For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ സമയത്തെല്ലാം വെള്ളം കുടിക്കണം; ഇല്ലെങ്കില്‍ ശരീരം പണിതരും

|

വെള്ളം കുടിക്കുന്നതും ജലാംശം നിലനിര്‍ത്തുന്നതും ആരോഗ്യകരമായ ശരീരത്തിന് പ്രധാനമാണ്. ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിലും ദോഷകരമായ രോഗങ്ങളില്‍ നിന്ന് നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതിലും വെള്ളം ഒരു പ്രധാന പങ്ക് വഹിക്കുന്നു. വെള്ളം നമ്മെ നിര്‍ജ്ജലീകരണത്തില്‍ നിന്ന് രക്ഷിക്കുകയും ഗുരുതരമായ മെഡിക്കല്‍ അവസ്ഥകള്‍ക്ക് കാരണമാകുന്ന സങ്കീര്‍ണതകള്‍ ഒഴിവാക്കുകയും ചെയ്യുന്നു. ധാരാളം വെള്ളം കുടിക്കേണ്ടത് ദൈനംദിന ആവശ്യകതയാണ്. എങ്കിലും, ഒരുദിവസം ഏതൊക്കെ സമയത്ത് ഒരാള്‍ വെള്ളം കുടിക്കണമെന്ന് കൃത്യമായി അറിഞ്ഞിരിക്കണം.

Most read: ഹോര്‍മോണ്‍ കുറവ് നിസ്സാരമല്ല; ഭക്ഷണത്തിലുണ്ട് പ്രതിവിധിMost read: ഹോര്‍മോണ്‍ കുറവ് നിസ്സാരമല്ല; ഭക്ഷണത്തിലുണ്ട് പ്രതിവിധി

രാവിലെ ഉണരുമ്പോള്‍

രാവിലെ ഉണരുമ്പോള്‍

നിങ്ങള്‍ രാവിലെ ഉണരുമ്പോള്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ഇത് നിങ്ങളുടെ ആന്തരിക അവയവങ്ങളെയും രക്തചംക്രമണ സംവിധാനങ്ങളെയും സജീവമാക്കുകയും ഉറക്ക സമയത്ത് നഷ്ടപ്പെട്ട ജലം ശരീരത്തില്‍ നിറയ്ക്കുകയും ചെയ്യുന്നു. രാവിലെ വെറും വയറ്റില്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് നിങ്ങളുടെ ഉദരാരോഗ്യം ശക്തിപ്പെടുത്തുന്നു. മലബന്ധം, ഗ്യാസ്‌ട്രൈറ്റിസ്, ശരീരവണ്ണം, ദഹനരോഗങ്ങള്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ നീക്കാനും രാവിലെയുള്ള വെള്ളംകുടി നിങ്ങളെ സഹായിക്കും. ഇത് നിങ്ങള്‍ക്ക് ആരോഗ്യമുള്ള ശരീരവും തിളങ്ങുന്ന ചര്‍മ്മവും സമ്മാനിക്കും.

വ്യായാമത്തിനു ശേഷം

വ്യായാമത്തിനു ശേഷം

വ്യായാമത്തിന് ശേഷം നിങ്ങള്‍ക്ക് വളരെ ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നു. അത്തരമൊരു സമയത്ത് ശരീരത്തിന് വെള്ളം ആവശ്യമാണ്. വ്യായാമത്തിനു ശേഷമുള്ള വെള്ളം കുടി നിങ്ങളുടെ ശരീരത്തെ പുനരുജ്ജീവിപ്പിക്കുകയും നിങ്ങളുടെ സിസ്റ്റത്തെ വീണ്ടും ഊര്‍ജ്ജസ്വലമാക്കുകയും ചെയ്യും. ഇത് നിങ്ങളുടെ ഹൃദയമിടിപ്പ് സാധാരണ നിലയിലേക്ക് കൊണ്ടുവരികയും വേഗത്തില്‍ ക്ഷീണം അകറ്റുകയും ചെയ്യുന്നു. നിങ്ങളുടെ ദൈനംദിന വ്യായാമങ്ങള്‍ ആരംഭിക്കുന്നതിന് ഏകദേശം 2-3 മണിക്കൂര്‍ മുമ്പും വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം.

Most read:മഴക്കാലത്ത് പ്രതിരോധശേഷി കുറയാതിരിക്കാന്‍ കഴിക്കണം ഇതെല്ലാംMost read:മഴക്കാലത്ത് പ്രതിരോധശേഷി കുറയാതിരിക്കാന്‍ കഴിക്കണം ഇതെല്ലാം

ഭക്ഷണത്തിന് അര മണിക്കൂര്‍ മുമ്പ്

ഭക്ഷണത്തിന് അര മണിക്കൂര്‍ മുമ്പ്

ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് ആരോഗ്യപരമായ ഒരു കാരണം മാത്രമല്ല. മറിച്ച്, ശരീരഭാരം കുറയ്ക്കാനുള്ള വളരെ ഗുണകരവും ഫലപ്രദവുമായ ഒരു മാര്‍ഗം കൂടിയാണ്. ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ അര മണിക്കൂര്‍ മുമ്പ് നിങ്ങള്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കുമ്പോള്‍, ഇത് നിങ്ങളുടെ ദഹന ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്നു. ഇത് ദഹനത്തെ മെച്ചപ്പെടുത്തുകയും നിങ്ങളുടെ വയറ് നിറഞ്ഞ സംതൃപ്തി നല്‍കുകയും അധിക കലോറി കഴിക്കുന്നത് തടയുകയും ചെയ്യുന്നു.

കുളിക്കുന്നതിന് മുമ്പ്

കുളിക്കുന്നതിന് മുമ്പ്

കുളിക്കുന്നതിനുമുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് നിങ്ങളുടെ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. വെള്ളം ചൂടുള്ളതാണെങ്കില്‍, ഇത് രക്തക്കുഴലുകള്‍ വികസിപ്പിക്കുകയും രക്തസമ്മര്‍ദ്ദം കുറയാന്‍ കാരണമാവുകയും ചെയ്യുന്നു.

Most read:രോഗപ്രതിരോധശേഷി കൂടെ; ഈ ശീലങ്ങള്‍ വളര്‍ത്തൂMost read:രോഗപ്രതിരോധശേഷി കൂടെ; ഈ ശീലങ്ങള്‍ വളര്‍ത്തൂ

ഉറങ്ങാന്‍ പോകുന്നതിനുമുമ്പ്

ഉറങ്ങാന്‍ പോകുന്നതിനുമുമ്പ്

ഉറങ്ങുന്നതിനുമുമ്പ് ധാരാളം വെള്ളം കുടിക്കുന്നത് ശരിയല്ലെന്ന് പലരും കരുതുന്നു. ഉറക്കത്തിനുമുമ്പ് വെള്ളം കുടിക്കുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തുകയും മൂത്രസഞ്ചിയില്‍ അനാവശ്യ സമ്മര്‍ദ്ദം സൃഷ്ടിക്കുകയും ചെയ്യുമെന്ന് പറയുന്നു. ഇത് ഒരു പരിധിവരെ ശരിയാണെങ്കിലും, ഉറങ്ങുന്നതിനുമുമ്പ് അല്‍പം വെള്ളം കുടിക്കുക. ഇത് രാത്രി മുഴുവന്‍ ജലാംശം നിലനിര്‍ത്തുകയും ദോഷകരമായ വിഷവസ്തുക്കള്‍ നീക്കി ശരീരത്തെ ശുദ്ധീകരിക്കുകയും ചെയ്യും. അധികം വെള്ളം കുടിക്കുന്നത് എല്ലായ്‌പ്പോഴും നല്ലതല്ല എന്നത് ശ്രദ്ധിക്കുക, കാരണം ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിങ്ങളെ പ്രതികൂലമായി ബാധിക്കും.

 നിങ്ങള്‍ക്ക് അസുഖമുണ്ടെങ്കില്‍

നിങ്ങള്‍ക്ക് അസുഖമുണ്ടെങ്കില്‍

നിങ്ങള്‍ അസുഖബാധിതരായി കിടക്കുകയാണെങ്കില്‍ അതില്‍ നിന്ന് വേഗത്തില്‍ വീണ്ടെടുക്കാന്‍ ഏറ്റവും ഫലപ്രദമായ പരിഹാരമാണ് വെള്ളം. ഇത് നിങ്ങളുടെ ശരീരത്തെ ജലാംശം വര്‍ദ്ധിപ്പിക്കുകയും വീണ്ടെടുക്കല്‍ പ്രക്രിയയെ വേഗത്തിലാക്കുകയും ചെയ്യുന്നു. എന്തെങ്കിലും അസുഖത്താല്‍ ബുദ്ധിമുട്ടുമ്പോള്‍ ശരീരം പെട്ടെന്ന് നിര്‍ജ്ജലീകരണത്തിലേക്ക് പോകുന്നു. അതിനാല്‍ ഈ സമയം ആവശ്യത്തിന് ജലം ശരീരത്തിന് നല്‍കാന്‍ ശ്രദ്ധിക്കുക.

Most read:കൊറോണ: ഭക്ഷണക്കാര്യത്തില്‍ അല്‍പം ശ്രദ്ധ നല്‍കാംMost read:കൊറോണ: ഭക്ഷണക്കാര്യത്തില്‍ അല്‍പം ശ്രദ്ധ നല്‍കാം

ക്ഷീണം തോന്നുമ്പോള്‍

ക്ഷീണം തോന്നുമ്പോള്‍

കഠിനമായ ജോലികള്‍ ചെയ്യുമ്പോഴോ അല്ലെങ്കില്‍ വ്യായാമമുറകള്‍ കാരണമോ നിങ്ങള്‍ക്ക് ക്ഷീണം തോന്നുന്നുവെങ്കില്‍, ശരീരത്തിന് നഷ്ടപ്പെട്ട ജലാംശം നല്‍കാന്‍ നിങ്ങള്‍ ധാരാളം വെള്ളം കുടിക്കണം. ഇത് നിങ്ങളുടെ ക്ഷീണം കുറയ്ക്കുകയും നിങ്ങളുടെ ശരീരത്തെ സാധാരണ നിലയിലാക്കി നിലനിര്‍ത്തുകയും ചെയ്യുന്നു.

ശരിയായ രീതിയില്‍ വെള്ളം കുടിക്കേണ്ടത് എങ്ങനെ

ശരിയായ രീതിയില്‍ വെള്ളം കുടിക്കേണ്ടത് എങ്ങനെ

ഒരിക്കലും നിന്നുകൊണ്ട് വെള്ളം കുടിക്കരുത്. കാരണം ഈ ശീലം നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോള്‍ നിങ്ങളുടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരാതെ വെള്ളം നിങ്ങളുടെ സിസ്റ്റത്തിലേക്ക് നേരിട്ട് ഒഴുകുന്നു. ശരിയായ ശുദ്ധീകരണം ലഭിക്കാതെ വെള്ളം നേരിട്ട് പിത്താശയത്തിലേക്ക് എത്തുമെന്നും അതുവഴി മാലിന്യങ്ങള്‍ മൂത്രസഞ്ചിയില്‍ നിക്ഷേപിക്കുമെന്നും വിദഗ്ദ്ധര്‍ പറയുന്നു. ഇത് ആത്യന്തികമായി വൃക്കകളെയും ബാധിക്കുന്നു. അതിനാല്‍ എപ്പോഴും ഇരുന്നുകൊണ്ട് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.

Most read:കൊവിഡ് 19: ആസ്ത്മാ രോഗികള്‍ ഇവ അറിയുകMost read:കൊവിഡ് 19: ആസ്ത്മാ രോഗികള്‍ ഇവ അറിയുക

English summary

These Are The Best Times Of The Day To Drink Water in Malayalam

Here are some of the best times to drink water and replenish yourselves of lost fluids. Take a look.
X
Desktop Bottom Promotion