For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാലിനടിയിൽ ഉറുമ്പരിക്കുന്ന പോലെയോ, സൂചനകള്‍ അപകടം

|

ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം കൊടുക്കുന്ന ഒരു തലമുറയാണ് ഇന്നുള്ളത്. എന്നാല്‍ പലപ്പോഴും ഇത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണകരമായി ഭവിക്കുന്നുണ്ട് എന്നുള്ള കാര്യം അൽപം ചിന്തിക്കേണ്ടതാണ്. കാരണം നിങ്ങളിൽ ഉണ്ടാവുന്ന അനാവശ്യമായിട്ടുള്ള ചില ലക്ഷണങ്ങൾ പിന്നീട് ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട് എന്നുള്ളത് ശ്രദ്ധേയമായ കാര്യമാണ്. ഓരോ അവസ്ഥയിലും നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി സമയം ചിലവഴിക്കുമ്പോൾ അത് നിങ്ങളുടെ ആരോഗ്യത്തിന് ഗുണമാണോ ദോഷമാണോ എന്ന് പലപ്പോഴും മനസ്സിലാക്കാൻ സാധിക്കുന്നില്ല.

കുളിക്കുമ്പോള്‍ കാൽ കഴുകാറില്ലേ,അപകടം വളരെ അടുത്ത്കുളിക്കുമ്പോള്‍ കാൽ കഴുകാറില്ലേ,അപകടം വളരെ അടുത്ത്

ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം ശ്രദ്ധിക്കണം എന്നുള്ളതിന്‍റെ സൂചനകൾ കൂടിയാണ്. ഇത് തിരിച്ചറിഞ്ഞ് വേണം മുന്നോട്ട് പോവുന്നതിന്. അതുകൊണ്ട് തന്നെ ഇത്തരം മാറ്റങ്ങള്‍ ശരീരത്തില്‍ ഉണ്ടാവുമ്പോൾ അത് നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെയെല്ലാം ബാധിക്കുന്നുണ്ട് എന്ന കാര്യം അറിഞ്ഞിരിക്കണം. ഇത്തരത്തിലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കും മുൻപ് ശരീരത്തിനെ അപകടത്തിലേക്ക് തള്ളിയിടുന്ന ചില ലക്ഷണങ്ങള്‍ നോക്കാം.

 കാലില്‍ ഉറുമ്പരിക്കുന്നത് പോലെ

കാലില്‍ ഉറുമ്പരിക്കുന്നത് പോലെ

നിങ്ങളുടെ കാലുകളില്‍ എന്തെങ്കിലും അരിക്കുന്നത് പോലെ തോന്നുക, ഇഴയുക, അല്ലെങ്കിൽ അസ്വസ്ഥത എന്നിവ പോലുള്ള വിചിത്രമായ കാര്യങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ അതിനര്‍ത്ഥം റെസ്റ്റ്ലസ്സ് ലെഗ് സിൻഡ്രോം ഉണ്ട് എന്നുള്ളതാണ്. ഇത് പലപ്പോഴും ദീർഘകാലമെടുത്ത് മാത്രമേ ചികിത്സിച്ച് മാറ്റാന്‍ സാധിക്കുകയുള്ളൂ. പലപ്പോഴും രാത്രിയിലാണ് ഈ അസ്വസ്ഥത വളരെയധികം കൂടുതലാവുന്നത്. അതുകൊണ്ട് ഇത് അൽപം ശ്രദ്ധിക്കണം.

ചർമ്മത്തിന് കട്ടി കൂടിയാൽ

ചർമ്മത്തിന് കട്ടി കൂടിയാൽ

ചർമ്മത്തിന് പെട്ടെന്ന് കട്ടി കൂടിയതു പോലെ തോന്നിയോ? എങ്കിൽ അതിനർത്ഥം നിങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള ചർമ്മ രോഗങ്ങൾ ഉണ്ട് എന്നുള്ളതാണ്. അതുകൊണ്ട് തന്നെ ചർമ്മ പ്രശ്നങ്ങൾ അവഗണിക്കരുത് അല്ലെങ്കിൽ അവയെ കുറച്ചുകാണരുത്. ചർമ്മം കട്ടിയുള്ളതും ചൊറിച്ചിലുമായി മാറുമ്പോൾ, ഇത് ഒരു ഹോർമോൺ ഡിസോർഡർ, എക്‌സിമ അല്ലെങ്കിൽ അലർജികൾ പോലുള്ള ആന്തരിക പ്രശ്‌നങ്ങളുടെ ഒരു അടയാളമായിരിക്കും. ഈ പ്രശ്നം തുടരുകയാണെങ്കിൽ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

ഗന്ധം അറിയാതിരിക്കുക,ഉറക്കമില്ലായ്മ

ഗന്ധം അറിയാതിരിക്കുക,ഉറക്കമില്ലായ്മ

പാർക്കിൻസൺസ് രോഗത്തെക്കുറിച്ച് എല്ലാവരും കേട്ടിരിക്കാം, പക്ഷേ നമ്മളിൽ പലർക്കും ഇതിന്റെ ലക്ഷണങ്ങൾ അറിയില്ല. ചലിക്കുന്നതിനുള്ള വേഗതക്കുറവ്, പേടിസ്വപ്നങ്ങൾക്കൊപ്പം മോശം ഉറക്കം, സംസാരിക്കുമ്പോൾ പ്രശ്നങ്ങൾ എഴുതുമ്പോൾ മറ്റ് ചില പ്രശ്നങ്ങൾ എന്നിവ ഉണ്ടെങ്കിൽ അത് നിങ്ങളിൽ ഇത്തരം ഒരു രോഗത്തിനുള്ള സാധ്യതയെയാണ് കാണിക്കുന്നത്. അതുകൊണ്ട് ഈ ലക്ഷണങ്ങളെ വളരെയധികം ശ്രദ്ധിക്കണം.

ദേഷ്യവും ആക്രമണ മനോഭാവവും

ദേഷ്യവും ആക്രമണ മനോഭാവവും

ദേഷ്യവും ആക്രമണ മനോഭാവവും വളരെയധികം കൂടുതലാണെങ്കിൽ അത് പലപ്പോഴും നിങ്ങളിൽ ഡിപ്രഷൻ ഉണ്ട് എന്നുള്ളതിന്‍റെ ലക്ഷണങ്ങളാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾക്ക് മുന്നിൽ ശരീരം പ്രകടിപ്പിക്കുന്ന ലക്ഷണങ്ങളെ ഒരു കാരണവശാലും അവഗണിക്കരുത്. ഇത് കൂടുതൽ അസ്വസ്ഥതകളിലേക്ക് നിങ്ങളെ എത്തിക്കും, പലപ്പോഴും ഡിപ്രഷന്‍ ആത്മഹത്യാ പ്രേരണയിലേക്ക് വരെ നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കുക.

കൂടുതൽ ഉറക്കം

കൂടുതൽ ഉറക്കം

നിങ്ങള്‍ക്ക് എപ്പോഴും ഉറങ്ങണം എന്ന് തോന്നുന്നുണ്ടോ? എങ്കിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഈ തകരാറിനെ ഹൈപ്പർ‌സോംനിയ എന്ന് വിളിക്കുന്നു. ചിലരിൽ രോഗപ്രതിരോധശേഷി കുറയുമ്പോൾ ഇത്തരം അസ്വസ്ഥതകൾ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. ഉറങ്ങാന്‍ പോവുന്നതിന് മുന്‍പ് മദ്യം കഴിക്കുന്നവരിലും ഇത്തരം അസ്വസ്ഥതകൾക്കുള്ള സാധ്യത വളരെ കൂടുതലാണ്.

കണ്ണിന്‍റെ നിറം മാറ്റം

കണ്ണിന്‍റെ നിറം മാറ്റം

നിങ്ങളുടെ കണ്ണുകളുടെ കോർണിയയ്‌ക്ക് ചുറ്റും വെളുത്തതോ ചാരനിറത്തിലുള്ളതോ ആയ ഒരു വളയം ഉണ്ടെങ്കിൽ ഇത് നിങ്ങളിൽ കൊളസ്ട്രോൾ ഉണ്ട് എന്ന് സൂചിപ്പിക്കുന്നതിന്‍റെ ലക്ഷണമാണ്. ഇത് 45 വയസ്സിന് താഴെയുള്ള ആളുകൾക്ക് ഉയർന്ന കൊളസ്ട്രോളിന്റെ അടയാളമായിരിക്കാം. അതുകൊണ്ട് തന്നെ ഇത് വളരെയധികം ശ്രദ്ധിക്കണം. എന്നാൽ നിരുപദ്രവകാരിയാണ് ഈ ലക്ഷണം എന്നുള്ളതാണ് സത്യം. ഇത് കാഴ്ചക്ക് യാതൊരു വിധത്തിലുള്ള പ്രശ്നവും ഉണ്ടാക്കുന്നില്ല.

English summary

The Signs Your Body Is Trying To Tell You Something Wrong

Here in this article we are discussing about surprising symptoms that are your body's way of telling you something is wrong. Read on.
Story first published: Thursday, February 27, 2020, 16:15 [IST]
X
Desktop Bottom Promotion