For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊളസ്ട്രോൾ കുറവെങ്കിൽ പലപ്പോഴും ഹൈപ്പോതൈറോയ്ഡ്

|

ആരോഗ്യത്തിന്‍റെ കാര്യത്തിൽ ശ്രദ്ധ നമ്മൾ നൽകുന്നുണ്ടെങ്കിലും അത് പലപ്പോഴും നിങ്ങൾ വിചാരിച്ചതു പോലെ ആരോഗ്യത്തിന് സഹായിക്കുന്നില്ല. കാരണം നമ്മള്‍ അശ്രദ്ധയോടെ കാണുന്ന പല കാര്യങ്ങളും പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം പ്രശ്നത്തിലേക്ക് എത്തിക്കുകയാണ് എന്ന കാര്യം അറിഞ്ഞിരിക്കണം. ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം തന്നെ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നുണ്ട്. കാരണം ശ്രദ്ധിച്ചില്ലെങ്കിൽ അത് പലപ്പോഴും ആരോഗ്യം ഒരു വെല്ലുവിളിയായി മാറുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്.

Most read: സുഖപ്രസവത്തിന് ഒരുസ്പൂൺ നെയ്യ് ദിവസവും കഴിക്കാംMost read: സുഖപ്രസവത്തിന് ഒരുസ്പൂൺ നെയ്യ് ദിവസവും കഴിക്കാം

അതുകൊണ്ട് തന്നെ ഈ പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് വേണ്ടിയും ആരോഗ്യത്തോടെ ജീവിക്കുന്നതിന് വേണ്ടിയും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്.
നമ്മുടെ നിത്യ ജീവിതത്തിൽ വില്ലനാവുന്ന ഒരു പ്രധാനപ്പെട്ട അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം. 35 വയസ്സിന് മുകളിൽ ഉള്ളവരിലാണ് പലപ്പോഴും ഈ പ്രശ്നങ്ങൾ കാണപ്പെടുന്നത്. എങ്കിലും അല്ലാത്തവരിലും ഇത്തരം പ്രശ്നങ്ങൾ ഇന്നത്തെ ജീവിത സാഹചര്യത്തിൽ കാണപ്പെടുന്നുണ്ട്. കൊളസ്ട്രോളും തൈറോയ്ഡും മറ്റ് രോഗങ്ങളും തമ്മിലുള്ള ബന്ധം എന്താണെന്ന് നോക്കാവുന്നതാണ്.

ലക്ഷണങ്ങള്‍ പ്രധാനം

ലക്ഷണങ്ങള്‍ പ്രധാനം

എപ്പോഴും രോഗലക്ഷണങ്ങൾ തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടത്. കാരണം പലപ്പോഴും തൈറോയ്‍ഡ് രോഗങ്ങൾ പ്രകടമാവുന്ന അവസ്ഥയിൽ അതിന്‍റെ ലക്ഷണങ്ങളെക്കുറിച്ച് പലരും മനസ്സിലാക്കുന്നില്ല. ഇത് തിരിച്ചറിഞ്ഞാൽ ഒരു വിധത്തിൽ ഉള്ള പല രോഗങ്ങളേയും നമുക്ക് ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ തൈറോയ്ഡ് വരുമോ അത് കൂടുതൽ അസ്വസ്ഥതകൾ ഉണ്ടാക്കുമോ എന്നുള്ളതെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. തൈറോയ്ഡിന്‍റെ കൂടുതൽ ലക്ഷണങ്ങൾ നമുക്ക് നോക്കാം.

 ക്ഷീണം കൂടുതൽ

ക്ഷീണം കൂടുതൽ

ക്ഷീണം കൂടുതൽ ആണോ നിങ്ങൾക്ക് എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ദൈനം ദിന പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്ക് പലപ്പോഴും ഉൻമേഷം ചോർന്ന് പോവുന്ന അവസ്ഥയുണ്ടെങ്കിൽ അത് പലപ്പോഴും നിങ്ങളിൽ തൈറോയ്ഡ് ഉണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. തൈറോയ്ഡ് ഹോർമോണുകളുടെ പ്രവർത്തനത്തിൽ കൂടുതലും കുറവും സംഭവിച്ചാലും പലപ്പോഴും ഈ പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്. ഇവർക്ക് പകൽ മുഴുവൻ ക്ഷീണം അനുഭവപ്പെടുന്നുണ്ട്. മാത്രമല്ല ഇവർ ചെറിയ കാര്യങ്ങള്‍ ചെയ്താൽ പോലും തളർന്ന് പോവുന്ന അവസ്ഥയുണ്ടാവുന്നു.

വിഷാദം പ്രധാന കാരണം

വിഷാദം പ്രധാന കാരണം

പലരിലും വിഷാദം പോലുള്ള അസ്വസ്ഥതകൾ പല വിധത്തിലുള്ള രോഗങ്ങളുടെ തുടക്കമാണ്. ഡിപ്രഷന് പിന്നിൽ പലപ്പോഴും ഈ പ്രശ്നം ആവുന്നതിനുള്ള സാധ്യതയുണ്ട്. ഉത്കണ്ഠ പോലുള്ള പ്രശ്നങ്ങളും ഇതിലൂടെ ഉണ്ടാവുന്നതാണ്. എന്നാല്‍ ഇവക്ക് പിന്നിൽ ഹോർമോൺ മാറ്റങ്ങൾ ആണെന്ന് പലപ്പോഴും തിരിച്ചറിയാൻ സാധിക്കുന്നില്ല. ഇത് നിങ്ങളിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകൾ പലപ്പോഴും മറ്റ് രോഗങ്ങൾക്ക് കാരണമാവുന്നുണ്ട് എന്നതും തിരിച്ചറിയേണ്ടതാണ്.

 ആര്‍ത്തവം തെറ്റുന്നത്

ആര്‍ത്തവം തെറ്റുന്നത്

രോഗങ്ങൾ പലപ്പോഴും ആർത്തവത്തിൽ പ്രശ്നമായി മാറുന്നുണ്ട്. അമിത രക്തസ്രാവത്തോടെ ഉള്ള ആർത്തവവും അസഹ്യ വേദനയും എല്ലാം പലപ്പോഴും ആർത്തവത്തിന് പിന്നിൽ ഉണ്ടെങ്കിൽ അത് പലപ്പോഴും നിങ്ങളിൽ തൈറോയ്ഡ് പ്രശ്നങ്ങൾ ഉണ്ട് എന്ന് കാണിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. ഇത് പലപ്പോഴും ചികിത്സിച്ചില്ലെങ്കിൽ വന്ധ്യത പോലുള്ള അസ്വസ്ഥതകൾക്ക് വരെ കാരണമാകുന്നുണ്ട്.

കൊളസ്ട്രോള്‍ കുറവോ

കൊളസ്ട്രോള്‍ കുറവോ

കൊളസ്ട്രോൾ ലെവൽ കുറയുന്നുണ്ടെങ്കിൽ അത് പലപ്പോഴും ഹൈപ്പർ തൈറോയ്ഡിസത്തിന്റെ ലക്ഷണമാവാം. ഇത് ചീത്ത കൊളസ്ട്രോളായ എല്‍ ഡി എല്ലും ട്രൈഗ്ലിസറൈഡുകളും ഉയരുകയും നല്ല കൊളസ്ട്രോളായ എച്ച് ഡി എൽ കുറയുകയും ചെയ്യുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡഡിസത്തിൽ ഉണ്ടാവുന്നത്. ഇവരില്‍ ട്രൈഗ്ലിസറൈഡ് വളരെ ഉയർന്ന അളവിൽ കാണപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ കൊളസ്ട്രോളും തൈറോയ്ഡും തമ്മിൽ വളരെ അടുത്ത ബന്ധമാണ് ഉള്ളത്.

കുടുംബ പാരമ്പര്യം

കുടുംബ പാരമ്പര്യം

പലപ്പോഴും കുടുംബ പാരമ്പര്യവും ഒരു വലിയ ഘടകമാവാറുണ്ട്. ഇത് ജനിതകമായി നിങ്ങളിലേക്ക് എത്തുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അല്‍പം ശ്രദ്ധിച്ച് മുൻകരുതലുകൾ എടുത്താൽ അത് നിങ്ങളുടെ ആരോഗ്യത്തിന് ഒരു രക്ഷാകവചമാണ്. അല്ലെങ്കിൽ അത് കൂടുതല്‍ പ്രതിസന്ധികൾ നിങ്ങളിൽ ഉണ്ടാക്കുന്നുണ്ട്.

English summary

The Link Between Thyroid Disease and Cholesterol

What is the the link between thyroid disease and cholesterol. Read on.
Story first published: Thursday, September 5, 2019, 17:46 [IST]
X
Desktop Bottom Promotion