For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇളനീര്‍കാമ്പ് എന്നും ദിവസവും രാവിലെ കഴിക്കണം,കാരണം

|

ഇളനീര്‍ ഇഷ്ടമില്ലാത്തവർ ചുരുക്കമാണ്. പലപ്പോഴും ഇത് കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് എത്രത്തോളം ഗുണം നൽകുന്നുണ്ട് എന്ന കാര്യം അറിഞ്ഞിരിക്കണം. പല ആരോഗ്യ പ്രശ്നങ്ങൾക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇളനീർ. ഇതിന്റെ കാമ്പ് കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിനുണ്ടാക്കുന്ന പല പ്രതിസന്ധികളേയും നിഷ്പ്രയാസം ഇല്ലാതാക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ ശീലവും തന്നെയാണ് പലപ്പോഴും രോഗങ്ങളുടെ പ്രധാന കാരണം. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് നമ്മൾ എപ്പോഴും ശ്രദ്ധിക്കേണ്ടത്.

Most read: ചാടിയ വയറൊതുക്കും ഈ പഴത്തിന്റെ സൂത്രംMost read: ചാടിയ വയറൊതുക്കും ഈ പഴത്തിന്റെ സൂത്രം

ആരോഗ്യ പ്രശ്നങ്ങളെ ഇല്ലാതാക്കി ശാരീരികവും മാനസികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് നമുക്ക് ചില കാര്യങ്ങൾ ശ്രദ്ധിക്കാം. ഇതിൽ പ്രധാനപ്പെട്ടതാണ് ഇളനീർ. ഇതിന്‍റെ കാമ്പ് ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. പ്രമേഹത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ഇളനീർ കാമ്പ് സഹായിക്കുന്നുണ്ട്. ഇത് കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് എന്തൊക്ക ഗുണങ്ങൾ നൽകുന്നുണ്ട് എന്ന് നോക്കാവുന്നതാണ്.

 പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

പ്രമേഹം പോലുള്ള അസ്വസ്ഥതകൾ ജീവിതത്തിൽ പല വിധത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാക്കുന്നുണ്ട്. അത് ജീവിതകാലം മുഴുവൻ നിങ്ങളെ ബാധിക്കുന്നുണ്ട് എന്നതാണ് സത്യം. എന്നാൽ വെറും വയറ്റിൽ എല്ലാ ദിവസവും ഒരു ഇളനീർ കാമ്പ് കഴിക്കുന്നതിലൂടെ അത് പ്രമേഹത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് എല്ലാ വിധത്തിലും ആരോഗ്യ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. എന്നാൽ ഇളനീർ വെള്ളം കുടിക്കുമ്പോൾ പ്രമേഹ രോഗികൾ അൽപം ശ്രദ്ധിക്കണം.

നിർജ്ജലീകരണം തടയുന്നു

നിർജ്ജലീകരണം തടയുന്നു

ശരീരത്തിൽ നിര്‍ജ്ജലീകരണം പോലുള്ള അസ്വസ്ഥതകൾ പല വിധത്തിലാണ് ബാധിക്കുന്നത്. അതിനെ പ്രതിരോധിക്കുന്നതിനുള്ള ഏക വഴി എന്ന് പറയുന്നത് ധാരാളം വെള്ളം കുടിക്കുക എന്നതാണ്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് നമുക്ക് ഇളനീർ കാമ്പ് കഴിക്കാവുന്നതാണ്. ഇത് ശരീരത്തിൽ നിർജ്ജലീകരണത്തിനുള്ള സാധ്യത കുറക്കുന്നു. നിർജ്ജലീകരണം പലപ്പോഴും മരണത്തിലേക്ക് വരെ നിങ്ങളെ എത്തിക്കുന്നുണ്ട്.

മൂത്രതടസ്സത്തിന് പരിഹാരം

മൂത്രതടസ്സത്തിന് പരിഹാരം

മൂത്രത‌ടസ്സം പോലുള്ള അസ്വസ്ഥതകൾ ജീവിതത്തിൽ പല വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നു. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇളനീർ കാമ്പ്. ഇത് കഴിക്കുന്നതിലൂടെ മൂത്രതടസ്സം മാറുകയും വൃക്കകളുടെ പ്രവർത്തനം കൃത്യമായി നടക്കുകയും ചെയ്യുന്നുണ്ട്. യുറിനറി ഇൻഫെക്ഷൻ പോലുള്ള അസ്വസ്ഥതകളെ കുറക്കുന്നതിനും ഇളനീര്‍ സഹായിക്കുന്നുണ്ട്.

പിത്താശയക്കല്ലിന് പ്രതിരോധം

പിത്താശയക്കല്ലിന് പ്രതിരോധം

പിത്താശയക്കല്ലിന് പ്രതിരോധം തീർക്കുന്നതിനും ഇളനീർ കാമ്പ് കഴിക്കുന്നത് നല്ലതാണ്. ഇത് ഗാൾബ്ലാഡര്‍ സ്റ്റോൺ പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. പല വിധത്തിലാണ് ആരോഗ്യത്തിന് ഭീഷണിയുണ്ടാവുന്ന അവസ്ഥയിലേക്ക് പിത്താശയക്കല്ല് നിങ്ങളെ കൊണ്ട് ചെന്നെത്തിക്കുന്നത്. അതിന് പരിഹാരം കാണുന്നതിന് വേണ്ടിഇളനീർ കാമ്പ് കഴിക്കാവുന്നതാണ്.

പോഷകാംശങ്ങൾ ധാരാളം

പോഷകാംശങ്ങൾ ധാരാളം

പോഷകാംശങ്ങൾ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഇളനീര്‍ കാമ്പ്. ഇതിൽ സോഡിയം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല എളുപ്പത്തിൽ ക്ഷീണം മാറ്റുന്നതിനും ഗ്ലൂക്കോസിൻറെ അംശം ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഇത് പല ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ക്ഷീണത്തിന് ഏറ്റവും നല്ലൊരു മാർഗ്ഗമാണ് ഇളനീര്‍ കാമ്പ്.

Image courtesy: wikipedia

മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

മലബന്ധം പോലുള്ള അസ്വസ്ഥതകള്‍ കൊണ്ട് കഷ്ടപ്പെടുന്നവർക്ക് നല്ലൊരു പരിഹാരമാണ് ഇളനീർ കാമ്പ്. ഇത് സ്ഥിരമായി കഴിക്കുന്നവരിൽ മലബന്ധം ദഹന പ്രശ്നങ്ങൾ എന്നിവയെല്ലാം പരിഹരിക്കപ്പെടുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകളെയെല്ലാം പരിഹരിക്കുന്നതിന് നമുക്ക് ഇനി ഇളനീര്‍ കാമ്പ് കഴിക്കാവുന്നതാണ്.

English summary

tender pulp for better health

We have listed some of the health benefits of tender pulp. Read on.
Story first published: Thursday, September 12, 2019, 15:47 [IST]
X
Desktop Bottom Promotion