്കില്‍, ശരിയായ പരിശോധനയ്ക്കും രോഗനിര്‍ണയത്തിനുമായി ഒരു ശിശുരോഗവിദഗ്ദ്ധനെയോ അലര്ജിസ്റ്റിനെയോ സമീപിക്കുക. കുട്ടികളില്‍ അലര്‍ജിയുണ്ടാക്കാന്‍ ഏറ്റവും സാധ്യതയുള്ള ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് മനസ്സിലാക്കുന്നത് രോഗലക്ഷണങ്ങള്‍ തടയാനും നിയന്ത്രിക്കാനും സഹായിക്കും.



Click it and Unblock the Notifications