For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനലില്‍ ശരീരത്തിന് ഉണര്‍വേകാന്‍ കുടിക്കേണ്ടത്

|

നിങ്ങളുടെ ദാഹം ശമിപ്പിക്കാന്‍ മാത്രമല്ല, ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലതയോടെ തുടരാനും വെള്ളം കുടിക്കേണ്ടതാണ്. ശൈത്യകാലത്ത് നിന്ന് മാറി ഇപ്പോള്‍ കത്തുന്ന ചൂടുള്ള വേനല്‍ക്കാലത്തേക്ക് കടന്നിരിക്കുകയാണ് നാം. അതിനാല്‍ത്തന്നെ നിര്‍ജ്ജലീകരണം ചെറുക്കാന്‍ ഏവരും ശ്രദ്ധിക്കേണ്ടതായുണ്ട്.

Most read: വേനലെത്തി, ഡീ ഹൈഡ്രേഷന്‍ തടയാന്‍ ചെയ്യേണ്ടത്Most read: വേനലെത്തി, ഡീ ഹൈഡ്രേഷന്‍ തടയാന്‍ ചെയ്യേണ്ടത്

വെള്ളമാണ് ഏറ്റവും നല്ല മാര്‍ഗമെങ്കിലും ശരീരത്തെ ജലാംശത്തോടെയും ഊര്‍ജ്ജസ്വലതയോടെയും നിലനിര്‍ത്താന്‍ സഹായിക്കുന്ന മറ്റു ചില പാനീയങ്ങള്‍ കൂടിയുണ്ട്. ഇത്തരം പാനീയങ്ങള്‍ നിങ്ങള്‍ക്ക് ധാരാളം ഇലക്ട്രോലൈറ്റുകള്‍, സോഡിയം, വിറ്റാമിന്‍, പ്രോബയോട്ടിക്‌സ്, ധാതുക്കള്‍ എന്നിവയും നല്‍കുന്നു. വേനല്‍ക്കാലത്ത് നിങ്ങള്‍ക്ക് പതിവായി കഴിക്കാന്‍ സാധിക്കുന്ന അത്തരം ചില പാനീയങ്ങള്‍ ഇതാ.

ഇളനീര്‍

ഇളനീര്‍

ശുദ്ധജലം കഴിഞ്ഞാല്‍ ശരീരത്തിനു ഉത്തമമായ പാനീയമാണ് ഇളനീര്‍. മറ്റ് പാനീയങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇതിന്റെ രുചിയും ഗുണവും നിങ്ങളെ ഊര്‍ജ്ജസ്വലവും ആരോഗ്യകരവുമാക്കി മാറ്റാന്‍ സഹായിക്കുന്നു. പൊട്ടാസ്യത്തിന്റെ സമൃദ്ധമായ ഉറവിടമാണ് ഇളനീര്‍. നിര്‍ജ്ജലീകരണം, ക്ഷീണം, സമ്മര്‍ദ്ദം എന്നിവ തടയാന്‍ ഇത് സഹായിക്കുന്നു. കൃത്രിമ പാനീയങ്ങള്‍ക്ക് പകരമായി നിങ്ങള്‍ക്ക് ഇളനീര്‍ വെള്ളം കഴിക്കാം.

കരിമ്പിന്‍ ജ്യൂസ്

കരിമ്പിന്‍ ജ്യൂസ്

വേനല്‍ക്കാലത്ത് വഴിവക്കില്‍ ധാരാളമായി കാണാവുന്നതാണ് കരിമ്പിന്‍ ജ്യൂസ്. കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഒരു ഗ്ലാസ് കരിമ്പ് ജ്യൂസ് കുടിക്കുന്നത് നിങ്ങളുടെ ശരീരത്തെ പുതുക്കുന്നു. രുചി വര്‍ധിപ്പിക്കാനായി നിങ്ങള്‍ക്ക് നാരങ്ങ, പുതിനയില, ഇഞ്ചി എന്നിവയും കരിമ്പിന്‍ ജ്യൂസിലേക്ക് ചേര്‍ത്ത് കഴിക്കാം. ഇത് വയറിലെ അസ്വസ്ഥതകളും മലബന്ധവും ഒഴിവാക്കാന്‍ സഹായിക്കുന്നു. വാതം, പിത്തം എന്നിവയെയും കരിമ്പ് സന്തുലിതമാക്കുന്നു.

Most read:സ്തനാര്‍ബുദം വരാതെ തടയാന്‍ ഈ ജീവിതശൈലി മാറ്റങ്ങള്‍Most read:സ്തനാര്‍ബുദം വരാതെ തടയാന്‍ ഈ ജീവിതശൈലി മാറ്റങ്ങള്‍

നാരങ്ങ വെള്ളം

നാരങ്ങ വെള്ളം

ശരീരത്തെ ഊര്‍ജ്ജസ്വലമാക്കുന്ന മറ്റൊരു പാനീയമാണ് നാരങ്ങാവെള്ളം. വേനല്‍ക്കാലത്ത് മധുരത്തേക്കാളും ഉപ്പിട്ട നാരങ്ങവെള്ളം കുടിക്കുന്നതാണ് ഉത്തമം. നാരങ്ങാ നീരില്‍ കുറച്ച് ഉപ്പും തേനും ചേര്‍ക്കുന്നത് നിങ്ങളുടെ രുചി മുകുളങ്ങളെ കൂടുതല്‍ ഉത്തേജിപ്പിക്കും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഈ സിട്രിക് ജ്യൂസ് നിങ്ങളുടെ അലസത നീക്കി ഊര്‍ജ്ജം പുതുക്കുന്നു. ദഹനക്കേട് ഒഴിവാക്കുന്നതിനും ഉത്തമമാണ് നാരങ്ങാ വെള്ളം. വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്ന അവശ്യ ലവണങ്ങള്‍ ശരീരത്തിനു തിരിച്ചു നല്‍കാന്‍ നാരങ്ങാവെള്ളം സഹായിക്കുന്നു.

മോരും വെള്ളം

മോരും വെള്ളം

വേനല്‍ക്കാലത്ത് നിങ്ങളുടെ ശരീരം തണുപ്പിക്കാനുള്ള ഏറ്റവും നല്ല വഴിയാണ് മോരും വെള്ളം. ഇന്ത്യക്കാരുടെ പ്രധാന പാനീയങ്ങളിലൊന്നാണിത്. നിങ്ങളുടെ ശരീരം ജലാംശത്തോടെ നിലനിര്‍ത്തുന്നതിനൊപ്പം നിങ്ങള്‍ക്ക് ഉണ്ടാകാവുന്ന ദഹനക്കേട് പരിഹരിക്കാനും ഇത് സഹായിക്കുന്നു. കാല്‍സ്യം, വിറ്റാമിന്‍ ബി 12, പൊട്ടാസ്യം എന്നിവയുടെ സമൃദ്ധമായ ഉറവിടമാണിത്. തലവേദന, ഓക്കാനം എന്നിവ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു.

Most read:സന്ധിവേദന വഴിക്കുവരില്ല; ഈ ആഹാരമാണ് പരിഹാരംMost read:സന്ധിവേദന വഴിക്കുവരില്ല; ഈ ആഹാരമാണ് പരിഹാരം

കക്കിരി ജ്യൂസ്

കക്കിരി ജ്യൂസ്

90 ശതമാനവും വെള്ളത്താല്‍ സൃഷ്ടിച്ച പ്രകൃതിദത്തമായ പച്ചക്കറിയാണ് കക്കിരി. ശരീരത്തിന് ജലാംശം നല്‍കുന്നതിനായി ഉപയോഗിക്കാവുന്ന മികച്ച പച്ചക്കറിയാണിത്. വിറ്റാമിന്‍ കെ, സി എന്നിവയുടെ സമൃദ്ധമായ ഉറവിടമാണിത്. കൂടാതെ മറ്റ് മാക്രോ ധാതുക്കളായ ഇരുമ്പ്, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവയും അടങ്ങിയിരിക്കുന്നു. ശരീരത്തില്‍ നിന്ന് വിഷവസ്തുക്കള്‍ പുറന്തള്ളുന്നതിലൂടെ ഇത് നിങ്ങളുടെ ശരീരത്തെ ശുദ്ധീകരിക്കാനും സഹായിക്കുന്നു.

കറ്റാര്‍ വാഴ ജ്യൂസ്

കറ്റാര്‍ വാഴ ജ്യൂസ്

ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ മികച്ച പാനീയമാണ് കറ്റാര്‍ വാഴ ജ്യൂസ്. ഇത് നിങ്ങളുടെ കുടലിലെ വിഷാംശം നീക്കാന്‍ സഹായിക്കുകയും തിളക്കമുള്ള ചര്‍മ്മം നല്‍കുകയും ചെയ്യുന്നു. രണ്ട് ടീസ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍, തേന്‍, ഉപ്പ്, ഇഞ്ചി, രണ്ട് ഗ്ലാസ് വെള്ളം എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ഇതില്‍ നാരങ്ങാ നീരും ചേര്‍ത്ത് കഴിക്കാവുന്നതാണ്. ശരീരത്തിലെ അസിഡിറ്റി സന്തുലിതമാക്കാന്‍ കറ്റാര്‍ വാഴ സഹായിക്കുന്നു. ശരീരത്തില്‍ ജലത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും കരള്‍, കുടല്‍ എന്നിവ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനും ഇത് സഹായിക്കുന്നു. വിറ്റാമിന്‍ ബി, സി, ഇ എന്നിവയുടെ സമ്പന്നമായ ഉറവിടവും കൂടിയാണ് കറ്റാര്‍ വാഴ.

Most read:കിഡ്‌നി തകരാറ് ഗുരുതരമാകാം; ഈ ലക്ഷണം കരുതിയിരിക്കൂMost read:കിഡ്‌നി തകരാറ് ഗുരുതരമാകാം; ഈ ലക്ഷണം കരുതിയിരിക്കൂ

ചിയ വിത്ത്

ചിയ വിത്ത്

കാല്‍സ്യം, പൊട്ടാസ്യം, മഗ്‌നീഷ്യം, അയണ്‍ എന്നീ ധാതുക്കളാല്‍ സമ്പുഷ്ടമാണ് ചിയ വിത്ത്. വേനല്‍ക്കാലത്ത് നിങ്ങളുടെ ശരീരത്തെ തണുപ്പിക്കുന്ന ജലാംശം നല്‍കുന്ന ഒരു പാനീയമായി ഉപയോഗിക്കാവുന്നതാണ്. ഏറ്റവും നല്ല മാര്‍ഗം അവ വെള്ളത്തില്‍ മുക്കിവയ്ക്കുക എന്നതാണ്. ചിയ വിത്തുകള്‍ക്ക് അവയുടെ ഭാരം 10 മടങ്ങ് വരെ വെള്ളത്തില്‍ ആഗിരണം ചെയ്യാന്‍ കഴിയും, മാത്രമല്ല അവ മിനിറ്റുകള്‍ക്കുള്ളില്‍ വീര്‍ക്കുകയും ചെയ്യും. വേനല്‍ക്കാലത്തെ ചൂടിനെ അതിജീവിക്കാനും മികച്ചതാണിത്.

English summary

The Best Drinks Besides Water to Stay Hydrated

These hydrating drinks supply a whole lot of electrolytes, vitamin and minerals along with a burst of flavors. Have a look.
X
Desktop Bottom Promotion