For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീശരീര ഗന്ധം നല്‍കുന്ന അപകട സൂചന

|

സ്ത്രീ ശരീരത്തില്‍ ഉണ്ടാവുന്ന ചില ഗന്ധങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ചില കാര്യങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇതി തിരിച്ചറിഞ്ഞ് അത് അപകടമുണ്ടാക്കുന്നതാണോ അപകടമുണ്ടാക്കുന്നതല്ലയോ എന്ന് മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. ശരീരത്തിന് അകത്ത് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി പലപ്പോഴും ശരീരം ചില ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. പലപ്പോഴും എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ശരീരം കാണിക്കുമ്പോള്‍ അത് ആരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നുണ്ട് എന്നുള്ള കാര്യം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

ലൈംഗികബന്ധത്തിന് ശേഷം സ്പേം പുറത്തേക്കോ, ഗർഭതടസ്സംലൈംഗികബന്ധത്തിന് ശേഷം സ്പേം പുറത്തേക്കോ, ഗർഭതടസ്സം

ശരീര ഗന്ധം ഇത്തരത്തില്‍ ആരോഗ്യത്തെക്കുറിച്ച് ചില ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. സ്ത്രീകളുടെ ശരീരഗന്ധം വെളിവാക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിനുണ്ടാവുന്ന ചില പ്രശ്‌നങ്ങള്‍ ഉണ്ട്. ഇവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ശരീരത്തിലുണ്ടാവുന്ന ഇത്തരത്തിലുള്ള മാറ്റങ്ങള്‍ എന്താണ് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളിയാവുന്നത് എന്ന് നമുക്ക് നോക്കാം.

വ്യത്യസ്ത തരം ഗന്ധങ്ങള്‍

വ്യത്യസ്ത തരം ഗന്ധങ്ങള്‍

നിങ്ങളുടെ ശരീരത്തില്‍ വ്യത്യസ്ത തരത്തിലുള്ള ഗന്ധങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ അത് എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങളാണ് നിങ്ങളില്‍ ഉണ്ടാക്കുന്നത് എന്നുള്ളത് പലര്‍ക്കും അറിയില്ല. പല തരത്തിലുള്ള ഗന്ധങ്ങള്‍ സൂചിപ്പിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളെ തന്നെയാണ്. ഇത് ഒരിക്കലും നിസ്സാരമായി അവഗണിക്കേണ്ടതല്ല എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. കാരണം നമ്മുടെ ആരോഗ്യത്തെ വളരെയധികം പ്രതികൂലമായി ബാധിക്കുന്ന അവസ്ഥകള്‍ ഈ ഗന്ധംനോക്കി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.

ദുര്‍ഗന്ധവം പ്രമേഹവും

ദുര്‍ഗന്ധവം പ്രമേഹവും

നിങ്ങളുടെ ശരീരത്തിന് വളരെ കൂടിയ തോതില്‍ ദുര്‍ഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് അല്‍പം ഗൗരവത്തോടെ തന്നെ എടുക്കേണ്ടതാണ്. കാരണം കടുത്ത വിയര്‍പ്പ് നാറ്റം പ്രമേഹം കൂടുതലാണ് എന്നതിന്റെ സൂചന തന്നെയാണ്. പ്രമേഹം വര്‍ദ്ധിക്കുമ്പോഴാണ് ശരീരത്തില്‍ ഇത്തരം അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നത്. ഇത് ശരീരത്തിലെ കീറ്റോണ്‍ ബോഡികള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇതാണ് നിങ്ങളിലെ ദുര്‍ഗന്ധം വര്‍ദ്ധിപ്പിക്കുന്നത്. ഇവരില്‍ മൂത്രത്തിനും അല്‍പം ദുര്‍ഗന്ധം അനുഭവപ്പെടുന്ന അവസ്ഥയുണ്ടാവുന്നു.

 മാനസിക സമ്മര്‍ദ്ദവും വിയര്‍പ്പും

മാനസിക സമ്മര്‍ദ്ദവും വിയര്‍പ്പും

വിയര്‍പ്പിനേക്കാള്‍ കൂടുതല്‍ നിങ്ങളില്‍ വിയര്‍പ്പ് നാറ്റം അനുഭവപ്പെുടുന്നുണ്ടോ? എന്നാല്‍ അല്‍പം ശ്രദ്ധിക്കാം. കാരണം നിങ്ങളില്‍ വിയര്‍പ്പ് നാറ്റവും മാനസിക സമ്മര്‍ദ്ദവും വളരെ അടുത്ത ബന്ധം ഉണ്ടാക്കുന്നതാണ്. നിങ്ങളില്‍ സ്‌ട്രെസ് ഹോര്‍മോണുകള്‍ വര്‍ദ്ധിക്കുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതല്‍ കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ സ്‌ട്രെസ് ഹോര്‍മോണ്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് അല്‍പം അപകടം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ശ്രദ്ധിക്കണം.

അണുബാധ

അണുബാധ

പല വിധത്തിലുള്ള അണുബാധകള്‍ സ്ത്രീകളെ ബാധിക്കുന്നുണ്ട്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണം നമ്മള്‍ ശ്രദ്ധിക്കാന്‍. പ്രത്യേകിച്ച് വജൈനല്‍ ഇന്‍ഫെക്ഷന്‍ പോലുള്ളവ ഉണ്ടെങ്കില്‍ അത് നിങ്ങളുടെ സ്വകാര്യഭാഗത്ത് ദുര്‍ഗന്ധം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്.. ഇത് വിയര്‍പ്പ് നാറ്റം കൂട്ടുകയും വജൈനല്‍ സ്രവത്തിന് വരെ ദുര്‍ഗന്ധമുണ്ടാക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ അണുബാധകള്‍ വര്‍ദ്ധിക്കുന്നതിന് സാഹചര്യം ഉണ്ടാക്കുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

ആര്‍ത്തവ വിരാമസമയത്ത്

ആര്‍ത്തവ വിരാമസമയത്ത്

ആര്‍ത്തവവ വിരാമം സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ്. ശാരീരികമായും മാനസികമായും ഇത് നിങ്ങളെ ബാധിക്കുന്നുണ്ട്. ഈ അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് മുന്‍പ് ശരീരത്തില്‍ ഹോര്‍മോണ്‍ മാറ്റം മൂലം ഉണ്ടാവുന്ന ഇത്തരം അവസ്ഥകള്‍ വെല്ലുവിളിയാവുന്നു. അതുകൊണ്ട് ആര്‍ത്തവ വിരാമ സമയത്തുണ്ടാവുന്ന ശരീര ദുര്‍ഗന്ധം വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നില്ല.

പ്രസവ സമയത്ത്

പ്രസവ സമയത്ത്

ഗര്‍ഭധാരണ സമയത്തും പ്രസവ സമയത്തും സ്ത്രീകളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇത് സംഭവിക്കുന്നത് സാധാരണയായി ഹോര്‍മോണ്‍ മാറ്റങ്ങള്‍ സംഭവിക്കുമ്പോളാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഇത് ദുര്‍ഗന്ധം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം നിങ്ങളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുകയും കൂടിയാണ് ചെയ്യുന്നത്. എന്നാല്‍ സ്ത്രീകളില്‍ പ്രസവത്തോടെ ഈ പ്രശ്‌നത്തെ ഒരു പരിധി വരെ ഇല്ലാതാക്കാം.

ഓവുലേഷന്‍ സമയത്ത്

ഓവുലേഷന്‍ സമയത്ത്

സ്ത്രീകളില്‍ ഓവുലേഷന്‍ സമയത്തും ശരീര ഗന്ധത്തില്‍ ചെറിയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. എന്നാല്‍ ഈ സമയത്ത് ഉണ്ടാവുന്നത് ദുര്‍ഗന്ധമല്ല മറിച്ച് ആകര്‍ഷകമായ ഗന്ധമാണെന്നതാണ് വാസ്തവം. ഹോര്‍മോണ്‍ മാറ്റങ്ങള്‍ തന്നെയാണ് ഇതിന് കാരണവും. പുരുഷന്‍മാരെ ആകര്‍ഷിക്കുന്ന തരത്തിലുള്ള ഗന്ധമാണ് ഇതെന്നതാണ് സത്യം. എന്നാല്‍ ഇത് ഇല്ലാത്തവരും ഓവുലേഷന്‍ പിരിയഡിലൂടെ കടന്നു പോവുന്നുണ്ട്.

English summary

The Link Between Body Odor And Health Issues

Here in this article we are discussing about the link between body odor and health issues.Take a look.
Story first published: Monday, April 13, 2020, 18:05 [IST]
X
Desktop Bottom Promotion