For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഫീസിലെ ഈ ഇടങ്ങള്‍ ബാക്ടീരിയകളുടെ കോട്ട

|

ഓഫീസില്‍ ആരെങ്കിലും രോഗിയായിരിക്കുമ്പോള്‍, നിങ്ങള്‍ക്കും ആരോഗ്യനില താഴുന്നതായി അനുഭവപ്പെടുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കാം. ഇതിന് പിന്നിലെ കാരണം വളരെ ലളിതമാണ്, ഓഫീസ് എന്നത് അണുക്കളും ബാക്ടീരിയകളും നിറഞ്ഞതാണ്. പകര്‍ച്ചവ്യാധികളുടെയും രോഗങ്ങളുടെയും വളര്‍ച്ചയ്ക്ക് ഏറ്റവും അനുകൂലമായ ഇടമാകുന്നു ഓഫീസ് മുറികള്‍. പ്രത്യേകിച്ച് ശീതീകരിച്ച മുറികളില്‍ ബാക്ടീരിയകള്‍ എളുപ്പം ഇരട്ടിക്കുന്നു.

Most read: ഇങ്ങനെയാണോ നിങ്ങള്‍ കൈ കഴുകാറ്?Most read: ഇങ്ങനെയാണോ നിങ്ങള്‍ കൈ കഴുകാറ്?

ആളുകള്‍ ആവര്‍ത്തിച്ച് സ്പര്‍ശിക്കുന്നതിലൂടെ വായുവിലൂടെയും മറ്റ് വസ്തുക്കളിലൂടെയും ഇത് വേഗത്തില്‍ വ്യാപിക്കുന്നു. നിങ്ങള്‍ ഓഫീസിലായിരിക്കുമ്പോള്‍ നിങ്ങളുടെ ശരീരം സ്വാഭാവികമായി രോഗാണുക്കളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. നിങ്ങള്‍ എത്ര ശുചിത്വം പാലിച്ചാലും, രോഗങ്ങള്‍ പകരുന്നതില്‍ നിന്ന് സ്വയം സുരക്ഷിതരായിരിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. ഓഫീസില്‍ ബാക്ടീരിയകള്‍ ഏറ്റവുമധികം വ്യാപിക്കുന്ന ഇടങ്ങള്‍ ഒന്ന് അറിഞ്ഞിരിക്കുക.

കംപ്യൂട്ടര്‍

കംപ്യൂട്ടര്‍

ടോയ്‌ലറ്റ് സീറ്റിനേക്കാള്‍ 400 ഇരട്ടി അണുക്കള്‍ ഡെസ്‌ക്ടോപ്പ് കംപ്യൂട്ടറില്‍ ഉണ്ടാകുന്നുവെന്ന് പറഞ്ഞാല്‍ വിശ്വാസം വരുന്നില്ല അല്ലേ? അതായത് ഒരു ചതുരശ്ര ഇഞ്ചിന് ഏകദേശം 21,000 ബാക്ടീരിയകള്‍, വൈറസുകള്‍, ഫംഗസുകള്‍ എന്ന കണക്കില്‍ ഇവ നിങ്ങളുടെ കംപ്യൂട്ടറില്‍ വ്യാപിച്ചിരിക്കുന്നു. നിങ്ങള്‍ ശ്രദ്ധിച്ചിരിക്കുന്നതിനനുസരിച്ച് ഇവ നിങ്ങളുടെ കൈകളിലൂടെ സഞ്ചരിക്കുന്നു. അതിനാല്‍, ഇടയ്ക്കിടെ കൈ കഴുകുന്നത് അണുബാധയുടെ വ്യാപനം തടയുന്നതിനു സഹായിക്കുന്നു. എല്ലാ ദിവസവും അണുവിമുക്തമാക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് നിങ്ങളുടെ സിസ്റ്റവും വൃത്തിയാക്കുക.

കീബോര്‍ഡ്, മൗസ്

കീബോര്‍ഡ്, മൗസ്

കംപ്യൂട്ടറിനു മുന്നില്‍ ഇരുന്നു നിങ്ങള്‍ തുമ്മുകയും അതിന് മുകന്നില്‍ ഭക്ഷണം കഴിക്കുകയും ചെയ്യുമ്പോള്‍ ഇവയൊക്കെ നേരിട്ട് എത്തുന്നത് നിങ്ങളുടെ കീബോര്‍ഡിലേക്കാണ്. നിങ്ങള്‍ ഒരിക്കലും ഇത് വൃത്തിയാക്കില്ലായിരിക്കാം. നിങ്ങളുടെ സഹപ്രവര്‍ത്തകരുമായി നിങ്ങള്‍ ഒരു കീബോര്‍ഡ് പങ്കിടുകയാണെങ്കില്‍, അത് ഇതിലും മോശമായിരിക്കും. കീബോര്‍ഡിലും മൗസിലും തൊട്ട് ജോലി ചെയ്യുമ്പോള്‍ വായ, കണ്ണുകള്‍, മൂക്ക് തുടങ്ങിയ ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നതിലൂടെ ഈ ബാക്ടീരിയകള്‍ നിങ്ങളുടെ ശരീരത്തില്‍ പ്രവേശിക്കുന്നു. കീബോര്‍ഡും മൗസും ഉപയോഗിച്ചതിന് ശേഷം കൈ കഴുകുക അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിക്കുക.

ടെലിഫോണ്‍

ടെലിഫോണ്‍

നിങ്ങളുടെ ഓഫീസ് ഫോണ്‍ ഡെസ്‌ക്ടോപ്പിനേക്കാള്‍ മോശമായിരിക്കാം. ഒരു ചതുരശ്ര ഇഞ്ചിന് ശരാശരി 25,000 അണുക്കള്‍ ഇതിലൂടെ പരക്കുന്നു. സാനിറ്റൈസര്‍ ഉപയോഗിച്ച് ദിവസത്തില്‍ രണ്ടു തവണയെങ്കിലും ഫോണ്‍ തുടച്ചു വൃത്തിയാക്കുക, പ്രത്യേകിച്ചും മറ്റ് ആളുകളും ഇത് ഉപയോഗിക്കുകയാണെങ്കില്‍.

Most read:പ്രതിരോധം പ്രധാനം; ഈ പാനീയങ്ങള്‍ മികച്ചത്‌Most read:പ്രതിരോധം പ്രധാനം; ഈ പാനീയങ്ങള്‍ മികച്ചത്‌

ഓഫീസ് ഉപകരണങ്ങള്‍

ഓഫീസ് ഉപകരണങ്ങള്‍

പ്രിന്റര്‍, കോപ്പിയര്‍, ഫാക്‌സ്, മറ്റ് ഉപകരണങ്ങള്‍ എന്നിവയുടെ ബട്ടണുകളില്‍ അണുക്കള്‍ക്ക് തഴച്ചുവളരാന്‍ കഴിയും. ആളുകള്‍ അവ വൃത്തിയാക്കാന്‍ അപൂര്‍വമായി മാത്രമേ ചിന്തിക്കൂ. ഓരോ തവണയും നിങ്ങള്‍ ഒരു മെഷീന്‍ ഉപയോഗിക്കുമ്പോള്‍ സ്വയം ഓര്‍മ്മപ്പെടുത്തുന്നതിന് സമീപത്ത് ഒരു തുണി കൂടി സൂക്ഷിക്കുക.

എലിവേറ്റര്‍ ബട്ടണ്‍, എസ്‌കലേറ്റര്‍

എലിവേറ്റര്‍ ബട്ടണ്‍, എസ്‌കലേറ്റര്‍

എലിവേറ്റര്‍ ബട്ടണുകളും എസ്‌കലേറ്റര്‍ റെയിലിംഗുകളും പകര്‍ച്ചവ്യാധി വൈറസ്, ബാക്ടീരിയ എന്നിവയുടെ പ്രജനന കേന്ദ്രമാണ്. രോഗികളായ ആളുകള്‍ ഈ പ്രദേശങ്ങളെ മിക്കപ്പോഴും സ്പര്‍ശിക്കുന്നു. നിങ്ങള്‍ ഇവ ഉപയോഗപ്പെടുത്തിക്കഴിഞ്ഞാല്‍ കൈ കഴുകുന്നത് ഉത്തമമായിരിക്കും.

ഓഫീസ് വാതില്‍

ഓഫീസ് വാതില്‍

ഓഫീസ് വാതില്‍ പിടികള്‍ അണുക്കളുടെയും ബാക്ടീരിയയുടെയും ആവാസ കേന്ദ്രമാണ്. വ്യത്യസ്ത ആളുകള്‍ ഒരു ദിവസത്തില്‍ ഒന്നിലധികം തവണ ഇതില്‍ സ്പര്‍ശിക്കുന്നു. മാത്രമല്ല, എല്ലാ ദിവസവും ഇവ വൃത്തിയാക്കണമെന്നുമില്ല. നിങ്ങള്‍ ഓഫീസിലാണെങ്കില്‍ അത് തൊടുന്നത് ഒഴിവാക്കാന്‍ കഴിയില്ല. അതിനാല്‍, സ്വയം സുരക്ഷിതമായിരിക്കാന്‍ നിങ്ങളുടെ കൈകള്‍ കഴുകുകയും പതിവായി ശുചീകരിക്കുകയും ചെയ്യുക.

Most read:ഭയക്കണോ പക്ഷിപ്പനിയെ? ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാംMost read:ഭയക്കണോ പക്ഷിപ്പനിയെ? ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

വാട്ടര്‍കൂളര്‍

വാട്ടര്‍കൂളര്‍

നിങ്ങള്‍ കുടിവെള്ളത്തിനായി ഓഫീസിലെ വാട്ടര്‍ കൂളറിനെ പലപ്പോഴും സമീപിക്കുന്നു. വെള്ളത്തിനായി തണുപ്പുള്ള വാട്ടര്‍ കൂളറിനെ സ്പര്‍ശിക്കുമ്പോള്‍ ഒരു കാര്യം മനസിലാക്കുക, ജലം ബാക്ടീരിയയെ വളര്‍ത്തുന്ന മികച്ച ഘടകമാണെന്ന്. ഓഫീസില്‍ ജലദോഷമോ പനിയോ ഉള്ള ഒരാള്‍ വാട്ടര്‍കൂളര്‍ ഉപയോഗിക്കുന്നത് അയാളുടെ ശരീരത്തിലെ ബാക്ടീരിയകള്‍ ഇതിലേക്കും ഇതിലൂടെ മറ്റുള്ളവരിലേക്കും വ്യാപിക്കാന്‍ ഇടയാകുന്നു.

റഫ്രിജറേറ്ററും മൈക്രോവേവ് ഓവനും

റഫ്രിജറേറ്ററും മൈക്രോവേവ് ഓവനും

ഓഫീസ് അടുക്കളയില്‍ സൂക്ഷിച്ചിരിക്കുന്ന റഫ്രിജറേറ്ററും മൈക്രോവേവ് ഓവനും ബാക്ടീരിയകളെ വഹിക്കുന്ന സ്ഥലമാണ്. ധാരാളം ആളുകള്‍ ദിവസവും റഫ്രിജറേറ്ററിന്റെയും മൈക്രോവേവിന്റെയും ഹാന്‍ഡില്‍ സ്പര്‍ശിക്കുന്നു, ഇത് രോഗാണുക്കളുടെ പ്രജനനത്തിന് അനുകൂലമായ ഘടകമാകുന്നു. ദിവസവും ഈ വസ്തുക്കളുടെ ഡോര്‍ ഹാന്‍ഡില്‍ തുടച്ച് അണുവിമുക്തമാക്കുക.

സ്‌പോഞ്ച്

സ്‌പോഞ്ച്

നനവുള്ളതും ചെറിയ ദ്വാരങ്ങളുടെ സാന്നിധ്യവും കാരണം ബാക്ടീരിയകളുടെ പ്രജനനത്തിനുള്ള ഏറ്റവും നല്ല സ്ഥലമാണ് സ്‌പോഞ്ചുകള്‍. മിക്ക പുതിയ സ്‌പോഞ്ചുകളിലും മൂന്ന് ആഴ്ചയ്ക്കുള്ളില്‍ ഇ-കോളി, സാല്‍മൊണെല്ല തുടങ്ങിയ ബാക്ടീരിയകള്‍ വളരുന്നു. ആളുകള്‍ പകല്‍ സമയത്ത് സ്‌പോഞ്ച് ഉപയോഗിക്കുമ്പോള്‍, അവര്‍ അതിന്റെ അണുക്കള്‍ ഓഫീസിലെ മറ്റ് ഭാഗങ്ങളിലേക്കും മാറ്റുന്നു.

Most read:പ്രതിരോധത്തിനായി ധരിക്കാം N95 മാസ്‌കുകള്‍Most read:പ്രതിരോധത്തിനായി ധരിക്കാം N95 മാസ്‌കുകള്‍

സ്‌പോഞ്ച്

സ്‌പോഞ്ച്

പാത്രങ്ങള്‍ വൃത്തിയാക്കാനായി ഇവ നിങ്ങള്‍ ഉപയോഗിച്ചേക്കാം, എന്നാല്‍ നിങ്ങള്‍ അറിയാതെ തന്നെ നിങ്ങളുടെ പാത്രങ്ങളിലേക്ക് ഈ സ്‌പോഞ്ചുകളിലൂടെ ബാക്ടീരിയകള്‍ കടന്നുകൂടുന്നു. അടുക്കളയില്‍ മാത്രമല്ല, ഓഫീസ് വൃത്തിയാക്കാനും സ്‌പോഞ്ചുകള്‍ ഉപയോഗിക്കുന്നത് നല്ലൊരു വഴിയല്ല. പരിസ്ഥിതി സംരക്ഷണ ഏജന്‍സി(ഇ.പി.എ), വസ്തുക്കള്‍ വൃത്തിയാക്കാന്‍ സ്‌പോഞ്ചുകള്‍ ഉപയോഗിക്കുന്നത് ശുപാര്‍ശ ചെയ്യുന്നില്ല. ഓരോ ആഴ്ചയിലും ഇത്തരം സ്‌പോഞ്ച് മാറ്റിസ്ഥാപിക്കുക.

സിങ്ക്

സിങ്ക്

നിങ്ങളുടെ വീട്ടിലെന്നപോലെ, പല ഭക്ഷണവും പല കൈകളും തൊടുന്നതിനാല്‍ വാഷിംഗ് സിങ്കിനെ ബാക്ടീരിയകള്‍ക്കും മറ്റ് അണുക്കള്‍ക്കും വളരാനുള്ള മികച്ച സ്ഥലമാക്കി മാറ്റുന്നു. നിങ്ങള്‍ ഏറ്റവും കൂടുതല്‍ സ്പര്‍ശിക്കുന്ന ഭാഗമാണ് ഇതിന്റെ ഹാന്‍ഡില്‍.

ഓഫീസ് ബാത്ത്‌റൂം

ഓഫീസ് ബാത്ത്‌റൂം

ഇ-കോളി ബാക്ടീരിയ പോലുള്ള അണുക്കള്‍ക്ക് എളുപ്പത്തില്‍ വളരാന്‍ സഹായിക്കുന്ന ഇടമാണ് ഓഫീസ് ബാത്ത്‌റൂം. നിങ്ങളുടെ കൈകള്‍ വൃത്തിയാക്കുന്നത് പോലും ബുദ്ധിമുട്ടാണ്, കാരണം ഫ്യൂസറ്റ് ഹാന്‍ഡിലുകള്‍ പ്രത്യേകിച്ച് വൃത്തികെട്ടതായിരിക്കാം. വെള്ളം ഓണാക്കുമ്പോഴും ഓഫാക്കുമ്പോഴും ടോയ്‌ലറ്റ് ഫ്‌ളഷ് ചെയ്യാന്‍ ഹാന്‍ഡില്‍ പുഷ് ചെയ്യുമ്പോഴും നിങ്ങളുടെ കൈയില്‍ ഒരു പേപ്പര്‍ ടവല്‍ പിടിക്കുക.

Most read:കൊറോണ: പടരാതിരിക്കാന്‍ പ്രതിരോധംMost read:കൊറോണ: പടരാതിരിക്കാന്‍ പ്രതിരോധം

വായു

വായു

നിങ്ങള്‍ ശ്വസിക്കുന്ന ഓഫീസിലെ വായു വരെ മലിനമാണ് എന്നു പറഞ്ഞാല്‍ ഞെട്ടരുത്. രോഗിയായ ഒരാള്‍ സംസാരിക്കുമ്പോഴും ചുമ, തുമ്മല്‍ വരുമ്പോഴും അവരുടെ ശ്വസന തുള്ളികള്‍ വായുവുമായി കലര്‍ന്ന് മറ്റുള്ളവര്‍ക്ക് അനാരോഗ്യകരമാകുന്നു. ഇക്കാരണത്താല്‍, ചുമയും തുമ്മലും ഉള്ള സമയത്ത് വായും മൂക്കും മൂടുക.

English summary

The Germiest Places in the Workplace

Here are some of the surprising spots within your office that contain germs. Take a look.
X
Desktop Bottom Promotion